ശ്രേയസ്സ് അയ്യര്‍ പരിക്ക് മാറിയെത്തിയാല്‍ ശ്രീലങ്കയില്‍ ഇന്ത്യയെ നയിക്കും

ശ്രീലങ്കയില്‍ ഇന്ത്യയെ പരിമിത ഓവര്‍ ക്രിക്കറ്റ് പരമ്പരയില്‍ നയിക്കുവാന്‍ ഏറ്റവും അധികം സാധ്യത ശ്രേയസ്സ് അയ്യര്‍ക്ക്. എന്നാല്‍ താരത്തിന് ഇംഗ്ലണ്ട് പരമ്പരയ്ക്കിടെയേറ്റ പരിക്ക് മാറി എത്തുവാനാകുമോ എന്നതില്‍ വ്യക്തതയില്ലാത്തതിനാല്‍ തന്നെ ഇതില്‍ ഒരു അന്തിമ തീരുമാനത്തിലേക്ക് ബിസിസിഐ എത്തിയിട്ടില്ല.

ലഭിയ്ക്കുന്ന വിവരം പ്രകാരം ശ്രേയസ്സ് അയ്യര്‍ വീണ്ടും കളിക്കളത്തിലേക്ക് മടങ്ങുവാന്‍ പറ്റുന്നില്ലെങ്കില്‍ ഇന്ത്യ ശിഖര്‍ ധവാനോ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കോ ഈ ദൗത്യം നല്‍കുമെന്നാണ് അറിയുന്നത്.

ആരാധകരുടെ കാത്തിരിപ്പ് നീളില്ല, താനുടനെ തന്നെ മടങ്ങിയെത്തുമെന്ന് ശ്രേയസ്സ് അയ്യര്‍

ഇന്ത്യയുടെ ഇംഗ്ലണ്ട് പരമ്പരയ്ക്കിടയില്‍ പരിക്കേറ്റ ശ്രേയസ്സ് അയ്യര്‍ക്ക് ഐപിഎല്‍ നഷ്ടമായതോടെ താരത്തിന്റെ ഫ്രാഞ്ചൈസി ഋഷഭ് പന്തില്‍ പുതിയ ക്യാപ്റ്റനെ കണ്ടെത്തുകയായിരുന്നു. ഈ സീസണ്‍ ഐപിഎല്‍ താരത്തിന് നഷ്ടമാകുമെന്ന് ഉറപ്പാകുകയായിരുന്നു. ഫീല്‍ഡിംഗിനിടെ പരിക്കേറ്റ താരത്തിന് പിന്നീട് ശസ്ത്രക്രിയ ആവശ്യമായി വരികയായിരുന്നു.

തന്റെ ശസ്ത്രക്രിയ വിജയകരമായി അവസാനിച്ചുവെന്നും തന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ബലത്തില്‍ ബലത്തില്‍ താന്‍ ഉടനെ മടങ്ങിയെത്തുമെന്ന് താരം സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. നാളെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ആദ്യ മത്സരം. മുംബൈയിലാണ് മത്സരം അരങ്ങേറുക.

ഡല്‍ഹിയെ നയിക്കുവാന്‍ ഋഷഭ് പന്താണ് ഏറ്റവും അനുയോജ്യനെന്ന് തനിക്ക് ഉറപ്പ് – ശ്രേയസ്സ് അയ്യര്‍

തന്റെ തോളിന് പരിക്കേറ്റ നിമിഷത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് പകരം ക്യാപ്റ്റനാരെന്ന ചിന്ത വന്നപ്പോള്‍ അത് ഋഷഭ് പന്ത് ആയിരിക്കുമെന്നതില്‍ തനിക്ക് ഒരു സംശയവുമില്ലായിരുന്നുവെന്ന് പറഞ്ഞ് ശ്രേയസ്സ് അയ്യര്‍. താരത്തിന്റെ പരിക്കോട് കൂടി ഐപിഎല്‍ നഷ്ടമാകുമെന്ന് ഉറപ്പായതോടെയാണ് ഡല്‍ഹി ക്യാപ്റ്റനായി ഋഷഭ് പന്തിനെ നിയമിച്ചത്.

തനിക്ക് ഐപിഎലും ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിനൊപ്പം നില്‍ക്കുന്നതിന്റെയും നഷ്ടബോധം വരുമെങ്കിലും താന്‍ ടൂര്‍ണ്ണമെന്റിലുടനീളം ഡല്‍ഹിയെ ചിയര്‍ ചെയ്യാനുണ്ടാകുമെന്ന് ശ്രേയസ്സ് അയ്യര്‍ പറഞ്ഞു.

പുതിയ ദൗത്യം ഏറ്റെടുക്കുന്ന ഋഷഭ് പന്തിന് എല്ലാവിധ ആശംസകളും ശ്രേയസ്സ് അയ്യര്‍ അര്‍പ്പിച്ചു.

ശ്രേയസ്സിന്റെ ക്യാപ്റ്റന്‍സിയില്‍ ഡല്‍ഹി ഏറെ മികച്ച് നിന്നു, ഋഷഭ് പന്തിന് ഇത് മികച്ച അവസരം

ശ്രേയസ്സ് അയ്യര്‍ നയിച്ച കഴിഞ്ഞ രണ്ട് സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വലിയ മുന്നേറ്റമാണ് നടത്തിയതെന്നും അത് ഫലത്തില്‍ നിന്ന് തന്നെ അറിയാമെന്നും ഡല്‍ഹി ക്യാപിറ്റല്‍സ് മുഖ്യ കോച്ച് റിക്കി പോണ്ടിംഗ്. ഋഷഭ് പന്തിന് ഈ അവസരം മികച്ച ഒന്നാണെന്നും ഓസ്ട്രേലിയയ്ക്കും ഇംഗ്ലണ്ടിനുമെതിരെയുള്ള മികവിന്റെ ബലത്തില്‍ ഉയര്‍ന്ന ആത്മവിശ്വാസത്തോടെയാവും താരം രംഗത്തെത്തുകയെന്നും അത് ടീമിനും ഗുണം ചെയ്യുമെന്ന് റിക്കി പോണ്ടിംഗ് വ്യക്തമാക്കി.

Pontingpant

പുതിയ ദൗത്യം ഏറ്റെടുക്കുവാനുള്ള ആത്മവിശ്വാസവും കൂടുതല്‍ ഉത്തരവാദിത്വവും പന്തിന് കൂടുതല്‍ കരുത്തനാക്കുമെന്നാണ് കരുതുന്നതെന്നും താരത്തിനൊപ്പം പ്രവര്‍ത്തിക്കുവാന്‍ കോച്ചിംഗ് ഗ്രൂപ്പ് കാത്തിരിക്കുകയാണെന്നും സീസണ്‍ എത്രയും വേഗത്തില്‍ ആരംഭിക്കണമെന്നാണ് ഏവരും ആഗ്രഹിക്കുന്നതെന്നും പോണ്ടിംഗ് പറഞ്ഞു.

ഡല്‍ഹിയെ ആഭ്യന്തര ക്രിക്കറ്റില്‍ നയിച്ച പരിചയമുള്ള താരമാണ് ഋഷഭ് പന്ത്.

ശ്രേയസ്സ് അയ്യര്‍ ഐപിഎലില്‍ നിന്ന് പുറത്ത്, ഋഷഭ് പന്ത് ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കും

ഐപിഎല്‍ 2021ല്‍ നിന്ന് ശ്രേയസ്സ് അയ്യര്‍ പുറത്ത്. ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയ്ക്കിടെ താരത്തിനേറ്റ പരിക്കാണ് താരത്തിനും ഡല്‍ഹി ക്യാപിറ്റല്‍സിനും തിരിച്ചടിയായത്. ഇതോടെ ഋഷഭ് പന്തിനെ ക്യാപ്റ്റനായി നിയമിക്കുവാന്‍ ഡല്‍ഹി തീരുമാനിച്ചു.

അജിങ്ക്യ രഹാനെ, രവിചന്ദ്രന്‍ അശ്വിന്‍, ശിഖര്‍ ധവാന്‍, സ്റ്റീവ് സ്മിത്ത് എന്നിങ്ങനെയുള്ള മുന്‍ നിര താരങ്ങളെ പിന്തള്ളിയാണ് ഋഷഭ് പന്തിനെ ക്യാപ്റ്റനാക്കുവാന്‍ ടീം തീരുമാനിച്ചത്.

ഐപിഎലിന്റെ 14ാം പതിപ്പ് ഏപ്രില്‍ 9ന് ആണ് ആരംഭിക്കുന്നത്.

ഡൽഹിക്ക് വമ്പൻ തിരിച്ചടി, ശ്രേയസ് അയ്യർ ഐ.പി.എല്ലിൽ നിന്ന് പുറത്ത്

ഡൽഹി ക്യാപ്റ്റൽസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്ത്. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കിടെ പരിക്കേറ്റതാണ് താരത്തിന് തിരിച്ചടിയായത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ തോളിന് പരിക്കേറ്റ ശ്രേയസ് അയ്യർ തുടർന്ന് മത്സരത്തിന് ഇറങ്ങിയിരുന്നില്ല. ശ്രേയസ് അയ്യരുടെ അഭാവത്തിൽ ശിഖർ ധവാനോ റിഷഭ് പന്തോ ആവും ഡൽഹി ക്യാപിറ്റൽസിനെ ഐ.പി.എല്ലിൽ നയിക്കുക.

കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്തകൾ പ്രകാരം താരത്തിന് ഐ.പി.എല്ലിന്റെ ആദ്യ പകുതി നഷ്ടമാവുമെന്നാണ് കരുതിയിരുന്നത്. എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരത്തിന് താരത്തിന്റെ തോളിന് ശസ്ത്രക്രിയ വേണ്ടിവരുമെന്നും അത്കൊണ്ട് 4-5 മാസത്തോളം താരം പുറത്തിരിക്കേണ്ടിവരും. ഏപ്രിൽ ആദ്യ വാരത്തിൽ താരം ശസ്ത്രക്രിയക്ക് വിധേയനാവുമെന്നും സെപ്റ്റംബറിൽ നടക്കുന്ന ന്യൂസിലാൻഡിനെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയുമുള്ള പരമ്പരക്ക് താരം പരിക്ക് മാറി തിരിച്ചെത്തുമെന്നാണ് കരുതുന്നത്.

രഹാനെയെ ക്യാപ്റ്റനാക്കുവാന്‍ സാധ്യതയെന്ന് വിലയിരുത്തല്‍

ശ്രേയസ്സ് അയ്യറിന് ഐപിഎല്‍ പൂര്‍ണ്ണമായും നഷ്ടമാകുമെന്ന സൂചനകള്‍ പുറത്ത് വരുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് ക്യാപ്റ്റന്‍സിയില്‍ പുതിയ വെല്ലുവിളി. ക്യാപ്റ്റനും മുന്‍ നിര ബാറ്റ്സ്മാനുമായ ശ്രേയസ്സ് അയ്യരുടെ അഭാവത്തില്‍ ടീം ക്യാപ്റ്റനായി അജിങ്ക്യ രഹാനെയെ നിയമിച്ചേക്കുമെന്നാണ് ക്ലബ്ബിന്റെ അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിയ്ക്കുന്ന സൂചന.

ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ പേരാണ് ഉയര്‍ന്ന് വരുന്ന മറ്റൊരു നാമം. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സില്‍ അജിങ്ക്യ രഹാനെയില്‍ നിന്ന് ക്യാപ്റ്റന്‍സി ഏറ്റെടുത്ത സ്റ്റീവ് സ്മിത്തിന് കാര്യമായ പ്രഭാവം ഉണ്ടാക്കുവാന്‍ സാധിച്ചിരുന്നില്ല.

രാജസ്ഥാന്‍ കഴിഞ്ഞ സീസണിന് മുമ്പ് അജിങ്ക്യ രഹാനെയെയും സീസണ്‍ കഴിഞ്ഞ ശേഷം സ്റ്റീവ് സ്മിത്തിനെയും റിലീസ് ചെയ്യുകയായിരുന്നു. കഴിഞ്ഞ സീസണില്‍ അജിങ്ക്യ രഹാനെയ്ക്ക് ഡല്‍ഹി നിരയില്‍ ഏതാനും മത്സരങ്ങള്‍ കളിക്കുവാനുള്ള അവസരമേ ലഭിച്ചുള്ളു. സ്മിത്തിനെ ഈ ഐപിഎല്‍ ലേലത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയത്.

ഓസ്ട്രേലിയയില്‍ ഇന്ത്യയെ ടെസ്റ്റ് പരമ്പര വിജയത്തിലേക്ക് നയിച്ചതും ഇന്ത്യന്‍ താരമെന്ന പരിഗണനയും രഹാനെയ്ക്ക് തുണയാകുമെന്നാണ് ലഭിയ്ക്കുന്ന വിവരം. ടീമിന്റെ ഇപ്പോളത്തെ ഉപ നായകന്‍ ഋഷഭ് പന്ത് ആണെങ്കിലും താരത്തിന് ക്യാപ്റ്റന്‍സി ദൗത്യം ടീം മാനേജ്മെന്റ് നല്‍കുമോ എന്നത് കാത്തിരുന്നു കാണേണ്ട ഒന്നാണ്. രവിചന്ദ്രന്‍ അശ്വിന്‍, ശിഖര്‍ ധവാന്‍ എന്നിവരാണ് ടീമിലെ മറ്റു സീനിയര്‍ താരങ്ങള്‍.

വരും ദിവസങ്ങള്‍ ഡല്‍ഹി ക്യാമ്പിനെ സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനങ്ങളുടെ ദിവസങ്ങളാണ്.

റോയല്‍ ലണ്ടന്‍ കപ്പ് കളിക്കുവാന്‍ ശ്രേയസ്സ് അയ്യരും, താരവുമായി കരാറിലെത്തി ലങ്കാഷയന്‍

റോയല്‍ ലണ്ടന്‍ കപ്പിനു വേണ്ടി ഇന്ത്യന്‍ താരം ശ്രേയസ്സ് അയ്യരുമായി കരാറിലെത്തി ലങ്കാഷയര്‍. ജൂലൈ 15 മുതല്‍ ആരംഭിയ്ക്കുന്ന ഒരു മാസം നീണ്ട് നില്‍ക്കുന്ന ലീഗില്‍ മുഴുവനുമായി താരം കളിക്കുമെന്നാണ് അറിയുന്നത്. ക്ലബിന് വേണ്ടി കളിക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരമായി അയ്യര്‍ മാറും. ഫറൂഖ് എഞ്ചിനിയര്‍, വിവിഎസ് ലക്ഷ്മണ്‍, സൗരവ് ഗാംഗുലി, ദിനേശ് മോംഗിയ, മുരളി കാര്‍ത്തിക് എന്നിവരാണ് മുമ്പ് ലങ്കാഷയറിന് വേണ്ടി കളിച്ചിട്ടുള്ള ഇന്ത്യന്‍ താരങ്ങള്‍.

ഇന്ത്യയ്ക്കായി 21 ഏകദിനങ്ങളും 29 ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള താരമാണ് ശ്രേയസ്സ് അയ്യര്‍. ലങ്കാഷയര്‍ ഇംഗ്ലീഷ് ക്രിക്കറ്റിലെ ഐതിഹാസികമായ ഒരു ക്ലബ് ആണെന്നും ഇന്ത്യന്‍ ക്രിക്കറ്റുമായി ചരിത്രപരമായ ബന്ധമുള്ള ക്ലബിന് വേണ്ടി കളിക്കുവാനായതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും ശ്രേയസ്സ് അയ്യര്‍ വ്യക്തമാക്കി. ശ്രേയസ്സ് അയ്യര്‍ ഇന്ത്യയുടെ അടുത്ത തലമുറയിലെ മുന്‍നിര ബാറ്റ്സ്മാനാണെന്നും അദ്ദേഹത്തെ സ്വന്തമാക്കുവാനായതില്‍ സന്തോഷമുണ്ടെന്നുമാണ് ക്ലബിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് പോള്‍ അലോട്ട് പറഞ്ഞത്.

ആദ്യാവസരത്തില്‍ അര്‍ദ്ധ ശതകം, സൂര്യകുമാര്‍ യാദവിന്റെ മികവില്‍ ഇന്ത്യയ്ക്ക് മികച്ച സ്കോര്‍, അവസാന ഓവറില്‍ കത്തിക്കയറി ശ്രേയസ്സ് അയ്യരും

ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗിനയയച്ച ഇന്ത്യക്ക് സൂര്യകുമാര്‍ യാദവിന്റെ അരങ്ങേറ്റത്തിലെ അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ 185 റണ്‍സ്. 28 പന്തില്‍ തന്റെ അര്‍ദ്ധ ശതകം തികച്ച സൂര്യകുമാര്‍ യാദവ് 57 റണ്‍സ് നേടി പുറത്തായപ്പോള്‍ നേരിട്ടത് വെറും 31 പന്തുകളാണ്. ഇന്നിംഗ്സിന്റെ അവസാനത്തോടെ ശ്രേയസ്സ് അയ്യരും തിളങ്ങിയപ്പോളാണ് ഇന്ത്യ ഈ സ്കോറിലേക്ക് എത്തിയത്.

രോഹിത് ശര്‍മ്മ(12), ലോകേഷ് രാഹുല്‍(14), വിരാട് കോഹ്‍ലി(1) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് വേഗത്തില്‍ നഷ്ടമായത്.

രണ്ടാം വിക്കറ്റില്‍ ലോകേഷ് രാഹുലമായി ചേര്‍ന്ന് 42 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയത്. രാഹുലും കോഹ്‍ലിയും അടുത്തടുത്ത ഓവറുകളില്‍ പുറത്തായപ്പോള്‍ ഇന്ത്യ 70/3 എന്ന നിലയിലേക്ക് വീണുവെങ്കിലും പിന്നീട് ഋഷഭ് പന്തിനൊപ്പം നാലാം വിക്കറ്റില്‍ 40 റണ്‍സ് നേടിയാണ് സൂര്യകുമാര്‍ യാദവ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. വിവാദമായ ഒരു തീരുമാനത്തിലാണ് സൂര്യകുമാര്‍ യാദവിന്റെ പുറത്താകല്‍.

യാദവ് പുറത്തായ ശേഷം പന്തിന് കൂട്ടായി എത്തിയ ശ്രേയസ്സ് അയ്യരും അതിവേഗം സ്കോറിംഗ് നടത്തിയപ്പോള്‍ ഇന്ത്യ അഞ്ചാം വിക്കറ്റില്‍ 34 റണ്‍സ് നേടി. 23 പന്തില്‍ 30 റണ്‍സ് നേടി പന്തിന്റെ വിക്കറ്റ് ജോഫ്ര ആര്‍ച്ചറാണ് വീഴ്ത്തിയത്.  18 പന്തില്‍ നിന്ന് അയ്യര്‍ 37 റണ്‍സാണ് നേടിയത്.

ഇന്ത്യയുടെ എട്ട് വിക്കറ്റ് നഷ്ടമായപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍ തന്റെ ഏറ്റവും മികച്ച ടി20 ബൗളിംഗ് പ്രകടനവുമായി നാല് വിക്കറ്റ് നേടി.

ഇന്ത്യയുടെ താളം തെറ്റിയ ബാറ്റിംഗ് പ്രകടനം, റണ്‍സ് കണ്ടെത്തിയത് ശ്രേയസ്സ് അയ്യര്‍ മാത്രം

ഇംഗ്ലണ്ടിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യയുടെ മോശം ബാറ്റിംഗ് പ്രകടനം. ടോപ് ഓര്‍ഡറില്‍ ആര്‍ക്കും റണ്‍സ് കണ്ടെത്താനാകാതെ പോയപ്പോള്‍ ടീം 20/3 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. ഇതില്‍ കോഹ്‍ലി പൂജ്യത്തിന് പുറത്താകുകയായിരുന്നു. പിന്നീട് ഋഷഭ് പന്ത് – ശ്രേയസ്സ് അയ്യര്‍ കൂട്ടുകെട്ട് 28 റണ്‍സുമായി പ്രതീക്ഷ നല്‍കിയെങ്കിലും 21 റണ്‍സ് നേടിയ ഋഷഭ് പന്തിനെ സ്റ്റോക്സ് പുറത്താക്കിയതോടെ ഇന്ത്യ 48/4 എന്ന നിലയില്‍ പരുങ്ങലിലായി.

തുടര്‍ന്ന ശ്രേയസ്സ് അയ്യര്‍ – ഹാര്‍ദ്ദിക് പാണ്ഡ്യ കൂട്ടുകെട്ടാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. 36 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയ ശ്രേയസ്സ് അയ്യര്‍ക്കൊപ്പം ഹാര്‍ദ്ദിക്കും റണ്‍സ് കണ്ടെത്തിയപ്പോള്‍ അഞ്ചാം വിക്കറ്റില്‍ കൂട്ടുകെട്ട് 54 റണ്‍സ് നേടി. 19 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ വിക്കറ്റ് വീഴ്ത്തി ജോഫ്രയാണ് കൂട്ടുകെട്ട് തകര്‍ത്തത്.

അതെ ഓവറില്‍ തന്നെ ശര്‍ദ്ധുല്‍ താക്കൂറിനെ വീഴ്ത്തി ജോഫ്ര തന്റെ മൂന്നാം വിക്കറ്റ് നേടി. അവസാന ഓവറില്‍ പുറത്താകുമ്പോള്‍ 48 പന്തില്‍ നിന്ന് 67 റണ്‍സാണ് ശ്രേയസ്സ് അയ്യര്‍ നേടിയത്. 7 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 124 റണ്‍സാണ് നേടിയത്.

രോഹിത്തിന്റെ അഭാവം, ശ്രേയസ്സ് അയ്യര്‍ ടെസ്റ്റ് ടീമിനൊപ്പം തുടര്‍ന്നേക്കും

തന്റെ പരിക്ക് പൂര്‍ണ്ണമായും ഭേദമാകാത്തതിനാല്‍ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ നിന്ന് രോഹിത് ശര്‍മ്മ പുറത്താകുമെന്ന വാര്‍ത്ത പുറത്ത് വരുന്നതിനിടെ ശ്രേയസ്സ് അയ്യരോടെ പരിമിത ഓവര്‍ ക്രിക്കറ്റ് പരമ്പര കഴിഞ്ഞാലും ഓസ്ട്രേലിയയില്‍ തുടരുവാന്‍ ടീം മാനേജ്മെന്റ് ആവശ്യപ്പെടുമന്ന തരത്തിലുള്ള വാര്‍ത്തയാണ് പുറത്ത് വരുന്നത്.

വിരാട് കോഹ്‍ലി ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങുമെന്നതിനാല്‍ തന്നെ രോഹിത്തിന്റെ സാന്നിദ്ധ്യം ഇന്ത്യന്‍ ടീമിന് ആശ്വാസമാകുമെന്നാണ് കരുതിയിരുന്നത്. പര്യടനത്തിന് ആദ്യം രോഹിത്തിന്റെ പേര് ഇന്ത്യ പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും പിന്നീട് ടെസ്റ്റ് പരമ്പരയ്ക്ക് താരത്തിനെ ഉള്‍പ്പെടുത്തുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ താരം പരമ്പരയില്‍ കളിച്ചേക്കില്ലെന്ന വാര്‍ത്തയാണ് വരുന്നത്. രോഹിത്തിനുള്ള കവര്‍ എന്ന നിലയിലാണ് ശ്രേയസ്സ് അയ്യരോട് ഓസ്ട്രേലിയയില്‍ തുടരുവാന്‍ ഇന്ത്യ ആവശ്യപ്പെടുവാന്‍ പോകുന്നതെന്നാണ് അറിയുന്നത്.

തുടക്കം പാളിയെങ്കിലും ഡല്‍ഹിയെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ച് ശ്രേയസ്സ് അയ്യരും ഋഷഭ് പന്തും

ഐപിഎലില്‍ തങ്ങളുടെ കന്നി ഫൈനലില്‍ കളിക്കാനിറങ്ങിയ ‍ഡല്‍ഹിയെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ച് ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യരും ഋഷഭ് പന്തും. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ നേടിയ 96 റണ്‍സിന്റെ അടിത്തറിയിലാണ് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 156 റണ്‍സിലേക്ക് എത്തിയത്. 7 വിക്കറ്റാണ് ടീമിന് നഷ്ടമായത്.

ആദ്യ പന്തില്‍ തന്നെ മാര്‍ക്കസ് സ്റ്റോയിനിസിനെ നഷ്ടമായ ഡല്‍ഹിയ്ക്ക് അജിങ്ക്യ രഹാനെയെയും തുടക്കത്തില്‍ തന്നെ നഷ്ടമായി. ഇരു വിക്കറ്റുകളും നേടയിത് ട്രെന്റ് ബോള്‍ട്ട് ആയിരുന്നു. 15 റണ്‍സ് നേടിയ മികച്ച ഫോമിലുള്ള ശിഖര്‍ ധവാനെയും നഷ്ടമായപ്പോള്‍ ഡല്‍ഹിയുടെ നില പരുങ്ങലിലായി. ജയന്ത് യാധവിന് ആയിരുന്നു വിക്കറ്റ്.

22/3 എന്ന നിലയില്‍ നിന്ന് ശ്രേയസ്സ് അയ്യരും ഋഷഭ് പന്തും ചേര്‍ന്ന് ടീമിനെ 15 ഓവറില്‍ 118 റണ്‍സിലേക്ക് എത്തിയ്ക്കുകായിരുന്നു. 69 പന്തില്‍ നിന്ന് 96 റണ്‍സ് നേടി അപകടകാരിയായി മാറുകയായിരുന്ന കൂട്ടുകെട്ടിനെ നഥാന്‍ കോള്‍ട്ടര്‍-നൈല്‍ ആണ് തകര്‍ത്തത്. 38 പന്തില്‍ നിന്ന് 56 റണ്‍സാണ് പന്ത് നേടിയത്.

പന്ത് പുറത്തായെങ്കിലും തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി ശ്രേയസ്സ് അയ്യര്‍ മികച്ച രീതിയില്‍ ഡല്‍ഹി ഇന്നിംഗ്സ് മുന്നോട്ട് നയിക്കുകയായിരുന്നു. പന്ത് പുറത്തായെങ്കിലും തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി ശ്രേയസ്സ് അയ്യര്‍ മികച്ച രീതിയില്‍ ഡല്‍ഹി ഇന്നിംഗ്സ് മുന്നോട്ട് നയിക്കുകയായിരുന്നു. ഷിമ്രണ്‍ ഹെറ്റ്മ്യറെ പുറത്താക്കി ട്രെന്റ് ബോള്‍ട്ട് തന്റെ മൂന്നാം വിക്കറ്റ് നേടി.

49 പന്തില്‍ നിന്ന് 64 റണ്‍സുമായി ശ്രേയസ്സ് അയ്യര്‍ പുറത്താകാതെ നിന്നുവെങ്കിലും അവസാന ഓവറുകളില്‍ ഡല്‍ഹിയെ അധികം റണ്‍സ് നല്‍കാതെ പിടിച്ചുകെട്ടുവാന്‍ മുംബൈയ്ക്ക് സാധിച്ചിരുന്ന. ജസ്പ്രീത് ബുംറയ്ക്ക് വിക്കറ്റ് ലഭിച്ചില്ലെങ്കിലും ട്രെന്റ് ബോള്‍ട്ട് മൂന്നും നഥാന്‍ കോള്‍ട്ടര്‍-നൈല്‍ രണ്ടും വിക്കറ്റ് നേടി. ശിഖര്‍ ധവാന്റെ നിര്‍ണ്ണായക വിക്കറ്റ് നേടി ജയന്ത് യാധവും തന്നെ ഫൈനലില്‍ ഉള്‍പ്പെടുത്തിയ മുംബൈ തീരുമാനം ശരിവയ്ക്കുന്ന പ്രകടനം പുറത്തെടുത്തു.

 

Exit mobile version