അർദ്ധ സെഞ്ച്വറിയുമായി ശ്രേയസ് അയ്യർ, ഇന്ത്യയുടെ ലീഡ് 200 കടന്നു

ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിവസം ചായക്ക് പിരിയുമ്പോൾ ഇന്ത്യക്ക് 216റൺസിന്റെ ലീഡ്. അർദ്ധ സെഞ്ച്വറി പ്രകടനം നടത്തിയ ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ലീഡ് 200 കടത്തിയത്. നിലവിൽ 7 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 167 റൺസ് എടുത്തിട്ടുണ്ട്. ചായക്ക് പിരിയുന്നതിനു മുൻപുള്ള അവസാന പന്തിലാണ് 65 റൺസ് എടുത്ത ശ്രേയസ് അയ്യർ പുറത്തായത്.

ഒരു ഘട്ടത്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് എന്ന നിലയിൽ ഇന്ത്യ തകരുമ്പോൾ ആണ് മികച്ച പ്രകടനവുമായി ശ്രേയസ് അയ്യർ ഇന്ത്യയുടെ രക്ഷക്ക് എത്തിയത്. ആദ്യ അശ്വിനെ കൂട്ടുപിടിച്ച് 52 റൺസ് ചേർത്ത ശ്രേയസ് അയ്യർ തുടർന്ന് വൃദ്ധിമാൻ സാഹയുടെ കൂടെ 64 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കുകയും ചെയ്തു. അശ്വിൻ 32 റൺസ് എടുത്ത് പുറത്തായപ്പോൾ 22 റൺസുമായി സാഹ പുറത്താവാതെ നിൽക്കുകയാണ്. ന്യൂസിലാൻഡിനു വേണ്ടി ടിം സൗതിയും കെയ്ൽ ജാമിസണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

കൊല്‍ക്കത്തയ്ക്ക് ഫൈനൽ 136 റൺസ് അകലെ

ഷാര്‍ജ്ജയിലെ വിക്കറ്റിൽ വരുൺ ചക്രവര്‍ത്തിയുടെ സ്പിന്‍ കുരുക്കിൽ വീണ് ഡല്‍ഹി ക്യാപിറ്റൽസ്. ടോസ് നഷ്ടമായ ശേഷം ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് മാത്രമാണ് നേടാനായത്.

പതിവ് ശൈലിയിൽ പൃഥ്വി ഷാ ഡല്‍ഹിയ്ക്ക് മിന്നും തുടക്കം നല്‍കിയെങ്കിലും വരുൺ ചക്രവര്‍ത്തി തന്റെ സ്പെല്ലിലെ ആദ്യ പന്തിൽ 18 റൺസ് നേടിയ പൃഥ്വിയെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നീട് രണ്ടാം വിക്കറ്റിൽ സ്റ്റോയിനിസും ശിഖര്‍ ധവാനും ചേര്‍ന്ന് 39 റൺസ് നേടി ഡല്‍ഹിയെ മുന്നോട്ട് നയിക്കുകയായിരുന്നു. എന്നാൽ ഇരുവര്‍ക്കും വേഗത്തിൽ സ്കോര്‍ ചെയ്യുവാന്‍ സാധിച്ചില്ല.

സ്റ്റോയിനിസ്(18), ശിഖര്‍ ധവാന്‍(36), ഋഷഭ് പന്ത് എന്നിവരെ നഷ്ടപ്പെട്ട് 90/4 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. ഹെറ്റ്മ്യറിനെ സ്കോര്‍ 3 റൺസിൽ നില്‍ക്കുമ്പോള്‍ വരുൺ ചക്രവര്‍ത്തി ഗില്ലിന്റെ കൈകളിലെത്തിച്ച് തന്റെ മൂന്നാം വിക്കറ്റ് നേടിയെങ്കിലും താരം നോബോള്‍ എറിഞ്ഞതിനാൽ ഹെറ്റ്മ്യര്‍ക്ക് ജീവന്‍ ദാനം ലഭിയ്ക്കുകയായിരുന്നു. എന്നാൽ 17 റൺസ് നേടിയ ഷിറ്റ്മ്യര്‍ റണ്ണൗട്ടാകുകയായിരുന്നു.

ശ്രേയസ്സ് അയ്യര്‍ പുറത്താകാതെ 30 റൺസ് നേടിയാണ് ഡല്‍ഹിയെ 135/5 എന്ന സ്കോറിലേക്ക് നയിക്കുകയായിരുന്നു. അവസാന നാലോവറിൽ 43 റൺസ് നേടിയാണ് ഡല്‍ഹി ക്യാപിറ്റൽസ് നേടിയത്.

 

പൊരുതി നോക്കി മുംബൈ, പക്ഷേ വിജയമില്ല, ഡല്‍ഹിയ്ക്ക് അവസാന ഓവറിൽ വിജയം നല്‍കി അയ്യര്‍ – അശ്വിന്‍ കൂട്ടുകെട്ട്

129/8 എന്ന സ്കോര്‍ പ്രതിരോധിക്കുന്നതിനായി അവസാന ഓവര്‍ വരെ പൊരുതിയെങ്കിലും മുംബൈയ്ക്ക് വിജയം ഇല്ല. 5 പന്ത് അവശേഷിക്കവേയാണ് ഡല്‍ഹിയുടെ 4 വിക്കറ്റ് വിജയം. 33 റൺസ് നേടിയ ശ്രേയസ്സ് അയ്യരാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. 26 റൺസ് നേടിയ ഋഷഭ് പന്ത് ആണ് ഡല്‍ഹിയുടെ രണ്ടാമത്തെ ടോപ് സ്കോറര്‍.

മത്സരം അവസാന നാലോവറിലേക്ക് കടക്കുമ്പോള്‍ 25 റൺസായിരുന്നു ഡല്‍ഹി നേടേണ്ടിയിരുന്നത്. അശ്വിനുമായി ചേര്‍ന്ന് ശ്രേയസ്സ് അയ്യര്‍ സിംഗിളുകളും നിര്‍ണ്ണായക ഘട്ടത്തിൽ ബൗണ്ടറിയും നേടി ഡല്‍ഹിയെ ലക്ഷ്യത്തിലേക്ക് എത്തിയ്ക്കുകയായിരുന്നു.

39 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. ക്രുണാൽ പാണ്ഡ്യയെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ സിക്സര്‍ പറത്തി അശ്വിനാണ് വിജയ റൺസ് നേടിയത്. അശ്വിന്‍ 20 റൺസ് നേടി അയ്യര്‍ക്കൊപ്പം പുറത്താകാതെ നിന്നു. മുംബൈ ബൗളര്‍മാരിൽ ഏറ്റവും മികച്ച രീതിയിൽ പന്തെറിഞ്ഞത് നഥാന്‍ കോള്‍ട്ടര്‍ നൈൽ ആണ്. താരം തന്റെ നാലോവറിൽ വെറും 19 റൺസ് മാത്രമാണ് വിട്ട് നല്‍കിയത്.

ഞങ്ങളുടെ മികച്ച താരങ്ങള്‍ എങ്ങനെ ടീമിലില്ലാതെ പോയി, ഇന്ത്യന്‍ സെലക്ടര്‍മാരും ഇത് തന്നെയാവും ചിന്തിക്കുന്നത്

ഇന്ത്യയുടെ ടി20 സ്ക്വാഡ് തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് ഡല്‍ഹി ക്യാപിറ്റൽസ് ഉടമ പാര്‍ത്ഥ് ജിന്‍ഡൽ. തന്റെ ടീമില്‍ മികച്ച ഫോമിൽ കളിക്കുന്ന ശിഖര്‍ ധവാനും ശ്രേയസ്സ് അയ്യരും ഇന്ത്യന്‍ സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ച് പറ്റുവാന്‍ സാധിക്കാതെ ടീമിൽ ഇടം നേടിയിരുന്നില്ല.

ശ്രേയസ്സ് അയ്യര്‍ പരിക്ക് കാരണം നീണ്ട ഇടവേളയ്ക്ക് ശേഷം ഐപിഎലിലേക്ക് മടങ്ങിയെത്തി തന്റെ ഫോം വീണ്ടെടുക്കുന്ന കാഴ്ച കണ്ടപ്പോള്‍ ശിഖര്‍ ധവാന്‍ പതിവ് ശൈലിയിലാണ് ബാറ്റ് വീശിയത്.

മുംബൈയ്ക്കെതിരെ ആര്‍സിബിയുടെ യൂസുവേന്ദ്ര ചഹാലും തിളങ്ങിയപ്പോള്‍ പാര്‍ത്ഥ് ഇന്ത്യയുടെ മികച്ച ടി20 സ്പിന്നറെ എങ്ങനെ സെലക്ടര്‍മാര്‍ ഒഴിവാക്കിയെന്ന ചോദ്യവും ചോദിച്ചു.

എന്നാൽ താരങ്ങളുടെ ആരുടെയും പേരുകള്‍ പരാമര്‍ശിക്കാതെയാണ് പാര്‍ത്ഥ് തന്റെ ട്വിറ്ററിൽ ഇക്കാര്യം കുറിച്ചത്.

വിക്കറ്റുകള്‍ തുടരെ വീണുവെങ്കിലും 150ന് മേലുള്ള സ്കോറിലേക്ക് എത്തി ഡല്‍ഹി ക്യാപിറ്റൽസ്

ഐപിഎലില്‍ ഇന്നത്തെ ആദ്യ മത്സരത്തിൽ രാജസ്ഥാനെതിരെ 6 വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് നേടി ഡല്‍ഹി ക്യാപിറ്റൽസ്. ടോസ് നഷ്ടമായ ശേഷം ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിയ്ക്ക് ശിഖര്‍ ധവാനെയും പൃഥ്വി ഷായെയും നഷ്ടമായപ്പോള്‍ ടീം 21/2 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

ശിഖര്‍ ധവാനെ(8) കാര്‍ത്തിക് ത്യാഗിയും പൃഥ്വി ഷായെ(10) ചേതന്‍ സക്കറിയയുമാണ് പുറത്താക്കിയത്. തുടര്‍ന്ന് ഡല്‍ഹിയെ മത്സരത്തിലേക്ക് മുന്‍ ക്യാപ്റ്റനും നിലവിലെ ക്യാപ്റ്റനും ചേര്‍ന്ന് തിരികെ കൊണ്ടുവരുന്നതാണ് കണ്ടത്.

Iyerpant

മൂന്നാം വിക്കറ്റിൽ 62 റൺസ് കൂട്ടുകെട്ടാണ് ശ്രേയസ്സ് അയ്യര്‍ – ഋഷഭ് പന്ത് കൂട്ടുകെട്ട് നേടിയത്. ഇന്നിംഗ്സിന്റെ 12ാം ഓവറിൽ മുസ്തഫിസുര്‍ 24 റൺസ് നേടിയ പന്തിനെ പുറത്താക്കിയാണ് രാജസ്ഥാന് ബ്രേക്ക് ത്രൂ നല്‍കിയത്. അധികം വൈകാതെ ശ്രേയസ്സ് അയ്യരുടെ വിക്കറ്റും ഡല്‍ഹിയ്ക്ക് നഷ്ടമാകുകയായിരുന്നു. മികച്ചൊരു സ്റ്റംപിംഗിലൂടെ സഞ്ജു തെവാത്തിയയുടെ പന്തിൽ അയ്യരെ പുറത്താക്കുകയായിരുന്നു.

83/2 എന്ന നിലയിൽ നിന്ന് 90/4 എന്ന നിലയിലേക്ക് ഡല്‍ഹി വീഴുന്നതാണ് കണ്ടത്. ഷിമ്രൺ ഹെറ്റ്മ്യര്‍ പവര്‍ ഹിറ്റിംഗിലൂടെ മത്സരത്തിലേക്ക് ഡല്‍ഹിയെ തിരികെ കൊണ്ടുവരുമെന്ന് കരുതിയെങ്കിലും 16 പന്തിൽ 28 റൺസ് നേടിയ താരത്തെ മുസ്തഫിസുര്‍ പുറത്താക്കുകയായിരുന്നു.

ലളിത് യാദവ് പുറത്താകാതെ 14 റൺസുമായി നിന്നപ്പോള്‍ അക്സര്‍ പട്ടേൽ 12 റൺസ് നേടി. മുസ്തഫിസുര്‍ റഹ്മാന്‍, ചേതന്‍ സക്കറിയ എന്നിവര്‍ രണ്ട് വീതം വിക്കറ്റും രാഹുല്‍ തെവാത്തിയ, കാര്‍ത്തിക് ത്യാഗി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

പന്തിനെ ക്യാപ്റ്റനായി നിലനിർത്താനുള്ള ഫ്രാഞ്ചൈസിയുടെ തീരുമാനത്തെ അംഗീകരിക്കുന്നു: ശ്രേയസ് അയ്യർ

ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റനായി റിഷഭ് പന്തിനെ നിലനിർത്താനുള്ള ഡൽഹി ക്യാപിറ്റൽസ് മാനേജ്മെന്റിന്റെ തീരുമാനത്തെ താൻ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെന്ന് മുൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ. നിലവിൽ റിഷഭ് പന്തിന് കീഴിൽ ഡൽഹി ക്യാപിറ്റൽസ് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും ശ്രേയസ് അയ്യർ പറഞ്ഞു.

നേരത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ ഘട്ടത്തിൽ പരിക്കേറ്റ ശ്രേയസ് അയ്യർ ടീമിൽ നിന്ന് പുറത്തായതിനെ തുടർന്നാണ് റിഷഭ് പന്തിനെ ഡൽഹി ക്യാപിറ്റൽസ് ക്യാപ്ടനാക്കിയത്. തുടർന്ന് ഐ.പി.എല്ലിന്റെ ആദ്യ ഘട്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇതോടെയാണ് ഐ.പി.എല്ലിന്റെ രണ്ടാം ഘട്ടത്തിൽ പരിക്ക് മാറി നേരത്തെ ക്യാപ്റ്റനായിരുന്ന ശ്രേയസ് അയ്യർ തിരിച്ചെത്തിയിട്ടും റിഷഭ് പന്തിനെ തന്നെ ക്യാപ്റ്റനായി നിലനിർത്താൻ ഡൽഹി ക്യാപിറ്റൽസ് തീരുമാനിച്ചത്.

ടോപ് ക്ലാസ് പ്രകടനവുമായി ഡല്‍ഹി ഒന്നാം സ്ഥാനത്തേക്ക്

സൺറൈസേഴ്സ് ഹൈദ്രാബാദ് നേടിയ 134/9 എന്ന സ്കോര്‍ 17.5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കുയര്‍ന്ന് ഡല്‍ഹി ക്യാപിറ്റൽസ്. തന്റെ ഓറഞ്ച് ക്യാപ് തിരിച്ച് നേടിയ ശിഖര്‍ ധവാനൊപ്പം ശ്രേയസ്സ് അയ്യരും ഋഷഭ് പന്തും ഡല്‍ഹിയെ 8 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചവരിൽ പ്രധാനികളായി.

37 പന്തിൽ 42 റൺസ് നേടിയ ശിഖര്‍ ധവാന്‍ റഷീദ് ഖാന് വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ രണ്ടാം വിക്കറ്റിൽ ശ്രേയസ്സ് അയ്യരുമായി ചേര്‍ന്ന് 52 റൺസാണ് ഡല്‍ഹിയുടെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് നേടിയത്. മൂന്നാം വിക്കറ്റിൽ അയ്യര്‍ക്ക് കൂട്ടായി എത്തിയ ഋഷഭ് പന്ത് തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശിയപ്പോള്‍ സൺറൈസേഴ്സ് ബൗളര്‍മാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല.

മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 67 റൺസാണ് നേടിയത്. ശ്രേയസ്സ് 47 റൺസും ഋഷഭ് 35 റൺസ് നേടിയും പുറത്താകാതെ നിന്നു.

ശ്രേയസ്സ് അയ്യര്‍ ഐപിഎലിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു, താരം ജൂലൈ 31 വരെ പ്രവീൺ ആംറേയ്ക്കൊപ്പം പരിശീലിക്കും

ഐപിഎൽ യുഎഇ പതിപ്പിന് വേണ്ടിയുള്ള പരിശീലനം ആരംഭിച്ച് ശ്രേയസ്സ് അയ്യര്‍. താരം ജൂലൈ 31ന് വരെ താരം പ്രവീൺ ആംറേയ്ക്കൊപ്പം പരിശീലനം നടത്തിയ ശേഷം താരം നാഷണൽ ക്രിക്കറ്റ് അക്കാഡമിയിലെത്തുമെന്നമെന്നാണ് അറിയുന്നത്.

പൃഥ്വി ഷായെ ഓസ്ട്രേലിയന്‍ പര്യടനത്തിന് ശേഷം ടീമിൽ നിന്ന് പുറത്തായ ശേഷം താരത്തിന്റെ തിരിച്ചുവരവിന് പിന്നിലെ പ്രധാന വ്യക്തിയായി പറയപ്പെടുന്നത് പ്രവീൺ ആംറേയാണ്. ‍ഡല്‍ഹി ക്യാപിറ്റൽസ് ശ്രേയസ്സ് അയ്യരുടെയും പരിശീലനത്തിനായി ആംറേയോട് ആവശ്യപ്പെട്ടുവെന്നാണ് അറിയുന്നത്.

മുംബൈയിലെ മഴയും കോവിഡ് സാഹചര്യങ്ങളും കാരണം ഇന്‍ഡോര്‍ സൗകര്യത്തിലാണിപ്പോള്‍ പരിശീലനം നടക്കുന്നത്. സെപ്റ്റംബര്‍ 22ന് സൺറൈസേഴ്സിനെതിരെയാണ് ദുബായ് ലെഗിലെ ഡല്‍ഹിയുടെ ആദ്യ മത്സരം.

ശ്രേയസ്സ് അയ്യര്‍ കളിക്കില്ലെന്ന് അറിയിച്ച് ലങ്കാഷയര്‍

പരിക്കേറ്റ് റീഹാബിലേഷന്‍ നടത്തുന്ന ഇന്ത്യന്‍ താരം ശ്രേയസ്സ് അയ്യര്‍ റോയല്‍ ലണ്ടന്‍ വൺ-ഡേ കപ്പിൽ കളിക്കില്ലെന്ന് അറിയിച്ച് ലങ്കാഷയര്‍. താരത്തിനെ തിരിച്ച് ലങ്കാഷയറിലെത്തിക്കുവാന്‍ സാധിക്കുമെന്നോര്‍ത്തതാണെങ്കിലും അതിന് സാധിക്കില്ലെന്ന നിരാശാജനകമായ കാര്യമാണ് തങ്ങള്‍ പങ്കുവയ്ക്കുന്നതെന്ന് ലങ്കാഷയര്‍ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് പോള്‍ അലോട്ട് വ്യക്തമാക്കി.

താരത്തിന്റെ തീരുമാനത്തിനെ ശരിയായ നിലയിൽ ആണ് തങ്ങള്‍ ഉള്‍ക്കള്ളുന്നതെന്നും താരത്തിനെ പിന്നീടെന്നെങ്കിലും കൗണ്ടിയ്ക്കായി കളിക്കുവാന്‍ ആകുമോ എന്നത് ആലോചിക്കുമെന്നും പോള്‍ സൂചിപ്പിച്ചു. ഇംഗ്ലണ്ടിനെതിരെ മാര്‍ച്ച് 23ന് ഇന്ത്യയിൽ നടന്ന മത്സരത്തിലാണ് ശ്രേയസ്സ് അയ്യരിന് പരിക്കേറ്റത്.

പിന്നീട് താരം ഐപിഎലില്‍ നിന്നും ഇന്ത്യയുടെ ഇംഗ്ലണ്ട്, ലങ്ക ടൂറുകളിൽ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു.

ഐപിഎലിന് തിരിച്ചുവരവുണ്ടാകുമെന്ന് അറിയിച്ച് ശ്രേയസ്സ് അയ്യര്‍

ദുബായിയിൽ നടക്കുന്ന ഐപിഎലിന്റെ ബാക്കി മത്സരങ്ങളിൽ താന്‍ കളിക്കുമെന്ന് അറിയിച്ച് ശ്രേയസ്സ് അയ്യര്‍. ഇംഗ്ലണ്ടിനെതിരെയുള്ള പരിമിത ഓവര്‍ പരമ്പരയ്ക്കിടെ പരിക്കേറ്റ താരത്തിന് പിന്നീട് ഐപിഎൽ നഷ്ടപ്പെടുകയായിരുന്നു. ഡല്‍ഹി ക്യാപിറ്റൽസ് നായകന്‍ കൂടിയായ ശ്രേയസ്സ് അയ്യരുടെ അഭാവത്തിൽ ഋഷഭ് പന്തിന് ടീം ക്യാപ്റ്റന്‍സി ദൗത്യം നല്‍കുകകയായിരുന്നു.

പന്തിന്റെ നേതൃത്വത്തിൽ എട്ട് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ഡല്‍ഹി ക്യാപിറ്റൽസ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോളായിരുന്നു ഐപിഎൽ നിര്‍ത്തി വയ്ക്കേണ്ട സാഹചര്യം വന്നത്. ഇനി ടൂര്‍ണ്ണമെന്റ് പുനരാരംഭിക്കുമ്പോള്‍ ക്യാപ്റ്റന്‍സി അയ്യര്‍ക്ക് തിരികെ നല്‍കുമോ അതോ ഈ സീസണിൽ പന്ത് തന്നെ ടീമിനെ നയിക്കുമോ എന്നതാണ് ഉറ്റുനോക്കേണ്ടത്.

പരിക്ക് മാറിയെത്തിയാൽ ഐപിഎൽ യുഎഇ പാദത്തിൽ ഡൽഹി ക്യാപിറ്റൽസിനെ ശ്രേയസ്സ് അയ്യർ നയിക്കും

സെപ്റ്റംബറിൽ യുഎഇയിൽ ഐപിഎൽ പുനരാരംഭിക്കുമ്പോൾ ശ്രേയസ്സ് അയ്യരുടെ പരിക്ക് മാറി തിരികെ എത്തുകയാണെങ്കിൽ ഡൽഹി ക്യാപിറ്റൽസിനെ താരം നയിക്കുമെന്ന് അറിയിച്ച് ഫ്രാഞ്ചൈസി. താരത്തിന് പരിക്കേറ്റതിനാൽ ഈ വർഷത്തെ ഐപിഎലിൽ ഫ്രാഞ്ചൈസി ഋഷഭ് പന്തിനാണ് ക്യാപ്റ്റൻസി ദൌത്യം നൽകിയത്.

ഐപിഎൽ പാതി വഴിയിൽ നിർത്തേണ്ട സാഹചര്യം വന്നപ്പോൾ 8 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ഡൽഹി ക്യാപിറ്റൽസ് ആയിരുന്നു ഒന്നാം സ്ഥാനത്ത്. ഋഷഭ് പന്ത് ടീമിനെ ഈ സീസണിൽ മികച്ച രീതിയിലാണ് നയിച്ചതെങ്കിലും അയ്യർ മടങ്ങിയെത്തിയാൽ ക്യാപ്റ്റൻസി താരത്തിന് തന്നെ നൽകുവാനാണ് ഫ്രാഞ്ചൈസിയുടെ തീരുമാനം.

ശ്രേയസ്സ് അയ്യര്‍ ലങ്കയിലേക്കില്ല, ശിഖര്‍ ധവാന് ക്യാപ്റ്റന്‍സിയ്ക്ക് സാധ്യത

ശ്രേയസ്സ് അയ്യര്‍ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനുണ്ടാകില്ലെന്ന് സൂചന. താരം ഫിറ്റാകുമെങ്കില്‍ താരത്തിന് ഇന്ത്യ പരിമിത ഓവര്‍ പരമ്പരയുടെ ക്യാപ്റ്റന്‍സി ദൗത്യം നല്‍കുമെന്നാണ് കരുതിയിരുന്നതെങ്കിലും പരമ്പരയുടെ സമയത്തേക്ക് താരത്തിന്റെ പരിക്ക് മാറി കളിക്കളത്തിലേക്ക് എത്തുവാന്‍ സാധിക്കുകയില്ലെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഇതോടെ ലങ്കയിലെ ഇന്ത്യന്‍ സംഘത്തെ ശിഖര്‍ ധവാന്‍ നയിക്കുവാനാണ് സാധ്യതയെന്ന് അറിയുന്നു. ശിഖര്‍ ധവാനെയും ഹാര്‍ദ്ദിക് പാണ്ഡ്യയെയുമാണ് ഇന്ത്യ ക്യാപ്റ്റന്‍സി ദൗത്യത്തിനായി പരിഗണിക്കുന്നത്.

Exit mobile version