ശിവ്നരൈന്‍ ചന്ദര്‍പോള്‍ യുഎസ് വനിത ടീമിന്റെ മുഖ്യ കോച്ച്

മുന്‍ വെസ്റ്റിന്‍ഡീസ് താരം ശിവ്നരൈന്‍ ചന്ദര്‍പോള്‍ യുഎസ് വനിത ടീമിന്റെ മുഖ്യ കോച്ചായി നിയമിക്കപ്പെട്ടു. സീനിയര്‍ ടീമിനൊപ്പം അണ്ടര്‍ 19 ടീമിന്റെയും കോച്ചായി ശിവ്നരൈന്‍ പ്രവര്‍ത്തിക്കും. ഒന്നര വര്‍ഷത്തേക്കാണ് താരത്തിന്റെ കരാര്‍. 2023 അവസാനം വരെയാണ് ഈ കരാര്‍.

അണ്ടര്‍ 19 ടി20 ചാമ്പ്യന്‍ഷിപ്പിൽ മത്സരിക്കുന്ന യുഎസ്എ ടീമിനൊപ്പാണ് ചന്ദര്‍പോളിന്റെ ആദ്യ ദൗത്യം. ജൂലൈ 5ന് ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയിലാണ് ഈ ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നത്.

നിലവിൽ ജമൈക്ക തല്ലാവാസിന്റെ മുഖ്യ കോച്ചായ ചന്ദര്‍പോള്‍ വെസ്റ്റിന്‍ഡീസ് അണ്ടര്‍ 19 ടീമിന്റെ ബാറ്റിംഗ് കൺസള്‍ട്ടന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ശിവ്നരൈന്‍ ചന്ദര്‍പോള്‍ ജമൈക്ക തല്ലാവാസ് മുഖ്യ കോച്ച്

വിന്‍ഡീസ് മുന്‍ താരം സിവ്നരൈന്‍ ചന്ദര്‍പോള്‍ ജമൈക്ക തല്ലാവാസ് മുഖ്യ കോച്ച്. കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ 2022 പതിപ്പിലേക്കാണ് ഈ നിയമനം. ഫ്ലോയഡ് റീഫറിൽ നിന്നാണ് കോച്ചിംഗ് ദൗത്യം ചന്ദര്‍പോള്‍ ഏറ്റെടുക്കുന്നത്.

കര്‍ട്‍ലി ആംബ്രോസിനെ ടീം ബൗളിംഗ് കോച്ചായും നിയമിച്ചിട്ടുണ്ട്. ചന്ദര്‍പോള്‍ 164 ടെസ്റ്റുകളും 264 ഏകദിനങ്ങളും 22 ടി20 മത്സരങ്ങളും കളിച്ച താരം 20000ലധികം അന്താരാഷ്ട്ര റൺസ് നേടിയിട്ടുണ്ട്.

 

Exit mobile version