എ.എഫ്.സി. ബി ലൈസന്‍സ് സ്വന്തമാക്കി എലത്തൂര്‍ സ്വദേശി ഷിനോജ് മഠത്തില്‍

ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ ബി ലൈസെന്‍സ് സ്വന്തമാക്കി കോഴിക്കോട് എലത്തൂര്‍ സ്വദേശി ഷിനോജ് മഠത്തില്‍. ഗുജറാത്തിലെ സി.വി.എം. അക്കാദമിയില്‍ നടന്ന എ.എഫ്.സി. ലൈസന്‍സ് കോഴ്‌സിലായിരുന്നു ഷിനോജ് ബി കരസ്ഥമാക്കിയത്.

2014 ല്‍ മുംബൈയിലെ കൊപറേജ് സ്റ്റേഡിയത്തില്‍ വച്ച് നടന്ന കോഴ്‌സില്‍ എ.ഐ.എഫ്.എഫ്. ഡി ലൈസന്‍സും 2016 ല്‍ എല്‍.എന്‍.സി.പി.ഇ. തിരുവനന്തപുരത്ത് നടന്ന കോഴ്‌സില്‍ സിയും കരസ്ഥമാക്കി. 2015 ല്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ സ്‌കൂളില്‍ വിദേശ പരിശീലകന്‍ ട്ടെറി ഫലാന്റെ കീഴില്‍ ജോലിചെയ്തു. 2017 ല്‍ ട്ടെറി ഫലാനൊപ്പം മുത്തൂറ്റ് റെസിഡന്‍ഷ്യന്‍ അക്കാദമിയില്‍ ജോലി ചെയ്ത ഷിനോജ് 2020 ല്‍ ഒമാനിലെ ഗോള്‍ സോക്കര്‍ അക്കാദമിയിലും പരിശീലകനായി ജോലി ചെയ്തു. 2016 ല്‍ അണ്ടര്‍ 14 സംസ്ഥാന വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോട് ജില്ലാ ടീമിന്റെ മുഖ്യപരിശീലകനായിരുന്നു ഷിനോജ് ടീമിനെ കീരീടത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

നിലവില്‍ നോവസ് സോക്കര്‍ അക്കാദമിയില്‍ യൂത്ത് ഡെവലപ്മന്റ് കോച്ച് ആയി ജോലി ചെയ്തുവരുന്നു. മുന്‍ ഇന്ത്യന്‍ ഇന്ത്യന്‍ താരങ്ങളുടെ നേതൃത്വത്തില്‍ ആരംഭിച്ച അക്കാദമിയാണ് സോവസ് സോക്കര്‍ അക്കാദമി. മലപ്പുറം ജില്ലയിലെ അരീക്കോട് ഓടക്കയത്ത് 20 ഏക്ര സ്ഥലത്ത് ലോകനിലവാരത്തില്‍ റെസിഡന്‍ഷ്യല്‍ അക്കാദമി നോവസ് സോക്കര്‍ അക്കാദമി ഒരുങ്ങുന്നുണ്ട്.
മഠത്തില്‍ പി. ജനാര്‍ദ്ധനന്റെയും കെ. രമണിയുടെയും മകനാണ്. പി. ജോഷ്മ സഹോദരിയാണ്.

Exit mobile version