മാര്‍ക്കസ് ഹാരിസിനെ ഷെഫീല്‍ഡ് ഷീല്‍ഡില്‍ ഒരു മത്സരത്തില്‍ നിന്ന് വിലക്കി

ഷെഫീല്‍ഡ് ഷീല്‍ഡില്‍ ഓസ്ട്രേലിയന്‍ ടെസ്റ്റ് ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിന് ഒരു മത്സരത്തില്‍ നിന്ന് വിലക്ക്. ടാസ്മാനിയ്ക്കെതിരെയുള്ള മത്സരത്തില്‍ വിക്ടോറിയന്‍ താരം പുറത്തായതിലുള്ള അമര്‍ഷം കാരണം താരം ബാറ്റ് തിരികെ പവലിയനിലേക്ക് പോകുന്നതിനിടയില്‍ ടര്‍ഫില്‍ അടിക്കുകയും ഡ്രെസ്സിംഗ് റൂമിലെ കസേരയും മറിച്ചിട്ടുവെന്നാണ് അറിയുവാന്‍ കഴിയുന്നത്.

താരത്തിനെതിരെ ലെവല്‍ 1 കുറ്റം ആണ് ചുമത്തിയിരിക്കുന്നത്. 50 ശതമാനം മാച്ച് ഫീസും ഒരു സസ്പെന്‍ഷന്‍ പോയിന്റും താരത്തിനെതിരെ ചുമത്തിയിട്ടുണ്ട്. 2019ലും ടാസ്മാനിയ്ക്കെതിരെ താരം സമാനമായ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അന്ന് താരത്തിനെതിരെ 25 ശതമാനം മാച്ച് ഫീസും ഒരു സസ്പെന്‍ഷന്‍ പോയിന്റും ലഭിയ്ക്കുകയായിരുന്നു.

വിക്കറ്റിന് പിന്നില്‍ താരം ക്യാച്ചായി പുറത്തായി എന്ന് അമ്പയര്‍ വിധിച്ചുവെങ്കിലും തന്റെ കൈമുട്ടില്‍ തട്ടിയാണ് പന്ത് പോയതെന്നായിരുന്നു ഹാരിസ് പറഞ്ഞത്.

മാനസിക സംഘര്‍ഷം, ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തില്‍ നിന്ന് പിന്മാറി ഓസ്ട്രേലിയന്‍ താരം

സൗത്ത് ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ ആയ ജേക്ക് വെത്തറാള്‍ഡ് ഷെഫീല്‍ ഷീല്‍ഡില്‍ വിക്ടോറിയയ്ക്കെതിരെയുള്ള മത്സരത്തില്‍ നിന്ന് പിന്മാറി. മാനസിക സംഘര്‍ഷം ചൂണ്ടിക്കാണിച്ചാണ് താരം ഈ തീരുമാനത്തിലേക്ക് എത്തിയത്. സൗത്ത് ഓസ്ട്രേലിയയുടെ ആദ്യ മത്സരത്തില്‍ ശതകം നേടിയ താരം അസോസ്സിയേഷനുമായി തന്റെ മാനസിക നിലയെക്കുറിച്ച് മനസ്സ് തുറന്നതോടെയാണ് താരത്തിന് പിന്മാറുവാനുള്ള അവസരം അസോസ്സിയേഷന്‍ ഒരുക്കി നല്‍കിയത്.

താരത്തിന് പകരമായി വില്‍ ബോസിസ്റ്റോയെ ടീമില്‍ ഉള്‍പ്പെടുത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. താരത്തിന് വേണ്ട എല്ലാവിധ പിന്തുണകളും നല്‍കുമെന്ന് അസോസ്സിയേഷന്‍ അറിയിച്ചിട്ടുണ്ട്.

അപകടകരമായ പിച്ച് മെല്‍ബേണിലെ ഷെഫീല്‍ഡ് മത്സരത്തിന്റെ ആദ്യ ദിവസം ഉപേക്ഷിച്ചു

മെല്‍ബേണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ന് നടന്ന ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തിന്റെ ആദ്യ ദിവസത്തെ കളി മുഴുവനാക്കാതെ ഉപേക്ഷിച്ചു. വിക്ടോറിയയും വെസ്റ്റേണ്‍ ഓസ്ട്രേലിയയും തമ്മിലുള്ള മത്സരമാണ് ഉപേക്ഷിച്ചത്.

വെസ്റ്റേണ്‍ ഓസ്ട്രേലിയ 89/3 എന്ന നിലയില്‍ നില്ക്കവേയാണ് ആദ്യ ദിവസത്തെ കളി ഉപേക്ഷിക്കുവാന്‍ തീരുമാനച്ചത്. 40 ഓവറുകളാണ് ആദ്യ ദിവസം പിന്നിട്ടത്.

പിച്ചിന്റെ അപകടകരമായ അവസ്ഥയാണ് മത്സരത്തിന്റെ ആദ്യ ദിവസത്തെ ഉപേക്ഷിക്കുവാന്‍ അമ്പയര്‍മാരെ പ്രേരിപ്പിച്ചത്. ഇരു ക്യാപ്റ്റന്മാരോടും ക്യുറേറ്ററിനോടും നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനത്തിലേക്ക് എത്തിയത്.

ഷെഫീല്‍ഡ് ഷീല്‍ഡ് ജേതാക്കളായി വിക്ടോറിയ

ഓസ്ട്രേലിയയിലെ ഷെഫീല്‍ഡ് ഷീല്‍ഡ് കിരീടം നേടി വിക്ടോറിയ. തങ്ങളുടെ 32ാമത് കിരീടമാണ് വിക്ടോറിയ ഇന്ന് സ്വന്തമാക്കിയത്. കഴിഞ്ഞ അഞ്ച് സീസണുകളില്‍ നാലും വിജയിച്ചത് വിക്ടോറിയ തന്നെയാണ്. 2002/2003നു ശേഷം ഷെഫീല്‍ഡ് ഷീല്‍ഡും വണ്‍-ഡേ കപ്പും വിജയിക്കുന്ന ആദ്യത്തെ സ്റ്റേറ്റായും ഇതോടെ വിക്ടോറിയ മാറി.

ന്യൂ സൗത്ത് വെയില്‍സിനെതിരെ 177 റണ്‍സ് വിജയമാണ് വിക്ടോറിയ ഇന്ന് സ്വന്തമാക്കിയത്. 141 റണ്‍സ് നേടിയ മാര്‍ക്കസ് ഹാരിസ് ആണ് കളിയിലെ താരം.

സ്കോര്‍
വിക്ടോറിയ : 289/10, 219/10
ന്യൂ സൗത്ത് വെയില്‍സ്: 121/10, 210/9

Exit mobile version