ഷോൺ ടൈറ്റ് ബംഗ്ലാദേശിൻ്റെ ഫാസ്റ്റ് ബൗളിംഗ് കോച്ചായി നിയമിതനായി



മുൻ ഓസ്‌ട്രേലിയൻ പേസ് ബൗളർ ഷോൺ ടൈറ്റിനെ ബംഗ്ലാദേശ് സീനിയർ പുരുഷ ക്രിക്കറ്റ് ടീമിൻ്റെ പുതിയ ഫാസ്റ്റ് ബൗളിംഗ് കോച്ചായി നിയമിച്ചു. 2027 നവംബർ വരെയാണ് അദ്ദേഹത്തിൻ്റെ കരാർ. അടുത്ത ഐസിസി ഏകദിന ലോകകപ്പ് വരെ അദ്ദേഹം ടീമിനൊപ്പമുണ്ടാകും.

ടൈറ്റ് മുമ്പ് പാകിസ്ഥാൻ ദേശീയ ടീമിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ (ബിപിഎൽ) ചിറ്റഗോംഗ് കിംഗ്‌സിൻ്റെ മുഖ്യ പരിശീലകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ആൻഡ്രെ ആഡംസിന് പകരമാണ് ടൈറ്റ് ഇപ്പോൾ ബംഗ്ലാദേശ് ടീമിൽ എത്തുന്നത്.

ഷോൺ ടൈറ്റ് പാക്കിസ്ഥാന്‍ ബൗളിംഗ് കോച്ചായി എത്തുന്നു

മുന്‍ ഓസ്ട്രേലിയന്‍ പേസര്‍ ഷോൺ ടൈറ്റിനെ ബൗളിംഗ് കോച്ചായി നിയമിച്ച് പാക്കിസ്ഥാന്‍. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആണ് ഈ വാര്‍ത്ത് സ്ഥിരീകരിച്ചത്. 12 മാസത്തേക്ക് ഷോൺ ടൈറ്റ് പാക് ബൗളിംഗ് കോച്ചായി തുടരും.

പാക്കിസ്ഥാന്‍ മുഖ്യ കോച്ചായി സഖ്‍ലൈന്‍ മുഷ്താഖ് 12 മാസം കൂടി തുടരുമന്നും ബോര്‍ഡ് അറിയിച്ചു. വരുന്ന ഓസ്ട്രേലിയയ്ക്കെതിരെയുള്ള പരമ്പരയിലേക്ക് ബാറ്റിംഗ് കോച്ചായി മുഹമ്മദ് യൂസഫിനെയും നിയമിച്ചിട്ടുണ്ട്.

ക്ലൂസ്നറിന് പിന്നാലെ ഷോൺ ടൈറ്റും പിന്മാറി

അഫ്ഗാനിസ്ഥാന്റെ ഫാസ്റ്റ് ബൗളിംഗ് കൺസള്‍ട്ടന്റ് ആയ ഷോൺ ടൈറ്റ് സ്ഥാനം രാജിവെച്ചു. കഴിഞ്ഞ ദിവസം ലാന്‍സ് ക്ലൂസ്നര്‍ താന്‍ കരാര്‍ പുതുക്കുന്നില്ലെന്ന് അറിയിച്ചിരുന്നു.

ഓഗസ്റ്റിൽ അഞ്ച് മാസത്തേക്കായിരുന്നു ഓസ്ട്രേലിയന്‍ മുന്‍ താരത്തിനെ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് കരാറിലെത്തിച്ചത്.

അഫ്ഗാനിസ്ഥാന്റെ ബൗളിംഗ് കോച്ചായി ഷോൺ ടൈറ്റ് എത്തുന്നു

അഫ്ഗാനിസ്ഥാന്റെ ബൗളിംഗ് കോച്ചായി മുന്‍ ഓസ്ട്രേലിയന്‍ താരം ഷോൺ ടൈറ്റിനെ നിയമിച്ചു. 160 കിലോമീറ്റര്‍ വേഗത്തിൽ പന്തെറിഞ്ഞ താരമാണ് ഷോൺ ടൈറ്റ്. ലോകകപ്പ് 2007 വിജയിച്ച ഓസ്ട്രേലിയന്‍ ടീമിന്റെ അംഗമായിരുന്ന ടൈറ്റ് 23 വിക്കറ്റാണ് ടൂര്‍ണ്ണമെന്റിൽ നേടിയത്.

ഓസ്ട്രേലിയയ്ക്കായി 35 ഏകദിനങ്ങളിലും 21 ടി20 മത്സരങ്ങളിലും മൂന്ന് ടെസ്റ്റ് മത്സരത്തിലുമായി യഥാക്രമം 62, 28, 5 വിക്കറ്റുകള്‍ ടൈറ്റ് നേടിയിട്ടുണ്ട്.

ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ലെവല്‍-ടു സെര്‍ട്ടിഫൈഡ് കോച്ചാണ് ഷോൺ ടൈറ്റ്. ബിഗ് ബാഷിൽ മെല്‍ബേൺ റെനഗേഡ്സിനെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട് ടൈറ്റ്.

ലോകകപ്പിലെ ആദ്യ പത്ത് മത്സരങ്ങളില്‍ ഏറ്റവും അധികം വിക്കറ്റുകള്‍ നേടുന്ന താരമായി മാറി മിച്ചല്‍ സ്റ്റാര്‍ക്ക്

ലോകകപ്പ് ക്രിക്കറ്റില്‍ തന്റെ ആദ്യ പത്ത് മത്സരങ്ങളില്‍ നിന്ന് ഏറ്റവും അധികം റണ്‍സ് നേടുന്ന താരമായി മാറി മിച്ചല്‍ സ്റ്റാര്‍ക്ക്. ഇന്നത്തെ തന്റെ അഞ്ച് വിക്കറ്റ് നേട്ടത്തോടെയാണ് സ്റ്റാര്‍ക്ക് ഈ പട്ടികയില്‍ ഒന്നാമത്തെത്തിയത്. 25 വിക്കറ്റുകളാണ് മിച്ചല്‍ സ്റ്റാര്‍ക്കിനു ഇപ്പോള്‍ സ്വന്തമായുള്ളത്. പത്ത് മത്സരങ്ങളില്‍ നിന്ന് 24 വിക്കറ്റ് നേടിയ ലസിത് മലിംഗയെയാണ് സ്റ്റാര്‍ക്ക് പിന്തള്ളിയത്.

ഇമ്രാന്‍ താഹിര്‍(24), ട്രെന്റ് ബോള്‍ട്ട്(23), ഷോണ്‍ ടൈറ്റ്(23) എന്നിവരാണ് പട്ടികയിലുള്ള മറ്റു താരങ്ങള്‍.

Exit mobile version