ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മിക്കുവാന്‍ ഷെയിന്‍ വോണിന്റെ കമ്പനി 708

ഷെയിന്‍ വോണിന്റെ ജിന്‍ നിര്‍മ്മാണ കമ്പനിയായ സെവന്‍ സീറോ എയ്റ്റ് ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മിച്ച് നല്‍കുന്നു. ഓസ്ട്രേലിയയില്‍ കൊറോണ വ്യാപനം മൂര്‍ച്ഛിക്കുന്നതിനിടെയാണ് മുന്‍ ഓസ്ട്രേലിയന്‍ ഇതിഹാസത്തിന്റെ കമ്പനിയുടെ ഈ നടപടി. മഹാവ്യാധിയ്ക്കെതിരെ സര്‍ക്കാര്‍ സര്‍വ്വരുടെയും സഹായതം തേടിയ സാഹചര്യത്തിലാണ് ഈ നീക്കം.മെഡിക്കല്‍ സപ്ലൈയില്‍ കുറവ് നേരിടുന്നതിനാല്‍ വിവിധ കമ്പനികളോട് സഹായം ഓസ്ട്രേലിയന്‍ പ്രധാന മന്ത്രി ആവശ്യപ്പെട്ടിരുന്നു.

അടുത്തിടെയാണ് ചില നിക്ഷേപകരുടെ സഹായത്തോടെ വോണ്‍ സെവന്‍ സീറോ എയ്റ്റ് എന്ന ജിന്‍ കമ്പനി തുടങ്ങിയത്. ടെസ്റ്റില്‍ താന്‍ നേടിയ വിക്കറ്റുകളുടെ എണ്ണമാണ് വോണ്‍ തന്റെ കമ്പനിയ്ക്ക് ഇട്ട പേര്. വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ ആശുപത്രികളില്‍ ആവശ്യമായ സാനിറ്റൈസറുകളുടെ 70 ശതമാനം നിര്‍മ്മിക്കുവാനാണ് തീരുമാനം.

ഉല്പാദനം നിലവിലെ സാഹചര്യം മെച്ചപ്പെടുന്നത് വരെ തുടരുമെന്നും ജിന്‍ നിര്‍മ്മാണം തല്‍ക്കാലം നിര്‍ത്തി വയ്ക്കുകയാണെന്നും വോണ്‍ അറിയിച്ചു.

വോണിന്റെ നിര്‍ദ്ദേശത്തെ തള്ളി നഥാന്‍ ലയണ്‍

പരമ്പര സ്വന്തമാക്കിയതിനാല്‍ നഥാന്‍ ലയണിനോ ഏതെങ്കിലും ഒരു പേസര്‍ക്കോ വിശ്രമം നല്‍കി സിഡ്നിയില്‍ മിച്ചല്‍ സ്വെപ്സണിന് അവസരം കൊടുക്കണമെന്ന ഷെയിന്‍ വോണിന്റെ അഭിപ്രായത്തോട് താന്‍ യോജിക്കുന്നില്ലെന്ന് പറഞ്ഞ് നഥാന്‍ ലയണ്‍.

വോണ്‍ തന്റെ കരിയറില്‍ സ്റ്റുവര്‍ട് മക്ഗില്ലിന് വേണ്ടി വിശ്രമിക്കുവാന്‍ തയ്യാറായിരുന്നുവോ എന്ന് ലയണ്‍ ചോദിച്ചു, താന്‍ വിശ്രമിക്കുവാന്‍ തയ്യാറല്ലെന്ന് ലയണ്‍ വ്യക്തമാക്കി.

ക്യൂന്‍സ്‍ലാന്‍ഡിന് വേണ്ടി മികച്ച രീതിയില്‍ പന്തെറിയുകയാണ് സ്വെപ്സണ്‍ എന്നും ഷെഫീല്‍ഡ് ഷീല്‍ഡ് മാച്ചില്‍ 12 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളതെന്നും ലയണ്‍ സമ്മതിച്ചു. സിഡ്നിയിലെ സ്പിന്‍ അനുകൂല പിച്ചില്‍ സ്വെപ്സണ്‍ ടീമില്‍ മുതല്‍ക്കൂട്ടാവുമെന്നും ലയണ്‍ പറഞ്ഞു.

മിച്ചിന് ടീമില്‍ അവസരം ലഭിയ്ക്കുകയാണെങ്കില്‍ തങ്ങള്‍ മികച്ചൊരു ജോഡിയാകുമെന്ന വിശ്വാസം തനിക്കുണ്ടെന്നും നഥാന്‍ ലയണ്‍ അഭിപ്രായപ്പെട്ടു.

ഓസ്ട്രേലിയന്‍ ഇതിഹാസം ദി ഹണ്ട്രെഡില്‍ ലോര്‍ഡ്സ് ഫ്രാഞ്ചൈസിയെ പരിശീലിപ്പിക്കും

ലോര്‍ഡ്സില്‍ നിന്നുള്ള ദി ഹണ്ട്രെഡ് ടൂര്‍ണ്ണമെന്റിലെ ഫ്രാഞ്ചൈസിയെ ഓസ്ട്രേലിയന്‍ ഇതിഹാസ താരം ഷെയിന്‍ വോണ്‍ പരിശീലിപ്പിക്കും. ടീമിന്റെ മുഖ്യ കോച്ചായാവും വോണ്‍ എത്തുന്നത്. ഐപിഎലിന്റെ ഉദ്ഘാടന സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കളിക്കാരനും കോച്ചുമായി പ്രവര്‍ത്തിച്ച് കിരീടത്തിലേക്ക് നയിച്ചിരുന്നു ഷെയിന്‍ വോണ്‍. ടൂര്‍ണ്ണമെന്റില്‍ മാഞ്ചെസ്റ്ററിനെ സൈമണ്‍ കാറ്റിച്ചും ബ്രിമിംഗത്തിനെ ആന്‍ഡ്രൂ മക്ഡോണാള്‍ഡും പരിശീലിപ്പിക്കുമെന്നാണ് അറിയുവാന്‍ കഴിയുന്നത്.

ഐപിഎല്‍ പോലെ തന്നെ ശ്രദ്ധേയമാകുവാന്‍ പോകുന്ന ഒരു ടൂര്‍ണ്ണമെന്റാകും ദി ഹണ്ട്രെഡ് എന്നാണ് തന്റെ തോന്നലെന്ന് വോണ്‍ വ്യക്തമാക്കി. തന്നെ ടീമിന്റെ മുഖ്യ കോച്ചായി നിയമിച്ചത് അഭിമാനവും വളരെ ബഹുമതിയും നല്‍കുന്ന കാര്യമാണെന്നും വോണ്‍ പറഞ്ഞു. പുതിയ ടൂര്‍ണ്ണമെന്റിന്റെ കോച്ചായി എത്തുവാനാകുന്നത് തന്നെ വലിയ കാര്യമാണെന്നും ഷെയിന്‍ വോണ്‍ വ്യക്തമാക്കി.

ആഷസ് ഓര്‍മ്മകള്‍ : ലോകത്തെ ചുറ്റിച്ച നൂറ്റാണ്ടിന്റെ പന്ത്

ഇത് ഗുരുത്വാകർഷണനിയമങ്ങളെ തെറ്റിച്ച ഒരു പന്തിന്റെ കഥയാണ്. ഒരു ആഷസ് കഥ. 1993 ലെ ആഷസ് സീരീസ്, വേദി വിഖ്യാതമായ ഓൾഡ്‌ ട്രാഫോഡ്. പന്തെറിയാൻ പോകുന്നത് ആദ്യമായി ഇംഗ്ലണ്ടിൽ കളിക്കുന്ന ആഷസിൽ ആദ്യമായി പന്തെറിയാൻ പോകുന്നൊരു തടിയൻ പയ്യൻ. ലെഗ് സ്പിന്നർ ആണ്, ആൾ അലസനാണെന്നു ശരീരം കണ്ടാൽ തന്നെ അറിയാം. ബാറ്റ് ചെയ്യുന്നതാവട്ടെ ഒരുപാട് പരിചയസമ്പന്നനായ ഇംഗ്ലീഷ് താരം മൈക്ക് ഗാറ്റിങ്. സ്പിന്നർമാർക്കെതിരെ മികച്ച റെക്കോർഡ് കൈമുതലുള്ള ഗാറ്റിങ് ഗാർഡ് എടുത്ത് പന്ത് നേരിടാനായി ക്രീസിൽ നിലയുറപ്പിച്ചു.

https://twitter.com/englandcricket/status/1003592223810904064

മുമ്പ് പലപ്പോഴും കിട്ടിയ അവസരങ്ങൾ പാഴാക്കിയ ആ ഓസ്‌ട്രേലിയകാരൻ പയ്യൻ ബോൾ ചെയ്യാനായി പതുക്കെ നടന്നടുത്തു. ലെഗ് സൈഡിലേക്ക് ഒരുപാട് മാറി പിച്ച് ചെയ്ത പന്ത് വൈഡ് ആകുമോ എന്നു സംശയിച്ച് വെറുതെ വിടണോ അല്ല പാഡ് വച്ച് തടുക്കണോ എന്നു ചെറുതായി ആലോചിച്ചു ഗാറ്റിങ്. പക്ഷെ പന്ത് പിച്ചിൽ വീണ ശേഷം സംഭവിച്ചത് വിശ്വസിക്കാൻ ഗാറ്റിങിന് മാത്രമല്ല അത് കണ്ടിരുന്ന ലോകത്തിനു തന്നെ ഒരു നിമിഷത്തിലേറെ വേണ്ടി വന്നു.

പന്ത് ലെഗിൽ നിന്ന് ഗാറ്റിങിന്റെ ബാറ്റ് കടന്ന് ഓഫ് സ്റ്റെമ്പ് തെറുപ്പിച്ചപ്പോൾ വിശ്വസിക്കാൻ ആവാതെ ഗാറ്റിങ് ക്രീസിൽ ഒരു നിമിഷം അന്തം വിട്ട് നിന്നു, ആദ്യമായി കടലു കാണുന്ന കുട്ടിയെ എന്ന പോലെ. ആ നിമിഷം ഗാറ്റിങ് മാത്രമല്ല ക്രിക്കറ്റ് ആരാധകരും ലോകവും തന്നെ ആ പന്ത് എറിഞ്ഞ പയ്യനെ അറിഞ്ഞു. അതെ സ്പിൻ രാജാവിന്റെ, ഷെയിൻ വോണിന്റെ ക്രിക്കറ്റിലേക്കുള്ള പട്ടാഭിഷേകമായിരുന്നു ആ പന്ത്, അതെ നൂറ്റാണ്ടിന്റെ ആ പന്ത്.

ഐപിഎല്‍ ഷെയിന്‍ വോണിനെ കാണുകയെന്ന തന്റെ സ്വപ്നം സാക്ഷാത്കരിച്ചു

താന്‍ ഏറെ ആരാധിക്കുന്ന താരമാണ് ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണെന്നും ഐപിഎലില്‍ എത്തിയത് വഴി താരത്തെ കാണുവാനുള്ള അവസരം തനിക്ക് ലഭിച്ചുവെന്നും അതില്‍ ഏറെ സന്തോഷമുണ്ടെന്നും അറിയിച്ച് സന്ദീപ് ലാമിച്ചാനെ. തന്റെ ബൗളിംഗ് മെച്ചപ്പെടുത്തുവാനുള്ള ഉപദേശങ്ങള്‍ ഓസ്ട്രേലിയന്‍ മുന്‍ താരം പങ്കുവെച്ചു. അത് തന്റെ കരിയറിനു വലിയ നേട്ടമായി മാറിയെന്നും സന്ദീപ് വ്യക്തമാക്കി.

എന്നാല്‍ വോണ്‍ തനിക്ക് നല്‍കിയ ഏറ്റവും വലിയ ഉപദേശം ധീരതയോടെ പന്തെറിയുക എന്നതാണ്, താന്‍ അത് എപ്പോളും പാലിക്കാന്‍ ശ്രമിക്കാറുണ്ടെന്നും സന്ദീപ് കൂട്ടിചേര്‍ത്തു. ഇത് കൂടാതെ സാമുവല്‍ ബദ്രീ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സ്പിന്‍ കോച്ചായി എത്തുന്നതും തനിക്ക് ഏറെ ഗുണം ചെയ്തുവെന്നും സന്ദീപ് വ്യക്തമാക്കി. തനിക്ക് ഐപിഎലില്‍ നിന്ന് ഏറെ പഠിക്കുവാന്‍ സാധിച്ചിട്ടുണ്ട് എന്നും സന്ദീപ് തുറന്ന് സമ്മാനിച്ചു.

ഫിഞ്ചിനു ഇനി അധികം അവസരങ്ങളുണ്ടാകില്ലെന്ന് ഷെയിന്‍ വോണ്‍

ആരോണ്‍ ഫിഞ്ചിനുമേല്‍ സെലക്ടര്‍മാരുടെ കടുത്ത തീരുമാനം അധികം വൈകാതെ തന്നെയുണ്ടാകുമെന്നാണ് തനിക്ക് തോന്നുന്നതെന്ന് പറഞ്ഞ് ഷെയിന്‍ വോണ്‍. ഒന്നോ രണ്ടോ ഇന്നിംഗ്സുകള്‍ക്കിടയില്‍ വലിയൊരു സ്കോര്‍ വന്നില്ലെങ്കില്‍ ഓസ്ട്രേലിയന്‍ നായകന്‍ ടീമിനു പുറത്തേക്കാകും പോകുന്നതെന്ന് മുന്‍ ഓസ്ട്രേലിയന്‍ മാന്ത്രിക സ്പിന്നര്‍ അഭിപ്രായപ്പെട്ടു.

ലോകകപ്പിനു മൂന്ന് മാസം മാത്രം ബാക്കി നില്‍ക്കെ ഓസ്ട്രേലിയയെ പുതിയ നായകനെ കണ്ടെത്തുക എന്നൊരു തീരുമാനത്തിലേക്ക് കൂടി ഫിഞ്ച് വൈകാതെ കൊണ്ടെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വോണ്‍ പറഞ്ഞു. ഇന്ത്യയ്ക്കെതിരെയുള്ള മൂന്നാം ഏകദിനത്തിനുള്ളില്‍ താരം വേണ്ടത്ര റണ്‍സ് കണ്ടെത്തിയില്ലെങ്കില്‍ പിന്നെ അധിക കാലം ടീമില്‍ താരം തുടരില്ലെന്ന് ഷെയിന്‍ വോണ്‍ വ്യക്തമാക്കി.

താരം റെഡ് ബോള്‍ ക്രിക്കറ്റില്‍ തന്റെ ടെക്നിക്ക് മെച്ചപ്പെടുത്തുവാന്‍ ശ്രമിച്ച ഏകദിന ഫോര്‍മാറ്റിലെ മികവ് കൂടി കൊണ്ടുകളഞ്ഞുവെന്നാണ് വോണ്‍ അഭിപ്രായപ്പെട്ടത്. ക്യാപ്റ്റനായതിന്റെ ആനുകൂല്യത്തില്‍ മാത്രമാണ് ഫിഞ്ച് ടീമില്‍ തുടരുന്നതെന്നും വോണ്‍ പറഞ്ഞു. എന്നാല്‍ ഏറെ കാലം ഇങ്ങനെ കടിച്ച് തൂങ്ങി നില്‍ക്കുവാന്‍ ആര്‍ക്കും ആകില്ലെന്ന് ഷെയിന്‍ വോണ്‍ മുന്നറിയിപ്പ് നല്‍കി.

ഖവാജ വേണ്ടെന്ന് അഭിപ്രായപ്പെട്ട് ഷെയിന്‍ വോണ്‍, സ്മിത്തും വാര്‍ണറും വേണം

ഓസ്ട്രേലിയയുടെ ലോകകപ്പ് സ്ക്വാഡില്‍ നിന്ന് ഉസ്മാന്‍ ഖവാജയെ ഒഴിവാക്കണമെന്ന് അഭിപ്രായപ്പെട്ട് ഷെയിന്‍ വോണ്‍. പകരം ഡാര്‍സി ഷോര്‍ട്ടിനെ ഓസ്ട്രേലിയ ഓപ്പണര്‍ ആയി പരിഗണിക്കണമെന്നാണ് ഷെയിന്‍ വോണിന്റെ അഭിപ്രായം. കഴിഞ്ഞ മാസം അവസാനിച്ച ബിഗ് ബാഷ് ലീഗിലെ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഡാര്‍സി ഷോര്‍ട്ട്. കഴിഞ്ഞ സീസണിലും ഷോര്‍ട്ട് തന്നെയായിരുന്നു കളിയിലെ താരം എന്നാല്‍ താരത്തിനു ഇന്ത്യയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തില്‍ അവസരം ലഭിച്ചിരുന്നില്ല.

പകരമെത്തിയ ഉസ്മാന്‍ ഖവാജ ഓപ്പണറുടെ റോളില്‍ 76 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയിരുന്നു. എന്നാല്‍ മോശം ഫോം തുടരുന്ന ആരോണ്‍ ഫിഞ്ചിനെയല്ല ഉസ്മാന്‍ ഖവാജയെയാണ് താരം ഒഴിവാക്കണമെന്ന് ഷെയിന്‍ വോണ്‍ അഭിപ്രായപ്പെടുന്നത്. അതേ സമയം വിലക്കപ്പെട്ട താരങ്ങളായ സ്മിത്തിനെയും ഡേവിഡ് വാര്‍ണറെയും ഉള്‍പ്പെടുത്തണമെന്നും ഷെയിന്‍ വോണ്‍ ആവശ്യപ്പെടുന്നുണ്ട്.

ഇന്ത്യന്‍ ടീമില്‍ കുല്‍ദീപിനെ കണ്ണും അടച്ച് എടുക്കണം: ഷെയിന്‍ വോണ്‍

വിദേശ സാഹചര്യങ്ങളിലും അഞ്ച് വിക്കറ്റ് നേട്ടം ഉള്‍പ്പെടെ മികച്ച ഫോമില്‍ പന്തെറിയുന്ന കുല്‍ദീപ് യാദവിനെ ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് കണ്ണുമടച്ച് എടുക്കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ട് ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണ്‍. ഇന്ത്യ ഇംഗ്ലണ്ടില്‍ രണ്ട് ലെഗ് സ്പിന്നര്‍മാരെയും കളിപ്പിച്ചാലും അവര്‍ക്ക് വിജയ സാധ്യതയുണ്ട് എന്നാല്‍ സാഹചര്യം എന്ത് തന്നെയായാലും കുല്‍ദീപിെ ടീമില്‍ എടുക്കണമെന്നാണ് ഷെയിന്‍ വോണ്‍ അഭിപ്രായപ്പടുന്നത്.

ഇന്ത്യയ്ക്കായി 63 മത്സരങ്ങളില്‍ നിന്ന് 136 വിക്കറ്റുകളാണ് കുല്‍ദീപ് നേടിയിട്ടുള്ളത്. യൂസുവേന്ദ്ര ചഹാലുമായി ചേര്‍ന്ന് അപകടകരമായ സ്പിന്‍ ദ്വയമായി മാറിയിട്ടുണ്ട് കുല്‍ദീപ്. ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയില്‍ രണ്ട് ടി20യിലും അഞ്ച് ഏകദിനങ്ങളിലും മികവ് പുലര്‍ത്തി ഈ 24 വയസ്സുകാരന്‍ മറ്റു ടീമുകള്‍ക്കുള്ള മുന്നറിയിപ്പ് നല്‍കുവാനുള്ള ശ്രമത്തിലാവും മത്സരങ്ങള്‍ക്കായി ഇറങ്ങുക.

മനസ്സ് തുറന്ന് സംസാരിക്കുന്നതിനാല്‍ കോഹ്‍ലിയോട് എല്ലാവര്‍ക്കും ഇഷ്ടം

വിരാട് കോഹ്‍ലിയോട് തനിക്കും എല്ലാവരേയും പോലെ ഇഷ്ടമാണ് എന്ന് അറിയിച്ച് ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണ്‍. അത് കോഹ്‍ലി മികച്ചൊരു കളിക്കാരന്‍ ആയതിനാല്‍ മാത്രമല്ല താരം മനസ്സ് തുറന്ന് സത്യസന്ധമായി സംസാരിക്കുന്ന വ്യക്തിയാണെന്നാണ് വോണ്‍ അഭിപ്രായപ്പെടുന്നത്. താന്‍ കോഹ്‍ലിയുടെ വലിയൊരു ആരാധകനാണ്. അദ്ദേഹം ബാറ്റ് ചെയ്യുന്നത് കാണുവാന്‍ താന്‍ ഇഷ്ടപ്പെടുന്നു അദ്ദേഹം സംസാരിക്കുന്നത് കേട്ട് കൊണ്ടിരിക്കുവാനും താന്‍ ഇഷ്ടപ്പെടുന്നു എന്ന് കോഹ്‍ലി പറഞ്ഞു.

കോഹ്‍ലി വിശ്വസിക്കുന്നതിനു വേണ്ടി ആത്മാര്‍ത്ഥമായി നിലകൊള്ളുവാന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്. താന്‍ എന്താണോ അത് പ്രകടമാക്കുന്ന താരമാണ് കോഹ്‍ലി. ഫീല്‍ഡില്‍ വൈകാരികമായി പ്രതികരിക്കുന്ന താരമാണ് അദ്ദേഹം ചില സമയങ്ങളില്‍ അത് ഏറെ വൈകാരികമായ പ്രകടനമായി മാറാറുണ്ട്. അത് കോഹ്‍ലിയെന്ന സത്യസന്ധമായ വ്യക്തിയുടെ പ്രതികരണങ്ങളാണെന്ന് വോണ്‍ പറഞ്ഞു.

ഷെയിന്‍ വോണിനെ താന്‍ കണക്കിലെടുക്കുന്നില്ല: മിച്ചല്‍ സ്റ്റാര്‍ക്ക്

മോശം ഫോമിനെത്തുടര്‍ന്ന് നിശിതമായ വിമര്‍ശനം കേള്‍ക്കുന്ന മിച്ചല്‍ സ്റ്റാര്‍ക്ക് തന്നെ വിമര്‍ശിച്ച ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണിനെ ഗൗനിക്കുന്നില്ലെന്ന് തിരിച്ചടിച്ചു. ആദ്യ ടെസ്റ്റില്‍ 5 വിക്കറ്റ് മാത്രമാണ് സ്റ്റാര്‍ക്ക് രണ്ട് ഇന്നിംഗ്സില്‍ നിന്ന് നേടിയത്. ഇതിനായി 103 റണ്‍സ് വഴങ്ങുകയും ചെയ്തു ടെസ്റ്റ് ഓസ്ട്രേലിയ പരാജയപ്പെടുകയും ചെയ്തിരുന്നു.

ഇതിനെത്തുടര്‍ന്ന് സ്റ്റാര്‍ക്കിനെ ഇലവനില്‍ നിന്ന് പുറത്താക്കണമെന്നും ഫോം നഷ്ടമായ താരം ടീമിനു ബാധ്യതയാണെന്നും ഷെയിന്‍ വോണ്‍ പറഞ്ഞിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് രണ്ട് ഇന്നിംഗ്സുകളിലും മികച്ച തുടക്കമാണ് സ്റ്റാര്‍ക്ക് നല്‍കിയത്. 5 വിക്കറ്റാണ് ഈ ടെസ്റ്റിലും നേടിയതെങ്കിലും ഇന്നിംഗ്സിന്റെ തുടക്കത്തില്‍ തന്നെ പ്രഹരം ഏല്പിക്കുവാന്‍ സ്റ്റാര്‍ക്കിനു സാധിച്ചിരുന്നു.

താന്‍ അരങ്ങേറ്റം കുറിച്ചത് മുതല്‍ തന്നെ ആളുകള്‍ ആക്രമിക്കുന്നുണ്ട് ഇതൊന്നും തന്നെ ഇനി ബാധിക്കില്ലെന്നാണ് സ്റ്റാര്‍ക്ക് പ്രതികരിച്ചത്. തന്റെ ടീമംഗങ്ങളും കോച്ചും ക്യാപ്റ്റനും തന്റെ പ്രകടനത്തില്‍ തൃപ്തരാണോ എന്നത് മാത്രമാണ് താന്‍ കാര്യമാക്കിയെടുക്കുന്നതെന്നാണ് സ്റ്റാര്‍ക്ക് ഷെയിന്‍ വോണിന്റെ അഭിപ്രായത്തെക്കുറിച്ച് പറഞ്ഞത്.

ആദ്യ മത്സരത്തിനു ശേഷം സ്റ്റാര്‍ക്കിനു പിന്തുണയുമായി ടിം പെയിന്‍ രംഗത്തെത്തിയിരുന്നു. പെര്‍ത്തില്‍ ഇന്ത്യുയുടെ നടുവൊടിക്കുക സ്റ്റാര്‍ക്ക് ആവുമെന്നാണ് പെയിന്‍ പറഞ്ഞത്. അത് സാധിച്ചില്ലെങ്കിലും ശ്രദ്ധേയമായ സംഭാവന നല്‍കി സ്റ്റാര്‍ക്കും ഓസ്ട്രേലിയയുടെ വിജയത്തില്‍ പങ്കുവഹിച്ചു.

ഈ മാറ്റം അനിവാര്യം: ഷെയിന്‍ വോണ്‍

പെര്‍ത്തില്‍ മാറ്റങ്ങളില്ലാതെ ഓസ്ട്രേലിയ ഇറങ്ങണമെന്ന് റിക്കി പോണ്ടിംഗ് പറയുമ്പോളും ഓസീസ് മുന്‍ സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണിനു വ്യത്യസ്തമായ അഭിപ്രായം. റിക്കി പോണ്ടിംഗ് ബാറ്റിംഗ് ഓര്‍ഡറില്‍ പോലും മാറ്റം വരുത്തരുതെന്ന് ആവശ്യപ്പെടുമ്പോള്‍ വോണ്‍ പറയുന്നത് ടീമില്‍ അനിവാര്യമായ ഒരു മാറ്റം വേണമെന്നാണ്. പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനു പകരം മാര്‍ക്കസ് സ്റ്റോയിനിസിനെ ടീമിലെടുക്കുണമെന്നാണ് വോണിന്റെ പക്ഷം.

മിച്ചല്‍ മാര്‍ഷിനു പകരം ഓസ്ട്രേലിയ ഹാന്‍ഡ്സ്കോമ്പിനെ ഉള്‍പ്പെടുത്തി ബാറ്റിംഗ് ശക്തമാക്കുവാന്‍ ശ്രമിച്ചുവെങ്കിലും ഈ പരീക്ഷണം അത്ര കണ്ട് വിജയിച്ചില്ല. അഡിലെയ്ഡില്‍ 34, 14 എന്നിങ്ങനെയായിരുന്നു ഓസ്ട്രേലിയന്‍ താരത്തിന്റെ പ്രകടനം. ഒരു ബൗളറുടെ അഭാവം കൂടി ഈ നീക്കത്തിലൂടെ മറികടക്കാനാകുമെന്നാണ് വോണ്‍ പറയുന്നത്.

Exit mobile version