ഋഷഭ് പന്ത് അപകടകാരി, താരം ഒറ്റയ്ക്ക് മത്സരം മാറ്റി മറിയ്ക്കുവാന്‍ കഴിവുള്ള താരം

ഋഷഭ് പന്ത് ആയിരിക്കും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഏറ്റവും വലിയ ഭീഷണി അല്ലെങ്കില്‍ തലവേദന എന്ന് പറഞ്ഞ് ന്യൂസിലാണ്ട് ബൗളിംഗ് കോച്ച് ഷെയിന്‍ ജുര്‍ഗെന്‍സന്‍. താരം വളരെ അപകടകാരിയാണെന്നും ഒറ്റയ്ക്ക് മത്സരങ്ങള്‍ മാറ്റി മറിയ്ക്കുവാന്‍ കഴിയുന്ന വ്യക്തിയാണെന്നും ഷെയിന്‍ പറഞ്ഞു.

ഓസ്ട്രേലിയയ്ക്കെതിരെയും ഇംഗ്ലണ്ടിനെതിരെയുമുള്ള താരത്തിന്റെ പ്രകടനം എന്താണെന്ന് കണ്ടതാണെന്നും പോസിറ്റീവ് മൈന്‍ഡ്സെറ്റോടു കൂടി ബാറ്റ് വീശുന്ന താരത്തിന്റെ വിക്കറ്റ് എടുക്കുവാനുള്ള സാധ്യതയും അതിനൊപ്പമുണ്ടെന്ന് ഷെയിന്‍ വ്യക്തമാക്കി.

ന്യൂസിലാണ്ട് ബൗളിംഗ് കോച്ചിന് പുതിയ കരാര്‍

ന്യൂസിലാണ്ട് ബൗളിംഗ് കോച്ച് ഷെയിന്‍ ജുര്‍ഗെന്‍സെന്‍ തന്റെ കരാര്‍ പുതുക്കി. രണ്ട് വര്‍ഷത്തേക്ക് കൂടിയാണ് ഷെയിന്‍ തന്റെ കരാര്‍ നീട്ടിയത്. 2022 വരെ താരം ന്യൂസിലാണ്ട് ബൗളിംഗ് കോച്ചായി തുടരും. 2016ലാണ് ന്യൂസിലാണ്ടിനൊപ്പം ഷെയിന്‍ ചേര്‍ന്നത്. മുമ്പ് ക്യൂന്‍സ്ലാന്‍ഡ്, വെസ്റ്റേണ്‍ ഓസ്ട്രേലിയ, ടാസ്മാനിയ എന്നിവര്‍ക്കായി കളിച്ചിട്ടുള്ളയാളാണ് ഷെയിന്‍ ജുര്‍ഗെന്‍സെന്‍.

2007ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇദ്ദേഹം ബംഗ്ലാദേശിന്റെ മുഖ്യ കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബംഗ്ലാദേശിനെ 2013ല്‍ ന്യൂസിലാണ്ടില്‍ ഒരു ഏകദിന പരമ്പര വിജയിക്കുവാന്‍ സഹായിച്ച കോച്ച് കൂടിയാണ് ഷെയിന്‍.

 

ന്യൂസിലാണ്ടിന്റെ ഡെത്ത് ഓവര്‍ ബൗളിംഗ് പരീക്ഷിക്കപ്പെടും

ലോകകപ്പിനു മുമ്പുള്ള അവസാന സന്നാഹ മത്സരത്തില്‍ തങ്ങളുടെ ഡെത്ത് ഓവര്‍ ബൗളിംഗ് പരീക്ഷിക്കപ്പെടുമെന്ന് അറിയിച്ച് ന്യൂസിലാണ്ട് ബൗളിംഗ് കോച്ച് ഷെയ്ന്‍ ജുര്‍ഗെന്‍സെന്‍. ഇന്ത്യയ്ക്കെതിരെ ബൗളിംഗ് ശക്തിയില്‍ മികച്ച ജയം നേടിയ ന്യൂസിലാണ്ട് അടുത്തത് വമ്പന്‍ അടിക്കാര്‍ നിറഞ്ഞ വിന്‍ഡീസിനെതിരെയാണ് കളിയ്ക്കുന്നത്. ഗെയിലും റസ്സലും നിക്കോളസ് പൂരനും അടങ്ങിയ കരുത്തുറ്റ വിന്‍ഡീസ് നിരയ്ക്കെതിരെ തങ്ങളുടെ ടീമിന്റെ അവസാന ഓവറുകള്‍ ഏറെ നിര്‍ണ്ണായകമായിരിക്കുമെന്നാണ് ഷെയ്ന്‍ പറഞ്ഞത്.

ന്യൂസിലാണ്ട് ബൗളര്‍മാര്‍ക്ക് അത് ഏറെ നിര്‍ണ്ണായകമായ കാര്യമായിരിക്കും. വിന്‍ഡീസ് ഞങ്ങളെ സമ്മര്‍ദ്ദത്തിലാക്കുമെന്ന് ഉറപ്പാണ്. അവസാന പത്തോവറില്‍ എങ്ങനെ പന്തെറിയുന്നു എന്നതാണ് ഏറെ നിര്‍ണ്ണായകം. ആ കാലഘട്ടത്തില്‍ എത്ര ബൗണ്ടറികള്‍ കുറയ്ക്കാനാകുമെന്നത് ഏറെ പ്രാധാന്യമുള്ളതാണ്.

ടോപ് ഓര്‍ഡറിലെ വിക്കറ്റുകള്‍ എടുക്കുന്നത് പ്രധാനമാണ് എന്നാല്‍ അതിലേറെ പ്രധാനം അവസാന ഓവറുകളില്‍ റണ്‍സ് വിട്ട് നല്‍കാതെ സ്കോറുകള്‍ ചെറുത്ത് നിര്‍ത്തുകയാണെന്നും ഷെയ്‍ന്‍ പറഞ്ഞു.

Exit mobile version