ഐപിഎൽ കരാര്‍ ലഭിയ്ക്കാത്തതിനാൽ ഷാക്കിബ് ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് സീരീസിൽ കളിക്കാതിരിക്കേണ്ട കാര്യമില്ല – നസ്മുൾ ഹസൻ

ഷാക്കിബ് അല്‍ ഹസന്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പര കളിക്കാതിരിക്കുവാന്‍ കാരണം ഒന്നുമില്ലെന്ന് പറഞ്ഞ് ബംഗ്ലാദേശ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍. നേരത്തെ താരത്തോട് ചോദിച്ചപ്പോള്‍ ഐപിഎൽ കാരണം ദക്ഷിണാഫ്രിക്ക, ശ്രീലങ്ക പരമ്പരകളിൽ കളിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ശ്രീലങ്കന്‍ പര്യടനത്തിൽ കളിക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടപ്പോള്‍ ഷാക്കിബ് അതിന് സമ്മതം മൂളിയതാണ്.

ഇപ്പോള്‍ ഐപിഎൽ കരാര്‍ ലഭിയ്ക്കാത്തതിനാൽ തന്നെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിൽ നിന്ന് താരം വിട്ട് നില്‍ക്കേണ്ട സാഹര്യം ഇല്ലെന്നും നസ്മുള്‍ ഹസന്‍ വ്യക്തമാക്കി.

ബയോ ബബിൾ ലംഘിച്ച് ഷാക്കിബ്, ഫ്രാഞ്ചൈസിയ്ക്ക് നോട്ടീസ്

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ ബയോ ബബിൾ ലംഘിക്കുവാന്‍ ഷാക്കിബ് അൽ ഹസനെ അനുവദിച്ച ഫ്രാ‍ഞ്ചൈസി ഫോര്‍ച്യൂൺ ബാരിഷാലിന് കാരണം കാണിക്കൽ നോട്ടീസ് അയയ്ച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്.

ബയോ ബബിൾ നിയന്ത്രണങ്ങള്‍ ലംഘിച്ച് താരത്തിന് ഷൂട്ടിനായി പുറത്ത് കടക്കുവാനുള്ള അനുമതിയാണ് ഫ്രാഞ്ചൈസി നൽകിയത്. ഒരു സോഫ്ട് ഡ്രിങ്ക് കമ്പനിയുടെ ഷൂട്ടിന് വേണ്ടി താരം ഫൈനലിന് മുമ്പുള്ള ക്യാപ്റ്റന്മാരുടെ ഫോട്ടോ ഷൂട്ടും ടീമിന്റെ പരിശീലന സെഷനും ഉപേക്ഷിച്ചിരുന്നു.

 

ഷാക്കിബ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടെസ്റ്റിനില്ല

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന ബംഗ്ലാദേശിന്റെ ടെസ്റ്റ് പരമ്പരയിൽ നിന്ന് ഷാക്കിബ് അല്‍ ഹസന്‍ പിന്മാറും. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. താരം ഏകദിന പരമ്പരയിൽ കളിച്ച ശേഷം ഐപിഎല്‍ കളിക്കുവാനായി ഇന്ത്യയിലേക്ക് യാത്രയാകുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഷാക്കിബ് ഐപിഎൽ മെഗാ ലേലത്തിൽ ഏത് ടീമിലേക്കാവും എത്തുക എന്നത് ഇനിയും തീരുമാനിക്കപ്പെടേണ്ടതുണ്ട്. ഇത് കൂടാതെ ഷാക്കിബിന് മേയ് 8 മുതൽ 23 വരെ ടൂര്‍ണ്ണമെന്റിൽ കളിക്കാനാകില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ബിസിസിഐയെ അറിയിച്ചിട്ടുണ്ട്.

ബംഗ്ലാദേശിന്റെ ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പര കളിക്കേണ്ടതിനാലാണ് ഇത്.

മൂന്ന് ഫോര്‍മാറ്റിലും കളിക്കുക അപ്രായോഗികമായി മാറുന്നു – ഷാക്കിബ് അല്‍ ഹസന്‍

ഇനിയങ്ങോട്ട് മൂന്ന് ഫോര്‍മാറ്റിലും കളിക്കുക എന്നത് തന്നെ സംബന്ധിച്ച് അപ്രായോഗികമായ കാര്യമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ് ബംഗ്ലാദേശിന്റെ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍.

കോവിഡ് നിയന്ത്രണങ്ങള്‍ പരിഗണിച്ച് ക്വാറന്റീനും മറ്റും തന്നെ കുടുംബത്തിൽ നിന്ന് ഏറെക്കാലം അകന്ന് നില്‍ക്കേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നതിനിലാണ് ഇതെന്നും താരം വ്യക്തമാക്കി.

തനിക്ക് ഏത് ഫോര്‍മാറ്റാണ് കൂടുതൽ പ്രാധാന്യമുള്ളതെന്ന് അറിയാമെന്നും അതിനാൽ തന്നെ ഏത് ഫോര്‍മാറ്റിന് മുന്‍ഗണന കൊടുക്കണമെന്ന ബോധ്യവും തനിക്ക് ഉണ്ടെന്ന് താരം സൂചിപ്പിച്ചു.

രണ്ടാം ടെസ്റ്റിനുള്ള സ്ക്വാഡിൽ തിരിച്ചെത്തി ഷാക്കിബും ടാസ്കിന്‍ അഹമ്മദും

ഷാക്കിബ് അല്‍ ഹസനും ടാസ്കിന്‍ അഹമ്മദും പാക്കിസ്ഥാനെതിരെയുള്ള രണ്ടാം ടെസ്റ്റിനുള്ള ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തി. ഓപ്പണര്‍ മുഹമ്മദ് നൈയിം ഷെയ്ഖിനും ടീമിൽ അവസരം ലഭിച്ചിട്ടുണ്ട്.

രണ്ടാം ടെസ്റ്റിനുള്ള 20 അംഗ സംഘത്തെ ബംഗ്ലാദേശ് ക്രിക്കറ്ര് ബോര്‍ഡ് ഇന്നലെയാണ് പ്രഖ്യാപിച്ചത്. ഡിസംബര്‍ നാലിനാണ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം.

ബംഗ്ലാദേശ് : Mominul Haque (c), Shadman Islam, Saif Hasan, Najmul Hossain Shanto, Mushfiqur Rahim, Shakib Al Hasan, Liton Kumer Das, Yasir Ali Rabbi, Nurul Hasan Sohan, Mehidy Hasan Miraz, Taijul Islam, Taskin Ahmed, Ebadot Hossain Chowdhury, Abu Jayed Chowdhury Rahi, Nayeem Hasan, Mahmudul Hasan Joy, Rejaur Rahman Raja, Khaled Ahmed, Shohidul Islam, Mohammad Naim Sheikh

പാക്കിസ്ഥാനെതിരെയും ഷാക്കിബ് ഇല്ല

പാക്കിസ്ഥാനെതിരെയുള്ള ടി20 പരമ്പരയിലും ഷാക്കിബ് അല്‍ ഹസന്‍ കളിക്കില്ല. ടി20 ലോകകപ്പിൽ ബംഗ്ലാദേശിനായി ഏതാനും മത്സരങ്ങള്‍ കളിച്ച ശേഷം താരം പരിക്ക് മൂലം ടൂര്‍ണ്ണമെന്റിൽ നിന്ന് പിന്മാറുകയായിരുന്നു.

അതേ സമയം ടി20 പരമ്പരയ്ക്ക് ശേഷമുള്ള ടെസ്റ്റ് പരമ്പരയിൽ താരത്തിന്റെ സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് ഫിസിഷ്യന്‍ ദേബാശിഷ് ചൗധരി വ്യക്തമാക്കി.

നവംബര്‍ 19, 20, 22 തീയ്യതികളിൽ ബംഗ്ലാദേശിലെ ഷേര്‍-ഇ-ബംഗള നാഷണൽ സ്റ്റേഡിയത്തിലാണ് ടി20 പരമ്പരകള്‍ നടക്കുക. ടെസ്റ്റ് മത്സരങ്ങള്‍ നവംബര്‍ 26, ഡിസംബര്‍ 4 എന്നീ ദിവസങ്ങളിൽ നടക്കും.

ഷാകിബ് അൽ ഹസൻ ഇനി ലോകകപ്പിൽ കളിക്കില്ല

ബംഗ്ലാദേശിന്റെ സ്റ്റാർ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ പരിക്കേറ്റ് ഐസിസി ടി20 ലോകകപ്പിൽ നിന്ന് പുറത്തായി. താരത്തിന് ഹാംസ്ട്രിങ് ഇഞ്ച്വറി ആണ് ഏറ്റിരിക്കുന്നത്. വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ തോറ്റതോടെ ബംഗ്ലാദേശിന്റെ സെമിയിലെത്താനുള്ള സാധ്യത അവസാനിച്ചുരുന്നു. അതുകൊണ്ട് തന്നെ 34 കാരനായ ഷാക്കിബിന്റെ അഭാവം ബംഗ്ലാദേശിനെ കാര്യമായി ബാധിക്കില്ല.

ടൂർണമെന്റാകെ നിരാശ ആണെങ്കിലും ശ്രീലങ്കയ്‌ക്കെതിരെ രണ്ടു വിക്കറ്റ് നേടിയതോടെ ടി20 ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളറായി മാറാൻ ഷാക്കിബിനായിരുന്നു. ടൂർണമെന്റിൽ 34 കാരനായ താരം ഇതുവരെ 40 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്; പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദിയെയാണ് അദ്ദേഹം മറികടന്നത്

തുടക്കം അസലങ്ക, ഒടുക്കം രജപക്സ, ബംഗ്ലാദേശിന്റെ കഥകഴിച്ച് ശ്രീലങ്ക

ബംഗ്ലാദേശ് നല്‍കിയ 172 റൺസ് വിജയ ലക്ഷ്യം ചേസ് ചെയ്തിറങ്ങിയ ശ്രീലങ്ക ഒരു ഘട്ടത്തിൽ 79/4 എന്ന നിലയിലായിരുന്നുവെങ്കിലും അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തിൽ ലക്ഷ്യം 7 പന്ത് ബാക്കി നില്‍ക്കെ 5 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് ശ്രീലങ്ക. ചരിത് അസലങ്കയും ഭാനുക രജപക്സയും ചേര്‍ന്ന് നേടിയ 86 റൺസ് കൂട്ടുകെട്ടാണ് ബംഗ്ലാദേശിന്റെ കഥകഴിച്ചത്.

ആദ്യ ഓവറിൽ തന്നെ കുശൽ പെരേരയെ നഷ്ടമായ ശ്രീലങ്കയ്ക്കായി രണ്ടാം വിക്കറ്റിൽ ചരിത് അസലങ്കയും പതും നിസ്സങ്കയും ചേര്‍ന്ന് 69 റൺസാണ് കൂട്ടിചേര്‍ത്തത്. ഷാക്കിബ് നിസ്സങ്കയെയും(24) അവിഷ്ക ഫെര്‍മാണ്ടോയെയും ഒരേ ഓവറിൽ പുറത്താക്കിയപ്പോള്‍ ലങ്ക 71/1 എന്ന നിലയിൽ നിന്നും 71/3 എന്ന നിലയിലേക്ക് വീണു.

ചരിത് അസലങ്ക ഒരു വശത്ത് മിന്നും ഫോമിൽ ബാറ്റ് വീശിയെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ തുടരെ വീണത് ശ്രീലങ്കയ്ക്ക് തിരിച്ചടിയായി. വനിന്‍ഡു ഹസരംഗയെ സൈഫുദ്ദീന്‍ പുറത്താക്കിയപ്പോള്‍ ശ്രീലങ്ക 79/4 എന്ന നിലയിലേക്ക് കൂപ്പുകുത്തി.

Rajapaksa

32 പന്തിൽ തന്റെ അര്‍ദ്ധ ശതകം തികച്ച അസലങ്കയ്ക്ക് തുണയായി ഭാനുക രജപക്സയും അടിച്ച് തകര്‍ത്തപ്പോള്‍ മത്സരത്തിൽ ശ്രീലങ്കന്‍ പ്രതീക്ഷകള്‍ സജീവമായി നിന്നു. അഞ്ചാം വിക്കറ്റിൽ 86 റൺസാണ് അതിവേഗത്തിൽ ഈ കൂട്ടുകെട്ട് നേടിയത്. ബംഗ്ലാദേശ് ഫീൽഡര്‍മാര്‍ ക്യാച്ചുകള്‍ കൈവിട്ട് കൂടി സഹായിച്ചപ്പോള്‍ ലക്ഷ്യം 24 പന്തിൽ 24 ആയി മാറി.

52 പന്തിൽ 86 റൺസാണ് കൂട്ടുകെട്ട് നേടിയത്. 28 പന്തിൽ തന്റെ അര്‍ദ്ധ ശതകം നേടിയ രജപക്സയെയാണ് ലങ്കയ്ക്ക് നഷ്ടമായത്. താരം പുറത്താകുമ്പോള്‍ ലക്ഷ്യം 7 റൺസ് മാത്രം അകലെയായിരുന്നു. 31 പന്തിൽ 53 റൺസാണ് രജപക്സ പുറത്താകുമ്പോള്‍ നേടിയത്.

ചരിത് അസലങ്ക 49 പന്തിൽ പുറത്താകാതെ 80 റൺസുമായി വിജയ റൺസ് ബൗണ്ടറിയിലൂടെ നേടി ലങ്കയെ അഞ്ച് വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

 

ടി20 ലോകകപ്പിൽ ഏറ്റവും അധികം വിക്കറ്റ് നേടുന്ന താരമായി ഷാക്കിബ് അല്‍ ഹസന്‍

ടി20 ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും അധികം വിക്കറ്റ് നേടുന്ന താരമായി ഷാക്കിബ് അല്‍ ഹസന്‍. ഇന്ന് നേടിയ രണ്ട് വിക്കറ്റുകളോടെ താരം ഷഹീദ് അഫ്രീദിയുടെ റെക്കോര്‍ഡ് മറികടന്ന് 41 വിക്കറ്റുമായി പട്ടികയിൽ ഒന്നാമനായി മാറുകയായിരുന്നു. മത്സരം പുരോഗമിക്കുമ്പോള്‍ ഷാക്കിബിന് രണ്ടോവര്‍ കൂടി അവശേഷിക്കുന്നുണ്ട്.

പതും നിസ്സങ്ക, അവിഷ്ക ഫെര്‍ണാണ്ടോ എന്നിവരെയാണ് ഷാക്കിബ് പുറത്താക്കി തന്റെ ഈ നേട്ടത്തിലേക്ക് കുതിച്ചത്. ഒരേ ഓവറിലാണ് ഇരു താരങ്ങളെയും ഷാക്കിബ് പുറത്താക്കിയത്.

ഷാഹിദ് അഫ്രീദി(39), ലസിത് മലിംഗ(38), സയ്യദ് അജ്മൽ(36) എന്നിവരാണ് പട്ടികയിൽ ഷാക്കിബിന് പിന്നിലായുള്ള താരങ്ങള്‍.

വിജയം ഡ്രസ്സിംഗ് റൂമിലെ അന്തരീക്ഷം മെച്ചപ്പെടുത്തും – ഷാക്കിബ് അല്‍ ഹസന്‍

ഒമാനെതിരെ നേടിയ വിജയം ബംഗ്ലാദേശിന്റെ ഡ്രസ്സിംഗ് റൂമിലെ അന്തരീക്ഷം മെച്ചപ്പെടുത്തുമെന്ന് പറഞ്ഞ് ഷാക്കിബ് അല്‍ ഹസന്‍. ആദ്യ മത്സരത്തിൽ സ്കോട്‍ലാന്‍ഡിനോട് പരാജയം ഏറ്റുവാങ്ങിയ ബംഗ്ലാദേശിന് ഇന്നലെ ഒമാനെതിരെ വിജയം അനിവാര്യം ആയിരുന്നു.

ഒമാനെതിരെയും മത്സരത്തിന്റെ പല ഘട്ടത്തിലും ഒമാന്‍ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും അവസാന നിമിഷത്തിൽ പരിചയസമ്പത്തിന്റെ അഭാവം ടീമിന് തിരിച്ചടിയാകുകയായിരുന്നു.

ഷാക്കിബ് അല്‍ ഹസനും മുസ്തഫിസുര്‍ റഹ്മാനും ചേര്‍ന്നാണ് ബംഗ്ലാദേശിന് വിജയം നേടിക്കൊടുത്തത്. ഷാക്കിബ് ബാറ്റിംഗിലും തിളങ്ങി. സ്കോട്‍ലാന്‍ഡിനോട് തോല്‍വിയേറ്റ് വാങ്ങിയതിന് ഇത്രയധികം വിമര്‍ശനം കേള്‍ക്കേണ്ട സാഹചര്യം എന്താണെന്ന് അറിയില്ലെന്നും ഷാക്കിബ് കൂട്ടിചേര്‍ത്തു.

ബാറ്റിംഗിൽ ബംഗ്ലാദേശിന് ഇനിയും മെച്ചപ്പെടുവാന്‍ കഴിയുമെന്നാണ് ഷാക്കിബ് പറഞ്ഞത്.

 

ബംഗ്ലാദേശ് 153 റൺസിന് ഓള്‍ഔട്ട്

ഒമാനെതിരെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് 153 റൺസ്. ഇന്നിംഗ്സിന്റെ അവസാനത്തെ പന്തിൽ ടീം ഓള്‍ഔട്ട് ആയപ്പോള്‍ മുഹമ്മദ് നൈയിം, ഷാക്കിബ് അല്‍ ഹസന്‍ എന്നിവരാണ് ബംഗ്ലാദേശ് നിരയിൽ തിളങ്ങിയത്.

ഓപ്പണര്‍ നൈയിം 50 പന്തിൽ 64 റൺസ് നേടി പുറത്തായപ്പോള്‍ ഷാക്കിബ് അല്‍ ഹസന്‍ 29 പന്തിൽ 42 റൺസാണ് നേടിയത്. മഹമ്മുദുള്ള 17 റൺസ് നേടി. ഒമാന് വേണ്ടി ഫയസ് ബട്ടും ബിലാല്‍ ഖാനും മൂന്ന് വീതം വിക്കറ്റും ഖലീമുള്ള രണ്ട് വിക്കറ്റും നേടി.

ഐപിഎലിന്റെ ക്ഷീണമുണ്ട്, എന്നാൽ ഷാക്കിബ് സ്കോട്‍ലാന്‍ഡിനെതിരെയുള്ള മത്സരത്തിന് സെലക്ഷന് തയ്യാര്‍ – മഹമ്മദുള്ള

ഐപിഎലിൽ കളിച്ച ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന് ക്ഷീണമുണ്ടെങ്കിലും താരം സ്കോട്‍ലാന്‍ഡിനെതിരെയുള്ള ആദ്യ യോഗ്യത മത്സരത്തിന് കളിക്കാനുണ്ടാകുമെന്ന് അറിയിച്ച് ടീം ക്യാപ്റ്റന്‍ മഹമ്മദുള്ള.

താരം ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ടെന്നും അല്പം ക്ഷീണമുള്ളതായി തോന്നുന്നുവെങ്കിലും ടീമിന്റെ ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ കളിക്കാനുണ്ടാകുമെന്നും മഹമ്മദുള്ള വ്യക്തമാക്കി.

സന്നാഹ മത്സരങ്ങളിൽ രണ്ടിലും ബംഗ്ലാദേശ് ശ്രീലങ്കയോടും അയര്‍ലണ്ടിനോടും പരാജയപ്പെട്ടിരുന്നു. എന്നാൽ സന്നാഹ മത്സരത്തിലെ ഫലത്തിനെക്കുറിച്ച് താന്‍ വ്യാകുലനല്ലെന്നാണ് ബംഗ്ലാദേശ് നായകന്‍ പറഞ്ഞത്. പല പ്രധാന താരങ്ങളില്ലാതെയാണ് ബംഗ്ലാദേശ് സന്നാഹ മത്സരത്തിനിറങ്ങിയതെന്നും മഹമ്മദുള്ള അഭിപ്രായപ്പെട്ടു.

Exit mobile version