ബംഗ്ലാദേശിന്റെ ലീഡ് വെറും 28 റൺസ്, ധാക്കയിൽ പിടിമുറുക്കി ശ്രീലങ്ക

ബംഗ്ലാദേശിനെതിരെ ധാക്ക ടെസ്റ്റിൽ 29 റൺസ് വിജയ ലക്ഷ്യം തേടി ശ്രീലങ്ക ഇറങ്ങും. ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സ് 169 റൺസിന് അവസാനിച്ചപ്പോള്‍ ടീമിന് 28 റൺസിന്റെ ലീഡാണ് ലഭിച്ചത്. അസിത ഫെര്‍ണാണ്ടോ നേടിയ 6 വിക്കറ്റ് നേട്ടം ആണ് ശ്രീലങ്കയ്ക്ക് മേൽക്കൈ നേടിക്കൊടുത്തത്.

53/5 എന്ന നിലയിലേക്ക് വീണ ടീമിനെ ലിറ്റൺ ദാസിന്റെയും(52) ഷാക്കിബിന്റെയും(58) ആറാം വിക്കറ്റ് കൂട്ടുകെട്ട് 103 റൺസുമായി മുന്നോട്ട് നയിച്ചുവെങ്കിലും ഇരുവരെയും പുറത്താക്കി അസിത ഫെര്‍ണാണ്ടോ ബംഗ്ലാദേശിന്റെ പതനത്തിന് തുടക്കമായി. അധികം വൈകാതെ ടീം 169 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

ചായയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി ബംഗ്ലാദേശ്, ശ്രീലങ്ക 506 റൺസിന് ഓള്‍ഔട്ട്

ധാക്ക ടെസ്റ്റിൽ ശക്തമായ തിരിച്ചുവരവുമായി ബംഗ്ലാദേശ്. ചായയ്ക്ക് പിരിയുമ്പോള്‍ 459/5 എന്ന നിലയിലായിരുന്ന ശ്രീലങ്കയെ 506 റൺസിന് ടീം ഓള്‍ഔട്ട് ആക്കിയപ്പോള്‍ ഷാക്കിബ് അഞ്ചും എബാദത്ത് ഹൊസൈന്‍ നാലും വിക്കറ്റാണ് നേടിയത്.

124 റൺസ് നേടിയ ചന്ദിമലിനെ എബാദത്ത് പുറത്താക്കിയപ്പോള്‍ ആഞ്ചലോ മാത്യൂസ് 145 റൺസുമായി പുറത്താകാതെ നിന്നു. നിരോഷന്‍ ഡിക്ക്വെല്ല, പ്രവീൺ ജയവിക്രമ എന്നിവരെ കൂടി പുറത്താക്കി ഷാക്കിബ് തന്റെ വിക്കറ്റ് വേട്ട അഞ്ചിലെത്തിച്ചു.

മത്സരത്തിൽ 141 റൺസിന്റെ ലീഡാണ് ശ്രീലങ്കയുടെ കൈവശമുള്ളത്.

അര്‍ദ്ധ ശതകവുമായി ആഞ്ചലോ മാത്യൂസ്, മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക

ധാക്കയിൽ മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 282/5 എന്ന നിലയിൽ ശ്രീലങ്ക. 83 റൺസ് പിന്നിലാണ് ടീം ഇപ്പോളും. 58 റൺസുമായി ആഞ്ചലോ മാത്യൂസും 10 റൺസ് നേടി ദിനേശ് ചന്ദിമലുമാണ് ക്രീസിലുള്ളത്. 58 റൺസ് നേടിയ ധനന്‍ജയ ഡി സിൽവയെ പുറത്താക്കി ഷാക്കിബ് തന്റെ മൂന്നാം വിക്കറ്റ് നേടി.

102 റൺസിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടുമായി മാത്യൂസും ധനന്‍ജയയും ശ്രീലങ്കയെ മുന്നോട്ട് നയിക്കുന്നതിനിടെയാണ് ബ്രേക്ക്ത്രൂവുമായി ഷാക്കിബ് എത്തിയത്.

പൂര്‍ണ്ണമായി ഫിറ്റല്ലാത്ത ഷാക്കിബിനെ കളിപ്പിക്കുന്നതിൽ തൃപ്തനല്ല – റസ്സൽ ഡൊമിംഗോ

ബംഗ്ലാദേശിന്റെ ഓള്‍റൗണ്ടര്‍ ഷാക്കിബ് അൽ ഹസനെ കളിപ്പിക്കുന്നതിൽ താന്‍ പൂര്‍ണ്ണമായി തൃപ്തനല്ലെന്ന് പറഞ്ഞ് ബംഗ്ലാദേശ് മുഖ്യ കോച്ച് റസ്സൽ ഡൊമിംഗോ. താരം 60 ശതമാനം മാത്രം മാച്ച് ഫിറ്റ് ആയതിനാലാണ് ഇതെന്നും ശ്രീലങ്കയ്ക്കെതിരെയുള്ള രണ്ട് മത്സരങ്ങളിൽ താരത്തെ പരിഗണിക്കുക പ്രയാസമായിരിക്കും എന്നും ഡൊമിംഗോ വ്യക്തമാക്കി.

കോവിഡ് പോസിറ്റീവായതിനാൽ ഷാക്കിബ് ആദ്യ ടെസ്റ്റിനുണ്ടാകില്ലെന്നാണ് നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടെങ്കിലും താരം പിന്നീട് നെഗറ്റീവായതിനാൽ തന്നെ ടീമിനൊപ്പം പരിശീലനത്തിന് നാളെ ചേരുമെന്നാണ് അറിയുന്നത്.

താരത്തിന് വീണ്ടും മെഡിക്കൽ – ഫിറ്റ്നെസ്സ് ടെസ്റ്റുകള്‍ ഉണ്ടാകുമെന്നും അതിന് ശേഷം മാത്രമേ പരമ്പരയിൽ കളിപ്പിക്കുക എന്നുമാണ് അറിയുന്നത്. കോവിഡ് മാറി വന്നതിനാലും ക്രിക്കറ്റ് അധികം കളിച്ചിട്ടില്ലാത്തതിനാലും വലിയ താരമാണെങ്കിലും ടീമിന്റെ ബാലന്‍സിന് ഏറെ പ്രാധാന്യമുള്ള താരമാണെങ്കിലും താരത്തെ കളിപ്പിക്കുക ഫിറ്റ്നെസ്സ് കാര്യങ്ങള്‍ നോക്കിയ ശേഷം മാത്രമായിരിക്കുമെന്ന് റസ്സൽ ഡൊമിംഗോ സൂചിപ്പിച്ചു.

ഷാക്കിബ് നെഗറ്റീവ്, ആദ്യ ടെസ്റ്റിൽ കളിച്ചേക്കും

ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ കോവിഡ് നെഗറ്റീവ് ആയി. താരം ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന ആദ്യ ടെസ്റ്റിൽ പങ്കെടുക്കുമെന്നാണ് ലഭിയ്ക്കുന്ന സൂചന. മേയ് 15ന് ആണ് ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് നടക്കാനിരിക്കുന്നത്.

അമേരിക്കയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയ താരം മേയ് 9ന് പോസിറ്റീവ് ആയി മാറുകയായിരുന്നു. താരം ഇപ്പോള്‍ ഐസൊലേഷനിലാണ് കഴിയുന്നത്. താരം ചട്ടോഗ്രാമിലേക്ക് ഉടന്‍ യാത്രയാകുമെന്നാണ് ടീം ഒഫീഷ്യൽ വ്യക്തമാക്കിയത്.

ശ്രീലങ്കയ്ക്കെതിരെയുള്ള ആദ്യ ടെസ്റ്റിനായുള്ള ബംഗ്ലാദേശ് ടീം പ്രഖ്യാപിച്ചു, ഷാക്കിബ് ടീമിൽ

ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള 16 അംഗ ടീമിനെ ബംഗ്ലാദേശ് പ്രഖ്യാപിച്ചു. മേയ് 15ന് ആരംഭിയ്ക്കുന്ന ടെസ്റ്റ് മത്സരത്തിനായുള്ള സ്ക്വാഡിൽ ഷാക്കിബ് അൽ ഹസന്‍, ഷൊറിഫുള്‍ ഇസ്ലാം എന്നിവരെ ടീമിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷൊറിഫുള്‍ ആദ്യ ടെസ്റ്റിനുണ്ടാവില്ലെന്നാണ് ആദ്യം വിലയിരുത്തപ്പെട്ടത്. എന്നാൽ താരം ഫിറ്റാകുമന്നാണ് ഇപ്പോള്‍ ബംഗ്ലാദേശ് ബോര്‍ഡ് പറയുന്നത്.

ബംഗ്ലാദേശ്: Mominul Haque (Captain), Tamim Iqbal, Mahmudul Hasan Joy, Najmul Hossain, Mushfiqur Rahim, Shakib Al Hasan, Litton as, Yasir Ali Chowdhury, Taijul Islam, Mehidy Hasan, Ebadot Hossain, Syed Khaled Ahmed, Nurul Hasan, Rejaur Rahman Raja, Shohidul Islam, Shoriful Islam (subject to fitness)

ശ്രീലങ്കന്‍ പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിനായി ഷാക്കിബ് ധാക്ക പ്രീമിയര്‍ ലീഗിൽ പങ്കെടുക്കും

ധാക്ക പ്രീമിയര്‍ ലീഗിന്റെ അവശേഷിക്കുന്ന മത്സരങ്ങളിൽ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍ പങ്കെടുക്കും. വരാനിരിക്കുന്ന ശ്രീലങ്കന്‍ പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് താരം പങ്കെടുക്കുന്നത്.

ലെജന്‍ഡ്സ് ഓഫ് രൂപ്ഗഞ്ച് എന്ന ടീമിന് വേണ്ടിയാണ് താരം കളിക്കാനെത്തുന്നത്. മേയ് 15ന് ആണ് ശ്രീലങ്കയ്ക്കെതിരെയുള്ള ടെ്റ്റ് പരമ്പര ആരംഭിയ്ക്കുന്നത്. താരം ആദ്യം മുഹമ്മദന്‍ സ്പോര്‍ട്ടിംഗ് ക്ലബിന് വേണ്ടിയാണ് ഗ്രൂപ്പ് ഘട്ടത്തിൽ കരാര്‍ ഒപ്പിടതെങ്കിലും ഫ്രാഞ്ചൈസി സൂപ്പര്‍ സിക്സ് പ്രവേശനം ലഭിയ്ക്കാത്തതിനാൽ പ്രത്യേക ക്ലിയറന്‍സ് വാങ്ങിയാണ് രൂപ്ഗഞ്ചിന് വേണ്ടി കളിക്കുവാന്‍ അനുമതി വാങ്ങിയത്.

റണ്ണടിച്ച് കൂട്ടി ബംഗ്ലാദേശ്, മൂന്ന് താരങ്ങള്‍ക്ക് ഫിഫ്റ്റി

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒന്നാം ഏകദിനത്തിൽ മികച്ച സ്കോര്‍ നേടി ബംഗ്ലാദേശ്. ഇന്ന് ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ബംഗ്ലാദേശിന്റെ ബാറ്റിംഗ് യൂണിറ്റ് ഒറ്റക്കെട്ടായി രംഗത്തെത്തുന്ന കാഴ്ചയാണ് കണ്ടത്.

ഷാക്കിബ് അൽ ഹസൻ(77), ലിറ്റൺ ദാസ്(50), യാസിര്‍ അലി(50), തമീം ഇക്ബാൽ(41) എന്നിവരുടെ ബാറ്റിംഗ് മികവിൽ ബംഗ്ലാദേശ് 314 റൺസാണ് 7 വിക്കറ്റ് നഷ്ടത്തിൽ നേടിയത്.

ദക്ഷിണാഫ്രിക്കയ്ക്കായി മാര്‍ക്കോ ജാന്‍സനും കേശവ് മഹാരാജും രണ്ട് വീതം വിക്കറ്റ് നേടി.

ദക്ഷിണാഫ്രിക്കയിൽ ഒരു വിജയം സ്വന്തമാക്കാനായാലും വലിയ നേട്ടം – ഷാക്കിബ് അൽ ഹസൻ

മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും അടങ്ങിയ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഒരു മത്സരത്തിലെങ്കിലും വിജയിച്ചാൽ തന്നെ അത് വലിയ നേട്ടമാണെന്ന് പറഞ്ഞ് ബംഗ്ലാദേശ് ഓള്‍റൗണ്ടർ ഷാക്കിബ് അൽ ഹസൻ.

ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ നിന്ന് പിന്മാറുവാൻ ഷാക്കിബിന് ബോർ‍ഡ് അവസരം നൽകിയ ശേഷം ബോർ‍‍‍‍‍‍‍‍ഡ് പ്രസിഡന്റുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ഷാക്കിബ് ബംഗ്ലാദേശ് ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലേക്ക് യാത്ര ചെയ്യുവാൻ തയ്യാറാകുകയായിരുന്നു.

ഹോം സീരീസുകളിൽ മികച്ച രീതിയിൽ പന്തെറിയുന്ന ബൗളിംഗ് വിഭാഗം നന്നായി ദക്ഷിണാഫ്രിക്കയിൽ കളിച്ചാൽ ടീമിന് വിജയിക്കാനാകുമെന്ന് ഷാക്കിബ് ദക്ഷിണാഫ്രിക്കയിലേക്ക് യാത്രയാകുന്നതിന് മുമ്പ് പറ‍ഞ്ഞു.

ഏകദിനത്തിൽ ഫാസ്റ്റ് ബൗളര്‍മാര്‍ പുതിയ പന്തിൽ വിക്കറ്റ് നേടിയില്ലെങ്കിൽ കാര്യങ്ങള്‍ കുഴപ്പത്തിലാകുമെന്ന് ഷാക്കിബ് സൂചിപ്പിച്ചു.

ഷാക്കിബിന് വിശ്രമിക്കാം, ഏപ്രിൽ 30 വരെ താരത്തിന് വിശ്രമം നല്‍കി ബോര്‍ഡ്

ഷാക്കിബ് അൽ ഹസന് വിശ്രമം നല്‍കുവാന്‍ തീരുമാനിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. താരം ആവശ്യപ്പെട്ടതിനാലാണ് വിശ്രമം നല്‍കുവാന്‍ തീരുമാനിച്ചതെന്നാണ് ബോര്‍ഡ് വ്യക്തമാക്കിയത്. ഏപ്രിൽ 30 വരെ ഷാക്കിബിന് വിശ്രമം നല്‍കിയിട്ടുണ്ട്.

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും താരത്തിന് വിശ്രമം ഉണ്ട്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിൽ നിന്നും താരം ബ്രേക്ക് എടുക്കുകയാണ്. താരവുമായി സംസാരിച്ച് താരം മാനസികമായും ശാരീരികവുമായി ഫിറ്റ് അല്ലെന്ന് അറിയിച്ചതിനാലാണ് ഈ തീരുമാനം ബോര്‍ഡ് എടുത്തതെന്ന് അറിയിച്ച് ബിസിബി ക്രിക്കറ്റ് ഓപ്പറേഷന്‍സ് ചെയര്‍മാന്‍ ജലാൽ യൂനുസ്.

ദേശീയ ടീമിനോട് എന്തെങ്കിലും പ്രതിബദ്ധതയുണ്ടോ? ഷാക്കിബിനോട് ചോദിച്ച് ബംഗ്ലാദേശ് ബോര്‍ഡ് പ്രസിഡന്റ്

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് പോകുവാന്‍ താന്‍ മാനസികമായും ശാരീരികമായും തയ്യാറല്ലെന്ന് കഴിഞ്ഞ് ദിവസം പറഞ്ഞ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന് ബംഗ്ലാദേശിനോട് ഒരു പ്രതിബദ്ധതയും അര്‍പ്പണബോധവും ഇല്ലെന്ന് പറഞ്ഞ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍.

ഐപിഎലില്‍ കളിക്കുവാനായി താരം നേരത്തെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനില്ലെന്ന് അറിയിച്ചുവെങ്കിലും മെഗാ ലേലത്തിൽ താരത്തെ ആരും സ്വന്തമാക്കിയില്ല. ഇതോടെ ബംഗ്ലാദേശ് ബോര്‍ഡ് ടെസ്റ്റ് ടീമിൽ ഷാക്കിബിനെ ഉള്‍പ്പെടുത്തി.

ഐപിഎലില്‍ ഏതെങ്കിലും ടീം താരത്തെ തിരഞ്ഞെടുത്തിരുന്നുവെങ്കിൽ ഇത്തരം പ്രതികരണം താരത്തിൽ നിന്നുണ്ടാകുമായിരുന്നുവോ എന്നാണ് നസ്മുള്‍ ഹസന്‍ ചോദിച്ചത്. താരം കളിക്കുന്നില്ലെങ്കിൽ അത് അവസാന നിമിഷം അല്ല നേരത്തെ അറിയിക്കേണ്ടതുണ്ടെന്നും ഹസന്‍ സൂചിപ്പിച്ചു.

തമീമും ഷാക്കിബും തിരികെ എത്തുന്നു, ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടീമായി

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു. തമീം ഇക്ബാലും ഷാക്കിബ് അൽ ഹസനും തിരികെ ടീമിലേക്ക് എത്തുന്നു. തമീം പരിക്ക് മാറി എത്തുമ്പോള്‍ ഐപിഎലിൽ ഒരു ടീം ലേലത്തിൽ എടുക്കാത്തതിനാൽ ഷാക്കിബും ടെസ്റ്റ് പരമ്പര കളിക്കുവാന്‍ എത്തുന്നു.

2021 ഏപ്രിലില്‍ ശ്രീലങ്കയ്ക്കെതിരെയാണ് തമീം അവസാനമായി ടെസ്റ്റ് കളിച്ചത്. ഏകദിന പരമ്പരയ്ക്കുള്ള ടീമിനെയും ബംഗ്ലാദേശ് പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് 18ന് സെഞ്ചൂറിയണിലാണ് ഏകദിന പരമ്പര ആരംഭിയ്ക്കുന്നത്.

ടെസ്റ്റ് പരമ്പര മാര്‍ച്ച് 31ന് ആരംഭിയ്ക്കും. രണ്ടാം ടെസ്റ്റ് ഏപ്രിൽ എട്ടിന് ആണ്.

ബംഗ്ലാദേശ് ടെസ്റ്റ് സ്ക്വാഡ്: Mominul Haque (Captain), Tamim Iqbal, Mahmudul Hasan Joy, Najmul Hossain Shanto, Mushfiqur Rahim, Shakib al Hasan, Liton Das, Yasir Ali Chowdhury, Taijul Islam, Mehidy Hasan, Taskin Ahmed, Abu Jayed, Ebadot Hossain, Shoriful Islam, Shohidul Islam, Syed Khaled Ahmed, Shadman Islam, Nurul Hasan.

ഏകദിന സ്ക്വാഡ്: Tamim Iqbal (Captain), Liton Das, Najmul Hossain Shanto, Shakib al Hasan, Mushfiqur Rahim, Mahmudullah, Afif Hossain, Mehidy Hassan, Mustafizur Rahman, Taskin Ahmed, Shoriful Islam, Ebadot Hossain, Nasum Ahmed, Yasir Ali Chowdhury, Mahmudul Hasan Joy, Syed Khaled Ahmed

Exit mobile version