ഷാജി പ്രഭാകരനെ പുറത്താക്കിയ നീക്കം സ്റ്റേ ചെയ്ത് ഹൈക്കോടതി, ഇന്ത്യ വീണ്ടും ഫിഫ വിലക്കിന്റെ ഭീഷണിയിൽ

എ ഐ എഫ് എഫ് ജനറൽ സെക്രട്ടറി ആയ ഷാജി പ്രഭാകരനെ ആ സ്ഥാനത്ത് നിന്ന് പുറത്താക്കിയ നടപടി ഡെൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു. ഷാജി പ്രഭാകരന്റെ പരാതിയിൽ ആണ് സ്റ്റേ ഉത്തരവ്. ഷാജി പ്രഭാകരനെ എ ഐ എഫ് എഫ് പുറത്താക്കിയത് ന്യായമായല്ല എന്ന് അന്നു തന്നെ ഷാജി പ്രഭാകരൻ പരസ്യമായി പറഞ്ഞിരുന്നു. ഇപ്പോൾ പകരം ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ആയിരുന്ന സത്യനാരായൺ ആണ് സെക്രട്ടറി പദവിയിൽ ഇരിക്കുന്നത്.

2022 സെപ്റ്റംബറിൽ ആയിരുന്നു ഷാജി പ്രഭാകരൻ എ ഐ എഫ് എഫ് സെക്രട്ടറി ആയി നിയമിക്കപ്പെട്ടത്. അതിനു മുമ്പ് ഡൽഹി ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ആയിരുന്നു ഷാജി പ്രഭാകരൻ. എഐഎഫ്‌എഫിൽ വിഷൻ ഡയറക്ടറായി കരിയർ ആരംഭിച്ച പ്രഭാകരൻ മുമ്പ് ഫിഫയ്‌ക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. കോടതി ഇടപെടൽ വന്നതോടെ ഫിഫ ഇന്ത്യയെ വിലക്കാനുള്ള സാധ്യതകൾ വീണ്ടും ഉയർന്നു. എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്തിയില്ല എങ്കിൽ ഫിഫയുടെ ഭാഗത്ത് നിന്ന് നടപടികൾ വരാം. ഒരു വർഷം മുമ്പ് ഇന്ത്യക്ക് ഫിഫയുടെ വിലക്ക് കിട്ടിയിരുന്നു. അന്ന് സുപ്രീം കോടതിയുടെ ഇടപെടലുകൾ ആയിരുന്നി പ്രധാന പ്രശ്നം.

ഷാജി പ്രഭാകരനെ AIFF ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയതായി റിപ്പോർട്ടുകൾ

എ ഐ എഫ് എഫ് ജനറൽ സെക്രട്ടറി ആയ ഷാജി പ്രഭാകരനെ ആ സ്ഥാനത്ത് നിന്ന് പുറത്താക്കിയതായി റിപ്പോർട്ടുകൾ. ഷാജി പ്രഭാകരനോട് രാജി വെക്കാൻ ഔദ്യോഗികമായി എ ഐ എഫ് എഫ് പറഞ്ഞതായാണ് റിപ്പോർട്ടുകൾ. പകരം ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ആയ സത്യനാരായൺ സെക്രട്ടറി ആകും എന്നാണ് സൂചന.

2022 സെപ്റ്റംബറിൽ ആയിരുന്നു ഷാജി പ്രഭാകരൻ എ ഐ എഫ് എഫ് സെക്രട്ടറി ആയി നിയമിക്കപ്പെട്ടത്. അതിനു മുമ്പ് ഡൽഹി ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ആയിരുന്നു ഷാജി പ്രഭാകരൻ. എഐഎഫ്‌എഫിൽ വിഷൻ ഡയറക്ടറായി കരിയർ ആരംഭിച്ച പ്രഭാകരൻ മുമ്പ് ഫിഫയ്‌ക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.

ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി ഷാജി പ്രഭാകരൺ

ബംഗ്ലാദേശിലെ ധാക്കയിൽ ചേർന്ന സൗത്ത് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ (SAFF) കോൺഗ്രസ്, AIFF സെക്രട്ടറി ജനറൽ ഡോ.ഷാജി പ്രഭാകരനെ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ (AFC) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തു.

കഴിഞ്ഞ വർഷം ഫെഡറേഷന്റെ സെക്രട്ടറി ജനറലായി നിയമിതനായ ഡോ. പ്രഭാകരൻ, ഇന്ത്യയിൽ മാത്രമല്ല, ഇനി ഏഷ്യൻ ഭൂഖണ്ഡ തലത്തിലും ഫുട്ബോൾ നടത്തിപ്പിൽ പങ്കാളിയാകും.

“ഇന്ന് നടന്ന SAFF കോൺഗ്രസിൽ AFC എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് AIFF-ന്റെ പേരിൽ, സെക്രട്ടറി ജനറൽ ഡോ. ഷാജി പ്രഭാകരനെ ഞാൻ അഭിനന്ദിക്കുന്നു. എഎഫ്‌സി എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് അദ്ദേഹം ഒരു മുതൽക്കൂട്ടായിരിക്കുമെന്നതിൽ എനിക്ക് സംശയമില്ല, ഞാൻ അദ്ദേഹത്തിന് ആശംസകൾ നേരുന്നു. ” AIFF പ്രസിഡന്റ് ശ്രീ കല്യാണ് ചൗബെ പറഞ്ഞു:

Exit mobile version