ഫൈനലില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഫിഞ്ച്, ഷാഹിബ്സാദ ഫര്‍ഹാന് അരങ്ങേറ്റം

പാക്കിസ്ഥാനെതിരെ ത്രിരാഷ്ട്ര പരമ്പര ഫൈനലില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ആരോണ്‍ ഫിഞ്ച്. പാക്കിസ്ഥാനു വേണ്ടി ഷാഹിബ്സാദ ഫര്‍ഹാന്‍ തന്റെ ടി20 അരങ്ങേറ്റം നടത്തും. ഹാരിസ് സൊഹൈലിനു പകരമാണ് താരം ടീമിലെത്തിയിരിക്കുന്നത്. ലോക ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള പാക്കിസ്ഥാനെ പരാജയപ്പെടുത്തി ക്രിക്കറ്റില്‍ മോശം കാലഘട്ടത്തിലൂടെ കടന്ന് പോകുന്ന ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുകയാണ് ഓസ്ട്രേലിയയുടെ ലക്ഷ്യം. അതേ സമയം ഓസ്ട്രേലിയന്‍ നിരയില്‍ ഒരു മാറ്റമാണുള്ളത്. നിക്ക് മാഡിന്‍സണിനു പകരം ഡാര്‍സി ഷോര്‍ട്ട് തിരികെ സ്ക്വാഡിലേക്ക് മടങ്ങിയെത്തി.

ഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച്, ഡാര്‍സി ഷോര്‍ട്ട്, അലക്സ് കാറെ, ട്രാവിസ് ഹെഡ്, ഗ്ലെന്‍ മാക്സ്വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ജാക്ക് വൈല്‍ഡര്‍മത്ത്, ആഷ്ടണ്‍ അഗര്‍, ആന്‍ഡ്രൂ ടൈ, ജൈ റിച്ചാര്‍ഡ്സണ്‍, ബില്ലി സ്റ്റാന്‍ലേക്ക്

പാക്കിസ്ഥാന്‍: ഫകര്‍ സമന്‍, ഷാഹിബ്സാദ ഫര്‍ഹാന്‍, ഹുസൈന്‍ തലത്, ഷൊയ്ബ് മാലിക്, സര്‍ഫ്രാസ് അഹമ്മദ്, ആസിഫ് അലി, ഫഹീം അഷ്റഫ്, ഷദബ് ഖാന്‍, മുഹമ്മദ് അമീര്‍, ഹസന്‍ അലി, ഷഹീന്‍ അഫ്രീദി

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫൈനലില്‍ ഫകര്‍ സമനു പുതിയ ഓപ്പണിംഗ് കൂട്ടുകെട്ടെന്ന് പ്രഖ്യാപിച്ച് സര്‍ഫ്രാസ്

ഓസ്ട്രേലിയയ്ക്കെതിരെ ടി20 ഫൈനലില്‍ പാക്കിസ്ഥാന് ഹാരിസ് സൊഹൈലിനെ ഒഴിവാക്കി. നാളെ നടക്കുന്ന ഫൈനലില്‍ അവസാന ഇലവനെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പാക്കിസ്ഥാന്‍ 12 അംഗ സംഘത്തെ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ഹാരിസ് സൊഹൈലിനു പകരം ഷാഹിബ്സാദ ഫര്‍ഹാനാണ് അവസരം നല്‍കിയിരിക്കുന്നത്.

മുഹമ്മദ് ഹഫീസും ഹാരിസ് സൊഹൈലുമാണ് ഇതുവരെ ഫകര്‍ സമനൊപ്പം ഓപ്പണിംഗ് ചെയ്യാനെത്തിയത്. സൊഹൈലിനു അവസാന 12ല്‍ സ്ഥാനം ലഭിക്കാത്ത് സ്ഥിതിയ്ക്ക് ഫര്‍ഹാനാവും ഫകര്‍ സമനൊപ്പം ഓപ്പണ്‍ ചെയ്യുകയെന്നാണ് വിലയിരുത്തപ്പെടുന്നത്. അവസരം ലഭിക്കുകയാണെങ്കില്‍ ഫര്‍ഹാന്റെ അരങ്ങേറ്റ മത്സരം കൂടിയാകും ഇത്.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ മികവാര്‍ന്ന പ്രകടനമാണ് ഫര്‍ഹാനു പാക്കിസ്ഥാന്‍ ടീമില്‍ ഇടം നല്‍കിയത്. ഇസ്ലാമാബാദ് യുണൈറ്റഡിനു വേണ്ടി കളിച്ച താരം അവര്‍ക്കായി ഓപ്പണിംഗാണ് ചെയ്തത്. 15 മത്സരങ്ങളില്‍ നിന്ന് 365 റണ്‍സാണ് താരം നേടിയിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version