യുണൈറ്റഡ് എഫ് സി നെല്ലിക്കുത്ത് എ വൈ സി ഉച്ചാരക്കടവിനെ വീഴ്ത്തി

അഖിലേന്ത്യാ സെവൻസിൽ ഇന്ന് പൂങ്ങോട് ടൂർണമെന്റിൽ നടന്ന മത്സരത്തിൽ യുണൈറ്റഡ് എഫ് സി നെല്ലികുത്തിന് മികച്ച വിജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ഇന്ന് യുണൈറ്റഡ് എഫ് സി നെല്ലികുത്ത് എ വൈ സി ഉച്ചാരക്കടവിന്ദ് തോൽപ്പിച്ചത്. നാളെ പൂങ്ങോട് സെവൻസിൽ ഫിഫാ മഞ്ചേരി എഫ് സി പെരിന്തൽമണ്ണയെ നേരിടും.ഫിഫ കളിക്കാനെത്തുന്നത് പൂങ്ങോട് ഗ്യാലറിയെ ഉണർത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കാദറലി സെവൻസ്, റോയൽ ട്രാവൽസ് കോഴിക്കോടിന് ഏകപക്ഷീയ വിജയം

കാദറി അഖിലേന്ത്യാ സെവൻസ് സീസണിൽ ഇന്ന് റോയൽ ട്രാവൽസ് കോഴിക്കോടിന് എകപക്ഷീയമായ വിജയം. ഇന്ന് ജയ എഫ് സി തൃശ്ശൂരിനെ ആണ് റോയൽ ട്രാവൽസ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു റോയൽ ട്രാവൽസിന്റെ ഇന്നത്തെ വിജയം. ആദ്യ പകുതിയിൽ റോയൽ ട്രാവൽസ് ഒരു ഗോളിന് മുന്നിട്ടു നിന്നു. രണ്ടാം പകുതിയിൽ ആണ് ബാക്കി മൂന്ന് ഗോളുകളും വന്നത്.

നാളെ കാദറലി സെവൻസിൽ ക്വാർട്ടർ ഫൈനലിൽ എ വൈ സി ഉച്ചാരക്കടവ് ലക്കി സോക്കർ കോട്ടപ്പുറത്തെ നേരിടും.

എഫ് സി പെരിന്തൽമണ്ണയെ പെരിന്തൽമണ്ണയിൽ ചെന്ന് അൽ മദീന വീഴ്ത്തി

പുനരാരംഭിച്ച ഇന്ന് അൽ മദീന ചെർപ്പുളശ്ശേരിക്ക് മികച്ച വിജയം. ഇന്ന് പെരിന്തൽമണ്ണയുടെ ടീമായ എഫ് സി പെരിന്തൽമണ്ണയെ അൽ മദീന പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അൽ മദീനയുടെ ഇന്നത്തെ വിജയം. ഏകപക്ഷീയമായിരുന്നു അൽ മദീനയുടെ വിജയം. നേരത്തെ കാദറി ടൂർമെന്റിൽ അൽ മദീന ജവഹർ മാവൂരിനെയും സമാനമായ സ്കോറിന് പരാജയപ്പെടുത്തിയിരുന്നു.

നാളെ കാദറലി സെവൻസിൽ റോയൽ ട്രാവൽസ് കോഴിക്കോട് ജയ തൃശ്ശൂരിനെ നേരിടും.
Img 20220225 Wa0073

മെഡിഗാഡ് അരീക്കോടിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബെയ്സ് പെരുമ്പാവൂർ വീഴ്ത്തി

അഖിലേന്ത്യാ സെവൻസിൽ ഇന്ന് പൂങ്ങോട് ടൂർണമെന്റിൽ നടന്ന മത്സരത്തിൽ ബെയ്സ് പെരുമ്പാവൂരിന് വിജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ഇന്ന് ബെയ്സ് പെരുമ്പാവൂർ മെഡിഗാഡ് അരീക്കോടിനെ തോൽപ്പിച്ചത്. ബെയ്സ് പെരുമ്പാവൂരിന്റെ സീസണിലെ ആദ്യ മത്സരമായിരുന്നു ഇത്. ആദ്യ പകുതിയിൽ ബെയ്സ് ഒരു ഗോളിന്റെ ലീഡെടുത്തു. രണ്ടാം പകുതിയിൽ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ മെഡിഗാഡ് അരീക്കോട് ചുവപ്പ് കാർഡ് കാണുന്നതും കാണാൻ ഇടയായി.

നാളെ പൂങ്ങോട് സെവൻസിൽ ലക്കി സോക്കർ കോട്ടപ്പുറം സബാൻ കോട്ടക്കലിനെ നേരിടും. പെരിന്തൽമണ്ണ കാദറലി സെവൻസിൽ നാളെ അൽ മദീന ചെർപ്പുളശ്ശേരി എഫ് സി പെരിന്തൽമണ്ണയെയും നേരിടും.

കാദറലി സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ഫെബ്രുവരി 25ന് പുനരാരംഭിക്കും

സെവൻസ് ഫുട്ബോൾ പ്രേമികൾക്ക് നല്ല വാർത്ത. കോവിഡ് കാരണം ൽ നിർത്തിവെച്ചിരുന്ന കാദറലി അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് പുനരാരംഭിക്കാൻ തീരുമാനിച്ചും ഫെബ്രുവരി 25-ന് ആകും ടൂർണമെന്റ് പുനരാരംഭിക്കും. 25-ന് പ്രീ ക്വാർട്ടർ മത്സരത്തിൽ സെവൻസിലെ കരുത്തരായ അൽമദീന ചെർപ്പുളശ്ശേരിയും ഹോം ടീമായ എഫ്.സി. പെരിന്തൽമണ്ണയും തമ്മിൽ ഏറ്റുമുട്ടും.

നാല് പ്രീക്വാർട്ടർ മത്സരങ്ങളും സെമിഫൈനൽ മത്സരങ്ങളുമാണ് ഫൈനലും ആണ് ഇനി ബാക്കിയുള്ളത്. സെമി ഫൈനൽ മത്സരങ്ങൾ ലീഗ് അടിസ്ഥാനത്തിലായിരിക്കും നടക്കുക എന്ന് കമ്മിറ്റി അറിയിച്ചു.

ഖാദറലി ഫുട്ബോൾ സീസൺ ടിക്കറ്റിന്റെ സാമ്പത്തിക വിഹിതം 1,2 തിയ്യതികളിൽ തിരിച്ച് നൽകുന്നു

പെരിന്തൽമണ്ണ: നാൽപ്പത്തി ഒമ്പതാമത് ഖാദറലി ഫുട്ബോൾ ടൂർണമെന്റ് വളരെ വിജയകരമായി ഒന്നാം റൗണ്ട് പൂർത്തിയാക്കുകയും എന്നാൽ കോവിഡ് മഹാമാരി നമ്മുടെ സംസ്ഥാനത്ത് ഗാണ്ണ്യമായി വർധിച്ച സാഹചര്യത്തിൽ സംസ്ഥാന ഗവണ്മെന്റിന്റെയും ജില്ലാ കളക്ടറുടെയും പോലീസിന്റെയുമെല്ലാം നിർദേശാനുസരണം നിർത്തിവെക്കുകയും ചെയ്യേണ്ടി വന്നിരുന്നു.

എന്നാൽ കോവിഡ് ദിനംപ്രധി അധികരിക്കുന്ന സാഹചര്യത്തിൽ ഇനി ടൂർണമെന്റ് എന്ന് തുടങ്ങുമെന്ന് അറിയാൻ കഴിയാത്ത അവസ്ഥാവിശേഷം നില നിൽക്കുകയാണ് എന്നും അതുകൊണ്ട് തന്നെ ടൂർണമെന്റിനോട് സഹകരിച്ച് സീസൺ ടിക്കറ്റ് എടുത്ത നല്ലവരായ ഫുട്ബാൾ പ്രേമികൾക്ക്‌ ഖാദറലി ഫുട്ബോൾ ടൂർണമെന്റ് കമ്മിറ്റിയുടെ തീരുമാനപ്രകാരം അവരുടെ സീസൺ ടിക്കറ്റിന്റെ സാമ്പത്തിക വിഹിതം 1,2 (ചൊവ്വ, ബുധൻ) തിയ്യതികളിൽ രാവിലെ 10 മണി മുതൽ 5 മണി വരെ പട്ടാമ്പി റോട്ടിലെ ക്ലബ്‌ ഓഫീസിൽ വെച്ച് തിരിച്ച് നൽകും എന്നും ടൂർണമെന്റ് കമ്മിറ്റി അറിയിച്ചു.

സീസൺ ടിക്കറ്റുമായി അതാതു ആളുകൾ മാത്രം വന്നാൽ സാമ്പത്തികം വിഹിതം തിരിച്ച് നൽകുന്നതാണ് എന്ന് ടൂർണമെന്റ് കമ്മിറ്റി അറിയിച്ചു.

കാദറലി സെവൻസിൽ എ വൈ സി ഉച്ചാരക്കടവിന് ജയം

പെരിന്തൽമണ്ണ കാദറലി സെവൻസിന്റെ മൂന്നാം ദിവസം നടന്ന മത്സരത്തിൽ എ വൈ സി ഉച്ചാരക്കടവിന് വിജയം. ഇന്ന് അഭിലാഷ് കുപ്പൂത്തിനെ നേരിട്ട എ വൈ സി ഉച്ചാരക്കടവ് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. മികച്ച താരങ്ങൾ ഇരു ഭാഗത്തും അണിനിരന്നിട്ടും മത്സരം ഏകപക്ഷീയമായത് കാണികളിൽ നിരാശ ഉണ്ടാക്കി. ഇരു ടീമുകളുടെയും സീസണിലെ ആദ്യ മത്സരമായിരുന്നു ഇത്. പെരിന്തൽമണ്ണയിൽ നാളെ നടക്കുന്ന മത്സരത്തിൽ ശാസ്ത മെഡിക്കൽസ് തൃശ്ശൂർ റിയൽ എഫ് സി തെന്നലയെ നേരിടും.

നിസ്സാരം!! ഫിഫാ മഞ്ചേരിക്ക് വിജയ തുടക്കം!!

വിദേശ താരങ്ങൾ ഇല്ലായെങ്കിൽ ഫിഫാ മഞ്ചേരി പിറകിലേക്ക് പോകും എന്ന് പറഞ്ഞവർക്ക് വിജയത്തോടെ മറുപടി പറഞ്ഞിരിക്കുകയാണ് ഫിഫാ മഞ്ചേരി. ഇന്ന് പെരിന്തൽമണ്ണ കാദറലി അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരി കെ ആർ എസ് കോഴിക്കോടിനെ അനായാസം മറികടന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം. ഇന്ന് മത്സരം ആരംഭിച്ച് രണ്ടാം മിനുട്ടിൽ തന്നെ ഫിഫ മഞ്ചേരി ലീഡ് എടുത്തിരുന്നു. കെ ആർ എസ് കോഴിക്കോടിന് ഫിഫയ്ക്ക് മേൽ അധികം സമ്മർദ്ദം ഉയർത്താൻ ഇന്ന് ആയില്ല. ഫിഫയുടെ സീസണിലെ ആദ്യ മത്സരമായിരുന്നു ഇത്.

നാളെ പെരിന്തൽമണ്ണയിൽ നടക്കുന്ന മത്സരത്തിൽ എ വൈ സി ഉച്ചാരക്കടവ് അഭിലാഷ് കുപ്പൂത്തിനെ നേരിടും.

സെവൻസിന്റെ ലോകകപ്പ് ഇത്തവണ ദുബായിൽ

സെവൻസിന്റെ ലോകകപ്പ് എന്ന് വിളിക്കപ്പെടുന്ന കൊടുവള്ളി കൊയപ്പ അഖിലേന്ത്യാ സെവൻസ് ഇത്തവണ വിദേശത്ത് വെച്ച് നടക്കും. ദുബായ് ആകും സെവൻസ് ലോകകപ്പിന് വേദിയാവുക. സാധാരണ കൊടുവള്ളൊയിൽ വെച്ചാണ് ടൂർണമെന്റ് നടക്കാറുള്ളത്. ഇത്തവണ ഒരു മാറ്റം എന്ന രീതിയിലാണ് ടൂർണമെന്റ് വിദേശത്തേക്ക് മാറ്റുന്നത്. ഈ വർഷത്തെ കേരളത്തിലെ സെവൻസ് സീസൺ അവസാനിച്ച ശേഷമാകും കൊയപ്പ സെവൻസ് നടക്കുക. മെയ് മാസത്തിൽ എട്ടു ടീമുകൾ അടങ്ങുന്ന ടൂർണമെന്റ് ആകും ഇത്.

എട്ട് പ്രധാന ടീമുകളെയും കേരള സെവൻസിലെ ഏറ്റവും മികച്ച താരങ്ങളെയും ദുബായിൽ എത്തിച്ചാകും മത്സരങ്ങൾ. ലൈറ്റനിംഗ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആണ് ടൂർണമെന്റ് നടത്തുന്നത്. ഇത്തവണ നടക്കുന്നത് മുപ്പത്തി 38ആമത് കൊയപ്പ അഖിലേന്ത്യാ സെവൻസ് ആണ്. 2020ൽ നടന്ന അവസാന കൊയപ്പ സെവൻസ് കിരീടം നേടിയത് മെഡിഗാഗ് അരീക്കോട് ആയിരുന്നു. ഫൈനലിൽ റോയൽ ട്രാവൽസ് കോഴിക്കോടിനെ പരാജയപ്പെടുത്തി ആയിരുന്നു മെഡിഗാഡ് കിരീടം നേടിയത്.

സെവൻസ് സീസൺ കീഴടക്കാൻ റിയൽ എഫ് സി തെന്നല എത്തുന്നു, ഫ്രണ്ട്സ് മമ്പാടിന്റെ പുതിയ മുഖം

അഖിലേന്ത്യാ സെവൻസ് സീസൺ കീഴടക്കാൻ റിയൽ എഫ് സി തെന്നല എത്തുകയാണ്. സെവൻസിലെ പ്രമുഖ ക്ലബായ ഫ്രണ്ട്സ് മമ്പാട് ആണ് റിയൽ എഫ് സി തെന്നല എന്ന പേരിൽ വരുന്നത്. ഗംഭീര ലൈനപ്പുമായി സെവൻസ് സീസണിൽ കിരീടങ്ങൾ വാരാൻ ഉറച്ചാണ് റിയൽ എഫ് സി തെന്നല എത്തുന്നത്. സെവൻസ് രംഗത്തെ പ്രമുഖ മാനേജർ സെയ്യിദിനെ റിയൽ എഫ് സി തെന്നല സ്വന്തമാക്കിയിട്ടുണ്ട്. സെയ്യിദ് ആകും മമ്പാടിനെ നയിക്കുക. മുമ്പ് ഉഷാ എഫ് സിയെയും ബ്ലാക്ക് ആൻഡ് വൈറ്റിനേയും ഒരുപാട് കിരീടങ്ങളിലേക്ക് നയിച്ചിട്ടുള്ള മാനേജറാണ് സെയ്യിദ്.

സെവൻസിലെ വലിയ താരങ്ങളെയും ഇതിനകം റിയൽ എഫ് സി തെന്നല ടീമിൽ എത്തിച്ചു കഴിഞ്ഞു. മുൻ സൂപ്പർ സ്റ്റുഡിയോ താരമായിരുന്ന നാഷിദ്, ഫിഫാ മഞ്ചേരിയുടെ ഷാനവാസ്, കുട്ടൻ, സ്കൈ ബ്ലൂ എടപ്പാളിന്റെ അജ്മലുദ്ദീൻ, അൽ ശബാബ് തൃപ്പനച്ചിയുടെ മിർജാസ്, ഉഷാ എഫ്സിയുടെ താരങ്ങളായിരുന്ന റാഷിദ്, ടോണി, സിറാജുദ്ദീൻ, താസിഫ് എന്നിവർ, എ വൈ സി ഉച്ചാരക്കടവിമെ ജുനൈദ് എന്നിങ്ങനെ സൂപ്പർ താരങ്ങളാകും ഇത്തവണ റിയൽ എഫ് സി തെന്നലക്കായി അണിനിരക്കുക.

ഉസ്മാൻ അമ്മിക്കോടൻ ആണ് ക്ലബിന്റെ ഉടമ. ഇത്തവണ സെവൻസിൽ ഏറ്റവും കൂടുതൽ കിരീടം നേടുന്ന ടീമായി മാറുക ആണ് ക്ലബിന്റെ ലക്ഷ്യം

സെവൻസ് സീസൺ ഡിസംബർ അവസാനവാരം തുടങ്ങും, ഇത്തവണ വിദേശ താരങ്ങൾ ഇല്ല

ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സെവൻസ് ഫുട്ബോൾ പുനരാരംഭിക്കുന്നു. കൊറോണ ആരംഭിച്ചത് മുതൽ സെവൻസ് ടൂർണമെന്റുകൾക്ക് അനുമതി ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ കേരള സർക്കാർ ഡിസംബർ അവസാനം മുതൽ സെവൻസ് ഫുട്ബോൾ തുടങ്ങാൻ സമ്മതം മൂളിയതായാണ് വിവരങ്ങൾ. ഡിസംബർ അവസാനം മുതൽ ടൂർണമെന്റുകൾ ആരംഭിക്കാൻ സെവൻസ് അസോസിയേഷൻ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ തീരുമാനം ആവുകയും ചെയ്തു.

ഈ സീസണിൽ വിദേശ താരങ്ങൾ ഇല്ലതെയാകും സെവൻസ് നടക്കുക. കൊറോണ സാഹചര്യമായതിനാൽ വിദേശികളെ കൊണ്ടുവരുന്നതിനുള്ള ബുദ്ധിമുട്ട് കൂടെ കണക്കിലെടുത്താണ് ഇത്തവണ വിദേശ താരങ്ങൾ ഇല്ലാതെ മത്സരം നടത്തുന്നത്. കൊറോണ വന്ന സമയം മുതൽ പല ക്ലബുകളും മാനേജർമാരും അവരുടെ വിദേശ കളിക്കാരെ തിരികെ അവരുടെ രാജ്യങ്ങളിലേക്ക് എത്തിക്കാൻ ഏറെ പ്രയാസപ്പെട്ടിരുന്നു.

പുതിയ സീസണായുള്ള ടൂർണമെന്റുകളുടെ തീയതികൾ വരുന്ന ജില്ലാ കമ്മിറ്റികളിലും മറ്റുമായി തീരുമാനിക്കപ്പെടും.

പാലക്കാട് ജില്ലയിൽ ഡിസംബറിൽ സെവൻസ് ടൂർണമെന്റുകൾ തുടങ്ങും

സെവൻസ് ഫുട്ബോൾ അസോസിയേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി യോഗം ഇന്നലെ (നവംബർ 9) ഷൊർണ്ണൂർ ജ്വാല ക്ലബ്ബിൽ വെച്ച് ചേർന്നു. യോഗം SFA സംസ്ഥാന പ്രസിഡണ്ട് കെ എം ലെനിൻ ഉദ്ഘാടനം ചെയ്തു. SFA പാലക്കാട് ജില്ലാ പ്രസിഡണ്ട് ചേറുക്കുട്ടി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. SFA പാലക്കാട് ജില്ലാ ട്രഷറർ കൃഷ്ണൻ കുട്ടി, SFA സംസ്ഥാന ജോയിന്റ് സെക്രട്ടറി ജിംഖാന അൻവർ എന്നിവർ സംസാരിച്ചു. SFA പാലക്കാട് ജില്ലാ സെക്രട്ടറി വാഹീദ് കുപ്പൂത്ത് സ്വാഗതവും, SFA സംസ്ഥാന കമ്മിറ്റി അംഗം ഹാരീസ് ചെർപ്പുള്ളശ്ശേരി നന്ദിയും രേഖപ്പെടുത്തി.
സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിക്കുകയാണെങ്കിൽ ഒറ്റപ്പാലം, മണ്ണാർക്കാട്, കുപ്പൂത്ത്, ചെർപ്പുള്ളശ്ശേരി, എടത്തനാട്ടുകര എന്നിവടങ്ങിൽ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റുകൾ 2021 ഡിസംബർ മുതൽ , ആരംഭിക്കുവാൻ യോഗത്തിൽ തീരുമാനമായി. SFAയിൽ അഫിലേയ്റ്റ് ചെയ്ത ക്ലബ്ബുകളായ സോക്കർ ഷൊർണ്ണൂർ, അൽ മദീന ചെർപ്പുള്ളശ്ശേരി , FC കൂപ്പൂത്ത്, ലിൻഷ മണ്ണാർക്കാട് എന്നീ ടീമുകൾ ടൂർണ്ണമെന്റുകളുടെ ഭാഗമാകും

Exit mobile version