അരീക്കോട് സെവൻസ്; ഉസ്മാൻ ആഷിഖ് തിളങ്ങി, റോയൽ ട്രാവൽസ് വിജയം തുടരുന്നു

അരീക്കോട് അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസിന് വിജയം. ഇന്നലെ അഞ്ചു ഗോളുകൾക്ക് വിജയിച്ച റോയൽ ട്രാവൽസ് ഇന്ന് ജിംഖാന തൃശ്ശൂരിനെ ആണ് പരാജയപ്പെടുത്തിയത്. അരീക്കോട് സെവൻസിന്റെ മൂന്നാം ദിവസം നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു റോയൽ ട്രാവൽസിന്റെ വിജയം. ഈ സീസണിൽ കളിച്ച നാലു മത്സരങ്ങളിൽ നിന്നായി 15 ഗോളുകൾ റോയൽ ട്രാവൽസ് കോഴിക്കോട് നേടിയിട്ടുണ്ട്. നാലു മത്സരങ്ങളും അവർ വിജയിക്കുകയും ചെയ്തു.

നാളെ അരീക്കോട് സെവൻസിൽ ഫിറ്റ്വെൽ കോഴിക്കോട് ഉഷാ തൃശ്ശൂരിനെ നേരിടും.

പെരിന്തൽമണ്ണയിൽ ഇന്ന് അൽ മദീന കെ എഫ് സി കാളികാവ് പോരാട്ടം

അഖിലേന്ത്യാ സെവൻസിൽ ഇന്ന് നാലു പോരാട്ടങ്ങൾ നടക്കും. വളാഞ്ചേരി, അരീക്കോട്, കാദറലി പെരിന്തൽമണ്ണ, പൂങ്ങോട് എന്നിവിടങ്ങളിലാണ് സെവൻസ് ടൂർണമെന്റുകൾ നടക്കുന്നത്. പെരിന്തൽമണ്ണ ക്വാർട്ടറിൽ അൽ മദീന ചെർപ്പുളശ്ശേരി കെ എഫ് സി കാളികാവ് പോരാട്ടം നടക്കുന്നു. ഈ മത്സരം ആകും ഏറ്റവും ആവേശകരമായ മത്സരം. അൽ മദീന ഈ സീസണിൽ കളിച്ച അഞ്ചു മത്സരങ്ങളിൽ നാലു മത്സരങ്ങളും വിജയിച്ചു നിൽക്കുകയാണ്.

FIXTURE- 29-02-2022

VALANCHERY-THINDALAM;
Saban Kottakkal vs Jawahar Mavoor

Areekode;
Royal Travels vs Gymhkana Thrissur

Perinthalmanna;
Al Madeena vs KFC Kalikavu

Poongod;
KRS Kozhikode vs Soccer Shornoor

പൂങ്ങോട് സെവൻസിൽ റോയൽ ട്രാവൽസ് കോഴിക്കോടിന് ഫൈവ് സ്റ്റാർ വിജയം

അഖിലേന്ത്യാ സെവൻസിൽ ഇന്ന് പൂങ്ങോട് ടൂർണമെന്റിൽ നടന്ന മത്സരത്തിൽ റോയൽ ട്രാവൽസ് കോഴിക്കോടിന് ആധികാരിക വിജയം. ഇന്ന് എഫ് സി കൊണ്ടോട്ടിയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് ആണ് റോയൽ ട്രാവൽസ് വിജയിച്ചത്. റോയൽ ട്രാവൽസിന്റെ അഖിലേന്ത്യാ സെവൻസിലെ തുടർച്ചയായി മൂന്നാം വിജയമാണിത്. മൂന്ന് മത്സരങ്ങളിൽ നിന്ന് അവർ 12 ഗോളുകൾ അടിച്ചു.

നാളെ പൂങ്ങോട് സെവൻസിൽ കെ ആർ എസ് കോഴിക്കോടും സോക്കർ ഷൊർണ്ണൂരും നേർക്കുനേർ വരും.

വളാഞ്ചേരിയിൽ അൽ മദീനക്ക് ഏകപക്ഷീയ വിജയം

ഇന്നലെ അരീക്കോട് സെവൻസിൽ ഏറ്റ പരാജയത്തിന്റെ ക്ഷീണം അൽ മദീന ചെർപ്പുളശ്ശേരി ഇന്ന് വളാഞ്ചേരി തിണ്ടലം സെവൻസ തീർത്തു. ഇന്ന് നടന്ന മത്സരത്തിൽ അൽ മദീന ഹണ്ടേഴ്സ് കൂത്തുപറമ്പിനെ നിലം തൊടാൻ അനുവദിച്ചില്ല. ഏകപക്ഷീയമായ മൂന്ന് ഗോളുൾക്കായിരുന്നു അൽ മദീന ചെർപ്പുളശ്ശേരിയുടെ വിജയം. ഈ സീസണിൽ ഇതുവരെ അഞ്ചു മത്സരങ്ങൾ കളിച്ച അൽ മദീന ചെർപ്പുളശ്ശേരി ആകെ ഒരു മത്സരം മാത്രമേ പരാജയപ്പെട്ടിട്ടുള്ളൂ.

നാളെ വളാഞ്ചേരിയിൽ സബാൻ കോട്ടക്കൽ ജവഹർ മാവൂരിനെ നേരിടും.

പെരിന്തൽമണ്ണയിൽ ഇന്ന് ഫിഫാ മഞ്ചേരി ലിൻഷ മണ്ണാർക്കാട് പോരാട്ടം

അഖിലേന്ത്യാ സെവൻസിൽ ഇന്ന് നാലു പോരാട്ടങ്ങൾ നടക്കും. വളാഞ്ചേരി, അരീക്കോട്, കാദറലി പെരിന്തൽമണ്ണ, പൂങ്ങോട് എന്നിവിടങ്ങളിലാണ് സെവൻസ് ടൂർണമെന്റുകൾ നടക്കുന്നത്. പെരിന്തൽമണ്ണ ക്വാർട്ടറിൽ ലിൻഷ മണ്ണാർക്കാട് ഫിഫാ മഞ്ചേരി പോരാട്ടം നടക്കുന്നു. ഈ മത്സരം ആകും ഏറ്റവും ആവേശകരമായ മത്സരം.

FIXTURE- 29-02-2022

VALANCHERY-THINDALAM;
Al Madeena vs Hunters Kuthuparamb

Areekode;
Mediguard Areekode vs Jawahar Mavoor

Perinthalmanna;
Linsha Mannarkkad vs Fifa Manjeri

Poongod;
FC Kondotty vs Royal Travels

പൂങ്ങോട് സെവൻസിൽ സ്കൈ ബ്ലൂ ലിൻഷ മണ്ണാർക്കാടിനെ തോൽപ്പിച്ചു

അഖിലേന്ത്യാ സെവൻസിൽ ഇന്ന് പൂങ്ങോട് ടൂർണമെന്റിൽ നടന്ന മത്സരത്തിൽ സ്കൈ ബ്ലൂ എടപ്പാളിനെ വിജയം. ഇന്ന് ലിൻഷ മണ്ണാർക്കാടിനെ മറുപടിയില്ലാത്ത ഒരു ഗോളിന് ആണ് സ്കൈ ബ്ലൂ വിജയിച്ചത്. ലിൻഷയുടെ അഖിലേന്ത്യാ സെവൻസിലെ ആദ്യ പരാജയമാണിത്. നാളെ പൂങ്ങോട് സെവൻസിൽ എഫ് സി കൊണ്ടോട്ടി റോയൽ ട്രാവൽസ് കോഴിക്കോടിനെ നേരിടും.

വളാഞ്ചേരി തിണ്ടലം സെവൻസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അൽ മിൻഹാൽ വളാഞ്ചേരിയെ തോൽപ്പിച്ചു.

കാദറലി സെവൻസ്; ടോസിൽ സബാൻ കോട്ടക്കലിന് വിജയം

പെരിന്തൽമണ്ണ കാദറലി സെവൻസിൽ ക്വാർട്ടർ പോരാട്ടത്തിൽ സബാൻ കോട്ടക്കലിന് വിജയം. ഇന്ന് ക്വാർട്ടറിൽ മെഡിഡാഡ് അരീക്കോടിനെ നേരിട്ട സബാൻ കോട്ടക്കൽ ടോസിലാണ് വിജയിച്ചത്. നിശ്ചിത സമയത്ത് രണ്ട് ടീമുകളും 2-2 എന്ന നിലയിലായിരുന്നു. പെനാൾട്ടി ഷൂട്ടൗട്ടിലും സ്ഥിതി തുല്യമായി തുടർന്നു. അവസാനം ടോസിന്റെ ഭാഗ്യം സബാനൊപ്പം നിന്നു.

നാളെ പെരിന്തൽമണ്ണയിൽ നടക്കുന്ന മത്സരത്തിൽ ഫിഫാ മഞ്ചേരി ലിൻഷാ മണ്ണാർക്കാടിനെ നേരിടും.

അരീക്കോട് സെവൻസ്; അൽ മദീനയെ ഫിറ്റ്വെൽ കോഴിക്കോട് വീഴ്ത്തി

അരീക്കോട് അഖിലേന്ത്യാ സെവൻസിൽ ഫിറ്റ്വെൽ കോഴിക്കോടിന് അട്ടിമറി വിജയം. ഇന്ന് അരീക്കോട് സെവൻസിന്റെ രണ്ടാം ദിവസം നടന്ന മത്സരത്തിൽ അൽ മദീന ചെർപ്പുളശ്ശേരിയെ ആണ് ഫിറ്റ്വെൽ കോഴിക്കോട് പരാജയപ്പെടുത്തിയത്. പെനാൾട്ടി ഷൂട്ടൗട്ട് വരെ ഇന്നത്തെ മത്സരം നീണ്ടു നിന്നു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾ രഹിതമായാണ് നിന്നത്. അവസാനം പെനാൾട്ടി ഷൂട്ടൗട്ടിൽ 5-4നാണ് ഫിറ്റ്വെൽ കോഴിക്കോട് വിജയിച്ചത്. അൽ മദീനയുടെ അഖിലേന്ത്യാ സീസണിലെ ആദ്യ പരജയമാണിത്.

നാളെ അരീക്കോട് സെവൻസിൽ മെഡിഗാഡ് അരീക്കോട് ജവഹർ മാവൂരിനെ നേരിടും.

കാദറലി സെവൻസ്; ലക്കി സോക്കറിന് തകർപ്പൻ ജയം

പെരിന്തൽമണ്ണ കാദറലി സെവൻസിൽ ലക്കി സോക്കർ കോട്ടപ്പുറത്തിന് ഗംഭീര വിജയം. ഇന്ന് ക്വാർട്ടറിൽ എ വൈ സി ഉച്ചാരക്കടവിനെ നേരിട്ട ലക്കി സോക്കർ കോട്ടപ്പുറം രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. കഴിഞ്ഞ റൗണ്ടർ ലക്കി സോക്കർ ഫ്രണ്ട്സ് മമ്പാടിനെയും പരാജയപ്പെടുത്തിയിരുന്നു.

നാളെ പെരിന്തൽമണ്ണയിൽ നടക്കുന്ന മത്സരത്തിൽ സബാൻ കോട്ടക്കൽ മെഡിഗാർഡ് അരീക്കോടിനെ നേരിടും.

അരീക്കോട് സെവൻസ്; പെനാൾട്ടി ഷൂട്ടൗട്ടിൽ മെഡിഗാഡ് അരീക്കോടിന് വിജയം

അരീക്കോട് അഖിലേന്ത്യാ സെവൻസിൽ മെഡിഗാഡ് അരീക്കോടിന് വിജയം. ഇന്ന് ഉദ്ഘാടന ദിവസം നടന്ന മത്സരത്തിൽ അൽ മിൻഹാൽ വളാഞ്ചേരിയെ ആണ് മെഡിഗാഡ് അരീക്കോട് പരാജയപ്പെടുത്തിയത്. പെനാൾട്ടി ഷൂട്ടൗട്ട് വരെ ഇന്നത്തെ മത്സരം നീണ്ടു നിന്നു. നിശ്ചിത സമയത്ത് രണ്ട് ടീമുകളും 2-2 എന്ന നിലയിൽ പിരിഞ്ഞു. അവസാനം പെനാൾട്ടി ഷൂട്ടൗട്ടിൽ 3-2നാണ് മെഡിഗാഡ് അരീക്കോട് വിജയിച്ചത്.

നാളെ അരീക്കോട് സെവൻസിൽ അൽ മദീന ചെർപ്പുളശ്ശേരി ഫിറ്റ്വെൽ കോഴിക്കോടിനെ നേരിടും.

പൂങ്ങോട് സെവൻസിലും ഫിഫാ മഞ്ചേരിക്ക് വിജയം

അഖിലേന്ത്യാ സെവൻസിൽ ഇന്ന് പൂങ്ങോട് ടൂർണമെന്റിൽ നടന്ന മത്സരത്തിൽ ഫിഫ മഞ്ചേരിക്ക് വിജയം. ഇന്ന് എഫ് സി പെരിന്തൽമണ്ണയെ മറുപടിയില്ലാത്ത ഒരു ഗോളിന് ആണ് ഫിഫ മഞ്ചേരി വിജയിച്ചത്. ഫിഫാ മഞ്ചേരിയുടെ അഖിലേന്ത്യാ സെവൻസിലെ രണ്ടാം മത്സരമാണിത്. നേരത്തെ കാദറലി സെവൻസിൽ ഇറങ്ങിയപ്പോഴും ഫിഫാ മഞ്ചേരി വിജയിച്ചിരുന്നു. ഈ വിജയം തുടരാൻ ആകും എന്നാകും ഫിഫാ മഞ്ചേരി വിശ്വസിക്കുന്നത്.

നാളെ പൂങ്ങോട് സെവൻസിൽ ലിൻഷാ മണ്ണാർക്കാട് സ്കൈ ബ്ലൂവിനെ നേരിടും.

രണ്ട് ടൂർണമെന്റുകൾക്ക് കൂടെ ഇന്ന് തുടക്കം, സെവൻസ് ആവേശമാകുന്നു

അഖിലേന്ത്യാ സെവൻസ് അതിന്റെ പൂർണ്ണ ആവേശത്തിലേക്ക് തിരികെയെത്തുന്നു. ഇന്ന് സെവൻസിൽ രണ്ട് ടൂർണമെന്റുകൾ കൂടെ ആരംഭിക്കും. വാളാഞ്ചേരിയിലും അരീക്കോടും ആണ് ഇന്ന് സെവൻസ് ടൂർണമെന്റുകൾ ആരംഭിക്കുന്നത്. വാളാഞ്ചേരി തിണ്ടലത്ത് ഉദ്ഘാടന മത്സരത്തിൽ ബെയ്സ് പെരുമ്പാവൂർ സ്കൈ ബ്ലൂ എടപ്പാളിനെ നേരിടും. അരീക്കോടിൽ ഇന്ന് ഉദ്ഘാടന മത്സരത്തിൽ മെഡിഗാഡ് അരീക്കോടും അൽ മിൻഹാൽ വളാഞ്ചേരിയും ആണ് നേർക്കുനേർ വരുന്നത്.

ഒപ്പം കാദറലി സെവൻസിൽ ഇന്ന് ക്വാർട്ടർ ഫൈനലും തുടങ്ങും. ക്വാർട്ടറിൽ എ വൈ സി ഉച്ചാരക്കടവും ലക്കി സോക്കർ കോട്ടപ്പുറവും ഇന്ന് ഏറ്റുമുട്ടും

പൂങ്ങോട് സെവൻസിലും കളി ആവേശമാവുകയാണ്. ഇന്ന് പൂങ്ങോട് സെവൻസിൽ ഫിഫാ മഞ്ചേരിയും എഫ് സി പെരിന്തൽമണ്ണയും ആണ് നേർക്കുനേർ വരുന്നത്.

Exit mobile version