കാണികൾ ഗ്രൗണ്ടിൽ നിറഞ്ഞു, പെനാൾട്ടി ഷൂട്ടൗട്ട് അടിക്കാൻ പോലും സ്ഥലമില്ല, അവസാനം കിരീടം പങ്കിട്ടു

അഖിലേന്ത്യാ സെവൻസ് സീസണിലെ ആദ്യ ഫൈനലിൽ സംയുക്ത വിജയികൾ. ഇന്ന് പെനാൾട്ടി ഷൂട്ടൗട്ട് എടുക്കാൻ ഗ്രൗണ്ടിൽ സ്ഥലം ഇല്ലാത്ത അത്ര കാണികൾ ആയതിനാൽ പെരിന്തൽമണ്ണ സെവൻസ് ഫൈനലിൽ ലക്കി സോക്കറിനെയും റോയൽ ട്രാവൽസിനെയും സംയുക്ത ചാമ്പ്യന്മാരായി കമ്മിറ്റി പ്രഖ്യാപിച്ചു. കാണികൾ നിയന്ത്രിക്കാൻ ആവാത്ത അത്ര അധികം ആയതിനാൽ പെനാൾട്ടി അടിക്കാനുള്ള ബോക്സ് ക്ലിയർ ആക്കാൻ പറ്റാത്തതാണ് കമ്മിറ്റിയെ ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നതിൽ എത്തിച്ചത്.
Img 20220310 230230

ഇന്ന് നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. ആസിഫ് ആണ് ലക്കി സോക്കറിന് ലീഡ് നൽകിയത്‌. അധികം താമസിയാതെ റോയൽ ട്രാവൽസ് തിരിച്ചടിച്ചു. ആവേശമയാ കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ ഗ്യാലറിയിൽ ഉള്ളവർ ഒക്കെ ഗ്രൗണ്ടിൽ ഇറങ്ങി. ഇതോടെ കളി മുന്നോട്റ്റ് പോകാതെ ആയി. ഇനി ഇരു ടീമുകളും കിരീടം പങ്കിടും.

ഫിഫാ മഞ്ചേരിയെ തോൽപ്പിച്ച് ആയിരുന്നു ലക്കി സോക്കർ ആലുവ ഫൈനലിൽ എത്തിയത്. എ വൈ സി ഉച്ചാരക്കടവ്, ഫ്രണ്ട്സ് മമ്പാട് എന്നിവരെയും ലക്കി സോക്കർ കാദറലി ടൂർണമെന്റിൽ പരാജയപ്പെടുത്തിയിരുന്നു.

അൽ മദീനയെ തോൽപ്പിച്ച് ആണ് റോയൽ ട്രാവൽസ് കോഴിക്കോട് ഫൈനലിൽ എത്തിയത്. യുണൈറ്റഡ് എഫ് സി നെല്ലികുത്ത്, ജയ തൃശ്ശൂർ, സബാൻ കോട്ടക്കൽ എന്നിവരെയും റോയൽ ട്രാവൽസ് പെരിന്തൽമണ്ണ ടൂർണമെന്റിൽ തോൽപ്പിച്ചു.

സെവൻസിൽ ഇന്ന് അഞ്ച് മത്സരങ്ങൾ

അഖിലേന്ത്യാ സെവൻസിൽ ഇന്ന് അഞ്ച് പോരാട്ടങ്ങൾ നടക്കും. വളാഞ്ചേരി, അരീക്കോട്, കാദറലി പെരിന്തൽമണ്ണ, വേങ്ങര, പൂങ്ങോട് എന്നിവിടങ്ങളിലാണ് സെവൻസ് ടൂർണമെന്റുകൾ നടക്കുന്നത്. പെരിന്തൽമണ്ണയിൽ ഇന്ന് ഫൈനലാണ്.

FIXTURE- 10 -03- 2022

Vengara;
Linsha Mannarkkad vs Mediguard Areekode

VALANCHERY-THINDALAM;
Sky Blue vs KRS Kozhikode

Areekode;
United FC vs Shastha Thrissur

Perinthalmanna;
Lucky Soccer vs Royal Travels

Poongod;
Al Madeena vs Gymkhana

സെവൻസിൽ ഇന്ന് സീസണിലെ ആദ്യ ഫൈനൽ, റോയൽ ട്രാവൽസും ലക്കി സോക്കറും നേർക്കുനേർ

അഖിലേന്ത്യാ സെവൻസ് സീസണിലെ ആദ്യ ഫൈനൽ ഇന്ന് പെരിന്തൽമണ്ണ കാദറലി ടൂർണമെന്റിൽ നടക്കും. പെരിന്തൽമണ്ണ അഖിലേന്ത്യാ സെവൻസിൽ ഫൈനലിൽ റോയൽ ട്രാവൽസ് കോഴിക്കോടും ലക്കി സോക്കർ കോട്ടപ്പുറവും ആണ് നേർക്കുനേർ വരുന്നത്. ഫിഫാ മഞ്ചേരിയെ തോൽപ്പിച്ച് ആണ് ലക്കി സോക്കർ ആലുവ ഫൈനലിൽ എത്തിയത്. എ വൈ സി ഉച്ചാരക്കടവ്, ഫ്രണ്ട്സ് മമ്പാട് എന്നിവരെയും ലക്കി സോക്കർ കാദറലി ടൂർണമെന്റിൽ പരാജയപ്പെടുത്തിയിരുന്നു.

അൽ മദീനയെ തോൽപ്പിച്ച് ആണ് റോയൽ ട്രാവൽസ് കോഴിക്കോട് ഫൈനലിൽ എത്തിയത്. യുണൈറ്റഡ് എഫ് സി നെല്ലികുത്ത്, ജയ തൃശ്ശൂർ, സബാൻ കോട്ടക്കൽ എന്നിവരെയും റോയൽ ട്രാവൽസ് പെരിന്തൽമണ്ണ ടൂർണമെന്റിൽ തോൽപ്പിച്ചു. ഇന്ന് രാത്രി 8.30നാകും ഫൈനൽ നടക്കുക

വളാഞ്ചേരിയിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ ലിൻഷാ മണ്ണാർക്കാടിന് വിജയം

ഇന്ന് വളാഞ്ചേരി തിണ്ടലം സെവൻസിൽ ലിൻഷാ മണ്ണാർക്കാടിന് വിജയം. ശാസ്താ തൃശ്ശൂരിനെ നേരിട്ട ലിൻഷാ മണ്ണാർക്കാട് പെനാൾട്ടി ഷൂട്ടൗട്ടിൽ ആണ് വിജയിച്ചത്. നിശ്ചിത സമയത്ത് 1-1 എന്ന നിലയിലായിരുന്നു സ്കോർ. ലിൻഷാ മണ്ണാർക്കാടിന്റെ സീസണിലെ മൂന്നാം വിജയം മാത്രമാണിത്. നാളെ വളാഞ്ചേരിയിൽ സ്കൈ ബ്ലൂ എടപ്പാൾ കെ ആർ എസ് കോഴിക്കോടിനെ നേരിടും.

പെരിന്തൽമണ്ണയിൽ ഫിഫാ മഞ്ചേരി തോറ്റ് പുറത്ത്, ലക്കി സോക്കർ കോട്ടപ്പുറം ഫൈനലിൽ

പെരിന്തൽമണ്ണ അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരി ഫൈനൽ കാണാതെ പുറത്ത്. ഇന്ന് സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ ഫിഫാ മഞ്ചേരിയെ ലക്കി സോക്കർ ആലുവ ആണ് പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് ഇന്ന് ഇരു ടീമുകളും 1-1 എന്ന സമനിലയിൽ ആയിരുന്നു. ഫിഫയ്ക്ക് വേണ്ടി ഇർഷാദ് ആയിരുന്നു ഗോൾ നേടിയത്‌.

കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ ലക്കി സോക്കർ വിജയിച്ചു. ഇന്നലെ നടന്ന ആദ്യ പാദ സെമി ഗോൾ രഹിത സമനിലയിൽ ആയിരുന്നു അവസാനിപ്പിച്ചത്. നാളെ പെരിന്തൽമണ്ണയിൽ ഫൈനൽ നടക്കും. റോയൽ ട്രാവൽസിനെ ആകും ലക്കു സോക്കർ ഫൈനലിൽ നേരിടുക. റോയൽ ട്രാവൽസ് അൽ മദീനയെ സെമിയിൽ തോൽപ്പിച്ച് ആണ് ഫൈനലിൽ എത്തിയത്.

പെരിന്തൽമണ്ണയിൽ ഇന്ന് രണ്ടാം സെമി ഫൈനൽ

അഖിലേന്ത്യാ സെവൻസിൽ ഇന്ന് അഞ്ച് പോരാട്ടങ്ങൾ നടക്കും. വളാഞ്ചേരി, അരീക്കോട്, കാദറലി പെരിന്തൽമണ്ണ, വേങ്ങര, പൂങ്ങോട് എന്നിവിടങ്ങളിലാണ് സെവൻസ് ടൂർണമെന്റുകൾ നടക്കുന്നത്. പെരിന്തൽമണ്ണ രണ്ടാം സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ഇന്ന് ഫിഫാ മഞ്ചേരി ലക്കി സോക്കറിനെ നേരിടും. ഇതിനകം തന്നെ റോയൽ ട്രാവൽസ് കാദറലി സെവൻസിൽ ഫൈനലിൽ എത്തി.

FIXTURE- 06-03-2022

Vengara;
Saban Kottakkal vs. KFC Kalikavu

VALANCHERY-THINDALAM;
Al Madeena vs Mediguard Areekode

Areekode;
Soccer Shornur vs Town Team

Perinthalmanna;
Fifa Manjeri vs Royal Travels

Poongod;
Royal Travels vs Base Perumbavoor

പൂങ്ങോട് സെവൻസിൽ ഫിഫാ മഞ്ചേരിക്ക് ഗംഭീര വിജയം, സൂപ്പർ സ്റ്റുഡിയോയെ തകർത്തു

അഖിലേന്ത്യാ സെവൻസിൽ ഇന്ന് പൂങ്ങോട് ടൂർണമെന്റിൽ നടന്ന മത്സരത്തിൽ ഫിഫാ മഞ്ചേരിക്ക് ഗംഭീര വിജയം. ഇന്ന് കരുത്തരായ സൂപ്പർ സ്റ്റുഡിയോയെ ആണ് ഫിഫാ മഞ്ചേരി പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ഫിഫാ മഞ്ചേരി വിജയിച്ചത്. കഴിഞ്ഞ റൗണ്ടിൽ ജവജർ മാവൂരിനെ നേരിട്ട ഫിഫാ മഞ്ചേരി എതിരില്ലാത്ത രണ്ടു ഗോളുകൾക്കും വിജയിച്ചിരുന്നു. അതിനു മുമ്പ് ഫിഫാ മഞ്ചേരി എഫ് സി പെരിന്തൽമണ്ണയെയും ഇവിടെ പരാജയപ്പെടുത്തയിരുന്നു.

നാളെ പൂങ്ങോട് സെവൻസിൽ റോയൽ ട്രാവൽസ് ബെയ്സ് പെരുമ്പാവൂരിനെ നേരിടും.

വളാഞ്ചേരിയിൽ ഫിഫാ മഞ്ചേരി ഞെട്ടി, എഫ് സി പെരിന്തൽമണ്ണയുടെ വിളയാട്ട്!!

ഇന്ന് വളാഞ്ചേരി തിണ്ടലം സെവൻസിൽ എഫ് സി പെരിന്തൽമണ്ണ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് വലിയ വിജയം നേടി. ഇന്ന് നടന്ന മത്സരത്തിൽ ഫിഫാ മഞ്ചേരിയെ ആണ് പെരിന്തൽമണ്ണ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആണ് എഫ് സി പെരിന്തൽമണ്ണ വിജയിച്ചത്. ഇതാദ്യമായാണ് ഈ സീസണിൽ ഫിഫാ മഞ്ചേരി പരാജയപ്പെടുന്നത്. എഫ് സി പെരിന്തൽമണ്ണയുടെ സീസണിലെ ഏറ്റവും വലിയ വിജയമാണിത്.

നാളെ വളാഞ്ചേരിയിൽ റോയൽ ട്രാവൽസ് എഫ് സി കൊണ്ടോട്ടിയെ നേരിടും.

പെരിന്തൽമണ്ണയിൽ ഇന്ന് ആദ്യ സെമിഫൈനൽ

അഖിലേന്ത്യാ സെവൻസിൽ ഇന്ന് അഞ്ച് പോരാട്ടങ്ങൾ നടക്കും. വളാഞ്ചേരി, അരീക്കോട്, കാദറലി പെരിന്തൽമണ്ണ, വേങ്ങര, പൂങ്ങോട് എന്നിവിടങ്ങളിലാണ് സെവൻസ് ടൂർണമെന്റുകൾ നടക്കുന്നത്. പെരിന്തൽമണ്ണ സെമി ഫൈനലിൽ അൽ മദീന ചെർപ്പുളശ്ശേരി റോയൽ ട്രാസ് കോഴിക്കോട്

FIXTURE- 05-03-2022

Vengara;
Linsha Medical vs. Al Minhal Valancheri

VALANCHERY-THINDALAM;
Fifa Manjeri vs FC Perinthalmanna

Areekode;
Saban Kottakkal vs United FC Nellikuth

Perinthalmanna;
Al Madeena vs Royal Travels

Poongod;
Base Perumbavur vs Shastha Thrissur

വളാഞ്ചേരിയിൽ ഫ്രണ്ട്സ് മമ്പാടിന് വിജയം

ഇന്ന് വളാഞ്ചേരി തിണ്ടലം സെവൻസിൽ ഫ്രണ്ട്സ് മമ്പാടിന് വിജയം. ഇന്ന് നടന്ന മത്സരത്തിൽ അഭിലാഷ് കുപ്പൂത്തിനെ ആണ് ഫ്രണ്ട്സ് മമ്പാട് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു വിജയം. സീസണിലെ ഫ്രണ്ട്സ് മമ്പാടിന്റെ സീസണിലെ രണ്ടാം വിജയമാണിത്.നാളെ വളാഞ്ചേരിയിൽ ഫിഫാ മഞ്ചേരി എഫ് സി പെരിന്തൽമണ്ണയെ നേരിടും.

അരീക്കോട് സെവൻസ്; റോയൽ ട്രാവൽസിന് ആദ്യ പരാജയം

അരീക്കോട് അഖിലേന്ത്യാ സെവൻസിൽ നിന്ന് റോയൽ ട്രാവൽസ് പുറത്തായി. ഇന്ന് കെ എഫ് സി കാളികാവിനെ നേരിട്ട റോയൽ ട്രാവൽസ് പെനാൾട്ടി ഷൂട്ടൗട്ടിൽ ആണ് പരാജയപ്പെടുത്തി. നിശ്ചിത സമയത്ത് രണ്ട് ടീമുകളും 1-1 എന്ന നിലയിൽ ആണ് നിന്നത്. പെനാൾട്ടി ഷൂട്ടൗട്ടിൽ വിജയം കെ എഫ് സി കാളികാവിന് ഒപ്പം നിന്നു‌. റോയൽ ട്രാവൽസിന്റെ അഖിലേന്ത്യാ സീസണിലെ ആദ്യ പരാജയമാണിത്. ഇതിനു മുമ്പ് അഞ്ചു മത്സരങ്ങളും അവർ വിജയിച്ചിരുന്നു.

നാളെ അരീക്കോട് സെവൻസിൽ സബാൻ കോട്ടക്കൽ യുണൈറ്റഡ് എഫ് സി നെല്ലിക്കുത്തിനെ നേരിടും.

പൂങ്ങോട് സെവൻസിലും ഫിഫാ മഞ്ചേരിക്ക് ഗംഭീര വിജയം

അഖിലേന്ത്യാ സെവൻസിൽ ഇന്ന് പൂങ്ങോട് ടൂർണമെന്റിൽ നടന്ന മത്സരത്തിൽ ഫിഫാ മഞ്ചേരിക്ക് ഗംഭീര വിജയം. ഇന്ന് ജവജർ മാവൂരിനെ നേരിട്ട ഫിഫാ മഞ്ചേരി എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. പൂങ്ങോട് സെവൻസിലെ കഴിഞ്ഞ റൗണ്ടിൽ ഫിഫാ മഞ്ചേരി എഫ് സി പെരിന്തൽമണ്ണയെ പരാജയപ്പെടുത്തയിരുന്നു. ഈ സീസൺ അഖിലേന്ത്യാ സെവൻസിലെ ഫിഫാ മഞ്ചേരിയുടെ നാലാം വിജയമാണിത്.

നാളെ പൂങ്ങോട് സെവൻസിൽ ബെയ്സ് പെരുമ്പാവൂർ ജംഷദ്പൂരിനെ നേരിടും.

Exit mobile version