ചെർപ്പുളശ്ശേരി സെവൻസിൽ നിന്ന് അൽ മദീന പുറത്ത്, കെ അർ എസിന് മുന്നിൽ പരാജയപ്പെട്ടു

ചെർപ്പുളശ്ശേരി അഖിലേന്ത്യാ സെവൻസിൽ നിന്ന് ഒരു വലിയ ടീം കൂടെ പുറത്ത്. ഇന്ന് അൽ മദീന ചെർപ്പുളശ്ശേരി ആണ് സെവൻസ് ടൂർണമെന്റിൽ നിന്ന് പുറത്തായത്‌. പ്രീക്വാർട്ടറിൽ നടന്ന മത്സരത്തിൽ കെ ആർ എസ് കോഴിക്കോട് ആണ് അൽ മദീനയെ തോല്പ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് കെ ആർ എസ് വിജയിച്ചത്. രണ്ടാം പകുതിയിൽ ആയിരുന്നു വിജയ ഗോൾ വന്നത്.

അൽ മദീന നേരത്തെ ചെർപ്പുളശ്ശേരിയിലെ ആദ്യ റൗണ്ടിൽ ജവഹർ മാവൂരിനെ തോൽപ്പിച്ചിരുന്നു. എന്നാൽ ആ മികവ് ഇന്ന് പുലർത്താനായില്ല. ഫിഫ മഞ്ചേരി പുറത്തായതിനു പിന്നാലെയാണ് അൽ മദീന കൂടെ പുറത്തായത്.

വല കാക്കാൻ ഗ്യാലറിയിൽ നിന്ന് യുവതാരം, മെഡിഗാഡിനെ മറികടന്ന് റിയൽ എഫ് സി തെന്നല ക്വാർട്ടറിൽ

ചെർപ്പുളശ്ശേരി അഖിലേന്ത്യാ സെവൻസിൽ റിയൽ എഫ് സി തെന്നല ക്വാർട്ടർ ഫൈനലിലേക്ക്. ഇന്ന് നടന്ന ആദ്യ പ്രീ ക്വാർട്ടർ മത്സരത്തിൽ മെഡിഗാഡ് അരീക്കോടിനെ തോൽപ്പിച്ച് ആണ് റിയൽ എഫ് സി അടുത്ത റൗണ്ടിലേക്ക് കടന്നു. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. തുടർന്ന് കളി പെനാൾട്ടിയിലേക്ക് കടന്നു. പെനാൾട്ടിയിലും ഇരു ടീമുകളും തുല്യ നിലയിൽ ആയിരുന്നു. തുടർന്ന് കലീ ടോസിലേക്ക് നീങ്ങി. ടോസിൽ തെന്നലക്ക് ഒപ്പം ഭാഗ്യം നിന്നു.

ഇന്ന് റിയൽ എഫ് സി തെന്നലയുടെ ഗോൾ കീപ്പർ നാഷിദിന് പരിക്കേറ്റതിനാൽ ഗ്യാലറിയിൽ ഉണ്ടായിരുന്ന യുവതാരം ശബി കുറ്റിക്കോട്ട് വല കാക്കാൻ എത്തി. ഷബി നല്ല പ്രകടനം കാഴ്ചവെച്ചു. നല്ല സേവും നടത്തി. ഷൂട്ടൗട്ടിലും താരമായിരുന്നു വല കാത്തത്.

റിയൽ എഫ് സി ചെർപ്പുളശ്ശേരിയിലെ ആദ്യ റൗണ്ടിൽ ശാസ്ത തൃശ്ശൂരിനെ തോൽപ്പിച്ചിരുന്നു.

കെ എഫ് സി കാളികാവിനെ വിജയ തുടക്കം

അഖിലേന്ത്യാ സെവൻസിൽ കെ എഫ് സി കാളികാവിന് വിജയ തുടക്കം. ഇന്ന് ചെർപ്പുളശ്ശേരി അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ കെ എം ജി മാവൂരിനെ നേരിട്ട കാളികാവ് പെനാൾട്ടി ഷൂട്ടൗട്ടിൽ ആണ് വിജയിച്ചത്. തുടക്കത്തിൽ കെ എം ജി മാവൂർ ആയിരുന്നു ഇന്ന് ലീഡ് എടുത്തത്.രണ്ടാം പകുതിയിൽ കാളികാവ് ഗോൾ തിരിച്ചടിച്ച് സമനില നേടി. അവസാനം നിശ്ചിത സമയവും എക്സ്ട്രാ ടൈമും കഴിഞ്ഞിട്ടും മാറ്റമില്ലാതെ ആയതോടെ കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തി. ഷൂട്ടൗട്ടിൽ 5-4ന് കാളികാവ് വിജയിച്ചു.

ചെർപ്പുളശ്ശേരി സെവൻസിൽ നാളെ യുണൈറ്റഡ് എഫ് സി നെല്ലികുത്തും ഫിറ്റ്വെൽ കോഴിക്കോടും തമ്മിൽ ഏറ്റുമുട്ടും.

ഫിഫാ മഞ്ചേരിക്ക് ഇന്ന് ആദ്യ മത്സരം

സെവൻസ് ഫുട്ബോളിലെ വലിയ ശക്തികളിൽ ഒന്നായ ഫിഫാ മഞ്ചേരി ഇന്ന് അവരുടെ ആദ്യ മത്സരത്തിനായി ഇറങ്ങും. ചെർപ്പുളശ്ശേരി അഖിലേന്ത്യാ സെവൻസിലാണ് ഫിഫാ മഞ്ചേരി ഇറങ്ങുന്നത്. ഇന്ന് അവരുടെ സീസണിലെ ആദ്യ മത്സരത്തിൽ ജിംഖാന തൃശ്ശൂർ ആകും ഫിഫയുടെ എതിരാളികൾ. രാത്രി 8.30ന് മത്സരം ആരംഭിക്കും.

വലിയ മാറ്റങ്ങൾ ഇത്തവണത്തെ ഫിഫാ മഞ്ചേരി സ്ക്വാഡിൽ ഉണ്ട്. അവരുടെ വിശ്വസ്തനായ ഗോൾ കീപ്പർ സലാം ഇത്തവണയും ഫിഫാ മഞ്ചേരിക്ക് ഒപ്പം ഉണ്ട്. സീസൺ തുടക്കം ആയതു കൊണ്ട് തന്നെ ഫിഫയുടെ പ്രധാന വിദേശ താരങ്ങളിൽ പലരും സ്ക്വാഡിനൊപ്പം ചേരാം ഇരിക്കുന്നതേ ഉള്ളൂ. എങ്കിലും ഇന്ന് ശക്തമായ ടീമിനെ തന്നെ ഫിഫ ചെർപ്പുളശ്ശേരിയിൽ ഇറക്കും. ഇന്ന് ഫിഫ ഇറങ്ങുന്നത് കൊണ്ട് തന്നെ ഗ്യാലറിയും നിറയും.

ഇത്തവണ അക്ബർ ട്രാവൽസ് ആണ് ഫിഫ മഞ്ചേരിയുടെ സ്പോൺസർ. കഴിഞ്ഞ സീസണിൽ ഒരു കിരീടം പോലും നേടാൻ ആകാതിരുന്ന ഫിഫ മഞ്ചേരി ഇത്തവണ പഴയ ഫോമിലേക്ക് തിരികെയെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സൂപ്പർ സ്റ്റുഡിയോ മലപ്പുറം അഭിലാഷ് കുപ്പൂത്തിനെ തോൽപ്പിച്ച് തുടങ്ങി

ചെർപ്പുളശ്ശേരി അഖിലേന്ത്യാ സെവൻസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം വിജയവുമായി തുടങ്ങി. ഇന്ന് നടന്ന മത്സരത്തിൽ അഭിലാഷ് കുപ്പൂത്തിനെ നേരിട്ട സൂപ്പർ സ്റ്റുഡിയോ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് നേടിയത്. സൂപ്പറിന്റെ സീസണിലെ ആദ്യ മത്സരമായിരുന്നു ഇത്. നിഖിൽ, ഹൈദർ, ഗലിൻ, ബിബിൻ അജയൻ, വിശാഖ്, ആൽവെസ്, സാം എന്നിവരാണ് സൂപ്പറിനായി ഇന്ന് സ്റ്റാർട്ട് ചെയ്തത് .

നാളെ ചെർപ്പുളശ്ശേരി സെവൻസിൽ ജിംഖാന തൃശ്ശൂർ ഫിഫാ മഞ്ചേരിയെ നേരിടും.

ലക്കി സോക്കർ കോട്ടപ്പുറത്തിന് വിജയ തുടക്കം

അഖിലേന്ത്യാ സെവൻസ് സീസൺ ലക്കി സോക്കർ കോട്ടപ്പുറം വിജയത്തോടെ തുടങ്ങി. ഇന്ന് ചെർപ്പുളശ്ശേരി സെവൻസിൽ സോക്കർ ഷൊർണ്ണൂരിനെ നേരിട്ട ലക്കി സോക്കർ മറുപടിയില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ആദ്യ പകുതിയിൽ ആണ് ലക്കി സോക്കർ ഗോൾ നേടിയത്. ഈ ഗോൾ വിജയ ഗോളായും മാറി. നാളെ ചെർപ്പുളശ്ശേരിയിൽ നടക്കുന്ന മത്സരത്തിൽ അൽ മദീന ചെർപ്പുളശ്ശേരി ജവഹർ മാവൂരിനെ നേരിടും

നാസറിന്റെ ഇരട്ട ഗോളുകൾ, സബാൻ കോട്ടക്കലിന് മികച്ച വിജയം

അഖിലേന്ത്യാ സെവ‌സ് സീസണണിൽ സബാൻ കോട്ടക്കൽ വിജയവുമായി തുടങ്ങി. ഇന്ന് ചെർപ്പുളശ്ശേരി അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിന്റെ രണ്ടാം മത്സരത്തിൽ എ വൈ സി ഉച്ചാരക്കടവിനെ ആണ് സബാൻ കോട്ടക്കൽ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു സബാന്റെ വിജയം.

തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു സബാന്റെ വിജയം. നാസർ ഇരട്ട ഗോളുകളുമായി ഇന്ന് തിളങ്ങി. രണ്ടി ഒരു ഗോൾ മികച്ച ഫ്രീകിക്കിലൂടെ ആയിരുന്നു.

നാളെ ചെർപ്പുളശ്ശേരി സെവൻസിൽ ലക്കി സോക്കർ കോട്ടപ്പുറം സോക്കർ ഷൊർണ്ണൂരിനെ നേരിടും.

സെവൻസ് സീസണിലെ ആദ്യ വിജയം റിയൽ എഫ് സി തെന്നലക്ക്

അഖിലേന്ത്യാ സെവ‌സ് സീസണണിലെ ആദ്യ വിജയം റിയൽ എഫ് സി തെന്നലക്ക്. ഇന്ന് ചെർപ്പുളശ്ശേരി അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ശാസ്ത മെഡിക്കൽസ് തൃശ്ശൂരിനെ ആണ് റിയൽ എഫ് സി തെന്നല പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു റിയൽ എഫ് സി തെന്നലയുടെ വിജയം. ആദ്യ പകുതിയിൽ ഇന്ന് ഗോളുകൾ ഒന്നും പിറന്നിരുന്നില്ല. രണ്ടാം പകുതിയിൽ ആണ് രണ്ടു ഗോളുകളും റിയൽ എഫ് സി തെന്നല സ്കോർ ചെയ്തത്.

നാളെ ചെർപ്പുളശ്ശേരി സെവൻസിൽ സബാൻ കോട്ടക്കൽ എ വൈ സി ഉച്ചാരക്കടവിനെ നേരിടും.

സെവൻസ് സീസണ് ഇന്ന് ചെർപ്പുളശ്ശേരിയിൽ തുടക്കം

അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ സീസണ് ഇന്ന് തുടക്കം. ഇന്ന് ചെർപ്പുളശ്ശേരി അഖിലേന്ത്യാ സെവൻസിലൂടെ ആണ് 2022-23 സെവൻസ് സീസൺ തുടങ്ങുന്നത്. അവസാന രണ്ട് വർഷങ്ങളായി സെവൻസ് സീസൺ അതിന്റെ പൂർണ്ണ നിലയിലേക്ക് എത്തിയിരുന്നില്ല. കൊറോണ കാരണം ഒരു സീസൺ പൂർണ്ണമായു നഷ്ടപ്പെടുകയും കഴിഞ്ഞ സീസൺ ഭാഗികമായി നഷ്ടപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇത്തവണ മുഴുവൻ ആവേശത്തോടെയുമുള്ള ഒരു സീസൺ ഫുട്ബോൾ പ്രേമികൾക്ക് ലഭിക്കും എന്നാണ് പ്രതീക്ഷ.

ജനകീയ ഫുട്ബോൾ ടൂർണമെന്റ് കമ്മിറ്റി നടത്തുന്ന ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ ശാസ്ത മെഡിക്കൽ തൃശ്ശൂർ ഇന്ന് റിയൽ എഫ് സി തെന്നലെയെ നേരിടും. ചെർപ്പുളശ്ശേരി ഹൈസ്കൂൾ മൈതാനത്തിൽ വെച്ച് ആകും മത്സരം നടക്കുക. ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിൽ ഫുട്ബോൾ ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. രാത്രി 8 മണിക്ക് മത്സരം ആരംഭിക്കും.

കാദറലി സെവൻസിന് ഇന്ന് ദുബൈയിൽ കിക്കോഫ്

പെരിന്തൽമണ്ണയിൽ അഞ്ച് ദശകങ്ങളായി നടക്കുന്ന കാദറലി സെവൻസ് ടൂർണമെന്റ് ഇത്തവണ നടക്കുന്നത് അങ്ങ് ദുബൈയിൽ ആണ്. ഇന്ന് ദുബൈയിൽ ടൂർണമെന്റിന് കിക്കോഫ് ആകും. ദുബൈയിലെ മിർദിഫ് സ്റ്റേഡിയത്തിലും, സ്റ്റാർവില്ല സ്കൂളിലെ സ്റ്റേഡിയത്തിലുമായാണ് മത്സരങ്ങൾ നടക്കുന്നത്.

സെവൻസ് രംഗത്തെ 24 ടീമുകൾ കാദറലി ടൂർണമെന്റ് കളിക്കാനായി ദുബൈയിൽ എത്തിയിട്ടുണ്ട്. ലീഗ് അടിസ്ഥാനത്തിൽ ആദ്യ റൗണ്ടും ശേഷം നോക്കൗട്ട് രീതിയിലും ആകും ടൂർണമെന്റ് നടക്കുക. 23-നു സ്റ്റാർ വില്ല സ്റ്റേഡിയത്തിൽ ആയിരിക്കും ഫൈനൽ മത്സരം.

ഗോൾഡൻ ജൂബിലിയുടെ ഭാഗമായാണ് കാദറലി സെവൻസ് വിദേശത്ത് വെച്ച് ടൂർണമെന്റ് നടത്താ‌ൻ തീരുമാനിച്ചത്. ഈ വർഷം മുതൽ എല്ലാ വർഷവും യുഎഇ യിലും അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുമെന്ന് സംഘാടകർ പറയുന്നുണ്ട്.

വിജയികൾക്ക് ക്യാഷ് അവാർഡും ആഘർഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ടൂർണ്ണമെന്റിൽ നിന്നുള്ള വരുമാനം ക്ലബ്ബിന്റെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി വാങ്ങാനുദ്ദേശിക്കുന്ന ആംബുലൻസിലേക്കുള്ള ഫണ്ടിലേക്ക് വിനോയോഗിക്കും.

കഴിഞ്ഞ വർഷം കാദറലി സെവൻസിൽ റോയൽ ട്രാവൽസ് കോഴിക്കോടും ലക്കി സോക്കറും സംയുക്ത ചാമ്പ്യന്മാർ ആവുകയായിരുന്നു.

ഉത്തരമലബാറിലെ സെവൻസ് ക്ലബുകളെ ചേർത്ത് എം എഫ് എ ഒരു ക്ലബ് ചാമ്പ്യൻഷിപ്പ് ഒരുക്കുന്നു

ഉത്തര മലബാറിലെ സെവൻസ് ഫുട്ബോളിനെ നയിക്കുന്ന മലബാർ ഫുട്ബോൾ അസോസിയേഷൻ പ്രീസീസൺ ടൂർണമെന്റായി ക്ലബ് ചാമ്പ്യൻഷിപ്പ് നടത്തുന്നു. എം എ എയിൽ രജിസ്റ്റർ ചെയ്ത ക്ലബുകളെ അണിനിരത്തിയാകും ക്ലബ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുക. ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 1വരെയാകും ഈ ടൂർണമെന്റ്. പുതിയ സീസണായി ഒരുങ്ങുന്ന ക്ലബുകൾക്ക് ഒരു മികച്ച തുടക്കം കൂടിയാകും ഈ ടൂർണമെന്റ്.

പയ്യന്നൂരിൽ വെച്ചാകും മത്സരം നടക്കുക. 2 ലക്ഷത്തോളം സമ്മാനത്തുക നൽകും. വിജയികൾക്ക് ഒരു ലക്ഷവും റണ്ണേഴ്സ് അപ്പിന് അമ്പതിനായിരവും സമ്മാനമായി ലഭിക്കും. സെമി ഫൈനലിസ്റ്റുകൾക്ക് 25000 വീതവും ലഭിക്കും. എം എഫ് എക്ക് കീഴിൽ രജിസ്റ്റർ ചെയ്ത പ്രധാന ക്ലബുകൾ എല്ലാം ടൂർണമെന്റിൽ കളിക്കും. എം എഫ് എയുടെ സമ്മേളനവുമായി ബന്ധപ്പെട്ടാണ് ടൂർണമെന്റ് നടക്കുക. വൈകിട്ട് 5 മുതൽ മത്സരങ്ങൾ ആരംഭിക്കും.

കോവിഡ് ആയതിനാൽ അവസാന രണ്ട് വർഷമായി പ്രതിസന്ധിയിൽ ആയിരുന്നു സെവൻസ് ഫുട്ബോൾ ലോകത്തിന് ഒരു ഉണർവാകും ഈ ടൂർണമെന്റ്.

Story Highlights: Malabar Football Association to organize a Pre-season Tournament at Payyannur

അരീക്കോട് സെവൻസിൽ എ വൈ സി ഉച്ചാരക്കടവിന് കിരീടം

അരീക്കോട് അഖിലേന്ത്യാ സെവൻസിൽ എ വൈ സി ഉച്ചാരക്കടവ് കിരീടം സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ കെ എം ജി മാവൂരിന്റെ പോരാട്ടം മറികടന്നാണ് എ വൈ സി ഉച്ചാരക്കടവ് കിരീടം നേടിയത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു എ വൈ സിയുടെ വിജയം. ഇന്ന് നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോളടിക്കാൻ ആയിരുന്നില്ല. പിന്നീട് നടന്ന പെനാൾട്ടി ഷൂട്ടൗട്ടിൽ ഭാഗ്യം എ വൈ സിക്ക് ഒപ്പം നിന്നു. കെ എം ജി മാവൂരിന്റെ ആദ്യ രണ്ട് പെനാൾട്ടി കിക്കുകളും ലക്ഷ്യത്തിൽ എത്തിയില്ല.

എ വൈ സി ഉച്ചാരക്കടവിന്റെ സീസണിൽ ആദ്യ കിരീടമാണിത്. അരീക്കോട് സെമിയിൽ മെഡിഗാഡ് അരീക്കോടിനെ ആണ് എ വൈ സി ഉച്ചാരക്കടവ് പരാജയപ്പെടുത്തിയിരുന്നത്.

Exit mobile version