മുൻ പിഎസ്ജി ഗോൾകീപ്പർ സെർജിയോ റിക്കോ ഖത്തർ ക്ലബിലേക്ക്

മുൻ പാരീസ് സെൻ്റ് ജെർമെയ്ൻ ഗോൾകീപ്പർ സെർജിയോ റിക്കോ ഖത്തർ ക്ലബ് അൽ ഗരാഫയിലേക്ക് ചേക്കേറാനൊരുങ്ങുകയാണ്. 2023 മെയ് മാസത്തിൽ മാരകമായ കുതിരസവാരി അപകടത്തെ അതിജീവിക്കുകയും കോമയിൽ ആവുകയും ചെയ്ത 31 കാരനായ സ്പെയിൻകാരൻ ഇപ്പോൾ ഫുട്ബോളിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ്.

അപകടം നടന്ന ശേഷം ഇതുവരെ അദ്ദേഹം ഫുട്ബോൾ കളിച്ചിട്ടില്ല. നിലവിൽ ആൻഡലൂഷ്യയിലുള്ള റിക്കോ, ഖത്തർ ലീഗിൽ നാലാമതുള്ള അൽ ഗരാഫയുമായി വിപുലമായ ചർച്ചകൾ നടത്തിവരികയാണെന്നാണ് റിപ്പോർട്ട്. ട്രാൻസ്ഫർ പൂർത്തിയാക്കാൻ അദ്ദേഹം ഉടൻ ദോഹയിലേക്ക് പറക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2022 മെയ് മാസത്തിൽ മയ്യോർക്കയ്ക്ക് ആയി ലോണിൽ കളിച്ചതായിരുന്നു അദ്ദേഹത്തിൻ്റെ അവസാന പ്രൊഫഷണൽ പ്രകടനം.

സന്തോഷ വാർത്ത!! 80 ദിവസത്തിനു ശേഷം പി എസ് ജി ഗോൾകീപ്പർ സെർജിയോ റികോ ആശുപത്രി വിട്ടു

പി എസ് ജി ഗോൾ കീപ്പർ സെർജിയോ റികോ ആശുപത്രി വിട്ടു. 80 ദിവസത്തോളമായി താരം ആശുപത്രിയിൽ ആയിരുന്നു. രണ്ടു മാസം മുമ്പ് ഉണ്ടായ അപകടത്തെ തുടർന്ന് താരം കോമയിൽ ആയിരുന്നു. ഫുട്ബോൾ ആരാധകർക്ക് ഏറെ ആശങ്ക നൽകിയ വാർത്ത ആയിരുന്നു റികോയുടെ അപകട വാർത്ത. സ്പെയിനിൽ ഒരു കുതിരയുമായി കൂട്ടിയിടിച്ച് തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ആയിരുന്നു പാരീസ് സെന്റ് ജെർമെയ്ൻ ഗോൾകീപ്പറെ അന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌.

പി എസ് ജിയുടെ ലീഗ് കിരീടം ഉറപ്പിച്ച സ്ട്രാസ്ബർഗിനെതിരായ സമനിലക്ക് ശേഷം കളിക്കാർക്ക് അനുവദിച്ച വിശ്രമം ആസ്വദിക്കാനായി താരം തന്റെ ജന്മനാടായ സെവില്ലെയിലേക്ക് വന്നപ്പോൾ ആണ് അപകടം ഉണ്ടായത്.

നിയന്ത്രണം ഭേദിച്ച് ഓടിവന്ന ഒരു കുതിര റിക്കോ ഓടിച്ചിരുന്ന കുതിരയുമായി കൂട്ടിയിടിച്ചാണ് അദ്ദേഹത്തിന് പരിക്കേറ്റത്. 29കാരനായ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആഴ്ചകളോളം താരം കോമയിൽ കിടക്കേണ്ടി വന്നു. കഴിഞ്ഞ മാസം ആയിരുന്നു കൊമ്മയിൽ നിന്ന് താരം ഉണർന്നത്. അതിനു ശേഷം താരം ഓർമ്മയും വീണ്ടെടുത്തു. വീട്ടിലേക്ക് മടങ്ങി എങ്കിലും കളത്തിലേക്ക് റികോ തിരികെയെത്താൻ ഇനിയും മാസങ്ങൾ എടുത്തേക്കും എന്നാണ് വിവരം.

സ്പാനിഷ് ഇന്റർനാഷണൽ 2019ൽ ആയി പി എസ് ജിയിൽ എത്തിയത്. ക്ലബിനായി ഇതുവരെ 24 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

സെർജിയോ റികോ വീണ്ടും കോമയിൽ, സ്ഥിതി ഗുരുതരമായി തുടരുന്നു

പി എസ് ജി ഗോൾ കീപ്പർ സെർജിയോ റിക്കോയെ വീണ്ടും ആർട്ടിഫിഷൽ കോമയിൽ പ്രവേശിപ്പിച്ചു. കുതിരസവാരിക്ക് ഇടയിൽ ഉണ്ടായ അപകടത്തെത്തുടർന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പാരീസ് സെന്റ്-ജെർമെയ്ൻ ഗോൾകീപ്പർ സെർജിയോ റിക്കോ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണെന്ന് ആശുപത്രിയാറിയിച്ചു. സെഡേഷൻ വീണ്ടും നൽകിയതായും അദ്ദേഹം വീണ്ടും കോമയിൽ ആണെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു.

രണ്ട് ദിവസം മുമ്പ് താരത്തെ സെഡേഷനിൽ നിന്ന് പൂർണ്ണമായും മാറ്റിയിരുന്നു. എന്നാൽ ആരോഗ്യ നില മോശമായതോടെ 29-കാരന് വീണ്ടും സെഡേഷൻ നൽകുകയും അദ്ദേഹം ആർട്ടിഫിഷൽ കോമയിലേക്ക് പോവുകയും ചെയ്തു. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുന്നുവെന്നു ആശുപത്രി അധികൃതർ സൂചിപ്പിച്ചു.

പിഎസ്‌ജിയുടെ അവസാന മത്സരത്തിൽ ഗോൾകീപ്പർക്ക് ആരാധകരും സഹതാരങ്ങളും പിന്തുണ അറിയിച്ചിരുന്നു. അന്ന് മത്സരത്തിന്റെ ആദ്യ പകുതിയിൽ കളിക്കാർ സെർജിയോ റിക്കോയുടെ ജേഴ്സി ധരിച്ചായിരുന്നു കളിച്ചിരുന്നത്. താരം പെട്ടെന്ന് തന്നെ ആരോഗ്യ നില വീണ്ടെടുക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഫുട്ബോൾ ലോകം.

പി എസ് ജി ഗോൾകീപ്പർ സെർജിയോ റികോ ഇപ്പോഴും കോമയിൽ

പി എസ് ജി ഗോൾ കീപ്പർ സെർജിയോ റികോ ഇപ്പോഴും കോനയിൽ തുടരുകയാണ്‌. കഴിഞ്ഞ തിങ്കളാഴ്ച ഉണ്ടായ അപകടത്തെ തുടർന്ന് താരം ഐ സിയുവിൽ തന്നെ തുടരുകയാണ്. കോമയിൽ നിന്ന് അടുത്ത ആഴ്ച താരം എഴുന്നേൽക്കും എന്ന പ്രതീക്ഷയിലാണ് ഡോക്ടർമാർ. താരത്തിന്റെ പരിക്കുകൾ ഭേദമാകുന്നുണ്ട് എന്നും മരുന്നുകളോട് താരത്തിന്റെ ശരീരം നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ട് എന്നും ഡോക്ടർമാർ അറിയിച്ചു.

സ്പെയിനിൽ ഒരു കുതിരയുമായി കൂട്ടിയിടിച്ച് തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ആണ് പാരീസ് സെന്റ് ജെർമെയ്ൻ ഗോൾകീപ്പറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. അവസാന മത്സരത്തിൽ പി എസ് ജു സ്ട്രാസ്ബർഗിനെതിരെ സമനില നേടി ലീഗ് 1 കിരീടം ഉറപ്പിച്ചപ്പോൾ ബെഞ്ചിൽ റിക്കോ ഉണ്ടായിരുന്നു. കിരീടം ജയിച്ചതിനാൽ കളിക്കാർക്ക് അനുവദിച്ച വിശ്രമം ആസ്വദിക്കാനായി താരം തന്റെ ജന്മനാടായ സെവില്ലെയിലേക്ക് വന്നപ്പോൾ ആണ് അപകടം ഉണ്ടായത്.

നിയന്ത്രണം ഭേദിച്ച് ഓടിവന്ന ഒരു കുതിര റിക്കോ ഓടിച്ചിരുന്ന കുതിരയുമായി കൂട്ടിയിടിച്ചാണ് അദ്ദേഹത്തിന് പരിക്കേറ്റത്. 29കാരനായ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സ്പാനിഷ് ഇന്റർനാഷണൽ 2019ൽ ആയി പി എസ് ജിയിൽ എത്തിയത്. ക്ലബിനായി ഇതുവരെ 24 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. പെട്ടെന്ന് തന്നെ താരത്തിന്റെ ആരോഗ്യനില മെച്ചപ്പെടും എന്ന പ്രതീക്ഷയിൽ നിൽക്കുകയാണ് ആണ് ഫുട്ബോൾ ലോകം

പി എസ് ജി ഗോൾകീപ്പർ സെർജിയോ റിക്കോ ഗുരുതരാവസ്ഥയിൽ!!

പി എസ് ജി ഗോൾ കീപ്പർ സെർജിയോ റിക്കോയ്ക്ക് അപകടം. ഇന്ന് സ്പെയിനിൽ ഒരു കുതിരയുമായി കൂട്ടിയിടിച്ച് തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് പാരീസ് സെന്റ് ജെർമെയ്ൻ ഗോൾകീപ്പറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മാർക്ക ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താരം ഗുരുതരാവസ്ഥയിൽ ആണെന്നും ഐ സി യുവിൽ ആണ് ഇപ്പോൾ ഉള്ളത് എന്നും സ്പാനിഷ് മാധ്യമങ്ങൾ പറയുന്നു.

ഇന്നലെ രാത്രി സ്ട്രാസ്ബർഗിനെതിരെ സമനില നേടി പി എസ് ജി ലീഗ് 1 കിരീടം ഉറപ്പിച്ചപ്പോൾ ബെഞ്ചിൽ റിക്കോ ഉണ്ടായിരുന്നു. കിരീടം ജയിച്ചതിനാൽ ഇന്ന് കളിക്കാർക്ക് വിശ്രമം നൽകാൻ പി എസ് ജി തീരുമാനിച്ചിരുന്നു. അതിനാൽ തന്റെ ജന്മനാടായ സെവില്ലെയിലേക്ക് വന്നതായിരുന്നു റിക്കോ.

നിയന്ത്രണം ഭേദിച്ച് ഓടിവന്ന ഒരു കുതിര റിക്കോ ഓടിച്ചിരുന്ന കുതിരയുമായി കൂട്ടിയിടിച്ചാണ് അദ്ദേഹത്തിന് പരിക്കേറ്റത്. 29കാരനായ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സ്പാനിഷ് ഇന്റർനാഷണൽ 2019ൽ ആയി പി എസ് ജിയിൽ എത്തിയത്. ക്ലബിനായി 24 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

Exit mobile version