സെർജിയോ മൊറേനോക്ക് ആയി കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ഓഫർ സമർപ്പിച്ചു

കേരള ബ്ലാസ്റ്റേഴ്സ് അവസാന വിദേശ താരത്തെ സ്വന്തമക്കാനുള്ള ശ്രമം തുടരുന്നു. സ്പാനിഷ് താരമായ സെർജിയോ മൊറേനോയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്. അതിനായി കേരള ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തിന്റെ ക്ലബായ റയോ വയ്യെകാനോയെ ആദ്യ ഓഫറുമായി ബന്ധപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. താരവുമായി കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ ചർച്ചകൾ നടത്തിയിരുന്നു. ലോണിൽ താരത്തെ സ്വന്തമാക്കാൻ ആണ് ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നു.

23കാരനായ താരം റയോ വായെക്കാനോയിൽ നിന്ന് അവസാന മൂന്ന് സീസണിലും ലോണിൽ ആയിരുന്നു കളിച്ചിരുന്നത്. അവസാനമായി അമൊരെബിയേറ്റയിലാണ് ലോണിൽ കളിച്ചത്. അത്ലറ്റിക്കോ മാഡ്രിഡിന്റെ അക്കാദമിയിൽ കളിച്ചിട്ടുള്ള താരം മുമ്പ് വലൻസിയയുടെ ബി ടീമിനായും കളിച്ചിട്ടുണ്ട്. താരം കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നു എങ്കിലും ലോണിൽ ആയിരിക്കും വരിക.

Story Highlight: Kerala Blasters FC have made a formal proposal to Rayo Vallecano in order to secure the signing of forward Sergio Moreno

സ്പാനിഷ് യുവ സ്ട്രൈക്കർക്ക് ആയി കേരള ബ്ലാസ്റ്റേഴ്സ് രംഗത്ത്

കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു സ്ട്രൈക്കർക്ക് ആയുള്ള അന്വേഷണം ഒരു സ്പാനിഷ് താരത്തിൽ എത്തി നിൽക്കുന്നു. കേരള ബ്ലാസ്റ്റേഴ്സ് റയോ വയ്യെകാനോയുടെ യുവതാരം സെർജിയോ മൊറേനോയെ ആണ് സ്വന്തമാക്കാൻ ശ്രമിക്കുന്നത്. 23കാരനായ താരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ഓഫർ സമർപ്പിച്ചതായാണ് വിവരങ്ങൾ. കേരള ബ്ലാസ്റ്റേഴ്സ് ഈ ഡീൽ നടക്കുമെന്ന പ്രതീക്ഷയിലാണ്.

താരം റയോ വായെക്കാനോയിൽ നിന്ന് അവസാന മൂന്ന് സീസണിലും ലോണിൽ ആയിരുന്നു കളിച്ചിരുന്നത്. അവസാനമായി അമൊരെബിയേറ്റയിലാണ് ലോണിൽ കളിച്ചത്. അത്ലറ്റിക്കോ മാഡ്രിഡിന്റെ അക്കാദമിയിൽ കളിച്ചിട്ടുള്ള താരം മുമ്പ് വലൻസിയയുടെ ബി ടീമിനായും കളിച്ചിട്ടുണ്ട്. താരം കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നു എങ്കിലും ലോണിൽ ആയിരിക്കും വരിക.

Story Highlight: Kerala Blasters FC have tabled an offer for Rayo Vallecano’s 23 year-old forward Sergio Moreno

Exit mobile version