ഒനാനയിൽ നിന്ന് രക്ഷ! മാഞ്ചസ്റ്റർ യുണൈറ്റഡിന് പുതിയ ഗോൾ കീപ്പറായി!

റോയൽ ആന്റ്വെർപ് ഗോൾകീപ്പർ സെനെ ലമ്മെൻസ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്.
മാഞ്ചസ്റ്റർ യുണൈറ്റഡ് റോയൽ ആന്റ്വെർപ്പിന്റെ ഗോൾകീപ്പർ സെനെ ലമ്മെൻസിനെ സ്വന്തമാക്കുന്നു. 21 മില്യൺ യൂറോയും ചില അധിക തുകയും ഉൾപ്പെടുന്നതാണ് കരാർ. താരത്തെ ഭാവിയിൽ വിൽക്കുകയാണെങ്കിൽ അതിന്റെ ലാഭവിഹിതം ആന്റ്വെർപ്പിന് നൽകേണ്ടതില്ല.

അഞ്ച് വർഷത്തെ കരാറിന് സമ്മതം മൂളിയ 23-കാരനായ ലമ്മെൻസ് വൈദ്യപരിശോധനകൾക്കായി മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ടു.
ആന്ദ്രേ ഒനാന, അൽതായ് ബായിന്ദിർ തുടങ്ങിയ ഗോൾകീപ്പർമാരുടെ മോശം പ്രകടനങ്ങൾ ടീമിന്റെ തോൽവിക്ക് കാരണമായതിനാലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയൊരു ഗോൾകീപ്പറെ തേടിയത്. ആഴ്സണലുമായുള്ള മത്സരത്തിൽ സംഭവിച്ച പിഴവുകൾ ടീമിന്റെ തോൽവിക്ക് കാരണമായിരുന്നു.


2023-ൽ ക്ലബ്ബ് ബ്രൂഷിൽ നിന്ന് റോയൽ ആന്റ്വെർപിലെത്തിയ ലമ്മെൻസ് കഴിഞ്ഞ സീസണിൽ 44 മത്സരങ്ങളിൽ ക്ലബ്ബിന്റെ പ്രധാന ഗോൾകീപ്പറായിരുന്നു. ടീം കോൺഫറൻസ് ലീഗിന് യോഗ്യത നേടുന്നതിലും താരം നിർണായക പങ്ക് വഹിച്ചു. അന്റോണിയോ മാർട്ടിനെസിനെയും ടീമിലെത്തിക്കാൻ യുണൈറ്റഡിന് താല്പര്യമുണ്ട്. ലമ്മെൻസിന്റെ വരവ് യുണൈറ്റഡിന്റെ ഗോൾകീപ്പിംഗ് നിരയിൽ മികച്ച മത്സരം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെ ടോം ഹീറ്റന്റെ കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാനും യുണൈറ്റഡ് തീരുമാനിച്ചു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ സെൻ ലാമൻസിനെ സൈൻ ചെയ്യുന്നതിലേക്ക് അടുക്കുന്നു


പുതിയ ഗോൾകീപ്പർക്കായുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമങ്ങൾ വിജയിക്കുന്നു. റോയൽ ആൻറ്‌വെർപ്പുമായി ചർച്ചകൾ പുരോഗമിക്കുന്നു എന്ന് അത്ലറ്റുക് റിപ്പോർട്ട് ചെയ്യുന്നു. 23-കാരനായ സെൻ ലാമൻസിനെയാണ് യുണൈറ്റഡ് ലക്ഷ്യമിടുന്നത്. 6 അടി 4 ഇഞ്ച് ഉയരമുള്ള ലാമൻസ്, ബെൽജിയൻ പ്രോ ലീഗിൽ 52 മത്സരങ്ങൾ കളിച്ച പരിചയസമ്പത്തുമായിട്ടാണ് എത്തുന്നത്. ലാമൻസ് വരുന്നതോടെ നിലവിൽ ടീമിലുള്ള ആന്ദ്രേ ഒനാനയ്ക്ക് കടുത്ത മത്സരം നേരിടേണ്ടിവരും.


ട്രാൻസ്ഫറിനായി ആൻറ്‌വെർപ്പ് 20 മില്യൺ യൂറോയാണ് ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച ചർച്ചകൾ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒനാനയെ വിറ്റാൽ മാത്രമേ പുതിയ ഗോൾകീപ്പറെ ടീമിലെത്തിക്കൂ എന്നതായിരുന്നു യുണൈറ്റഡിന്റെ ആദ്യ തീരുമാനം. എന്നാൽ കഴിഞ്ഞ മത്സരത്തിൽ ഒനാനയെ ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കിയത് നിലവിലെ ഗോൾകീപ്പിംഗ് ഓപ്ഷനുകളിലുള്ള ക്ലബ്ബിന്റെ ആശങ്ക വർദ്ധിപ്പിച്ചു. നേരത്തെ എമി മാർട്ടിനെസ്, ജിയാൻലൂജി ഡൊണ്ണറുമ്മ തുടങ്ങിയ താരങ്ങളെ ടീമിലെത്തിക്കാൻ യുണൈറ്റഡ് ശ്രമിച്ചിരുന്നു. എങ്കിലും ഉയർന്ന വേതനവും മറ്റ് ചില കാരണങ്ങളും ആ നീക്കങ്ങൾ തടസ്സപ്പെടുത്തി.


ലാമൻസിന്റെ വരവ് അൽതായ് ബായിന്ദിറിന്റെ ഭാവിയെയും ബാധിച്ചേക്കാം. ആഫ്രിക്കൻ നേഷൻസ് കപ്പിൽ കാമറൂണിനായി കളിക്കേണ്ടി വരുന്നതിനാൽ ഒനാനയ്ക്ക് ചില മത്സരങ്ങൾ നഷ്ടമാകും. അതുകൊണ്ട് തന്നെ ടീമിന്റെ ലക്ഷ്യങ്ങൾ നിറവേറ്റാൻ ഒരു അധിക ഗോൾകീപ്പർ അത്യാവശ്യമാണെന്ന് യുണൈറ്റഡ് കരുതുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് സെൻ ലാമൻസിനെ സ്വന്തമാക്കാൻ ശ്രമം തുടരുന്നു


മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ ഗോൾകീപ്പർക്കായി സജീവമായി രംഗത്ത് ഉണ്ട് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ബെൽജിയൻ ഗോൾകീപ്പറായ സെൻ ലാമൻസിനെ ടീമിലെത്തിക്കാനാണ് യുണൈറ്റഡ് ശ്രമിക്കുന്നത്. റോയൽ ആൻറ്‌വെർപ്പ് താരമായ ലാമൻസുമായി വ്യക്തിപരമായ കരാർ ധാരണയിൽ യുണൈറ്റഡ് ഉടൻ എത്തും എന്നാണ് റിപ്പോർട്ടുകൾ. 23-കാരനായ ഈ യുവതാരത്തെ ഒരു മികച്ച ദീർഘകാല ഓപ്ഷനായിട്ടാണ് യുണൈറ്റഡ് മാനേജ്മെന്റ് കാണുന്നത്.


ആഴ്സണലിനെതിരായ സീസണിലെ ആദ്യ മത്സരത്തിൽ ഗോൾകീപ്പർ അൽതായ് ബായിന്ദിറിനുണ്ടായ പിഴവുകളും, കൂടാതെ ആന്ദ്രേ ഒനാനയുടെ ഫോം സംബന്ധിച്ച ആശങ്കകളും ലാമൻസിനോടുള്ള യുണൈറ്റഡിന്റെ താൽപര്യം വർധിപ്പിച്ചു. യൂറോപ്പിലെ മറ്റ് ക്ലബ്ബുകൾ, പ്രത്യേകിച്ച് ഫ്രാൻസിലെയും ഇറ്റലിയിലെയും ക്ലബ്ബുകളിൽ നിന്ന് മത്സരമുണ്ടാകാൻ സാധ്യതയുള്ളതിനാൽ, ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുൻപ് തന്നെ ലാമൻസിനെ സ്വന്തമാക്കാൻ യുണൈറ്റഡ് ശ്രമിക്കുകയാണ്.


കഴിഞ്ഞ സീസണിൽ റോയൽ ആൻറ്‌വെർപ്പിനായി 44 മത്സരങ്ങളിൽ നിന്ന് 10 ക്ലീൻ ഷീറ്റുകൾ നേടിയ ലാമൻസ്, തന്റെ ഏരിയൽ സ്ട്രെങ്തും റിഫ്ലെക്സുകളും കൊണ്ട് ശ്രദ്ധേയനാണ്.

ഗോൾകീപ്പറായി സെൻ ലാമൻസിനെ ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്


ബെൽജിയൻ ഗോൾകീപ്പറായ സെൻ ലാമൻസിനെ ടീമിലെത്തിക്കാൻ ഒരുങ്ങുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഗോൾകീപ്പിംഗ് ഡിപ്പാർട്ട്‌മെൻ്റ് ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് യുണൈറ്റഡ്. എമി മാർട്ടിനസിനായി യുണൈറ്റഡ് ശ്രമിക്കുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ എമിക്ക് ആയി 30 മില്യണോളം ആസ്റ്റൺ വില്ല ആവശ്യപ്പെടുന്നതിനാൽ യുണൈറ്റഡ് ഇപ്പോൾ ശ്രദ്ധ മാറ്റിയിരിക്കുകയാണ്.


നിലവിൽ റോയൽ ആന്റ്‌വെർപ്പിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറായ ലാമൻസ്, മികച്ച സേവിംഗ്സിലൂടെയും ശാന്തമായ പ്രകടനത്തിലൂടെയും യൂറോപ്പിലെ പല ക്ലബ്ബുകളുടെയും ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. 23-കാരനായ ഈ താരത്തിന് 2027 വരെ ബെൽജിയൻ ക്ലബ്ബുമായി കരാറിലുണ്ട്. ഏകദേശം 17 മില്യൺ പൗണ്ടാണ് (ഏകദേശം ₹145 കോടി) താരത്തിന് വേണ്ടി നൽകേണ്ടി വരിക.

ഇതിനകം കുഞ്ഞ്യയെയും എംബ്യൂമോയെയും സ്വന്തമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ ഒരു ഗോൾ കീപ്പറിനെയും ഒരു സ്ട്രൈക്കറെയും ടീമിൽ എത്തിക്കാൻ ആണ് ശ്രമിക്കുന്നത്.

Exit mobile version