സീനിയർ ഫുട്ബോൾ; കോഴിക്കോട് – ഇടുക്കി ഫൈനൽ

സംസ്ഥാന വനിതാ സീനിയർ ഫുട്ബോൾ ഫൈനൽ ലൈനപ്പ് ആയി‌. ഇന്ന് നടന്ന രണ്ടാം സെമി ഫൈനലിൽ കോഴിക്കോട് പാലക്കാടിനെ തകർത്തു കൊണ്ട് ഫൈനലിലേക്ക് മുന്നേറി. 12 ഗോളുകൾ പിറന്ന മത്സരത്തിൽ 9-3 എന്ന സ്കോറിനായിരുന്നു കോഴിക്കോടിന്റെ വിജയം. കോഴിക്കോടിനായി മാനസയും മേഘ്നയും ഹാട്രിക്ക് നേടി. 12,25,32 മിനുട്ടുകളിൽ ആയിരുന്നു മേഘ്നയുടെ ഗോളുകൾ.

മാനസ ഇന്ന് നാലു ഗോളുകൾ നേടി. 10, 35, 67, 91 മിനുട്ടുകളിൽ ആയിരുന്നു മാനസയുടെ ഗോളുകൾ‌. ഇതു കൂടാതെ നിധിയ രണ്ടു ഗോളുകളും നേടി. ഇന്നലെ ആദ്യ സെമി ഫൈനലിൽ തൃശ്ശൂരിനെ ഏക ഗോളിന് തോൽപ്പിച്ച് ഇടുക്കിയും ഫൈനലിൽ എത്തിയിരുന്നു‌.

വീണ്ടും ഗോളടിച്ചു കൂട്ടി കേരളം!

ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് മറ്റൊരു വലിയ വിജയം കൂടെ. ഇന്ന് ഉത്തരാഖണ്ഡിനെ നേരിട്ട കേരളം 6-2ന്റെ വിജയം സ്വന്തമാക്കി. കേരളത്തിനായി രേഷ്മ ഇന്ന് ഹാട്രിക്ക് നേടി. 40, 84, 86 മിനുട്ടുകളിൽ ആയിരുന്നു രേഷ്മയുടെ ഹാട്രിക്ക്. ഫെമിന രാജ്, സിവിശ, മാളവിക എന്നിവരും ഇന്ന് കേരളത്തിനായി ഗോളുകൾ നേടി.

ആദ്യ മത്സരത്തിൽ കേരളം പോണ്ടിച്ചേരിയെയും പരാജയപ്പെടുത്തിയിരുന്നു. ഇനി ഏപ്രിൽ 2ന് കേരളം മഹാരാഷ്ട്രയെ നേരിടും.

Exit mobile version