അയര്‍ലണ്ടിനൊപ്പം ബംഗ്ലാദേശും ലോക ടി20യ്ക്ക്

വനിത ലോക ടി20 യോഗ്യത ഉറപ്പാക്കി ബംഗ്ലാദേശ്. ഇന്ന് നടന്ന രണ്ടാം സെമിയില്‍ സ്കോട്‍ലാന്‍ഡിനെ 49 റണ്‍സിനു പരാജയപ്പെടുത്തിയാണ് നിലവിലെ ഏഷ്യന്‍ ടി20 ചാമ്പ്യന്മാര്‍ യോഗ്യത നേടിയത്. ആദ്യം ബാറ്റ് ചെയ്ത ടീം നിഗാര്‍ സുല്‍ത്താന(31) അയഷ റഹ്മാന്‍(20), ഷമീമ സുല്‍ത്താന(22) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 125/6 എന്ന സ്കോര്‍ നേടുകയായിരുന്നു. സ്കോട്‍ലാന്‍ഡിനു വേണ്ടി പ്രിയനാസ് ചാറ്റര്‍ജി രണ്ട് വിക്കറ്റ് നേടി ബൗളിംഗില്‍ മികച്ചു നിന്നു. വെറും 17 റണ്‍സാണ് പ്രിയനാസ് തന്റെ 4 ഓവറില്‍ വിട്ടു നല്‍കിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ സ്കോട്‍ലാന്‍ഡിനു ഓപ്പണറും വിക്കറ്റ് കീപ്പര്‍ സാറ ബ്രൈസിനെ നഷ്ടമായതോടെ മത്സരം കൈവിടുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ കാത്തറിന്‍ ബ്രൈസുമായി ചേര്‍ന്ന് 43 റണ്‍സ് കൂട്ടുകെട്ട് നേടി അയര്‍ലണ്ട് മുന്നോട്ട് നീങ്ങുന്നതിനിടെ തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ബംഗ്ലാദേശ് മത്സരത്തിലേക്ക് തിരികെ വന്നത്.

സാറ ബ്രൈസ് 31 റണ്‍സും കാത്തറിന്‍ ബ്രൈസ് 21 റണ്‍സുമാണ് നേടിയത്. ബംഗ്ലാദേശിനു വേണ്ടി റുമാന അഹമ്മദ്, നാഹിദ അക്തര്‍ എന്നിവര്‍ രണ്ടും സല്‍മ ഖാത്തുന്‍, ഫഹിമ ഖാത്തുന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. 20 ഓവറില്‍ സ്കോട്‍ലാന്‍ഡിനു 7 വിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സ് മാത്രമേ നേടാനായുള്ളു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ത്രിരാഷ്ട്ര പരമ്പരയില്‍ ആദ്യ ജയം സ്വന്തമാക്കി സ്കോട്‍ലാന്‍ഡ്

മാത്യൂ ക്രോസിന്റെ 107* ന്റെ ബലത്തില്‍ സ്കോട്‍ലാന്‍ഡിനു ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ ജയം. മറുവശത്ത് അയര്‍ലണ്ട് നാല് ജയത്തോടെ ടൂര്‍ണ്ണമെന്റില്‍ ഏറ്റവും അധികം ജയവുമായി മുന്നിട്ട് നില്‍ക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തില്‍ യുഎഇയ്ക്കെതിരെ 31 റണ്‍സ് ജയമാണ് സ്കോട്‍ലാന്‍ഡ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സ്കോട്‍ലാന്‍‍ഡ് 50 ഓവറില്‍ 249/8 എന്ന സ്കോര്‍ നേടിയപ്പോള്‍ യുഎഇ 46.3 ഓവറില്‍ 218 റണ്‍സിനു ഓള്‍ഔട്ട് ആയി.

മാത്യൂ ക്രോസ്(107*), ജോര്‍ജ്ജ് മുന്‍സി(45) എന്നിവരാണ് സ്കോട്‍ലാന്‍ഡ് ബാറ്റിംഗില്‍ തിളങ്ങിയത്. യുഎഇയ്ക്കായി ഷൈമന്‍ അന്‍വര്‍ 3 വിക്കറ്റ് നേടി. ഗുലാം ഷബീര്‍ 90 റണ്‍സുമായി യുഎഇ ബാറ്റിംഗ് നയിച്ചപ്പോള്‍ സ്കോട്‍ലാന്‍ഡിനായി മാര്‍ക്ക് വാട്ട് 2 വിക്കറ്റ് വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി.

യുഎഇ യാണ് ടൂര്‍ണ്ണമെന്റില്‍ ഇതുവരെ ജയമൊന്നും നേടാനാകാതെ നില്‍ക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്കോട്‍ലാന്‍ഡിനെയും വീഴ്ത്തി അയര്‍ലണ്ട്

യുഎഇയെ ആദ്യ രണ്ട് മത്സരങ്ങളില്‍ പരാജയപ്പെടുത്തിയ ശേഷം സ്കോട്‍ലാന്‍ഡിനെയു തോല്പിച്ച് അയര്‍ലണ്ടിനു മൂന്നാം ജയം. ഇന്ന് ദുബായിയിലെ ഐസിസി അക്കാഡമിയില്‍ നടന്ന മത്സരത്തില്‍ 6 വിക്കറ്റിന്റെ ജയമാണ് അയര്‍ലണ്ട് നേടിയത്. ആദ്യം ബാറ്റ് ചെയ്ത സ്കോട്‍ലാന്‍ഡ് സ്ഥിരം ക്യാപ്റ്റന്‍ കൈല്‍ കോയെട്സര്‍ ഇല്ലാതെയാണ് കളിക്കാനിറങ്ങിയത്. മൈക്കല്‍ ജോണ്‍സ്(87) ടോപ് സ്കോറര്‍ ആയ ടീമിനു വേണ്ടി കാലം മക്ലോയഡ്(33), ക്രെയിഗ് വാലസ്(34) എന്നിവരുടെ സംഭാവനകളുടെ ബലത്തില്‍ ടീം 49.2 ഓവറില്‍ 219 റണ്‍സ് നേടി ഓള്‍ഔട്ട് ആവുകയായിരുന്നു. ബോയഡ് റാങ്കിന്‍ മൂന്ന് വിക്കറ്റുമായി അയര്‍ലണ്ട് ബൗളിംഗിനെ നയിച്ചു. ബാരി മക്കാര്‍ത്തി 2 വിക്കറ്റും നേടി.

34.5 ഓവറില്‍ 223 റണ്‍സ് നേടി അയര്‍ലണ്ട് ലക്ഷ്യം മറികടക്കുകയായിരുന്നു. 67 റണ്‍സുമായി ആന്‍ഡ്രൂ ബാല്‍ബിര്‍ണേ, 55 റണ്‍സ് നേടി നിയാല്‍ ഒ ബ്രൈന്‍ എന്നിവര്‍ക്ക് പുറമേ പോള്‍ സ്റ്റിര്‍ലിംഗ്(38), എഡ് ജോയ്സ്(31*) എന്നിവരും ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു. സഫ്യാന്‍ ഷറീഫ്, ടോം സോള്‍ എന്നിവര്‍ സ്കോട്‍ലാന്‍ഡിനായി രണ്ട് വിക്കറ്റ് വീതം നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്കോട്‍ലാന്‍ഡിനെ ആദ്യ രണ്ട് മത്സരങ്ങളില്‍ ബെറിംഗ്ടണ്‍ നയിക്കും

സ്കോട്‍ലാന്‍ഡിന്റെ നായകന്‍ കൈല്‍ കോയേറ്റ്സര്‍ കളിയില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുന്നതിനാല്‍ ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും സ്കോട്‍ലാന്‍ഡിനെ ഓള്‍റൗണ്ടര്‍ റിച്ചി ബെറിംഗ്ടണ്‍ നയിക്കുമെന്ന് മുഖ്യ പരിശീലകന്‍ ഗ്രാന്റ് ബ്രാഡ്ബേണ്‍ അറിയിച്ചു. കോയേറ്റ്സര്‍ തന്റെ ലെവല്‍ 4 കോച്ചിംഗ് ക്വാളിഫിക്കേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി തിരക്കിലായതിനാല്‍ ആദ്യ രണ്ട് മത്സരങ്ങളിലുണ്ടാവില്ല.

ആദ്യ മത്സരത്തില്‍ സ്കോട്‍ലാന്‍ ജനുവരി 16നു അയര്‍ലണ്ടിനെ നേരിടും. അതിനു ശേഷം രണ്ട് ദിവസങ്ങള്‍ക്ക് ശേഷം അയര്‍ലണ്ടുമായി തന്നെയാണ് പരമ്പരയിലെ സ്കോട്‍ലാന്‍ഡിന്റെ അടുത്ത മത്സരം. യുഎഇയ്ക്കെതിരെയുള്ള ടീമിന്റെ മൂന്നാം മത്സര സമയത്ത് കൈല്‍ കോയേറ്റ്സര്‍ തിരികെ എത്തുമെന്നാണ് ലഭിക്കുന്ന വിവരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version