ഏഷ്യ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ നിന്ന് ചിരാഗ് – സാത്വിക് സഖ്യം പിന്മാറി

അടുത്തയാഴ്ച നടക്കുന്ന ബാഡ്മിൻ്റൺ ഏഷ്യ ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യൻ താരങ്ങളായ സാത്വിക്‌സായിരാജ് റാങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും പിന്മാറി. പുരുഷ ഡബിൾസിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യന്മാരാണ് സാത്വികും ചിരാഗും. ചിരാഗിന്റെ പരിക്കാണ് ഇവർ പിന്മാറാൻ കാരണം.

നിലവിൽ ലോക ഒന്നാം റാങ്കിലുള്ള സാത്വിക്കും ചിരാഗും 58 വർഷത്തെ കാത്തിരിപ്പിന് അവസാനം കുറിച്ചായിരുന്നു ഏഷ്യ ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യന്മാരാകുന്ന ഇന്ത്യക്കാരായി മാറിയത്‌.

ഈ സീസണിൽ തകർപ്പൻ ഫോമിലുള്ള സാത്വികും ചിരാഗും, ഫ്രഞ്ച് ഓപ്പൺ സൂപ്പർ 750 നേടുകയും രണ്ട് ഫൈനലുകളിൽ റണ്ണറപ്പായി ഫിനിഷ് ചെയ്യുകയും ചെയ്തിരുന്നു. ഇതൊരു പുതിയ പരിക്കല്ല എന്നും ദീർഘകാലമായി തോളിന് പ്രശ്നം ഉണ്ടെന്നും അവർ അറിയിച്ചു.

ചിരാഗ് സാത്വിഗ് സഖ്യം ഇന്ത്യ ഓപ്പൺ ഫൈനലിൽ വീണു

ഇന്ത്യൻ ഓപ്പൺ ഫൈനലിൽ ഇന്ത്യൻ ഡബിൾസ് സഖ്യം സാത്വിക്-ചിരാഗ് പരാജയപ്പെട്ടു. നിലവിലെ ലോക ചാമ്പ്യൻമാരായ കാങ് മിൻ-ഹ്യൂക്കും സിയോ സിയൂങ്-ജെയും ആണ് സാത്വിക്‌സായിരാജ് റാങ്കിരെഡിയുടെയും ചിരാഗ് ഷെട്ടിയുടെയും കിരീട സ്വപ്നം തകർത്തത്‌. ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ ഒരു മണിക്കൂറും 5 മിനിറ്റും നീണ്ടുനിന്ന മത്സരത്തിൽ ഒരു സെറ്റിന് മുന്നിട്ടു നിന്ന ശേഷമായിരുന്നു പരാജയം.

15-21, 21-11, 21-18 എന്ന സ്‌കോറിനാണ് കാംഗും സിയോയും ഇന്ത്യൻ താരങ്ങളെ തോൽപ്പിച്ചത്. ഈ വർഷം ഇത് രണ്ടാം തവണയാണ് സാത്വികും ചിരാഗും ഫൈനലിൽ പരാജയപ്പെടുന്നത്‌. പരാജയപ്പെട്ടു എങ്കിലും നാളെ വരുന്ന പുതിയ റാങ്കിംഗിൽ അവർ ഒന്നാമത് എത്തും.

ഇന്ത്യ ഓപ്പൺ, ചിരാഗ് – സാത്വിക് സഖ്യം ഫൈനലിലേക്ക് മുന്നേറി

ഇന്ത്യ ഓപ്പണിൽ ഇന്ത്യൻ ജോഡികളായ സാത്വികും ചിരാഗും ഫൈനലിലേക്ക് മുന്നേറി. മുൻ ലോക ചാമ്പ്യൻമാരായ ആരോൺ/സോയെ സഖ്യത്തെ ആണ് സാത്വിക്/ചിരാഗ് സഖ്യം പരാജയപ്പെടുത്തിയത്. സെമി ഫൈനലിൽ 21-18,21-14 എന്ന സ്‌കോറിന് നേരിട്ടുള്ള ഗെയിമുകൾക്ക് ആണ് വിജയിച്ചത്. രണ്ടാം ഗെയിമിൽ ഇന്ത്യൻ സഖ്യം 8-11ന് പിന്നിലായിരുന്നുവെങ്കിലും പൊരുതി 21-14ന് വിജയിക്കാൻ അവർക്ക് ആയി.

ഈ വർഷത്തെ സാത്വിക് ചിരാഗ് സഖ്യത്തിന്റെ രണ്ടാം ഫൈനലാണ് ഇത്. നേരത്തെ മലേഷ്യൻ ഓപ്പണിൽ ഫൈനലിൽ അവർ പരാജയപ്പെട്ടിരുന്നു. ഈ വിജയത്തോടെ സാത്വിക്/ചിരാഗ് അടുത്ത ആഴ്ച ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തും.

ചരിത്രം കുറിച്ച് ചിരാഗ് സാത്വിക് സഖ്യം, മലേഷ്യൻ ഓപ്പൺ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരങ്ങൾ

മലേഷ്യ ഓപ്പൺ സൂപ്പർ 1000 പുരുഷ ഡബിൾസ് സെമിഫൈനലിൽ കൊറിയയുടെ കാങ് മിൻ ഹ്യൂക്ക്-സിയോ സ്യൂങ് ജേ സഖ്യത്തെ തോൽപ്പിച്ച ഇന്ത്യയുടെ ചിരാഗ്-സാത്വിഗ് സഖ്യം ഫൈനല 21-18, 22-20 എന്ന സ്കോറിന് ആയിരുന്നു വിജയം. രണ്ടാം ഗെയിമിൽ 11-18ന് പിറകിക് നിന്ന ശേഷമായിരുന്നു സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തിന്റെ തിരിച്ചുവരവ്. ഓപ്പൺ ഇറയിൽ (1983 മുതൽ) മലേഷ്യ ഓപ്പണിന്റെ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരായി ഇവർ ഇതോടെ മാറി.

ലോക ഒന്നാം നമ്പർ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ലിയാങ് വെയ് കെങ്-വാങ് ചാങ്, ജപ്പാന്റെ തകുറോ ഹോക്കി-യുഗോ കൊബയാഷി (ഏഴാം റാങ്ക്) എന്നിവർ തമ്മിലുള്ള മത്സരത്തിലെ വിജയിയെയാണ് ഇന്ത്യൻ താരങ്ങൾ ഫൈനലിൽ നേരിടുക. ഞായറാഴ്ചയാണ് ഫൈനൽ നടക്കുക.

ഇന്ത്യയുടെ സാത്വിക് – ചിരാഗ് സഖ്യം ചൈന മാസ്റ്റേഴ്സ് ഫൈനലിൽ

ഇന്ത്യയുടെ അഭിമാനമായി ഒരിക്കൽ കൂടെ സാത്വിക് – ചിരാഗ് സഖ്യം. ചൈന മാസ്റ്റർ 750 ടൂർണമെന്റിന്റെ ഫൈനലിലേക്ക് അവർ കുതിച്ചു. ചൈനയുടെ ഹി ജി ടിംഗിനെയും റെൻ സിയാങ് യുയെയും നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തി ആണ് ഇന്ത്യൻ സഖ്യം ഫൈനലിൽ പ്രവേശിച്ചത്. 21-15,22-20 എന്ന സ്കോറിനായിരുന്നു വിജയം. മത്സരം 50 മിനുട്ട് നീണ്ടു നിന്നു.

ആദ്യ ഗെയിമിൽ 21-15ന് അനായാസം ജയിക്കാൻ ആയെങ്കിൽ രണ്ടാം ഗെയിമിൽ ചൈനീസ് സഖ്യം പൊരുതി നിന്നു. എങ്കിലും അവസാന സാത്വിക് – ചിരാഗ് സഖ്യം തന്നെ വിജയിച്ചു. ലോക ഒന്നാം നമ്പർ ആയ ഇന്ത്യ ജോഡിയുടെ ഈ വർഷത്തെ ആറാമത്തെ ഫൈനൽ പ്രവേശനം ആകും ഇത്. നവംബർ 26 ഞായറാഴ്ച്ച ആകും ഫൈനൽ നടക്കുക.

സാത്വിക് ചിരാഗ് സഖ്യം ചൈന മാസ്റ്റേഴ്സ് സെമിയിലേക്ക് മുന്നേറി

ചൈന മാസ്റ്റേഴ്‌സ് സൂപ്പർ 750 ടൂർണമെന്റിൽ ഒന്നാം സീഡായ സാത്വിക്‌സായിരാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം നേരിട്ടുള്ള ഗെയിമുകൾ ജയിച്ചു കൊണ്ട് സെമി ഫൈനലിൽ പ്രവേശിച്ചു. ഇന്തോനേഷ്യയുടെ ലിയോ റോളി കർണാണ്ടോ-ഡാനിയൽ മാർട്ടിൻ സഖ്യത്തെയാണ് ഇന്ത്യൻ സഖ്യം പരാജയപ്പെടുത്തിയത്. 46 മിനിറ്റ് നീണ്ടു നിന്ന പോരാട്ടത്തിൽ 21-16, 21-14 എന്ന സ്‌കോറിനാണ് ഇന്ത്യൻ താരങ്ങൾ ജയിച്ചത്.

ഈ വർഷമാദ്യം പുരുഷ ഡബിൾസ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നേടിയ സഖ്യമാണ് സാത്വിക്-ചിരാഗ് സഖ്യം. ഈ വർഷം ഇന്തോനേഷ്യ സൂപ്പർ 1000, കൊറിയ സൂപ്പർ 500, സ്വിസ് സൂപ്പർ 300 എന്നിവ നേടിയിട്ടുണ്ട്. ചൈനീസ് ജോഡികളായ ഹീ ജി ടിംഗും റെൻ സിയാങ് യുവും എട്ടാം സീഡായ ലിയു യു ചെനും ഔയും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തിലെ വിജയിയെ ആകും ഇനു സെമിയിൽ ഇന്ത്യൻ സഖ്യം നേരിടുക.

ചരിത്രം കുറിച്ച് ഇന്ത്യയുടെ സാത്വികും ചിരാഗും, ബാഡ്മിന്റൺ റാങ്കിംഗിൽ ഒന്നാമത്

ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ ഡബിൾസ് ജോഡിയായി മാറി സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും. ഹാങ്‌ഷൗവിൽ സമാപിച്ച ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയതിനു പിന്നാലെ വന്ന റാങ്കിംഗിൽ ആണ് സാത്വികും ചിരാഗും പുരുഷന്മാരുടെ ഡബിൾസ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നത്.

ഒക്‌ടോബർ 10 ചൊവ്വാഴ്‌ച പുറത്തുവിട്ട ഏറ്റവും പുതിയ അപ്‌ഡേറ്റിൽ പുരുഷ ഡബിൾസ് റാങ്കിങ്ങിൽ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും 2 സ്ഥാനങ്ങൾ ഉയർന്ന് ഒന്നാം സ്ഥാനത്തെത്തി. സാത്വികും ചിരാഗും ഇപ്പോൾ ഇന്തോനേഷ്യയുടെ ഫജർ അൽഫാൻ, മുഹമ്മദ് അർഡിയാന്റോ, ചൈനീസ് ജോഡിയായ ലിയാങ് വെയ് കെങ് വങ് ചാങ് എന്നിവർക്ക് മുകളിലാണ്.

ചരിത്രം കുറിച്ച് സാത്വിക്-ചിരാഗ് കൂട്ടുകെട്ട്, പുരുഷ ഡബിള്‍സ് സ്വര്‍ണ്ണം

ഏഷ്യന്‍ ഗെയിംസ് 2022ലെ പുരുഷ ബാഡ്മിന്റൺ ഡബിള്‍സ് ഫൈനലില്‍ വിജയം കുറിച്ച് സ്വര്‍ണ്ണ നേട്ടം കൊയ്ത് ഇന്ത്യയുടെ സാത്വിക്സായിരാജ് റാങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. ഫൈനലില്‍ നേരിട്ടുള്ള ഗെയിമുകളിലാണ് ഇന്ത്യന്‍ താരങ്ങളുടെ വിജയം. ദക്ഷിണ കൊറിയയുടെ ചോയി സോള്‍ഗ്യു – കിം വോന്‍ഹോ ജോഡിയായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ ഫൈനലിലെ എതിരാളികള്‍.

ആദ്യ ഗെയിം 21-18ന് ഇന്ത്യന്‍ ജോഡിയാണ് സ്വന്തമാക്കിയത്. രണ്ടാം ഗെയിമിന്റെ ഇടവേള സമയത്ത് 11-7ന് ഇന്ത്യന്‍ കൂട്ടുകെട്ട് മുന്നിലായിരുന്നു. എന്നാൽ ഇടവേളയ്ക്ക് ശേഷം തുടരെ പോയിന്റുകളുമായി കൊറിയന്‍ സഖ്യം തിരിച്ചുവരവ് മത്സരത്തിൽ നടത്തുന്നതാണ് കണ്ടത്.

ഒരു ഘട്ടത്തിൽ കൊറിയ ലീഡ് ഒന്നായി കുറച്ചുവെങ്കിലും ഇന്ത്യന്‍ കൂട്ടുകെട്ട് വീണ്ടും തങ്ങളുടെ ലീഡ് ഉയര്‍ത്ത് 5 പോയിന്റിന്റെ മേധാവിത്വത്തോടെ 17-12ന് മുന്നിട്ട് നിൽക്കുന്നത് ആണ് ആരാധകര്‍ കണ്ടത്. പിന്നീട് മത്സരത്തിൽ ഇന്ത്യ അഞ്ച് മാച്ച് പോയിന്റുകള്‍ സ്വന്തമാക്കി. അതിൽ ഒരു മാച്ച് പോയിന്റ് കൊറിയന്‍ താരങ്ങള്‍ രക്ഷിച്ചുവെങ്കിലും 21-16 ന് രണ്ടാം ഗെയിം നേടി ഇന്ത്യ സ്വര്‍ണ്ണ നേട്ടം കുറിച്ചു.

സ്കോര്‍ : 21-18, 21-16

ചാമ്പ്യന്മാര്‍!!! കൊറിയ ഓപ്പൺ ഡബിള്‍ കിരീടം നേടി സാത്വിക്-ചിരാഗ് കൂട്ടുകെട്ട്

കൊറിയ ഓപ്പൺ പുരുഷ ഡബിള്‍സ് കിരീടം നേടി സാത്വിക്സായിരാജ്-ചിരാഗ് ഷെട്ട് കൂട്ടുകെട്ട്. ഇന്ന് ആദ്യ ഗെയിം കൈവിട്ട ശേഷം അതിശക്തമായ തിരിച്ചുവരവ് നടത്തിയാണ് ഇന്ത്യന്‍ കൂട്ടുകെട്ട് കിരീട നേട്ടം സ്വന്തമാക്കിയത്. ഇന്തോനേഷ്യുടെ ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരായ ടീമിനെ 17-21, 21-13, 21-14 എന്ന സ്കോറിനാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെടുത്തിയത്.

ഈ വര്‍ഷം ഇരുവരും നേടുന്ന നാലാം കിരീടം ആണിത്. മൂന്ന് BWF കിരീടവും ഒരു ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ്ണവും ഈ കൂട്ടുകെട്ട് നേടിക്കഴിഞ്ഞു ഇതുവരെ.

കൊറിയ ഓപ്പൺ സെമിയില്‍ പ്രവേശിച്ച് സാത്വിക് – ചിരാഗ് കൂട്ടുകെട്ട്

കൊറിയ ഓപ്പണിൽ മുന്‍ ലോക ഒന്നാം നമ്പര്‍ ടീമും 2021ലെ ലോക ചാമ്പ്യന്മാരുമായ ജപ്പാന്‍ ജോഡികളെ പരാജയപ്പെടുത്തി വിജയം നേടി ഇന്ത്യയുടെ സാത്വിക്-ചിരാഗ് കൂട്ടുകെട്ട്. വിജയത്തോടെ സെമിയിലേക്ക് ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രവേശനം ലഭിച്ചു. 21-14, 21-7 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരങ്ങളുടെ വിജയം.

ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ജപ്പാന്‍ ജോഡിയ്ക്കെതിരെ വിജയം കരസ്ഥമാക്കാനായത്.

വേഗമേറിയ സ്മാഷിന് ഗിന്നസ് ലോകറെക്കോർഡ് കുറിച്ചു ഇന്ത്യയുടെ സാത്വിക്സായിരാജ്

ബാഡ്മിന്റൺ ചരിത്രത്തിൽ ഇന്നേവരെ രേഖപ്പെടുത്തിയ ഏറ്റവും വേഗമേറിയ സ്മാഷ് ഉതിർത്ത് ഇന്ത്യയുടെ ഡബിൾസ് താരം സാത്വിക്സായിരാജ് രങ്കിറെഡ്ഡി. ജപ്പാനിൽ ക്രമീകരിച്ച പരിസ്ഥിതിയിൽ യോനക്സിന്റെ ഫാക്ടറിയിൽ വച്ചാണ് ഇന്ത്യൻ താരം ലോക റെക്കോർഡ് തകർത്തത്. 2013 ൽ മലേഷ്യയുടെ ടാൻ ബൂണിന്റെ മണിക്കൂറിൽ 493 കിലോമീറ്റർ എന്ന റെക്കോർഡ് ഇന്ത്യൻ താരം മറികടന്നു.

തന്റെ സ്മാഷിൽ മണിക്കൂറിൽ 565 കിലോമീറ്റർ എന്ന വേഗം കുറിച്ച ഇന്ത്യൻ താരം 10 വർഷത്തെ റെക്കോർഡ് ആണ് തകർത്തത്. അതേസമയം വനിതകളിൽ മണിക്കൂറിൽ 438 കിലോമീറ്റർ എന്ന വേഗം കുറിച്ച മലേഷ്യൻ താരം പെർലി ടാനും പുതിയ റെക്കോർഡ് കുറിച്ചു. മത്സരങ്ങൾക്ക് ഇടയിൽ അല്ലെങ്കിലും നിലവിൽ ബാഡ്മിന്റൺ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഷോട്ടുകൾ ഇനി ഇവരുടെ പേരിൽ ആവും അറിയപ്പെടുക.

ഇന്തോനേഷ്യൻ ഓപ്പണിൽ ചരിത്രം കുറിച്ച് ഇന്ത്യ, സാത്വിക് – ചിരാഗ് സഖ്യത്തിന് കിരീടം

ഇന്തോനേഷ്യൻ ഓപ്പൺ ടൂർണമെന്റിലെ പുരുഷ ഡബിൾസ് പോരാട്ടത്തിൽ ഇന്ത്യക്ക് കിരീടം. ഇന്ത്യയുടെ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ഫൈനലിൽ കൊറിയയുടെ ചിയാ – സൊ സഖ്യത്തെ ആണ് പരാജയപ്പെടുത്തിയത്. ലോകചാമ്പ്യന്മാരായ കൊറിയൻ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകൾക്ക് ആണ് ഇന്ത്യൻ ടീം പരാജയപ്പെടുത്തിയത്. 21-17, 21-18 എന്ന സ്കോറിനായിരുന്നു സാത്വിക്-ചിരാഗ് സഖ്യത്തിന്റെ വിജയം.

വേൾഡ് ടൂർ സൂപ്പർ 1000 ഇവന്റിന്റെ പുരുഷ ഡബിൾസിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ ജോഡിയായി ഇവർ ഇതോടെ മാറി. ഇന്നലെ അവർ സെമിയിൽ കാങ്-സിയോയെ പരാജയപ്പെടുത്തിയിരുന്നു. 17-21, 21-19, 21- എന്ന സ്‌കോറിന് ആയിരുന്നു സെമിയിലെ വിജയം. ക്വാർട്ടർ ഫൈനലിൽ ഇന്ത്യൻ സഖ്യം നേരിട്ടുള്ള ഗെയിമുകൾക്ക് ടോപ് സീഡ് ഫജർ അൽഫിയാൻ, മുഹമ്മദ് റിയാൻ അർഡിയാന്റോ എന്നിവരെ അട്ടിമറിച്ചിരുന്നു.

Exit mobile version