തനിക്കൊരിക്കലും മുമ്പ് ടോപ് ഓര്‍ഡറില്‍ അവസരം ലഭിച്ചിട്ടില്ല, ഇന്നത് ലഭിച്ചുവെന്നും അത് ബാറ്റിംഗില്‍ പ്രതിഫലിച്ചുവെന്നും പറഞ്ഞ് സര്‍ഫ്രാസ് ഖാന്‍

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ ഒരിക്കലും തനിക്ക് ടോപ് ഓര്‍‍‍‍ഡറില്‍ ബാറ്റ് ചെയ്യുവാന്‍ അവസരം കിട്ടിയിട്ടില്ലായെന്നും ഇന്ന് തനിക്കത് ലഭിച്ചപ്പോള്‍ മികവ് പുലര്‍ത്താനായെന്നും പറഞ്ഞ് സര്‍ഫ്രാസ് ഖാന്‍. ഇതുപോലെ ഇനിയും അവസരങ്ങള്‍ ലഭിച്ചാല്‍ എല്ലാത്തവണയും ഇതുപോലെ മികവ് പ്രകടനത്തില്‍ പുലര്‍ത്താനാകുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും സര്‍ഫ്രാസ് പറഞ്ഞു.

താന്‍ ഏറെക്കാലമായി പ്രയത്നിക്കുകയാണെന്നും ലഭിച്ച അവസരം മുതലാക്കുവാനായിരുന്നു തന്റെ തീരുമാനമെന്നും സര്‍ഫ്രാസ് വ്യക്തമാക്കി. തന്റെ അച്ഛന്‍ ഒരു മുന്‍ ക്രിക്കറ്ററായിരുന്നുവെന്നും ജീവിതത്തില്‍ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ തനിക്ക് എല്ലായപ്പോഴും സഹായകരമായിട്ടുണ്ടെന്നും സര്‍ഫ്രാസ് ഖാന്‍ പറഞ്ഞു.

മത്സരത്തില്‍ 29 പന്തില്‍ നിന്ന് 46 റണ്‍സാണ് സര്‍ഫ്രാസ് പുറത്താകാതെ നേടിയത്.

പുതിയ പാളയത്തില്‍ മികവ് പുലര്‍ത്തി സര്‍ഫ്രാസ് ഖാന്‍

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കഴിഞ്ഞ സീസണില്‍ ടീമില്‍ നിലനിര്‍ത്തിയ സര്‍ഫ്രാസ് ഖാനു ടീമിനായി അത്ര മികച്ച പ്രകടനമൊന്നും പുറത്തെടുക്കുവാന്‍ സാധിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്ന് പന്ത്രണ്ടാം സീസണിനു മുന്നോടിയായി താരത്തെ ടീമില്‍ നിന്ന് റിലീസ് ചെയ്യുകയും ചെയ്തു. 2018 ഐപിഎലിനു മുമ്പ് വിരാട് കോഹ്‍ലിയ്ക്കും എബി ഡി വില്ലിയേഴ്സിനുമൊപ്പം നിലനിര്‍ത്തപ്പെട്ട താരമായിരുന്നു സര്‍ഫ്രാസ് ഖാന്‍. അത് ടീമിന്റെ കൈവശം ലേലത്തിനായി പണം നിലനിര്‍ത്തുന്നതിന്റെ ഭാഗമായിട്ടുള്ള നടപടിയായി വിലയിരുത്താമെങ്കിലും ആ സീസണില്‍ താരത്തിനു കാര്യമായി ഒന്നും തന്നെ ചെയ്യാനായില്ല. ഒടുവില്‍ ടീമിലെ സ്ഥാനം തന്നെ താരത്തിനു നഷ്ടമായി.

പുതിയ സീസണ്‍ പുതിയ പാളയത്തില്‍ ആരംഭിച്ച സര്‍ഫ്രാസ് എന്നാല്‍ പഞ്ചാബിനു വേണ്ടിയുള്ള അരങ്ങേറ്റം മികച്ചതാക്കി. ഗെയിലിനൊപ്പം മികച്ച പ്രകടനം പുറത്തെടുത്ത താരം പഞ്ചാബിനു വേണ്ടി 29 പന്തില്‍ 46 റണ്‍സ് നേടുകയായിരുന്നു. ക്രിസ് ഗെയിലിന്റെ 79 റണ്‍സിന്റെ മികവില്‍ പഞ്ചാബ് രാജസ്ഥാനെതിരെ 184 റണ്‍സാണ് നേടിയത്. ഇന്ന് നേടിയ സ്കോര്‍ ഐപിഎലില്‍ സര്‍ഫ്രാസിന്റെ ഏറ്റവും വലിയ സ്കോര്‍ കൂടിയാണ്.

കോഹ്‍ലിയുടെ “പ്രിയ താരത്തെ” സ്വന്തമാക്കി കിംഗ്സ് ഇലവന്‍ പഞ്ചാബ്

ടീം അടിമുടി മാറ്റിയപ്പോളും ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയ്ക്കൊപ്പം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കഴിഞ്ഞ തവണ ടീമില്‍ നിലനിര്‍ത്തിയ താരമായിരുന്നു സര്‍ഫ്രാസ് ഖാന്‍. എന്നാല്‍ താരത്തിന്റെ സ്വഭാവവും ഫിറ്റ്നെസ് പ്രശ്നങ്ങളും മൂലം താരത്തെ ഇത്തവണ ടീം റിലീസ് ചെയ്യുകയായിരുന്നു. കോഹ്‍ലിയുടെ പ്രിയ താരമാണോ സര്‍ഫ്രാസ് എന്നായിരുന്നു അന്ന് ക്രിക്കറ്റ് ലോകം ചോദിച്ച ചോദ്യം. അത്ര മികച്ച പ്രകടനമല്ലാതിരുന്നിട്ടും താരത്തെ നിലനിര്‍ത്തിയതില്‍ ഏവരും അതിശയം പ്രകടിപ്പിച്ചിരുന്നു.

25 ലക്ഷം രൂപയ്ക്കാണ് കിംഗ്സ് ഇലന്‍ പഞ്ചാബ് ഇന്ത്യയുടെ ഭാവി താരമെന്ന് ഒരു കാലത്ത് വിശേഷിക്കപ്പെട്ട താരത്തെ സ്വന്തമാക്കിയത്.

ഗെയിലില്ല, കോഹ്‍ലിയും ഡിവില്ലിയേഴ്സും സര്‍ഫ്രാസ് ഖാനും ആര്‍സിബിയില്‍ തുടരും

ക്രിസ് ഗെയിലിനെ കൈവിട്ട് ആര്‍സിബി. നിലനിര്‍ത്താനാകുന്ന മൂന്ന് താരങ്ങളുടെ പട്ടികയില്‍ ഇടം നേടാനാകാതെ വെടിക്കെട്ട് ബാറ്റ്സ്മാന്‍. താരത്തിനെ റൈറ്റ് ടു മാച്ച് വഴി വീണ്ടും വാങ്ങാവുന്നതാണെങ്കിലും ആര്‍സിബിയുടെ ഈ നീക്കം ശരിക്കും ഞെട്ടിക്കുന്നതായി മാറുകയായിരുന്നു. 49 കോടി ലേലത്തിലൂടെ ചെലവഴിക്കാനാകുന്ന ബാംഗ്ലൂരിനു 2 റൈറ്റ് ടു മാച്ച് അവസരങ്ങള്‍ ബാക്കിയുണ്ട്.

കോഹ്ലിയ്ക്ക് 17 കോടിയും എബിഡിയ്ക്ക് 11 കോടിയും നല്‍കാന്‍ തീരുമാനിച്ച ആര്‍സിബി 1.75 കോടി രൂപയ്ക്കാണ് സര്‍ഫ്രാസ് ഖാനെ നിലനിര്‍ത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version