ലൂകസ് മൗറ തന്റെ പഴയ ക്ലബായ സാവോ പോളോയിൽ തിരികെയെത്തി

ബ്രസീലിയൻ അറ്റാകിംഗ് ലൂക്കാസ് മൗറ തന്റെ ബാല്യകാല ക്ലബായ സാവോ പോളോയിൽ തിരികെയെത്തി. 2023 ഡിസംബർ വരെയുള്ള കരാർ താരം സാവോപോളോയിൽ ഒപ്പുവെച്ചതായി ക്ലബ് അറിയിച്ചു. അടുത്തിടെ സവോ പോളോ ഹാമസ് റോഡ്രിഗസിനെയും സ്വന്തമാക്കൊയിരുന്നു. സ്പർസിലെ കരാർ തീർന്നതോടെ മൗറ ഫ്രീ ഏജന്റായി മാറിയിരുന്നു.

പരിക്ക് കാരണം അവസാന സീസണിൽ അധികം മത്സരങ്ങളിൽ മൗറ ഇറങ്ങിയില്ല. കുലുസവേസ്കിയും റിച്ചാർലിസണും എല്ലാം ഉള്ളത് കൊണ്ട് സ്പർസിലെ മൗറയുടെ ടീമിലെ സ്ഥാനം ഏറെ പിറകിൽ ആവുകയും ചെയ്തിരുന്നു. 2018-ൽ പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്ന് ആയിരുന്നു മൗറ സ്പർസിൽ എത്തിയത്.

2005 മുതൽ 2012 വരെ മൗറ സാവോ പോളോക്ക് ഒപ്പം ഉണ്ടായിരുന്നു. അവിടെ ആയിരുന്നു തന്റെ സീനിയർ അരങ്ങേറ്റം മൗറ നടത്തിയത്.

ഹാമസ് റോഡ്രിഗസ് ഇനി ബ്രസീലിൽ

ഹാമസ് റോഡ്രിഗസ് ലാറ്റിനമേരിക്കയിലേക്ക് തിരികെയെത്തി. താരത്തെ ബ്രസീൽ ക്ലബായ സാവോ പോളോ സ്വന്തമാക്കി‌. ഫ്രീ ഏജന്റായ താരം ഇന്ന് ബ്രസീലിൽ എത്തി കരാർ നടപടികൾ പൂർത്തിയാക്കി. അവസാനമായി ഗ്രീക്ക് ക്ലബായ ഒളിമ്പിയാകോസിൽ ആയിരുന്നു ഹാമസ് കളിച്ചിരുന്നത്.

അവർ രണ്ട് മാസം മുമ്പ് താരത്തിന്റെ കരാർ റദ്ദാക്കിയിരുന്നു. എട്ട് മാസം മാത്രമാണ് ഹാമസ് ഗ്രീക്ക് ക്ലബിൽ ചിലവഴിച്ചത്. ആകെ 23 മത്സരങ്ങൾ മാത്രമെ താരം കളിച്ചുള്ളൂ. അതിനു മുമ്പ് ഖത്തറിൽ ആയിരുന്നു ഹാമസ് റോഡ്രിഗസ് കളിച്ചത്. അവിടെയും കുറച്ചു മത്സരങ്ങൾ മാത്രമെ താരം കളിച്ചുള്ളൂ. ഖത്തർ ക്ലബായ അൽ റയാനിൽ 15 മത്സരങ്ങൾ മാത്രമെ അദ്ദേഹം കളിച്ചുള്ളൂ.

റയൽ മാഡ്രിഡ്, എവർട്ടൺ, ബയേൺ എന്നിവിടങ്ങളിൽ എല്ലാം കളിച്ച താരം അവസാന സീസണുകളിൽ ഫോമും ഫിറ്റ്നസും ഇല്ലാതെ കഷ്ടപ്പെടുകയാണ്‌.

Exit mobile version