ഇഞ്ച്വറി ടൈമിൽ വിജയ ഗോൾ!! കേരളം ഗോവയെ വീഴ്ത്തി കൊണ്ട് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് ആരംഭിച്ചു

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ ഒഡീഷയിൽ വെച്ച് നടന്ന ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന് വിജയം. കേരളം ഇന്ന് ഗോവയെ ആണ് നേരിട്ടത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തിൽ ഒരു ഇഞ്ച്വറി ടൈം ഗോളിന്റെ ബലത്തിൽ 3-2ന് ജയിച്ചാണ് കേരളം മൂന്ന് പോയിന്റ് സ്വന്തമാക്കിയത്.

25-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ നിജോ ഗിൽബേർട്ട് ആണ് കേരളത്തിന് ലീഡ് സമ്മാനിച്ചത്. പിന്നാലെ 57-ാം മിനിറ്റിൽ റിസ്വാൻ അലിയുടെ ഗോൾ കേരളത്തിന്റെ ലീഡ് 2-0 ആക്കി ഉയർത്തി. ഇവിടെ നിന്നാണ് ഗോവ തിരിച്ചടിച്ചത്. അവർ തുടരെ തുടരെ ഗോൾ നേടിയപ്പോൾ കളി 2-0ൽ നിന്ന് 2-2 എന്നായി.

എങ്കിലും കേരള പൊരുതൽ തുടർന്നു. 91-ാം മിനിറ്റിൽ ആസിഫിന്റെ ഗോളിൽ വിജയം ഉറപ്പിക്കുകയും ചെയ്തു. കേരളത്തിന്റെ അടുത്ത മത്സരം ഫെബ്രുവരി 12ന് കർണാടകയുമായാണ്.

സന്തോഷ് ട്രോഫിയിൽ കേരളം ഇന്ന് ഗോവക്ക് എതിരെ

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾ ഇന്ന് ആരംഭിക്കും. കേരളം ഇന്ന് ഗോവയെ നേരിടും. രാവിലെ 9 മണിക്ക് ആണ് കേരളവും ഗോവയും തമ്മിലുള്ള മത്സരം. നേരത്തെ യോഗ്യത റൗണ്ടിൽ കേരളം അഞ്ചിൽ അഞ്ചു മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാർ ആയിരുന്നു.

ഇന്ന് മുതൽ ഫെബ്രുവരി 20 വരെ ഒഡീഷയിലാണ് അവസാന റൗണ്ട് മത്സരങ്ങൾ നടക്കുന്നത്. കേരളം ഗ്രൂപ്പ് എയിൽ ആണ് ഉൾപ്പെട്ടിരിക്കുന്നത്.

കർണാടക, മഹാരാഷ്ട്ര, ഗോവ, ഒഡീഷ എന്നിവർക്കൊപ്പം ആണ് കേരളം. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർസെമു ഫൈനലിന്‌ യോഗ്യത നേടും. സെമി ഫൈനൽ, ടൂർണമെന്റിന്റെ ഫൈനൽ എന്നിവ സൗദി അറേബ്യയിൽ ആകും നടക്കുക.

സന്തോഷ് ട്രോഫി സെമിയും ഫൈനലും റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ

സന്തോഷ് ട്രോഫി സെമി ഫൈനലിലും ഫൈനലിന് റിയാദിൽ കിങ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയം വേദിയാകും. 76-ാമത് സന്തോഷ് ട്രോഫി ടൂർണമെന്റിന്റെ സെമിയും ഫൈനലും മാർച്ച് 1 മുതൽ 4 വരെ ആകും സൗദി അറേബ്യയിൽ വെച്ച് നടക്കുക. എഐഎഫ്എഫ് സെക്രട്ടറി ജനറൽ ഡോ ഷാജി പ്രഭാകരൻ, എഐഎഫ്എഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഒഡീഷ ഫുട്‌ബോൾ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി അവിജിത് പോൾ എന്നിവർ ഇന്ന് ഈ വാർത്ത ഔദ്യോഗികമായി അറിയിച്ചു. മത്സരത്തിന്റെ സമയവും മറ്റും പിന്നീട് അറിയിക്കും.

നേരത്തെ എഐഎഫ്എഫും സൗദി അറേബ്യ ഫുട്ബോൾ ഫെഡറേഷനും (സാഫ്) നടത്തിയ യോഗത്തിൽ ആയിരുന്നു അടുത്ത വർഷങ്ങളിൽ സന്തോഷ് ട്രോഫി ഫൈനലുകൾ സൗദിയിൽ വെച്ച് നടത്താൻ തീരുമാനം ആയത്. സെമു ഫൈനലിനു മുമ്പ് ഉള്ള ഹീറോ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടുകൾ നാളെ മുതൽ ഫെബ്രുവരി 20 വരെ ഒഡീഷയിലെ ഭുവനേശ്വറിൽ നടക്കും. ഫൈനൽ റൗണ്ടുകളിൽ പന്ത്രണ്ട് ടീമുകൾ ആറ് വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരിക്കുന്നത് റൗണ്ട് റോബിൻ ഫോർമാറ്റിൽ ആകും കളി. ഒരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകൾക്ക് സെമി ഫൈനലിന് യോഗ്യത ലഭിക്കും. അവരാകും റിയാദിലേക്ക് യാത്ര തിരിക്കുക.

നാളെ കേരളം അവരുടെ ആദ്യ മത്സരത്തിൽ ഗോവയെ നേരിടും. കേരളം ആണ് നിലവിലെ സന്തോഷ് ട്രോഫി ചാമ്പ്യന്മാർ.

വിഘ്നേഷിന് പകരം ആസിഫ് കേരള സന്തോഷ് ട്രോഫി ടീമിൽ

കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമിൽ മാറ്റം വരുത്താൻ കെ എഫ് എ തീരുമാനിച്ചു. ഡോപിംഗ് ടെസ്റ്റിൽ പരാജയപ്പെട്ട വിഘ്നേഷിന് പകരം എറണാകുളം സ്വദേശി ആയ ആസിഫ് കേരളത്തിന്റെ ടീമിലേക്ക് എത്തി. ആസിഫ് റിസേർവ് പ്ലയർ ലിസ്റ്റിൽ ഉണ്ടായിരുന്നു. വിഘ്നേഷിന് ഇതുവരെ വിലക്ക് കിട്ടയില്ല എങ്കിലും ടീമിൽ നിന്ന് മാറ്റുകയാണ് എന്ന് കെ എഫെ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ ദേശീയ ഗെയിംസിൽ കേരളത്തിനായി കളിക്കവെ നടത്തിയ ഡോപൊങ് ടെസ്റ്റിൽ വിഘ്നേഷ് പരാജയപ്പെട്ടതായി ഇന്നലെ വന്ന റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. അന്ന് വിഘ്നേഷിൽ നടത്തിയ ടെസ്റ്റിൽ നിരോധിത മരുന്നായ ടെർബ്യുടാലിൻ താരം ഉപയോഗിച്ചതായാണ് കണ്ടെത്തിയത്. ഇത് ചുമയ്ക്ക് സാധാരണ രീതിയിൽ നൽകി വരുന്ന മരുന്നാണ്. താരം ചുമക്ക് ഉള്ള് മരുന്ന് കഴിച്ചതാണ് എന്നാണ് കെ എഫ് എയ്ക്ക് താരം നൽകിയ വിശദീകരണം.

സന്തോഷ് ട്രോഫി യോഗ്യത റൗണ്ടിൽ നാലു ഗോളുകളുമായി തിളങ്ങിയ വിഘ്നേഷ് ടീമിലെ പ്രധാനിയാണ്. കഴിഞ്ഞ തവണ കിരീടം നേടിയ കേരളം സന്തോഷ് ട്രോഫി ടീമിന്റെയും ഭാഗമായിരുന്നു. വിഘ്നേഷ് ഇല്ലാതെ കേരള ടീം നാളെ ഒഡീഷയിലേക്ക് യാത്ര തിരിക്കും.

വിഘ്നേഷിന് കേരളത്തിനായി സന്തോഷ് ട്രോഫി കളിക്കാൻ ആയേക്കില്ല

കേരളത്തിന്റെ സന്തോഷ് ട്രോഫി താരം വിഘ്നേഷിന് സന്തോഷ് ട്രോഫിയിൽ കളിക്കാൻ ആയേക്കില്ല. താരത്തിന് വിലക്ക് കിട്ടിയേക്കും എന്നാണ് വാർത്തകൾ വരുന്നത്. കഴിഞ്ഞ ദേശീയ ഗെയിംസിൽ കേരളത്തിനായി കളിക്കവെ നടത്തിയ ഡോപൊങ് ടെസ്റ്റിൽ താരം പരാജയപ്പെട്ടതായാണ് ഇപ്പോൾ വരുന്ന വിവരങ്ങൾ. കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു നാഷണൽ ഗെയിംസ് നടന്നത്. അന്ന് വിഘ്നേഷിൽ നടത്തിയ ടെസ്റ്റിൽ നിരോധിത മരുന്നായ ടെർബ്യുടാലിൻ താരം ഉപയോഗിച്ചതായി കണ്ടെത്തി. എന്നാൽ ഇത് ചുമയ്ക്ക് സാധാരണ രീതിയിൽ നൽകി വരുന്ന മരുന്നാണ്. താരം ചുമക്ക് ഉള്ള് മരുന്ന് കഴിച്ചതാണ് എന്നാണ് കെ എഫ് എയ്ക്ക് താരം നൽകിയ വിശദീകരണം.

ഇതുവരെ നടപടികൾ ഔദ്യോഗികമായി താരത്തിനെതിരെ വന്നിട്ടില്ല. അങ്ങനെ വന്നാൽ താരം അപ്പീൽ നൽകും. വിഘ്നേഷ് നാളെ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിനായി പുറപ്പെടുന്ന കേരള ടീമിലെ അംഗമാണ്. യോഗ്യത റൗണ്ടിൽ നാലു ഗോളുകളുമായി തിളങ്ങിയ വിഘ്നേഷ് ടീമിലെ പ്രധാനിയുമാണ്. കഴിഞ്ഞ തവണ കിരീടം നേടിയ കേരളം സന്തോഷ് ട്രോഫി ടീമിന്റെയും ഭാഗമായിരുന്നു.

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിനായുള്ള കേരള ടീം പ്രഖ്യാപിച്ചു

76-ാമത് ഹീറോ സന്തോഷ് ട്രോഫിയുടെ ഫൈനൽ റൗണ്ടിനായുള്ള കേരള ടീം ഇന്ന് പ്രഖ്യാപിച്ചു. യോഗ്യത റൗണ്ടിൽ തിളങ്ങിയ താരങ്ങളെയെല്ലാം ഉൾപ്പെടുത്തി 22 അംഗ ടീമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ കേരളത്തിൽ നടന്ന ഫസ്റ്റ് റൗണ്ടിൽ കേരളം ആധിപത്യത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാർ ആയിരുന്നു. ഫെബ്രുവരി 10 മുതൽ 20 വരെ ഒഡീഷയിലാണ് അവസാന റൗണ്ട് മത്സരങ്ങൾ നടക്കുന്നത്. കേരളം ഗ്രൂപ്പ് എയിൽ ആണ് ഉൾപ്പെട്ടിരിക്കുന്നത്.

കർണാടക, മഹാരാഷ്ട്ര, ഗോവ, ഒഡീഷ എന്നിവർക്കൊപ്പം ആണ് കേരളം. ജനുവരി 22-ന് ഇംഫാലിൽ ആരംഭിക്കുന്ന ഗ്രൂപ്പ് VI-ലെ വിജയികളും ഗ്രൂപ്പ് എയിൽ ഉണ്ടാകും. സെമി ഫൈനൽ, മൂന്നാം സ്ഥാനത്തിനുള്ള പ്ലേഓഫ്, ടൂർണമെന്റിന്റെ ഫൈനൽ എന്നിവ സൗദി അറേബ്യയിൽ ആകും നടക്കുക.

കേരള ടീം:

ഗോൾകീപ്പർ: മിഥുൻ, അജ്മൽ, അൽകേശ് രാജ്

ഡിഫൻഡേഴ്സ്: മനോജ്, ഷിനു, അമീൻ, ബെൽഗിൻ, മുഹമ്മദ് സാലിം, സച്ചു സിബി,അഖിൽ ജെ ചന്ദ്രൻ, സഞ്ജു

മിഡ്ഫീൽഡ്: റിഷിദത്ത്, റാഷിദ്,ഗിഫ്റ്റി, നിജോ ഗിൽബേർട്ട്, റിസുവാൻ അലി, വിശാഖ് മോഹനൻ, അബ്ദു റഹീം, അർജുൻ ടി.

ഫോർവേഡ്സ്: വിക്നേഷ്, നരേഷ്, ജോൺ പോൾ

സന്തോഷ് ട്രോഫി; കേരളം ഗ്രൂപ്പ് എയിൽ, ഫൈനൽ റൗണ്ട് ഒഡീഷയിൽ

76-ാമത് ഹീറോ സന്തോഷ് ട്രോഫിക്കായുള്ള ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ അവസാന റൗണ്ട് നറുക്കെടുപ്പ് ഇന്ന് എ ഐ എഫ് എഫ് സെക്രട്ടറി ജനറൽ ഡോ.ഷാജി പ്രഭാകരന്റെ സാന്നിധ്യത്തിൽ നടന്നു. ഫെബ്രുവരി 10 മുതൽ 20 വരെ ഒഡീഷയിലാണ് അവസാന റൗണ്ട് മത്സരങ്ങൾ നടക്കുന്നത്. കേരളം ഗ്രൂപ്പ് എയിൽ ആണ് ഉൾപ്പെട്ടിരിക്കുന്നത്.

കർണാടക, മഹാരാഷ്ട്ര, ഗോവ, ഒഡീഷ എന്നിവർക്കൊപ്പം ആണ് കേരലാം. ജനുവരി 22-ന് ഇംഫാലിൽ ആരംഭിക്കുന്ന ഗ്രൂപ്പ് VI-ലെ വിജയികളും ഗ്രൂപ്പ് എയിൽ ഉണ്ടാകും. സെമി ഫൈനൽ, മൂന്നാം സ്ഥാനത്തിനുള്ള പ്ലേഓഫ്, ടൂർണമെന്റിന്റെ ഫൈനൽ എന്നിവ സൗദി അറേബ്യയിൽ നടക്കും എന്ന് എ ഐ എഫ് എഫ് അറിയിച്ചു.

The results of the draw are as follows:

GROUP A: Kerala, Goa, Maharashtra, Karnataka, Odisha, Group VI Winner

FIXTURES

February 10: Goa vs Kerala

                           Maharashtra vs Odisha

                           Winner Group VI vs Karnataka

February 12:   Kerala vs Karnataka

                         Winner Group VI vs Maharashtra

                          Goa vs Odisha

February 14:   Karnataka vs Goa

                          Odisha vs Winner Group VI

                         Kerala vs Maharashtra

February 17:    Maharashtra vs Karnataka

                          Odisha vs Kerala

                          Winner Group VI vs Goa

February 19:    Karnataka vs Odisha

                          Goa vs Maharashtra

                          Kerala vs Winner Group VI

GROUP B: Bengal, Meghalaya, Delhi, Services, Railways, Group II/VI Runners-up

FIXTURES

February 11:  Delhi vs Bengal

                             Runners Up Group II/VI vs Railways

                              Meghalaya vs Services

February 13:   Bengal vs Services

                          Meghalaya vs Runners Up Group II/VI

                          Delhi vs Railways

February 15:   Services vs Delhi

                           Railways vs Meghalaya

                          Bengal vs Runners Up Group II/VI

February 18:    Runners Up Group II/VI vs Services

                           Railways vs Bengal

                           Meghalaya vs Delhi

February 20:   Services vs Railways

                          Delhi vs Runners Up Group II/VI

                          Bengal vs Meghalaya

കേരളം സന്തോഷ് ട്രോഫിയിൽ ഗ്രൂപ്പ് ചാമ്പ്യന്മാർ!! മിസോറാമിനെയും തകർത്തു

സന്തോഷ് ട്രോഫി യോഗ്യത ഘട്ടത്തിൽ കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫൈനൽ റൗണ്ടിന് യോഗ്യത നേടി. ഇന്ന് നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ മിസോറാമിനെയും തകർത്തതോടെയാണ് കേരളം ഗ്രൂപ്പിൽ ഒന്നാമത് എത്തിയത്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ആയിരുന്നു കേരളത്തിന്റെ വിജയം. ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച അഞ്ചു മത്സരങ്ങളും കേരളം വിജയിച്ചു.

ഇന്ന് ആദ്യ പകുതിയിൽ 31ആം മിനുട്ടിൽ നരേഷിലൂടെയാണ് കേരളം ലീഡ് എടുത്തത്‌. ഗോൾ കീപ്പറുടെ അബദ്ധം മുതലാക്കി ഒരു ബാക്ക് ഫ്ലിക്കിലൂടെ ആയിരുന്നു നരേഷിന്റെ ഗോൾ. ആദ്യ പകുതി ഈ ഗോളിന്റെ ബലത്തിൽ കേരളം 1-0ന് അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ കേരളം തുടക്കത്തിൽ തന്നെ നിജോ ഗിൽബേർട്ടിലൂടെ ലീഡ് ഇരട്ടിയാക്കി. മനോഹരമായ ഫീകിക്കിലൂടെ ആയിരുന്നു നിജോയുടെ ഫിനിഷ്.

64ആം മിനുട്ടിൽ നരേഷ് തന്റെ രണ്ടാം ഗോളും കേരളത്തിന്റെ മൂന്നാം ഗോളും നേടി. 79ആം മിനുട്ടിൽ ഗിഫ്റ്റിയിലൂടെ നാലാം ഗോളും വന്നു. ഇതോടെ കേരളം വിജയം ഏതാണ്ട് ഉറപ്പിച്ചു. 80ആം മിനുട്ടിൽ ഫ്രീകിക്കിൽ നിന്ന് ഒരു ഗോൾ നേടി എങ്കിലും മിസോറാമിന് അത് ആശ്വാസ ഗോൾ മാത്രമായി മാറി. 86ആം മിനുട്ടിൽ വിശാഖ് മോഹനിലൂടെ അഞ്ചാം ഗോൾ നേടിക്കൊണ്ട് കേരളം വിജയം പൂർത്തിയാക്കി ‌

അഞ്ചു മത്സരങ്ങളിൽ നിന്ന് 15 പോയിന്റ് ആണ് കേരളം സ്വന്തമാക്കിയത്. ആന്ധ്രാപ്രദേശ്, ബീഹാർ, രാജസ്ഥാൻ, ജമ്മു കാശ്മീർ എന്നുവരെയും കേരളം ഗ്രൂപ്പ് ഘട്ടത്തിൽ പരാജയപ്പെടുത്തിയിരുന്നു. 12 പോയിന്റുമായി മിസോറാം രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഫൈനൽ റൗണ്ട് ഏപ്രിലിൽ ആകും നടക്കുക. സൗദി അറേബ്യ ആകും സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടി ആതിഥ്യം വഹിക്കുക.

സന്തോഷ് ട്രോഫി, ബീഹാറിന് ആദ്യ വിജയം

കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന എഴുപത്തിയാറാമത് സന്തോഷ് ട്രോഫിയിൽ ഗ്രൂപ്പ് രണ്ടിലെ പതിമൂന്നാം മത്സരത്തിൽ ബിഹാർ രാജസ്ഥാനെ തോല്പ്പിച്ചു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ആയിരുന്നു വിജയം. ആദ്യ പകുതിയിൽ ബിഹാർ രണ്ട് ഗോളുകൾ നേടി.

45ആം മിനിറ്റിൽ ജഴ്സി നമ്പർ 6 ആകാശ് കുമാർ ആദ്യ ഗോളും 45+3 മിനിറ്റിൽ ജഴ്‌സി നമ്പർ 2 രാഹുൽ കുമാർ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയിൽ 90+2 മിനിറ്റിൽ ജഴ്സി നമ്പർ 7 അങ്കിത് കുമാർ മൂന്നാമത്തെയും ടീമിൻ്റെ അവസാന ഗോളും നേടി. ബീഹാറിന്റെ യോഗ്യത റൗണ്ടിലെ ആദ്യ വിജയമാണിത്.

സന്തോഷ് ട്രോഫി; ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് കേരളം

സന്തോഷ് ട്രോഫിയിൽ ഗ്രൂപ്പ് ഘട്ടത്തിലെ നാലാം മത്സരത്തിലും കേരളത്തിന് വിജയം. ഇന്ന് ജമ്മു കാശ്മീരിനെ നേരിട്ട കേരളം മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. കാശ്മീരിന്റെ പ്രതിരോധം മറികടക്കാൻ ആദ്യം പാടുപെട്ടു എങ്കിലും രണ്ടാം പകുതിയിലെ മികച്ച പ്രകടനത്തിലൂടെ കേരളം വിജയം ഉറപ്പിക്കുക ആയിരുന്നു. ഈ വിജയത്തോടെ കേരളം ഫൈനൽ റൗണ്ടിലേക്കുള്ള യോഗ്യത ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്.

ഇന്ന് ആദ്യ പകുതിയിൽ കേരളത്തിന് ഗോളൊന്നും നേടാൻ ആയിരുന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ നിജോ ഗിൽബേർട്ടിന്റെ ഒരു പാസാണ് കാശ്മീർ ഡിഫൻസിനെ പ്രതിസന്ധിയിലാക്കിയത്‌. പാസ് സ്വീകരിച്ച വിഗ്നേഷ് അസാധ്യമെന്ന് തോന്നിയ ഒരു ആംഗിളിൽ നിന്നും തൊടുത്ത ഷോട്ട് വലയ്ക്ക് അകത്ത് കയറി. സ്കോർ 1-0.

76ആം മിനുട്ടിൽ വിശാഖ് മോഹനൻ നൽകിയ പാസ് സ്വീകരിച്ച് റിസുവാൻ അലി കേരളത്തിന്റെ ലീഡ് ഇരട്ടിയാക്കി. ഇഞ്ച്വറി ടൈമിൽ വിക്നേഷിന്റെ അസിസ്റ്റിൽ നിന്ന് നിജോ ഗിൽബേർട്ട് കൂടെ ഗോൾ നേടിയതോടെ വിജയം പൂർത്തിയായി.

നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ കേരളം 12 പോയിന്റുമായി ഒന്നാമത് നിൽക്കുന്നു. 12 പോയിന്റ് തന്നെയുള്ള മിസോറാം ആണ് രണ്ടാം സ്ഥാനത്ത്. ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കേരളവും മിസോറാമും ആണ് ഏറ്റുമുട്ടുക. കേരളം കാശ്മീരിനെ കൂടാതെ രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, ബീഹാർ എന്നിവരെയും ഗ്രൂപ്പ് ഘട്ടത്തിൽ തോൽപ്പിച്ചു.

സന്തോഷ് ട്രോഫി; മിസോറാം നാലാം ജയത്തോടെ ഒന്നാമത്, കേരളം രണ്ടാം സ്ഥാനത്ത്

കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന എഴുപത്തിയാറാമത് സന്തോഷ് ട്രോഫിയിൽ ഗ്രൂപ്പ് രണ്ടിലെ പതിനൊന്നാം മത്സരത്തിൽ മിസോറം രാജസ്ഥാനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപ്പിച്ചു. അൻപത്തിയൊൻപതാം മിനിറ്റിൽ ജഴ്സി നമ്പർ 11 ലാൽറോ കിമ ആദ്യ ഗോളും എഴുപത്തിയെഴാം മിനിറ്റിൽ ജഴ്സി നമ്പർ 17 ലാൽബിയാക് ദിക രണ്ടാം ഗോളും നേടി.

എൺപത്തിയഞ്ചാം മിനിറ്റിൽ ജഴ്സി നമ്പർ 13 ലാൽഹുൻമാവിയ മൂന്നാം ഗോളും കളിയുടെ അധിക സമയത്ത് ജഴ്സി നമ്പർ 17 ലാൽബിയാക് ദിക തൻ്റെ രണ്ടാം ഗോളും ടീമിൻ്റെ അവസാന ഗോളും നേടി. ഈ വിജയത്തോടെ മിസോറാം 12 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത് എത്തി. ഒരു മത്സരം കുറവ് കളിച്ച കേരളം 9 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുന്നു.

സന്തോഷ് ട്രോഫി, ആന്ധ്രപ്രദേശ് ബീഹാർ മത്സരം സമനിലയിൽ

കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന എഴുപത്തിയാറാമത് സന്തോഷ് ട്രോഫിയിലെ ഗ്രൂപ്പ് രണ്ടിലെ പത്താമത്തെ മത്സരത്തിൽ ഇന്ന് ആന്ധ്രാ പ്രദേശും ബിഹാറും ഏറ്റുമുട്ടി. മത്സരത്തിൽ ഇരു ടീമുകളും ഒരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ഇരുപത്തിയാറാം മിനിറ്റിൽ ജേഴ്സി നമ്പർ 12 നരേന്ദ്ര മധിവാൾ ആണ് ആന്ധ്രാ പ്രദേശിനായി ഗോൾ നേടിയത്‌. ഈ ഗോളിന് അൻപത്തിമൂന്നാം മിനിറ്റിൽ ജേഴ്സി നമ്പർ 9ആരിഫ് സിദ്ദീഖിയിലൂടെ ബിഹാർ സമനില ഗോൾ നേടി.

ബീഹാറും ആന്ധ്രാപ്രദേശും പോയിന്റ് പട്ടികയിൽ അവസാന സ്ഥാനങ്ങളിലാണ്. ഇരുവർക്കും ഒരോ പോയിന്റ് വീതമാണ് ഉള്ളത്. ഇന്നത്തെ രണ്ടാം മത്സരത്തിൽ വൈകീട്ട് 03:30 മണിക്ക് രാജസ്ഥാൻ മിസോറം ടീമിനെ നേരിടും.

Exit mobile version