സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ ആദ്യ മത്സരത്തിൽ സർവീസസിന് വിജയം. ഇന്ന് നടന്ന പോരാട്ടത്തിൽ മേഘാലയയെ ആണ് സർവീസസ് തോൽപ്പിച്ചത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു സർവീസസിന്റെ വിജയം. മത്സരത്തിന്റെ അവസാന നിമിഷം ആണ് വിജയ ഗോൾ വന്നത്. 95 മിനുട്ട് വരെ കളി ഗോൾ രഹിതമായിരുന്നു. അവസാനം കിട്ടിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് ഷഫീൽ പി പി സർവീസസിന്റെ വിജയം ഉറപ്പിച്ചു.
Tag: Santosh Trophy
സന്തോഷ് ട്രോഫി, കേരളം ഇന്ന് ആസാമിന് എതിരെ
സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ കേരളം ഇന്ന് ആദ്യ അങ്കത്തിന് ഇറങ്ങും. അരുണാചൽ പ്രദേശിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഇന്ന് കേരളം ആസാമിനെ ആകും നേരിടുക. ഇന്ന് ഉച്ചക്ക് 2.30നാണ് മത്സരം സതീവൻ ബാലൻ പരിശീലിപ്പിക്കുന്ന ടീം കിരീടം തന്നെയാണ് ഇത്തവണ ലക്ഷ്യമിടുന്നത്.
കേരളം ഗ്രൂപ്പ് എയിൽ ആണ് ഉൾപ്പെട്ടിരിക്കുന്നത്. കേരളം, അരുണാചൽ പ്രദേശ്, മേഘാലയ, ഗോവ, ആസാം, സർവീസസ് എന്നിവർ കേരളത്തിന് ഒപ്പം ഗ്രൂപ്പ് എയിൽ ഉണ്ട്.
കേരള ടീം:
Goalkeeper:
Muhammed Azhar
Sidharth Rajeevan
Muhammed Nishad P P
Defenders:
Belgin Bolster
Sanju G
Shinu R
Mohammed Salim
Sarath K P
Nithin Madhu
Akhil J Chandran
Sujith V R
Midfielders:
Arjun V
Jithin G
Gifty Gracious
Mohammed Safneed P P
Nijo Gilbert
Abdhu Raheem
Akbar Sidhique
Forward:
Sajeesh E
Muhammed Ashiq S
Naresh B
Riswan Ali E K
സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിനായുള്ള കേരള ടീം പ്രഖ്യാപിച്ചു
സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിനായുള്ള കേരള ടീം പ്രഖ്യാപിച്ചു. ഫെബ്രുവരി 21 മുതൽ അരുണാചൽ പ്രദേശിൽ വെച്ചാണ് ഫൈനൽ റൗണ്ട് ആരംഭിക്കുന്നത്. 22 അംഗ ടീമാണ് കേരളം പ്രഖ്യാപിച്ചത്. സതീവൻ ബാലൻ ആണ് ടീമിനെ പരിശീലിപ്പിക്കുന്നത്.
കേരളം ഗ്രൂപ്പ് എയിൽ ആണ് ഉൾപ്പെട്ടിരിക്കുന്നത്. കേരളം, അരുണാചൽ പ്രദേശ്, മേഘാലയ, ഗോവ, ആസാം, സർവീസസ് എന്നിവരും കേരളത്തിന് ഒപ്പം ഗ്രൂപ്പ് എയിൽ ഉണ്ട്. ഫെബ്രുവരി 21ന് ആസാമിനെതിരെ ആണ് കേരളത്തിന്റെ ആദ്യ മത്സരം.
Goalkeeper:
Muhammed Azhar
Sidharth Rajeevan
Muhammed Nishad P P
Defenders:
Belgin Bolster
Sanju G
Shinu R
Mohammed Salim
Sarath K P
Nithin Madhu
Akhil J Chandran
Sujith V R
Midfielders:
Arjun V
Jithin G
Gifty Gracious
Mohammed Safneed P P
Nijo Gilbert
Abdhu Raheem
Akbar Sidhique
Forward:
Sajeesh E
Muhammed Ashiq S
Naresh B
Riswan Ali E K
കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് യോഗ്യത നേടി
കേരള ഫുട്ബോൾ പ്രേമികൾക്ക് ആശ്വാസം. കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് ഉറപ്പിച്ചു. ഇന്ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചതോടെ മികച്ച മൂന്ന് രണ്ടാം സ്ഥാനക്കാരിൽ ഒരാളായാണ് കേരളം ഫൈനൽ റൗണ്ട് ഉറപ്പിച്ചത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനം നേടാൻ കേരളത്തിന് കഴിഞ്ഞിരുന്നില്ല. അതാണ് യോഗ്യത ഉറപ്പിക്കാൻ കാത്തു നിൽക്കേണ്ടി വന്നത്.
ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാരോടൊപ്പം മികച്ച മൂന്ന് രണ്ടാം സ്ഥാനക്കാരും ആണ് ഫൈനൽ റൗണ്ടിലേക്ക് എത്തുന്നത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഗോവയോട് കേരളം മറുപടിയില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടിരുന്നു അതോടെ ഒന്നാം സ്ഥാനം കേരളത്തിന് നഷ്ടമായി. .
അന്നത്തെ വിജയത്തോടെ 10 പോയിന്റുമായി ഗോവ ഗ്രൂപ്പിൽ ഒന്നാം സ്ഥാനവുമായി ഫൈനൽ റൗണ്ടിലേക്ക് നേരത്തെ തന്നെ യോഗ്യത നേടിയിരുഞ്ഞ്. കേരളം 9 പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. കേരളം ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഗുജറാത്തിനെ 3-0 എന്ന സ്കോറിനും കാശ്മീരിനെ 6-1 എന്ന സ്കോറിനും ഛത്തീസ്‌ഢിനെ 3-0 എന്ന സ്കോറിനും വിജയിച്ചിരുന്നു.
ഡിസംബറിൽ അരുണാചൽപ്രദേശിലാണ് സന്തോഷ് ട്രോഫിയുടെ ഫൈനൽ റൗണ്ട് മത്സരങ്ങൾ നടക്കുക.
സന്തോഷ് ട്രോഫി, കേരളം അവസാന ഗ്രൂപ്പ് മത്സരത്തിൽ തോറ്റു, ഗോവ അടുത്ത റൗണ്ടിൽ
സന്തോഷ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കേരളത്തിന് പരാജയം. ഗോവ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയ കേരളം ഇനി മറ്റു ഗ്രൂപ്പിലെ ഫലത്തിനായി കാത്തിരിക്കണം. ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാരോടൊപ്പം മികച്ച മൂന്ന് രണ്ടാം സ്ഥാനക്കാരും അടുത്ത റൗണ്ടിലേക്ക് എത്തും. മെച്ചപെട്ട ഗോൾ ഡിഫറൻസ് കേരളത്തിന് അടുത്ത റൗണ്ടിലേക്ക് എത്താൻ സഹായകമാകും. ഇന്ന് ഗോവയിൽ വെച്ച് ഗോവയെ നേരിട്ട കേരളം മറുപടിയില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടത്. ആദ്യ പകുതിയിൽ കളി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയിൽ ഗോവ ലീഡ് കണ്ടെത്തി. കേരളം ഏറെ ശ്രമിച്ചു എങ്കിലും കേരളത്തിന് പരാജയം ഒഴിവാക്കാൻ ആയില്ല.
വിജയത്തോടെ 10 പോയിന്റുമായി ഗോവ ഗ്രൂപ്പിൽ ഒന്നാം സ്ഥാനവുമായി അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി. കേരളം 9 പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. കേരളം ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഗുജറാത്തിനെ 3-0 എന്ന സ്കോറിനും കാശ്മീരിനെ 6-1 എന്ന സ്കോറിനും ഛത്തീസ്‌ഢിനെ 3-0 എന്ന സ്കോറിനും വിജയിച്ചിരുന്നു. എന്നാൽ ആ മികവ് ഒന്നും ഇന്ന് ആവർത്തിക്കാൻ ആയില്ല.
സന്തോഷ് ട്രോഫി, മൂന്നാം മത്സരത്തിലും കേരളത്തിന് ഏകപക്ഷീയ വിജയം
സന്തോഷ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിൽ കേരളത്തിന് മൂന്നാം വിജയം. ഇന്ന് ഗോവയിൽ വെച്ച് ഛത്തീസ്‌ഗഢിനെ നേരിട്ട കേരളം എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് വിജയിച്ചത്. ആദ്യ പകുതിയിൽ ഛത്തീസ്‌ഗഢ് കേരളത്തിന് ചെറിയ വെല്ലുവിളി ഉയർത്തിയിരുന്നു. ആറാം മിനുട്ടിൽ സജീഷിന്റെ ഗോളിൽ കേരളം ലീഡ് എടുത്തു. ആദ്യ പകുതിയിൽ കേരളം ആ ലീഡിൽ നിന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ യുവ സ്ട്രൈക്കർ ജുനൈനിലൂടെ കേരളം ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ അറ്റാക്ക് തുടർന്ന കേരളം 67ആം മിനുട്ടിൽ ക്യാപ്റ്റൻ നിജോ ഗിൽബേർട്ടിലൂടെ മൂന്നാം ഗോളും നേടി. ഇതോടെ കേരളത്തിന്റെ വിജയം പൂർത്തിയായി. കേരളത്തിന്റെ മൂന്നാം വിജയമാണിത്. ആദ്യ മത്സരത്തിൽ കേരളം ഗുജറാത്തിനെ 3-0 എന്ന സ്കോറിനും രണ്ടാം മത്സരത്തിൽ ജമ്മു കാശ്മീരിനെ 6-1 എന്ന സ്കോറിനും തോൽപ്പിച്ചിരുന്നു.
ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഒക്ടോബർ 17ന് കേരളം ഗോവയെ നേരിടും.
സന്തോഷ് ട്രോഫി, ജമ്മു കാശ്മീരിന്റെ വലനിറച്ച് കേരളത്തിന്റെ ആറാട്ട്
സന്തോഷ് ട്രോഫിയിൽ രണ്ടാം മത്സരത്തിലും കേരളത്തിന് ഗംഭീര വിജയം. ഗോവയിൽ ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ജമ്മു കാശ്മീരിനെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് ആണ് കേരളം തോൽപ്പിച്ചത്. ആദ്യ മത്സരത്തിൽ കേരളം ഗുജറാത്തിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കും തോൽപ്പിച്ചിരുന്നു.
മത്സരം ആരംഭിച്ച് 8 മിനുട്ടുകൾക്ക് അകം കേരളം ഇന്ന് ലീഡ് എടുത്തു. ജിതിൻ പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് തൊടുത്ത് മികച്ച ഷോട്ടിൽ നിന്നായിരുന്നു കേരളത്തിന്റെ ആദ്യ ഗോൾ. 13ആം മിനുട്ടിൽ സജീഷിലൂടെ കേരളം ലീഡ് ഇരട്ടിയാക്കി. ഒരു നല്ല ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു സജീഷിന്റെ ഫിനിഷ്.
ആദ്യ പകുതിയുടെ അവസാനം ഒരു ത്രൂ ബോൾ സ്വീകരിച്ച് ആഷിഖ് കേരളത്തിന്റെ മൂന്നാം ഗോൾ നേടി. ആദ്യ പകുതി 3-0ന് അവസാനിപ്പിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കേരളം ജിതിനിലൂടെ നാലാം ഗോളും നേടി. 60ആം മിനുട്ടിൽ ഫൈസലിലൂടെ ജമ്മു കാശ്മീർ ഒരു ഗോൾ മടക്കി എങ്കിലും അത് അവരുടെ ആശ്വാസ ഗോളായി മാത്രം മാറി.
66ആം മിനുട്ടിൽ അബ്ദു റഹീമിന്റെ ഗോൾ കേരളത്തിന്റെ സ്കോർ അഞ്ചാക്കി ഉയർത്തി. 74ആം മിനുട്ടിൽ റിസുവാൻ അലിയും കേരളത്തിന്റെ സ്കോർ ഷീറ്റിൽ കയറി. 6-1
രണ്ട് മത്സരം കഴിഞ്ഞപ്പോൾ കേരളത്തിന് 6 പോയിന്റാണ് ഉള്ളത്. ഇനി ഒക്ടോബർ 15ന് ഛത്തീസ്ഗഡഡിനെ ആകും കേരളം നേരിടുക.
അക്ബറിന് ഇരട്ട ഗോൾ, ഗുജറാത്തിനെ തകർത്ത് കേരളം സന്തോഷ് ട്രോഫി തുടങ്ങി
സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയ തുടക്കം. ഇന്ന് ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഗുജറാത്തിനെ നേരിട്ട കേരളം എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം ആണ് നേടിയത്. സതീവൻ ബാലൻ പരിശീലിപ്പിക്കുന്ന കേരള ടീം തീർത്തും ആധിപത്യം പുലർത്തുന്ന പ്രകടനമാണ് ഇന്ന് കാഴ്ചവെച്ചത്. ആദ്യ പകുതിയിൽ തന്നെ കേരളം മൂന്നു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. അക്ബർ സിദ്ദീഖിന്റെ ഇരട്ട ഗോളുകൾ കേരളത്തിന് കരുത്തായി.
12ആം മിനുട്ടിൽ ആയിരുന്നു അക്ബർ സിദ്ദീഖിന്റെ ആദ്യ ഗോൾ. 33ആം മിനുട്ടിൽ അക്ബർ തന്നെ ലീഡ് ഇരട്ടിയാക്കി. വലതു വിങ്ങിൽ നിന്ന് വന്ന ക്രോസ് കൈക്കലാക്കി ആയിരുന്നു അക്ബറിന്റെ രണ്ടാം ഗോൾ. ഈ ഗോൾ പിറന്ന് മൂന്ന് മിനുട്ടിനു ശേഷം കേരളത്തിന്റെ ക്യാപ്റ്റൻ നിജോ ഗിൽബേർട്ടും വല കണ്ടു. ഒരു ചിപ് ഫിനിഷിലൂടെ ആയിരുന്നി നിജോയുടെ ഗോൾ.
രണ്ടാം പകുതിയിൽ കേരളത്തിന് കൂടുതൽ ഗോളുകൾ അടിക്കാൻ കഴിഞ്ഞില്ല എന്നത് നിരാശ നൽകും.അടുത്ത മത്സരത്തിൽ ഒക്ടോബർ 13ന് കേരളം ജമ്മു കാശ്മീരിനെ നേരിടും. ഛത്തീസ്‌ഗഢ്, ഗോവ എന്നിവരും കേരളത്തിന്റെ ഗ്രൂപ്പിൽ ഉണ്ട്.
കേരളം സന്തോഷ് ട്രോഫി ടീം പ്രഖ്യാപിച്ചു, നിജോ ഗിൽബേർട്ട് നായകൻ
സന്തോഷ് ട്രോഫി ആദ്യ റൗണ്ടിനു മുന്നോടിയായി 22 അംഗ ടീം കേരള ഫുട്ബോൾ അസോസിയേഷൻ ഇന്ന് പ്രഖ്യാപിച്ചു. നിജോ ഗിൽബേർട്ട് ആയിരിക്കും ടീമിനെ നയിക്കുന്നത്. ഡിഫൻഡർ ജി സഞ്ജു വൈസ് ക്യാപ്റ്റനും ആകും. സതീവൻ ബാലൻ ആണ് പരിശീലകൻ.
ഒക്ടോബർ 9 മുതൽ ഗോവയിൽ വെച്ചാണ് സന്തോഷ് ട്രോഫി നടക്കുന്നത്. ഒക്ടോബർ 11ന് ആദ്യ മത്സരത്തിൽ കേരളം ഗുജറാത്തിനെ നേരിടും. ജമ്മി കാശ്മീർ, ഛത്തീസ്‌ഗഢ്, ഗോവ എന്നിവരും കേരളത്തിന്റെ ഗ്രൂപ്പിൽ ഉണ്ട്. ടീം സെപ്റ്റംബർ 15 മുതൽ കോഴിക്കോട് യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ പരിശീലനം നടത്തുന്നുണ്ട്.
ഗോൾകീപ്പർ:
മുഹമ്മദ് അസ്ഹർ, സിദ്ധാർത്ഥ് രാജീവൻ, നിഷാദ്
ഡിഫൻസ്;
ബെൽജിൻ ബോൽസ്റ്റർ, സഞ്ജു ജി, ഷിനു ആർ, മുഹമ്മദ് സലീം, നിതിൻ മധു, സുജിത് ആർ, ശരത് കെ പി
മിഡ്ഫീൽഡ്;
നിജോ ഗിൽബേർട്ട്, അർജുൻ വി, ജിതിൻ ജി, അക്ബർ സിദ്ദീഖ്, റാഷിദ് എം, റിസുവാൻ അലി, ബിജേഷ് ബാലൻ, അബ്ദു റഹീം
സ്ട്രൈക്കർ:
ജുനൈൻ, സജീഷ് ഇ, മുഹമ്മദ് ആശിഖ്, നരേശ് ബി
സന്തോഷ് ട്രോഫി ക്യാമ്പിനായുള്ള കേരള ടീം പ്രഖ്യാപിച്ചു
സന്തോഷ് ട്രോഫി ആദ്യ റൗണ്ടിനു മുന്നോടിയായുള്ള ക്യാമ്പിനായുള്ള ടീം കേരള ഫുട്ബോൾ അസോസിയേഷൻ ഇന്ന് പ്രഖ്യാപിച്ചു. 40 അംഗ സ്ക്വാഡാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സതീവൻ ബാലൻ ആണ് പരിശീലകൻ. ഒക്ടോബർ അവസാന വാരം ഗോവയിൽ വെച്ചാണ് സന്തോഷ് ട്രോഫി നടക്കുന്നത്. ടീം സെപ്റ്റംബർ 15 മുതൽ കോഴിക്കോട് യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ പരിശീലനം ആരംഭിക്കും. അന്തിമ ടീമിനെ ഒക്ടോബറിൽ ആകും പ്രഖ്യാപിക്കുക.
ഗോൾകീപ്പർ:
മുഹമ്മദ് അസ്ഹർ, മുഹമ്മദ് ഫായിസ്, മുഹമ്മദ് ഇഖ്ബാൽ, അഭിജിത്ത് കെ, ഷെയിൻ ഖാൻ, സിദ്ധാർത്ഥ് രാജീവൻ
ഡിഫൻസ്;
ആദർശ് വി ജെ,മൊഹമ്മദ് നൗഫൽ, സുജിത്ത് വി ആർ, ഷിനു ആർ,മൊഹമ്മദ് സാലിം, രതിൻലാൽ, ശരത് പ്രശാന്ത്, ബിബിൻ അജയൻ,രഞ്ജിത്ത് എ, മനോജ് എ, അഖിൽ ചന്ദ്രൻ, ഷഫീൽ, ഷിബിൻ സാദ്
മിഡ്ഫീൽഡ്;
അബൂബക്കർ ദിൽഷാദ്, ജിതിൻ ഗോപാലൻ, നെറ്റോ ബെന്നി, മുഹമ്മദ് സഫ്നീദ്, ബിബിൻ ബോബൻ,നിജോ ഗിൽബേർട്ട്,നിർമൽ കെ, ബിജേഷ് ബാലൻ, സലാഹുദ്ദീൻ, റിസുവാൻ ഷൗക്കത്ത്, അബ്ദു റഹീം, അർജുൻ, അസ്ലാം അമാനുള്ള
സ്ട്രൈക്കർ:
ജുനൈൻ, നിതിൻ മധു, ഷിജാസ് ടിപി, സജീഷ് ഇ, സുഹൈൽ എം എ, മിഥിലാജ്,മുഹമ്മദ് സഫ്നാദ്,റിസുവാൻ അലി
കേരളത്തെ മുമ്പ് സന്തോഷ് ട്രോഫി ചാമ്പ്യന്മാരാക്കിയ സതീവൻ ബാലൻ കേരളത്തിന്റെ പരിശീലകനായി വീണ്ടും എത്തി
2018ൽ കേരളത്തിന്റെ നീണ്ട കാത്തിരിപ്പിന് അവസാനം കുറിച്ച് സന്തോഷ് ട്രോഫി ചാമ്പ്യന്മാരാക്കിയ പരിശീലകൻ സതീവൻ ബാലൻ കേരള പരിശീലകൻ ആയി തിരികെയെത്തി. ഈ വർഷം നടക്കുന്ന സന്തോഷ് ട്രോഫിക്കായുള്ള കേരള ടീം പരിശീലകനായി സതീവൻ ബാലനെ നിയമിച്ചതായി കേരള ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപിച്ചു. പി കെ അസീസ് അസിസ്റ്റൻ പരിശീലകനായും ഹർഷൽ റഹ്മാൻ ഗോൾ കീപ്പർ കോച്ചായും ടീമിനൊപ്പം ഉണ്ടാകും.
മുമ്പ്ഗോ കുലത്തിന്റെ അസിസ്റ്റന്റ് കോച്ചായും സതീവം ബാലൻ പ്രവർത്തിച്ചിട്ടുണ്ട്. അവസാന വർഷങ്ങളിൽ സ്പോർട്സ് കൗൺസിലിൽ ആയിരുന്നു അദ്ദേഹൽ പ്രവർത്തിച്ചത്. അവസാന രണ്ട് ദശകങ്ങളിൽ അധികമായി അദ്ദേഹം സ്പോർട്സ് കൗൺസിലിനൊപ്പം ഉണ്ട്.
കാലികറ്റ് യൂണിവേഴ്സിറ്റിയെ മൂന്ന് വട്ടം അഖിലേന്ത്യാ ചാമ്പ്യന്മാരാക്കിയ കോച്ച് കൂടിയാണ് ഇദ്ദേഹം. മുമ്പ് ദേശീയ ടീമിലെ പരിശീലക സംഘത്തിന്റെ ഭാഗവുമായിട്ടുണ്ട്.
സന്തോഷ് ട്രോഫി കിരീടം കർണാടക സ്വന്തമാക്കി
സന്തോഷ് ട്രോഫി കിരീടം കർണാടക സ്വന്തമാക്കി. ഇന്ന് സൗദി അറേബ്യയിൽ നടന്ന ഫൈനലിൽ മേഘാലയെ പരാജയപ്പെടുത്തി കൊണ്ടാണ് കർണാടക കിരീടത്തിൽ മുത്തമിട്ടത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു കർണാടകയുടെ വിജയം. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ നേടിയ മൂന്നു ഗോളുകൾ കർണാടകയുടെ ജയത്തിന് കരുത്തായി.
രണ്ടാം മിനുട്ടിൽസുനിൽ കുമാറിലൂടെ കർണാടക ലീഡ് എടുത്തു എങ്കിലും 9ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്ന് ബ്രോലിംഗ്ടൺ മേഘാലയ്ക്ക് സമനില നൽകി. 19ആം മിനുട്ടിൽ ബെകി ഓറത്തിലൂടെ വീണ്ടും കർണാടക ലെർഡ് എടുത്തും ആദ്യ പകുതി അവസാനിക്കും മുമ്പ് ഒരു ഫ്രീകിക്കിലൂടെ റോബിൻ യാഥവ് കൂടെ ഗോൾ നേടിയതോടെ ലീഡ് 3-1 എന്നായി. രണ്ടാം പകുതിയിൽ ഒരു ഗോൾ കൂടെ മേഘാലയ മടക്കി എങ്കിലും പരജായം ഒഴിവാക്കാൻ അവർക്ക് ആയില്ല. 54 വർഷങ്ങൾക്ക് ശേഷമാണ് കർണാടക സന്തോഷ് ട്രോഫി കിരീടം ഉയർത്തുന്നത്.