സഞ്ജുവിനെതിരെ ആഞ്ഞടിച്ച് കെ സി എ!! അച്ചടക്ക നടപടി എടുക്കാത്തത് സഞ്ജുവിന്റെ ഭാവി ഓർത്ത്

സഞ്ജു സാംസണ് എതിരെ ആഞ്ഞടിച്ച് കെ സി എ പ്രസിഡന്റ് ജയേഷ് ജോർജ്ജ്. സഞ്ജു സാംസണെതിരെ അച്ചടക്കനടപടി എടുക്കാത്തത് സഞ്ജു സാംസന്റെ ഭാവി ഓർത്ത് മാത്രമാണെന്ന് ജയേഷ് ജോർജ്ജ് പറഞ്ഞു. സഞ്ജു സാംസൺ വിജയ് ഹസാരെ ട്രോഫിക്ക് ആയുള്ള ക്യാമ്പിൽ പങ്കെടുത്തിരുന്നില്ല. അന്ന് മുതൽ സഞ്ജുവും കെ സി എയുമായുള്ള ബന്ധം വഷളായിരുന്നു.

ഇന്ന് കെ സി എയുടെ ഈഗോ ആണ് സഞ്ജു ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെടാൻ കാരണം എന്ന് ശശി തരൂർ വിമർശിച്ചിരുന്നു. ഇതിന്റെ പ്രതികരണമായാണ് ജയേഷ് ജോർജ്ജ് രൂക്ഷമായി സഞ്ജുവിനെ വിമർശിച്ചത്.

സഞ്ജു ഒരു 2 വരി മെസേജ് മാത്രമാണ് വിജയ് ഹസാരെ ക്യാമ്പിൽ പങ്കെടുക്കാത്തതിന് അയച്ചത് എന്ന് കെ സി എ പറഞ്ഞു. സഞ്ജു കാരണം വ്യക്തമാക്കിയില്ല എന്ന് ജയേഷ് ജോർജ്ജ് പറഞ്ഞു. സഞ്ജുവിനെതിരെ അച്ചടക്കനടപടി എടുക്കണം ആയിരുന്നു. അത് ചെയ്യാതിരുന്നത് സഞ്ജുവിന്റെ ഭാവി ഓർത്താണെന്ന് അദ്ദേഹം പറഞ്ഞു.

സഞ്ജു നേരത്തെ രഞ്ജി ട്രോഫിയിൽ നിന്നും ഇതു പോലെ പറയാതെ ഇറങ്ങി പോയെന്ന് ജയേഷ് ജോർജ്ജ് പറഞ്ഞു. അന്ന് മെഡിക്കൽ എമർജൻസി എന്ന് മാത്രമാണ് സഞ്ജു പറഞ്ഞത് എന്നും ജയേഷ് ജോർജ്ജ് പറഞ്ഞു.

ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ പന്തിന് മുന്നിലാണ് സഞ്ജു എന്ന് മുഹമ്മദ് കൈഫ്

2025 ലെ ഐ.സി.സി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ആയി സഞ്ജു സാംസണ് ടീമിൽ ഇടം നേടാൻ ആയില്ല. ചാമ്പ്യൻസ് ട്രോഫി സെലക്ഷനിൽ പന്തിനേക്കാൾ മുമ്പ് സഞ്ജു സാംസൺ ആണ് വരേണ്ടത് എന്ന് മുൻ ഇന്ത്യൻ താരം കെയ്ഫ് പറഞ്ഞു. പന്തിന്റെ ടെസ്റ്റ് പ്രകടനങ്ങളെ കൈഫ് പ്രശംസിച്ചു, കീപ്പിംഗിൽ ഇതിഹാസ വിക്കറ്റ് കീപ്പർ എം.എസ്. ധോണിയുടെ നിലാവരത്തിൽ പന്ത് ഏതാണ്ട് എത്തി എന്ന് കൈഫ് പറഞ്ഞു.

എന്നാൽ ലിമിറ്റഡ് ഓവറിൽ സഞ്ജു ആണ് പന്തിന് മുന്നിൽ എന്ന് കൈഫ് പറഞ്ഞു. അത് എല്ലാവരും സമ്മതിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

“പന്ത് യാഥാർത്ഥ്യം തിരിച്ചറിയേണ്ടതുണ്ട്. വൈറ്റ്-ബോൾ സ്റ്റാറ്റുകൾ അദ്ദേഹത്തിന്റേത് സാംസണിന്റേതുപോലെ ശക്തമല്ല. സഞ്ജു ചാമ്പ്യൻസ് ട്രോഫിയിൽ തന്റെ സ്ഥാനം അർഹിക്കുന്നുണ്ട്. പന്ത് കൂടുതൽ കഠിനാധ്വാനം ചെയ്യുകയും തന്നെ തെറ്റിദ്ധരിപ്പിക്കുന്ന ആളുകളെ ഒഴിവാക്കുകയും വേണം,” കൈഫ് അഭിപ്രായപ്പെട്ടു.

ചാമ്പ്യൻസ് ട്രോഫി ടീം പ്രഖ്യാപനം വരാനിരിക്കുന്ന സാഹചര്യത്തിൽ, പന്തും സാംസണും തമ്മിലുള്ള മത്സരം ശക്തമായി തുടരുന്നു. വരാനിരിക്കുന്ന മെഗാ ഇവന്റിനുള്ള സെലക്ടർമാരുടെ തീരുമാനത്തിനായി ആരാധകരും വിദഗ്ധരും ഒരുപോലെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ചാമ്പ്യൻസ് ട്രോഫി ടീം പ്രഖ്യാപിച്ചു!! സഞ്ജു സാംസൺ ഇല്ല

ചാമ്പ്യൻസ് ട്രോഫിക്ക് ആയുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു. രോഹിത് ശർമ്മയുടെ കീഴിൽ ഉള്ള 15 അംഗ ടീമാണ് ബി സി സി ഐ ഇന്ന് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ് ഇടമില്ല. ജസ്പ്രീത് ബുമ്ര പരിക്കിന്റെ ആശങ്ക ഉണ്ടായിരുന്നിട്ടും ടീമിൽ ഇടം നേടി. ഷമിയും ടീമിൽ ഉണ്ട്.

ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച കരുൺ നായർ ടീമിൽ ഇടം നേടിയില്ല. സിറാജും ടീമിൽ നിന്ന് പുറത്തായി. ഗിൽ ആൺ വൈസ് ക്യാപ്റ്റൻ

ടീം: Rohit (C), Gill (VC), Kohli, Iyer, Rahul, Hardik, Axar, Sundar, Kuldeep, Bumrah, Shami, Arshdeep, Jaiswal, Pant, Jadeja

പന്ത് അല്ല സഞ്ജു സാംസൺ ആൺ ചാമ്പ്യൻസ് ട്രോഫി ടീമിൽ കളിക്കേണ്ടത് എന്ന് ഹർഭജൻ സിംഗ്

ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീമിലേക്ക് ഋഷഭ് പന്തിന് പകരം സഞ്ജു സാംസണെ ആണ് എടുക്കേണ്ടതെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. ബിസിസിഐ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ ആണ് ഹർഭജന്റെ പ്രതികരണം.

തൻ്റെ സമീപകാല ഫോം കാരണം സാംസൺ സ്ഥാനം അർഹിക്കുന്നുണ്ടെന്ന് ഹർഭജൻ വിശ്വസിക്കുന്നു, ടെസ്റ്റ് സീസണിന് ശേഷം പന്തിന് വിശ്രമം നൽകാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“സഞ്ജു സാംസണിൽ നിന്നോ ഋഷഭ് പന്തിൽ നിന്നോ ഒരാളെ തിരഞ്ഞെടുക്കണമെന്ന് ഞാൻ കരുതുന്നു. ദക്ഷിണാഫ്രിക്കയിൽ കളിച്ചിട്ടുള്ളതിനാൽ സഞ്ജുവിന് മുൻഗണന നൽകണമെന്ന് എനിക്ക് തോന്നുന്നു. റിഷഭ് ഓസ്‌ട്രേലിയയിൽ നന്നായി കളിച്ചു, പക്ഷേ അത് ഒരു നീണ്ട പര്യടനമായിരുന്നു, അതിനാൽ അദ്ദേഹത്തിന് വിശ്രമം നൽകാം.” ഹർഭജൻ പറഞ്ഞു.

2023 ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തൻ്റെ അവസാന ഏഴ് ടി20യിൽ മൂന്ന് സെഞ്ചുറികളും സെഞ്ച്വറിയുമായി സാംസൺ മികച്ച ഫോമിലാണ്. 16 ഏകദിനങ്ങളിൽ ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറികളും ഉൾപ്പെടെ 56.66 ശരാശരിയിൽ 510 റൺസ് സാംസൺ നേടിയിട്ടുണ്ട്.

യുവരാജിനെ പോലെ അനായാസം സിക്സ് അടിക്കാൻ കഴിവുള്ള ഒരു താരം ഉണ്ടെങ്കിൽ, അത് സഞ്ജുവാണ് – ബംഗാർ

സഞ്ജു സാംസണെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാർ. യുവരാജ് സിങിനെ പോലെ അനായാസം സിക്സ് അടിക്കാൻ കഴിവുള്ള ഒരു താരം ഉണ്ടെങ്കിൽ അത് സഞ്ജു സാംസൺ ആണെന്ന് ബംഗാർ പറഞ്ഞു.

മുൻ ഇന്ത്യൻ ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാർ സാംസണിൻ്റെ അടുത്ത കാലത്തെ പ്രകടനത്തെ പ്രശംസിച്ചു, പ്രത്യേകിച്ച് ഏറ്റവും ചെറിയ ഫോർമാറ്റിൽ. ടോപ് ഓർഡറിൽ സ്ഥിരമായി കിട്ടിയ അവസരങ്ങളാണ് സഞ്ജുവിന്റെ നല്ല പ്രകടനങ്ങൾക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

“അദ്ദേഹം ഇപ്പോൾ അർഹിച്ച തരത്തിലുള്ള വിജയം കാണുന്നതിൽ സന്തോഷമുണ്ട്. അദ്ദേഹം വളരെക്കാലമായി ഇവിടെയുണ്ട്. അദ്ദേഹത്തിന് ഇപ്പോൾ ശരിയായ അവസരങ്ങൾ ലഭിച്ചുവെന്ന് മാത്രം, ഓരോ ബാറ്ററും, തുടർച്ചയായി മൂന്ന് നാല് മത്സരങ്ങൾ കളിക്കുക ആണെങ്കിൽ, അത് അവനെ അൽപ്പം സ്വതന്ത്രനാക്കും,” ബംഗാർ പറഞ്ഞു.

ബംഗാർ സാംസണും ഇതിഹാസ ക്രിക്കറ്റ് താരം യുവരാജ് സിംഗും തമ്മിൽ താരതമ്യം ചെയ്തു. “ടോപ് ഓർഡറിൽ ബാറ്റുചെയ്യുമ്പോൾ, അയാൾക്ക് സാഹചര്യത്തെക്കുറിച്ച് ശരിക്കും വിഷമിക്കേണ്ടതില്ല. ഫീൽഡ് കയറി നിൽക്കുകയാണ്, അവൻ സിക്‌സടിക്കുന്ന ആളാണ്, അയാൾക്ക് അനായാസം സിക്‌സറുകൾ അടിക്കാൻ കഴിയും. യുവരാജ് സിംഗിന് ശേഷം, ഒരു ബാറ്റർ അങ്ങനെ ഉണ്ടെങ്കിൽ അത് സഞ്ജുവാണ്.” അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ ടി20 ടീം! ഷമി തിരികെയെത്തി! സ്ഥാനം നിലനിർത്തി സഞ്ജുവും

ഇംഗ്ലണ്ടിനെതിരായ IDFC ഫസ്റ്റ് ബാങ്ക് അഞ്ച് മത്സരങ്ങളുടെ T20I പരമ്പരയ്ക്കുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പുരുഷ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചു. ജനുവരി 22 ന് കൊൽക്കത്തയിൽ പരമ്പര ആരംഭിക്കും, തുടർന്ന് ചെന്നൈ, രാജ്‌കോട്ട്, പൂനെ എന്നിവിടങ്ങളിൽ മത്സരങ്ങളും ഫെബ്രുവരി 2 ന് അവസാന മത്സരവും നടക്കും.

സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ പരിചയസമ്പന്നരായ കളിക്കാരും വാഗ്ദാന പ്രതിഭകളും ഇടംപിടിച്ചിട്ടുണ്ട്. സഞ്ജു സാംസണും ധ്രുവ് ജൂറലും വിക്കറ്റ് കീപ്പിംഗ് ചുമതലകൾ പങ്കിടും, ഹാർദിക് പാണ്ഡ്യയും അക്‌സർ പട്ടേലും ഓൾറൗണ്ടർ ഡിപ്പാർട്ട്‌മെൻ്റിനെ ശക്തിപ്പെടുത്തുന്നു. ബൗളിംഗ് ആക്രമണത്തിൽ പരിചയസമ്പന്നനായ പേസർ മുഹമ്മദ് ഷമി തിരികെയെത്തി. ഏകദിന ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ഷമി ഇന്ത്യക്ക് ആയി കളിക്കുന്നത്.

ബൗളിംഗ് അറ്റാക്കിൽ, ഇടങ്കയ്യൻ വേഗതയുള്ള അർഷ്ദീപ് സിംഗ്, സ്പിന്നർമാരായ വരുൺ ചക്രവർത്തിയും രവി ബിഷ്‌ണോയിയും ഉൾപ്പെടുന്നു.

ഇംഗ്ലണ്ടിനെതിരായ ടി20 ഐ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം:
സൂര്യകുമാർ യാദവ് (സി), സഞ്ജു സാംസൺ (ഡബ്ല്യുകെ), അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ (വിസി), ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, വരുൺ ചക്കരവർത്തി, രവി ബിഷ്ണോയ്, വാഷിംഗ്ടൺ സുന്ദർ, ധ്രുവ് ജൂറൽ (Wk).

ഫിക്‌ചർ ഷെഡ്യൂൾ:

  1. 1st T20I: 22 ജനുവരി, കൊൽക്കത്ത, 7:00 PM
  2. 2nd T20I: 25 ജനുവരി, ചെന്നൈ, 7:00 PM
  3. മൂന്നാം T20I: 28 ജനുവരി, രാജ്കോട്ട്, 7:00 PM
  4. നാലാം T20I: 31 ജനുവരി, പൂനെ, 7:00 PM
  5. അഞ്ചാം T20I: 2 ഫെബ്രുവരി, ബെംഗളൂരു, 7:00 PM

ഇംഗ്ലണ്ടിന് എതിരെ രാഹുൽ ഇല്ല, സഞ്ജു ഇന്ത്യൻ ഏകദിന ടീമിൽ ഉണ്ടാവാൻ സാധ്യത

ജനുവരി 22 ന് കൊൽക്കത്തയിൽ ആരംഭിക്കുന്ന അഞ്ച് ടി20 ഐകളും മൂന്ന് ഏകദിനങ്ങളും അടങ്ങുന്ന ഇംഗ്ലണ്ടിനെതിരായ വരാനിരിക്കുന്ന എട്ട് മത്സര വൈറ്റ് ബോൾ പരമ്പരയിൽ ഇന്ത്യൻ ബാറ്റിംഗ് താരം കെ എൽ രാഹുലിന് വിശ്രമം അനുവദിച്ചു. ഏകദിനത്തിലെ ഇന്ത്യയുടെ പ്രാഥമിക മധ്യനിര വിക്കറ്റ് കീപ്പർ-ബാറ്ററായ രാഹുലിന് ഫെബ്രുവരിയിൽ ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് വിശ്രമം നൽകുകയാണ് ഇന്ത്യൻ മാനേജ്മെന്റിന്റെ ലക്ഷ്യം. ചാമ്പ്യൻസ് ട്രോഫിയിൽ താരം ടീമിൽ ഉണ്ടാകും.

രാഹുലിൻ്റെ അഭാവത്തിൽ ഋഷഭ് പന്തിനൊപ്പം ടീമിലെ വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ എത്തും. ഇത് സഞ്ജുവിന് ചാമ്പ്യൻസ് ട്രോഫി ടീമിലേക്ക് എത്താനുള്ള സാധ്യതയും നൽകുന്നു. ഇംഗ്ലണ്ട് പരമ്പരയിൽ ടി20 ടീമിൽ സഞ്ജു ആകും പ്രധാന വിക്കറ്റ് കീപ്പിർ. ഏകദിനത്തിലും അത് ആവുക ആകും സഞ്ജുവിന്റെ ലക്ഷ്യം.

ചാമ്പ്യൻസ് ട്രോഫിയിക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപിക്കാൻ ഇനി 6 ദിവസം! സഞ്ജുവിന് അവസരം ലഭിക്കുമോ?

ഓസ്‌ട്രേലിയയിലെ ഒരു വെല്ലുവിളി നിറഞ്ഞ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഇന്ത്യയുടെ ശ്രദ്ധ ഇനി ചാമ്പ്യൻസ് ട്രോഫിയിലേക്ക് നീങ്ങുകയാണ്. ഇംഗ്ലണ്ടിനെതിരായ വൈറ്റ്-ബോൾ പരമ്പര ആണ് ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് മുന്നിൽ ഉള്ളത്. ഈ പരമ്പരയ്ക്കും ചാമ്പ്യൻസ് ട്രോഫിക്കുമായുള്ള ഇന്ത്യൻ ടീം അടുത്ത ആഴ്ച തന്നെ പ്രഖ്യാപിക്കും.

ഇംഗ്ലണ്ടിന് എതിരായ ടി20 പരമ്പരയിൽ സഞ്ജുവിന് സ്ഥാനം ഉറപ്പാണ് എങ്കിലും ഏകദിനത്തിൽ മലയാളി താരത്തിന് അവസരം ലഭിക്കുമോ എന്നത് ഇപ്പോഴും സംശയമാണ്. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ സെലക്ഷൻ കമ്മിറ്റി ഈ അസൈൻമെൻ്റുകൾക്കുള്ള ടീമുകളെ ഉടൻ അന്തിമമാക്കും.

ഐസിസി ചട്ടങ്ങൾ അനുസരിച്ച്, എല്ലാ ടീമുകളും ജനുവരി 12-നകം ചാമ്പ്യൻസ് ട്രോഫിക്കുള്ള അവരുടെ താൽക്കാലിക 15 അംഗ ടീമിനെ സമർപ്പിക്കേണ്ടതുണ്ട്, ഫെബ്രുവരി 13 വരെ മാറ്റങ്ങൾ വരുത്താനുള്ള സൗകര്യമുണ്ട്. ഫെബ്രുവരി 19 ന് യുഎഇയിൽ ആണ് ടൂർണമെന്റ് ആരംഭിക്കുന്നത്.

ഗോവയെയും തോൽപ്പിച്ച് കേരളം, സയ്യിദ് മുഷ്താഖലിയിൽ കുതിക്കുന്നു

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗോവയ്‌ക്കെതിരായ മത്സരത്തിൽ മഴ നിയമപ്രകാരം (വിജെഡി രീതിയിൽ) കേരളം 11 റൺസിന് വിജയിച്ചു. ഈ വിജയത്തോടെ ഗ്രൂപ്പ് ഇ യോഗ്യതാ പ്രതീക്ഷ നിലനിർത്തി കേരളം 16 പോയിൻ്റായി കുതിക്കുകയാണ്.

ആദ്യം ബാറ്റ് ചെയ്ത കേരളം 13 ഓവറിൽ 143/6 എന്ന മികച്ച സ്കോർ പടുത്തുയർത്തി, ക്യാപ്റ്റൻ സഞ്ജു സാംസൺ 15 പന്തിൽ 31 റൺസ് നേടി നല്ല തുടക്കം നൽകി. മധ്യനിരയിൽ സൽമാൻ നിസാറും (20 പന്തിൽ 34) അബ്ദുൾ ബാസിത്ത് പി എയും (13 പന്തിൽ 23) നിർണായക റൺസ് കൂട്ടിച്ചേർത്തു. രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ഫെലിക്‌സ് അലെമാവോയും മോഹിത് റെഡ്കറും നയിച്ച ഗോവയുടെ ബൗളർമാർ കേരളത്തിൻ്റെ ആക്രമണോത്സുക ബാറ്റിംഗിനെ പിടിച്ചുനിർത്താൻ പാടുപെട്ടു.

മൂടിക്കെട്ടിയ സാഹചര്യത്തിൽ പുതുക്കിയ ലക്ഷ്യം പിന്തുടരുന്ന ഗോവയ്ക്ക് 7.5 ഓവറിൽ 69/2 എന്ന നിലയിൽ നിൽക്കെ വില്ലനായി മഴ എത്തി. ഇഷാൻ ഗഡേക്കർ 22 പന്തിൽ 45 റൺസ് നേടിയെങ്കിലും ആവശ്യമായ റൺ റേറ്റ് മറികടക്കാനാകാത്തതിനാൽ വിജയം കേരളത്തിനൊപ്പം നിന്നു. കേരളത്തിന് വേണ്ടി ജലജ് സക്‌സേനയും ബേസിൽ തമ്പിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആന്ധ്രയ്ക്ക് എതിരായ നിർണായക മത്സരം ആണ് ഇനി കേരളത്തിന് മുന്നിൽ ഉള്ളത്.

സഞ്ജു സാംസൺ വെടിക്കെട്ട് വീണ്ടും!! കേരളത്തിന് തകർപ്പൻ ജയം

സയ്യിദ് മുഷ്താഖലി ട്രോഫിയിൽ സഞ്ജു സാംസൺ തന്റെ തകർപ്പൻ ഫോം തുടർന്നു. ഇന്ന് സർവീസസിനെ നേരിട്ട കേരളം 3 വിക്കറ്റിന്റെ തകർപ്പൻ വിജയം നേടി. ആദ്യം ബാറ്റു ചെയ്ത സർവീസസ് 20 ഓവറിൽ 149-9 എന്ന സ്കോർ ആയിരുന്നു നേടിയത്.

41 റൺസ് എടുത്ത മോഹിത് അഹ്ലാവത്, 31 റൺസ് എടുത്ത വിനീത് ധങ്കർ എന്നിവർ മാത്രമാണ് സർവീസസിനായി തിളങ്ങിയത്. കേരളത്തിനായി അഖിൽ സ്കറിയ 5 വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ കേരളത്തിന് സഞ്ജു സാംസണും രോഹൻ എസ് കുന്നുമ്മലും മികച്ച തുടക്കം നൽകി. 73 റൺസിന്റെ ഓപ്പണിംഗ് പാട്ണർഷിപ്പ് അവർ പടുത്തു. രോഹൻ എസ് കുന്നുമ്മൽ 27 റൺസ് എടുത്തു പുറത്തായി.

സഞ്ജു സാംസൺ തന്റെ ഇന്ത്യൻ ജേഴ്സിയിലെ ഫോം കേരള ജേഴ്സിയിലും തുടർന്നു. 45 പന്തിൽ നിന്ന് 75 റൺസ് സഞ്ജു സാംസൺ അടിച്ചു. 3 സിക്സും 10 ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. സഞ്ജു ഔട്ട് ആയതിനു ശേഷം വിക്കറ്റുകൾ നഷ്ടമായെങ്കിലും 18ആം ഓവറിലേക്ക് ജയിക്കാൻ കേരളത്തിനായി.

ടി20 റാങ്കിംഗിൽ സൂര്യകുമാറിനെ മറികടന്ന് തിലക് വർമ്മ, സഞ്ജുവിനും കുതിപ്പ്

ഐസിസി ടി20 റാങ്കിങ്ങിൽ 69 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി തിലക് വർമ്മ മികച്ച കുതിപ്പ് നടത്തി. അദ്ദേഹം റാങ്കിംഗിൽ മൂന്നാം സ്ഥാനത്ത് എത്തി. ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടി20 ബാറ്ററായിരുന്ന സൂര്യകുമാർ യാദവിനെ മറികടന്നാണ് തിലക് മൂന്നാമത് എത്തിയത്.

അടുത്തിടെ ദക്ഷിണാഫ്രിക്കയിൽ ഇന്ത്യ നേടിയ ടി20 ഐ പരമ്പരയിലെ ശ്രദ്ധേയമായ പ്രകടനത്തിന് ശേഷമാണ് 21 കാരൻ്റെ കുതിപ്പ്. 198 എന്ന അതിശയകരമായ സ്‌ട്രൈക്ക് റേറ്റിൽ 280 റൺസ് നേടിയ തിലക് തുടർച്ചയായ രണ്ട് മത്സരങ്ങളിൽ രണ്ട് സെഞ്ച്വറി നേടിയിരുന്നു. 69 സ്ഥാനങ്ങൾ ഈ പരമ്പരയിൽ തിലക് മെച്ചപ്പെടുത്തി.

ദക്ഷിണാഫ്രിക്കക്ക് എതിരെ 2 സെഞ്ച്വറി നേടിയ സഞ്ജു സാംസൺ 17 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തായി.

ആദ്യ 30-ലെ ഇന്ത്യൻ ബാറ്റർമാർ (ഐസിസി ടി20ഐ റാങ്കിംഗ്):

  1. തിലക് വർമ്മ – മൂന്നാമത് (806 പോയിൻ്റ്)
  2. സൂര്യകുമാർ യാദവ് – നാലാമത് (788 പോയിൻ്റ്)
  3. യശസ്വി ജയ്‌സ്വാൾ – എട്ടാമത് (706 പോയിൻ്റ്)
  4. റുതുരാജ് ഗെയ്‌ക്‌വാദ് – 15-ാമത് (619 പോയിൻ്റ്)
  5. സഞ്ജു സാംസൺ – 22-ാമത് (598 പോയിൻ്റ്)

സഞ്ജു സാംസൺ സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ കേരള ടീമിനെ നയിക്കും!!

തിരുവനന്തപുരം: സയ്യദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസൺ ടീമിന്റെ ക്യാപ്റ്റൻ ആയി നിയമിക്കപ്പെട്ടു. നവംബർ 23 മുതൽ ഡിസംബർ മൂന്ന് വരെയാണ് മത്സരങ്ങൾ.ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ രണ്ട് സെഞ്ച്വറികൾ നേടി മിന്നുന്ന പ്രകടനമാണ് സഞ്ജു കാഴ്‌ച്ചവച്ചത്. സഞ്ജുവിന്റെ വരവ് ടീമിനും ആത്മവിശ്വാസം പകരും.

സച്ചിൻ ബേബി, രോഹൻ കുന്നുമ്മൽ, ജലജ് സക്സേന, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീൻ, ബേസിൽ തമ്പി, സൽമാൻ നിസാർ തുടങ്ങിയവർ അടങ്ങിയതാണ് കേരള ടീം. കൂടാതെ കേരള ക്രിക്കറ്റ് ലീഗിൽ തിളങ്ങിയ അബ്ദുൾ ബാസിദും ഷറഫുദീനും ടീമിലുണ്ട്. നിലവിലെ സീസണിൽ രഞ്ജി ട്രോഫി, സി കെ നായിഡു ട്രോഫി തുടങ്ങിയ ടൂർണ്ണമെൻ്റുകളിൽ കേരളം മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. രഞ്ജി ട്രോഫിയിൽ കേരളം സി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്. സി കെ നായിഡു ട്രോഫിയിൽ കഴിഞ്ഞ മത്സരത്തിൽ കേരളം കരുത്തരായ തമിഴ്നാടിനെ തോല്പിച്ചിരുന്നു.

ഗ്രൂപ്പ് ഇയിൽ മുബൈ, മഹാരാഷ്ട്ര, ഗോവ, ആന്ധ്രപ്രദേശ്, സർവ്വീസസ്, നാഗാലൻ്റ് എന്നീ ടീമുകൾക്ക് ഒപ്പമാണ് കേരളം സ്ഥാനം പിടിച്ചിട്ടുള്ളത്. മുംബൈയ്ക്ക് വേണ്ടി സൂര്യകുമാർ യാദവ് കളിക്കാൻ ഇറങ്ങിയാൽ സുഹൃത്തുക്കൾ കൂടിയായ സഞ്ജുവും സൂര്യകുമാറും നേർക്കുനേരെത്തുന്ന പോരാട്ടം കൂടി ആരാധകർക്ക് ആസ്വദിക്കാം. നവംബർ 23ന് സർവ്വീസസിന് എതിരെയാണ് കേരളത്തിൻ്റെ ആദ്യ മത്സരം.

കേരള ടീം – സഞ്ജു സാംസൺ (ക്യാപ്റ്റൻ), സച്ചിൻ ബേബി, രോഹൻ കുന്നുമ്മൽ, ജലജ് സക്സേന, വിഷ്ണു വിനോദ്, മൊഹമ്മദ് അസറുദ്ദീൻ, ബേസിൽ തമ്പി, സൽമാൻ നിസാർ, അബ്ദുൾ ബാസിദ് പി എ, അഖിൽ സ്കറിയ, അജ്നാസ് എം, സിജോമോൻ ജോസഫ്, മിഥുൻ എസ്, വൈശാഖ് ചന്ദ്രൻ, വിനോദ് കുമാർ സി വി, ബേസിൽ എൻ പി, ഷറഫുദ്ദീൻ എൻ എം, നിധീഷ് എം ഡി. റിസർവ്വ് താരങ്ങളായി സി കെ നായിഡു ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ച വച്ച വരുൺ നായനാർ, ഷോൺ റോജർ, അഭിഷേക് ജെ നായർ എന്നിവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

Exit mobile version