വാതുവെപ്പ് കേസിൽ അകപ്പെട്ട ഇറ്റാലിയൻ താരം സാൻഡ്രോ ടോണാലിക്ക് പത്ത് മാസം ഫുട്ബോളിൽ നിന്നും വിലക്ക്. ഇറ്റാലിയൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ഗബ്രിയേലെ ഗ്രാവിനയാണ് വാർത്ത ഔദ്യോഗികമായി പുറത്തു വിട്ടത്. വിലക്കിന് പുറമെ എട്ട് മാസത്തോളം വാതുവെപ്പ് ആസക്തിയിൽ നിന്നും മുക്തി നേടാനുള്ള റീഹാബ് ചികിത്സക്കും താരം വിധേയനാകെണ്ടതുണ്ട്. ഇതോടെ അടുത്ത സീസൺ തുടക്കത്തോടെ മാത്രമേ ടോണാലി കളത്തിലേക്ക് മടങ്ങി എത്തുകയുള്ളൂ എന്നുറപ്പായി. കൂടാതെ ഇറ്റലി യൂറോ കപ്പിന് യോഗ്യത നേടിയാലും താരത്തിന് ടൂർണമെന്റ് നഷ്ടമാവുകയും ചെയ്യും.
നേരത്തെ കേസിൽ ആദ്യം അകപ്പെട്ട ഫാഗിയോലിക്ക് ഏഴ് മാസത്തെ വിലക്ക് വിധിച്ചിരുന്നു. താരത്തിന്റെ വെളിപ്പെടുത്തലിൽ കേസിൽ ഉൾപ്പെട്ട ടോണാലി തുടക്കം മുതൽ തന്നെ അന്വേഷണവുമായി സഹകരിക്കാനും വാതുവെപ്പിൽ നിന്നും പുറത്തു കടക്കാനുള്ള തന്റെ താൽപര്യവും വ്യക്തമാക്കി. ചട്ടങ്ങൾ പാലിച്ചിട്ടാണെങ്കിൽ വർഷങ്ങൾ നീണ്ടേക്കാവുന്ന ശിക്ഷ വരെ വിധിക്കമായിരുന്നു എന്ന് ഗ്രാവിന ചൂണ്ടിക്കാണിച്ചു. എന്നാൽ കുറ്റക്കാരന്റെ ഹരജി മുഖവിലക്കെടുക്കാൻ അനുമതി ഉണ്ടെന്നും ഇത് പ്രകാരം ഫുട്ബാൾ അസോസിയേഷൻ പ്രോസിക്യൂട്ടരുമായി താരം ധാരണയിൽ എത്തിയത് താൻ അംഗീകരിച്ചെന്നും ഗ്രാവിന പറഞ്ഞു. വിലക്കിന് പുറമെ എട്ട് മാസം റീഹാബ് ചികിത്സ, പതിനാറ് ബോധവൽക്കരണ പൊതുപരിപാടികൾ എന്നിവയും ടോണാലി പങ്കെടുക്കണം. താരം എല്ലാ വിധത്തിലും അന്വേഷണവുമായി സഹകരിച്ചെന്ന് ഗ്രാവിന അറിയിച്ചു. താരം ചികിത്സയും ആരംഭിച്ചു കഴിഞ്ഞു.
Tag: Sandro Tonali
ടോണാലിക്ക് വാതുവെപ്പ് ആസക്തി ഉണ്ടായിരുന്നതായി ഏജന്റ്, താരത്തെ ഉടൻ ചോദ്യം ചെയ്‌തേക്കും
ഇറ്റാലിയൻ ഫുട്ബോളിനെ പിടിച്ചു കുലുക്കിയ വാതുവെപ്പ് വിവാദത്തിന് പിറകെ സാൻഡ്രോ ടോണാലി വാതുവെപ്പിന് അടിമപ്പെട്ടിരുന്നതായി വെളിപ്പെടുത്തി താരത്തിന്റെ ഏജന്റ് ആയ റിസോ. എന്നാൽ പ്രശ്നം തിരിച്ചറിഞ്ഞ താരം ഇതിനെതിരെ പോരാടുമെന്നും ബെറ്റിങ് വിവാദം ഇപ്പോൾ കൂടുതൽ പ്രശ്നങ്ങളിലേക്ക് നീങ്ങിയത് ഈ ആസക്തിയിൽ നിന്നും പുറത്തു കടക്കാൻ താരത്തിനും മറ്റനേകം യുവാക്കൾക്കും മുന്നിൽ വഴിവെച്ചേക്കും എന്നും ഏജന്റ് അഭിപ്രായപ്പെട്ടു. അതേ സമയം നിലവിലെ സംഭവ വികസങ്ങളിൽ ടോണാലി ഞെട്ടലിൽ ആണെങ്കിലും താരം പരിശീലനം തുടരുന്നതായും അടുത്ത മത്സരത്തിൽ കളത്തിൽ ഇറങ്ങാൻ സാധിച്ചേക്കും എന്നും അദ്ദേഹം പറഞ്ഞു. പിന്തുണ നൽകുന്നതിൽ ന്യൂകാസിൽ ടീമിനോടുള്ള നന്ദിയും റിസോ അറിയിച്ചു.
അതേ സമയം അന്വേഷണ സംഘത്തിന് മുന്നിൽ എത്രയും പെട്ടെന്ന് ഹാജർ ആവനാണ് ടോണാലിയുടെ ശ്രമം എന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നീണ്ട സസ്‌പെൻഷൻ അടക്കമുള്ള നടപടികൾ നേരിട്ടേക്കും എന്നുറപ്പുള്ള താരം, എത്രയും പെട്ടെന്ന് ഈ കേസിൽ തീരുമാനം ഉണ്ടാവനാണ് ആഗ്രഹിക്കുന്നത് എന്ന് ലാ ഗസെറ്റ റിപ്പോർട്ട് ചെയ്യുന്നു. ബെറ്റിങ് ആസക്തിയിൽ നിന്നും പുറത്തു കടക്കാൻ തെറാപ്പിസ്റ്റുകകളുടെ സഹായവും താരം തേടുന്നതായി വാർത്ത വന്നിരുന്നു. കേസിൽ അകപ്പെട്ട മറ്റൊരു താരമായ യുവന്റസിന്റെ ഫാഗിയോലിയുടെ അഭിഭാഷകരും പ്രോസിക്യൂഷനുമായി ചർച്ചകൾ നടക്കുന്നതായും സൂചനകൾ ഉണ്ട്. കേസിൽ ആദ്യം അകപ്പെട്ട താരത്തിന് ഒരു വർഷത്തോളം എങ്കിലും സസ്‌പെൻഷൻ ഉറപ്പാണെന്നിരിക്കെ ഇത് കുറക്കാനുള്ള വഴികൾ തേടുകയാണ് താരത്തിന്റെ അഭിഭാഷകർ.
പ്രഖ്യാപനം വന്നു!! ടൊണാലി റെക്കോർഡ് തുകയ്ക്ക് ന്യൂകാസിൽ യുണൈറ്റഡിൽ
ന്യൂകാസിൽ അവരുടെ വലിയ ട്രാൻസ്ഫർ പൂർത്തിയാക്കി കഴിഞ്ഞു. ടൊണാലിയുടെ ട്രാൻസ്ഫർ ഇന്ന് ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2028വരെയുള്ള കരാർ ന്യൂകാസിലിൽ ടൊണാലി ഒപ്പുവെച്ചു. എ സി മിലാനിൽ നിന്നാണ് താരം ഇംഗ്ലണ്ടിലേക്ക് എത്തുന്നത്. താരത്തിന് 8 മില്യൺ വാർഷിക വേതനം ലഭിക്കും. രണ്ട് മില്യൺ ആഡ് ഓണും ലഭിക്കും. 2020 മുതൽ ടൊണാലി എ സി മിലാനിൽ ഉണ്ട്. അവർക്ക് ഒപ്പം ലീഗ് കിരീടവും നേടിയിട്ടുണ്ട്
ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയ എഡി ഹൗവിന്റെ ന്യൂകാസ്റ്റിൽ യുണൈറ്റഡ് ട്രാൻസ്ഫർ മാർക്കറ്റിൽ വലിയ നീക്കങ്ങൾ തന്നെ നടത്തും എന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ടൊണാലി വരുന്നതോടെ ഇപ്പോൾ തന്നെ ശക്തമായി നിൽക്കുന്ന ന്യൂകാസിൽ മിഡ്ഫീൽഡ് അതി ശക്തമാകും.
ഏതാണ്ട് 70 മില്യൺ യൂറോക്ക് ആണ് താരത്തിനെ ഇംഗ്ലീഷ് ക്ലബ് സ്വന്തമാക്കിയത്. ന്യൂകാസിലിന്റെ ടൊണാലിക്കായുള്ള മൊത്തം പാക്കേജ് 140 മില്യണോളമാണെന്ന് ഡി മാർസിയോ പറയുന്നു. ന്യൂകാസിൽ ചരിത്രത്തിൽ ഒരു താരത്തിനായി മുടക്കുന്ന ഏറ്റവും വലിയ തുകയായിരിക്കും ഇത്.
ടൊണാലി ന്യൂകാസിൽ യുണൈറ്റഡിലേക്ക് തന്നെ!! 70 മില്യൺ എന്ന വൻ ഓഫർ മിലാൻ സ്വീകരിക്കും
ന്യൂകാസിൽ അവരുടെ വലിയ ട്രാൻസ്ഫർ പൂർത്തിയാൽകുകയാണ്. ടൊണാലിയും എ സി മിലാനും തമ്മിൽ കരാർ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. താരത്തിന് 8 മില്യൺ വാർഷിക വേതനം ലഭിക്കും. രണ്ട് മില്യൺ ആഡ് ഓണും ലഭിക്കും. 2020 മുതൽ ടൊണാലി എ സി മിലാനിൽ ഉണ്ട്. അവർക്ക് ഒപ്പം ലീഗ് കിരീടവും നേടിയിട്ടുണ്ട്
ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയ എഡി ഹൗവിന്റെ ന്യൂകാസ്റ്റിൽ യുണൈറ്റഡ് ട്രാൻസ്ഫർ മാർക്കറ്റിൽ വലിയ നീക്കങ്ങൾ തന്നെ നടത്തും എന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ടൊണാലി വരുന്നതോടെ ഇപ്പോൾ തന്നെ ശക്തമായി നിൽക്കുന്ന ന്യൂകാസിൽ മിഡ്ഫീൽഡ് അതി ശക്തമാകും.
ഏതാണ്ട് 70 മില്യൺ യൂറോക്ക് ആണ് താരത്തിനെ ഇംഗ്ലീഷ് ക്ലബ് സ്വന്തമാക്കാൻ ഒരുങ്ങുന്നത്. ഈ ഓഫർ മിലാൻ അംഗീകരിക്കും. ന്യൂകാസിലിന്റെ ടൊണാലിക്കായുള്ള മൊത്തം പാക്കേജ് 140 മില്യണോളമാണെന്ന് ഡി മാർസിയോ പറയുന്നു. ന്യൂകാസിൽ ചരിത്രത്തിൽ ഒരു താരത്തിനായി മുടക്കുന്ന ഏറ്റവും വലിയ തുകയായിരിക്കും ഇത്.
ന്യൂകാസ്റ്റിൽ യുണൈറ്റഡ് രണ്ടും കൽപ്പിച്ചു തന്നെ,മിലാന്റെ ടൊണാലിയെ സ്വന്തമാക്കാൻ ഒരുങ്ങുന്നു
ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയ എഡി ഹൗവിന്റെ ന്യൂകാസ്റ്റിൽ യുണൈറ്റഡ് ട്രാൻസ്ഫർ മാർക്കറ്റിൽ രണ്ടും കൽപ്പിച്ചു തന്നെ. എ.സി മിലാന്റെ ഇറ്റാലിയൻ മധ്യനിര താരം സാന്ദ്രോ ടൊണാലിയും ആയി ന്യൂകാസ്റ്റിൽ കരാർ ധാരണയിൽ എത്തുന്നതിനു അടുത്ത് ആണ് എന്നാണ് റിപ്പോർട്ട്.
ഏതാണ്ട് 70 മില്യൺ യൂറോക്ക് ആണ് താരത്തിനെ ഇംഗ്ലീഷ് ക്ലബ് സ്വന്തമാക്കാൻ ഒരുങ്ങുന്നത്. 23 കാരനായ താരവും ആയി ന്യൂകാസ്റ്റിൽ യുണൈറ്റഡ് ഏതാണ്ട് ധാരണയിൽ എത്തി എന്നാണ് റിപ്പോർട്ട്. തങ്ങളുടെ മുഖ്യ മധ്യനിര താരത്തെ ടീമിൽ എത്തിക്കാൻ ആയാൽ അത് ന്യൂകാസ്റ്റിലിന് വലിയ കരുത്ത് തന്നെയാവും.
എ.സി മിലാൻ താരം ടൊണാലിക്ക് ആയി ന്യൂകാസ്റ്റിൽ യുണൈറ്റഡ് ഓഫർ
എ.സി മിലാൻ മധ്യനിര താരം സാന്ദ്രോ ടൊണാലിക്ക് ആയി ന്യൂകാസ്റ്റിൽ യുണൈറ്റഡ് 50 മില്യൺ യൂറോയുടെ ആദ്യ ഓഫർ മുന്നോട്ട് വച്ചു. നേരത്തെ ഇന്റർ മധ്യനിര താരം നികോള ബരേല്ലക്ക് ആയും ന്യൂകാസ്റ്റിൽ രംഗത്ത് വന്നിരുന്നു. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയ ന്യൂകാസ്റ്റിൽ ടീം ശക്തമാക്കാൻ ആണ് ഒരുങ്ങുന്നത്.
എന്നാൽ താരത്തിന് ആയി ഇതിലും വലിയ തുക എ.സി മിലാൻ പ്രതീക്ഷിക്കുന്നു എന്നാണ് സൂചന. അതിനാൽ തന്നെ ഈ ഓഫർ അവർ തള്ളിക്കളയാൻ ആണ് സാധ്യത. അതേസമയം 23 കാരനായ ഇറ്റാലിയൻ താരത്തിന് ആയി ചെൽസിയും താൽപ്പര്യം കാണിച്ചിട്ടുണ്ട്. എന്നാൽ ഇത് വരെ ഔദ്യോഗികമായി ചെൽസി മിലാനെ സമീപിച്ചിട്ടില്ല.
മിലാൻ മിഡ്ഫീൽഡിൽ ടൊണാലി തുടരും, താരത്തിന് പുതിയ കരാർ
എ സി മിലാൻ മിഡ്ഫീൽഡിലെ യുവ പ്രതീക്ഷയായ ടൊണാലി ക്ലബിൽ പുതിയ കരാർ ഒപ്പുവെക്കും. 2027വരെയുള്ള കരാർ ആകും ടൊണാലിക്ക് എ സി മിലാൻ നൽകുക. ഇന്ന് വൈകിട്ട് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 22കാരനായ സാൻഡ്രോ ടൊണാലി അവസാന രണ്ട് വർഷമായി മിലാനിൽ ഉണ്ട്. കഴിഞ്ഞ വർഷം ആയിരുന്നു സ്ഥിര കരാറിൽ എ സി മിലാന്റെ ഭാഗമായത്. അതിനു മുമ്പ് ബ്രെസിയയിൽ നിന്ന് ലോണടിസ്ഥാനത്തിൽ ആയിരുന്നു താരം കളിച്ചിരുന്നത്.
വലിയ മിലാൻ ആരാധകനായ ടൊണാലി മിലാനിൽ വരാൻ വേതനം കുറക്കാൻ വരെ തയ്യാറായിരുന്നു. കഴിഞ്ഞ സീസണിൽ മിലാന് വേണ്ടി ലീഗിൽ 36 മത്സരങ്ങളിൽ ഇറങ്ങിയ അദ്ദേഹം സീരി എയിൽ മിലാനെ ഒന്നാം സ്ഥാനത്തെത്തിക്കാൻ സഹായിച്ചിരുന്നു. 5 ഗോളും രണ്ട് അസിസ്റ്റും താൻ കഴിഞ്ഞ സീരി എ സീസണിൽ തന്റെ പേരിൽ കുറിച്ചു.
ഇറ്റാലിയൻ ദേശീയ ടീമിലെയും സ്ഥിര സാന്നിദ്ധ്യമാണ് ടൊണാലി ഇപ്പോൾ.
സാൻഡ്രോ ടോണാലി എ.സി മിലാനിലേക്ക്
ഇറ്റാലിയൻ താരം സാൻഡ്രോ ടോണാലി എ.സി മിലാനിലേക്ക്. ഏകദേശം 30 മില്യൺ യൂറോ നൽകിയാണ് താരത്തെ എ.സി മിലാൻ ബ്രെഷ്യയിൽ നിന്ന് താരത്തെ സ്വന്തമാക്കുന്നത്. നേരത്തെ മറ്റൊരു ഇറ്റാലിയൻ ടീമായ ഇന്റർ മിലാൻ താരത്തെ സ്വന്തമാക്കാൻ രംഗത്ത് ഉണ്ടായിരുന്നെങ്കിലും ബാഴ്‌സലോണ താരം വിദാലിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നതുകൊണ്ട് അവർ പിന്മാറുകയായിരുന്നു.
അഞ്ച് വർഷത്തെ കരാറിലാണ് താരം എ.സി മിലാനിൽ എത്തുകയെന്നാണ് കരുതപ്പെടുന്നത്. 20കാരനായ ടോണാലി തന്റെ ആദ്യ സെരി എ സീസണിൽ പുറത്തെടുത്ത മികച്ച പ്രകടനമാണ് താരത്തെ സ്വന്തമാക്കാൻ ഇറ്റലിയിലെ വമ്പന്മാർ രംഗത്തെത്താൻ കാരണം. ഈ സീസൺ ടോണാലിയുടെ ടീം സെരി ബിയിലേക്ക് തരം താഴ്ത്തപ്പെട്ടെങ്കിലും ഒരു ഗോളും ഏഴ് അസിസ്റ്റുകളും ഈ താരം സ്വന്തമാക്കിയിരുന്നു.