സിംഗപ്പൂരിന് എതിരെ ജിങ്കൻ കളിക്കാൻ സാധ്യത ഇല്ല

നാളെ ഇന്ത്യ വിയറ്റ്നാമിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ സിംഗപ്പൂരിനെ നേരിടാൻ ഇരിക്കുകയാണ്. ആദ്യ മത്സരത്തിൽ ഇന്ത്യയുടെ ആദ്യ ഇലവനിൽ ജിങ്കൻ ഉണ്ടാകില്ല എന്നാണ് റിപ്പോർട്ടുകൾ. ജിങ്കൻ വിസ പ്രശ്നങ്ങൾ കാരണം വിയറ്റ്നാമിൽ എത്താൻ വൈകിയിരുന്നു. അതു കൊണ്ട് ആദ്യ മത്സരത്തിൽ ജിങ്കന് വിശ്രമം നൽകാൻ ആണ് സ്റ്റിമാചിന്റെ തീരുമാനം.

ജിങ്കനും ചിങ്ലൻസനയും ആണ് വൈകി എത്തിയത്. ഇരുവരും രണ്ടാം മത്സരത്തിൽ മാത്രമെ കളിക്കാൻ സധ്യതയുള്ളൂ. നാളെ അൻവർ അലിയും നരേന്ദ്രയും ഇന്ത്യയുടെ സെന്റർ ബാക്ക് കൂട്ടുകെട്ട് ആകാൻ ആണ് സാധ്യത. നാളെ വൈകിട്ട് 5.30നാണ് ഇന്ത്യ സിംഗപ്പൂർ മത്സരം.

സന്ദേശ് ജിങ്കന് പുതിയ ക്ലബ്, ഇനി ബെംഗളൂരു എഫ് സിയിൽ

ഇന്ത്യൻ സെന്റർ ബാക്ക് സന്ദേശ് ജിങ്കന് പുതിയ ക്ലബ്. ജിങ്കനെ ബെംഗളൂരു എഫ് സിയാണ് സ്വന്തമാക്കിയത്. എ ടി കെ മോഹൻ ബഗാൻ വിട്ട താരത്തിന് വിദേശത്ത് നിന്ന് ഓഫറുകൾ ഉണ്ട് എന്ന് വാർത്തകൾ ഉയർന്നു എങ്കിലും അവസാനം താരം ഐ എസ് എല്ലിൽ തന്നെ പുതിയ ക്ലബ് കണ്ടെത്തുക ആയിരുന്നു‌. ജിങ്കനെ ഒരു വർഷത്തെ കരാറിൽ ആണ് ബെംഗളൂരു എഫ് സി സ്വന്തമാക്കിയത്‌. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു. മുമ്പ് കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കുമ്പോൾ ലോൺ അടിസ്ഥാനത്തിൽ ബെംഗളൂരുവിന് ഒപ്പം ഐ ലീഗിൽ ജിങ്കൻ കളിച്ചിട്ടുണ്ട്.

https://twitter.com/bengalurufc/status/1558653286160379904?t=oBiGGCYftjI8PRELQLAIPg&s=19

ജിങ്കന്റെ പ്രകടനങ്ങളിൽ മോഹൻ ബഗാൻ കോച്ച് ഫെറാണ്ടോ തൃപ്തനല്ല എന്നതിനാൽ ആയിരുന്നു മോഹൻ ബഗാൻ ജിങ്കനെ ഒഴിവാക്കിയത്. നേരത്തെ മോഹൻ ബഗാൻ വിട്ട് ക്രൊയേഷ്യയിൽ പോയ ജിങ്കൻ പരിക്ക് കാരണം തിരികെ ബഗാനിലേക്ക് വരികയായിരുന്നു. രണ്ട് സീസൺ മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടായിരുന്നു ജിങ്കൻ എ ടി കെയിൽ എത്തിയത്.

29കാരനായ താരത്തിന്റെ വരവ് ബെംഗളൂരു എഫ് സിക്ക് ഗുണമാകും.

Story Highlight: Bengaluru FC Signed Sandesh Jhingan

“തെറ്റ് അംഗീകരിക്കുന്നു, സ്വയം നന്നാവും” ജിങ്കൻ മാപ്പു പറഞ്ഞു, തന്റെ കുടുംബത്തെ വേട്ടയാടരുത് എന്ന് അപേക്ഷയും

മോഹൻ ബഗാൻ താരം സന്ദേശ് ജിങ്കൻ താൻ നടത്തിയ സ്ത്രീ വിരുദ്ധ പ്രസ്താവനയിൽ മാപ്പു പറഞ്ഞു. തനിക്ക് തെറ്റു പറ്റി എന്ന് അംഗീകരിക്കുന്നു എന്നും ഇതിൽ നിന്ന് പാഠങ്ങൾ പഠിച്ച് താൻ ഒരു മെച്ചപ്പെട്ട മനുഷ്യനായി മാറാൻ ശ്രമിക്കും എന്നും താരം ട്വിറ്ററിൽ പങ്കുവെച്ച ഒരു ഔദ്യോഗിക വീഡിയോയിൽ പറയുന്നു. നേരത്തെ ജിങ്കൻ മാപ്പു പറഞ്ഞിരുന്നു എങ്കിലും തെറ്റ് അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. ഇപ്പോൾ തെറ്റ് അംഗീകരിച്ചതോടെ പ്രതിഷേധം അടങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

താരത്തിനെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഉൾപ്പെടെ നാനാഭാഗത്ത് നിന്നും പ്രതിഷേധം ഉയർന്നിരുന്നു. വിദേശ മാധ്യമങ്ങൾ അടക്കം വാർത്തയുമായി രംഗത്ത് എത്തിയ സമയത്താണ് ജിങ്കൻ പുതിയ മാപ്പുമായി എത്തിയത്. തന്നോട് വെറുപ്പുള്ളവർ തന്റെ കുടുംബത്തെ അസഭ്യം പറയുന്നുണ്ട് എന്നും അവരെ വംശീയമായി അധിക്ഷേപിക്കുന്നുണ്ട് എന്നും ജിങ്കൻ ആരോപണം ഉന്നയിച്ചു. ഇത് നിർത്തണം എന്ന് താരം അപേക്ഷിച്ചു. ജിങ്കൻ പ്രതിഷേധം കാരണം തന്റെ ഇൻസ്റ്റാഗ്രാം പേജ് കളയേണ്ടി വന്നിരുന്നു

പ്രതിഷേധം ശക്തം! സന്ദേശ് ജിങ്കൻ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തു രക്ഷപ്പെട്ടു

വിവാദ പ്രസ്താവന വലിയ പ്രതിഷേധങ്ങൾ ക്ഷണിച്ചു വരുത്തിയതോടെ ഇന്ത്യൻ ഫുട്ബോൾ താരം സന്ദേശ് ജിങ്കൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തു. മൂന്നേകാൽ ലക്ഷത്തോളം ഫോളോവേഴ്സ് ഉണ്ടായിരുന്ന അക്കൗണ്ട് ആണ് ജിങ്കൻ ഉപേക്ഷിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാൻ മത്സര ശേഷമയിരുന്നു ജിങ്കൻ ബ്ലാസ്റ്റേഴ്സിന് എതിരെ സ്ത്രീവിരുദ്ധമായ പ്രസ്താവന പറഞ്ഞത്. ഇതിനു ശേഷം ജിങ്കനെതിരെ ഫുട്ബോളിൽ നിന്നും ഫുട്ബോളിന് പുറത്ത് നിന്നും എല്ലാം പ്രതിഷേധം ഉയർന്നിരു‌ന്നു.

ജിങ്കൻ രണ്ട് ദിവസങ്ങൾ കൊണ്ട് അയ്യായിരത്തോളം ഫോളോവേഴ്സിനെ ഇൻസ്റ്റഗ്രാമ നഷ്ടമാവുകയും ചെയ്തിരുന്നു. താരത്തെ കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സ് ക്ലബും അൺഫോളോ ചെയ്തിരുന്നു. ജിങ്കൻ മാപ്പു പറഞ്ഞു എങ്കിലും തെറ്റ് സമ്മതിക്കാനോ തിരുത്താനോ തയ്യാറായിരുന്നില്ല. ബ്ലാസ്റ്റേഴ്സ് ആരാധകരായ മഞ്ഞപ്പട ജിങ്കന്റെ ടിഫോ കഴിഞ്ഞ ദിവസം കത്തിച്ചുരുന്നു. ഇൻസ്റ്റഗ്രാം കളഞ്ഞു എങ്കിലും താരം ട്വിറ്ററിൽ ഇപ്പോഴും ഉണ്ട്.

ഐ എസ് എല്ലിൽ 100 ക്ലബിൽ സന്ദേശ് ജിങ്കനും

എടികെ മോഹൻ ബഗാന്റെ സന്ദേശ് ജിങ്കൻ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ‌എസ്‌എൽ) എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തിൽ ഇറങ്ങിയതോടെ 100 ക്ലബിൽ എത്തി. ജിങ്കന്റെ 100-ാം മത്സരമായിരുന്നു ഇത്. ഈ നാഴികക്കല്ലിൽ എത്തുന്ന 11-ാമത്തെ കളിക്കാരനും ഏഴാമത്തെ പ്രതിരോധക്കാരനുമായി ജിങ്കൻ മാറി.

100 മത്സരങ്ങളിൽ 97ലും ഡിഫൻഡർ സ്റ്റാർട്ട് ചെയ്യുക ആയിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കായാണ് ജിങ്കൻ തന്റെ ഭൂരിഭാഗം മത്സരങ്ങളും കളിച്ചത് – 100-ൽ 76ഉം കേരള ബ്ലാസ്റ്റേഴ്സിനായിരുന്നു താരം കളിച്ചത്. ഹീറോ ഐഎസ്‌എല്ലിൽ ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതിന്റെ റെക്കോർഡും ജിങ്കനാണ്.

തനിക്ക് എല്ലാം നൽകിയത് കേരള ബ്ലാസ്റ്റേഴ്‌സ് എന്ന് സന്ദേശ് ജിങ്കൻ

തന്റെ ഫുട്ബോൾ ജീവിതത്തിൽ തനിക്ക് എല്ലാം നൽകിയത് കേരള ബ്ലാസ്റ്റേഴ്‌സ് ആണെന്ന് മുൻ താരം സന്ദേശ് ജിങ്കൻ. കേരളം തനിക്ക് രണ്ടാമത്തെ വീട് പോലെയാണെന്നും തന്നോടും തന്റെ കുടുംബത്തോടും അവിടെത്തെ ജനങ്ങൾ നല്ല രീതിയിലാണ് പെരുമാറിയതെന്നും ജിങ്കൻ പറഞ്ഞു. 2014ൽ ക്ലബ്ബിൽ ചേർന്നത് മുതൽ ക്ലബ് വിടുന്നത് വരെയുള്ള കാലം തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമായിരുന്നെന്നും ഈ സമയത്താണ് ഒരു വ്യക്തി എന്ന നിലയിലും ഒരു കളിക്കാരൻ എന്ന നിലയിൽ താൻ ഒരുപാട് വളർന്നതെന്നും സന്ദേശ് ജിങ്കൻ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സിന്റെ കൂടെ ഒരുപാട് നല്ല നിമിഷങ്ങൾ ഉണ്ടായിരുന്നെന്നും രണ്ട് തവണ ഫൈനലിൽ എത്തിയ കാര്യവും ജിങ്കൻ ഓർമിപ്പിച്ചു. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി അരങ്ങേറ്റം കുറിച്ച മത്സരം താൻ ഇപ്പോഴും ഓർക്കുന്നുണ്ടെന്നും അന്ന് കളിച്ചപ്പോൾ ആരാധകരെകൊണ്ട് ഗ്രൗണ്ട് മുഴുവൻ കുലുങ്ങുന്നത് പോലെ തോന്നിയെന്നും ജിങ്കൻ പറഞ്ഞു. ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം നടത്തിയ മത്സരവും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി അരങ്ങേറ്റം നടത്തിയ മത്സരവും താൻ ജീവിതത്തിൽ എന്നും ഓർക്കുമെന്നും മുൻ കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ പറഞ്ഞു.

കഴിഞ്ഞ മെയ് മാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് വിടുകയാണെന്ന് സന്ദേശ് ജിങ്കൻ പ്രഖ്യാപിച്ചത്. എന്നാൽ ഏത് ക്ലബിലേക്കാണ് താൻ പോവുന്നതെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ഒരുപാട് ഓഫറുകൾ തനിക്ക് മുൻപിൽ ഉണ്ടെന്നും ജിങ്കൻ പറഞ്ഞു. നിലവിൽ മൂന്നിൽ കൂടുതൽ ഓഫറുകൾ തനിക്ക് മുൻപിൽ ഉണ്ടെന്നും എന്നാൽ അത് ഇന്ത്യൻ ക്ലബാണോ വിദേശ ക്ലബാണോ എന്ന് തനിക്ക് പറയാൻ കഴിയില്ലെന്നും ജിങ്കൻ പറഞ്ഞു.

ISL ൽ 50 മത്സരങ്ങൾ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമായി സന്ദേശ് ജിങ്കൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ 50 മത്സരങ്ങൾ എന്ന നാഴികക്കല്ല് പിന്നിടുന്ന ആദ്യ ഇന്ത്യൻ താരമായി കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ. ഡൽഹി ഡൈനാമോസിനെതിരായ മത്സരത്തിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പടത്തലവൻ ഈ നേട്ടം സ്വന്തമാക്കിയത്. ഐഎസ്എല്ലിലെ തകർപ്പൻ പ്രകടനത്തോട് കൂടി ഇന്ത്യൻ ഫുട്ബോളിൽ സ്വന്തമായൊരു ഇടമുണ്ടാക്കിയ താരങ്ങളിലൊരാളാണ് സന്ദേശ് ജിങ്കൻ. കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്‌സിനോടൊപ്പം ജിങ്കന്റെ നാലാം സീസണാണിത്. രണ്ടു തവണ ഫൈനൽ വരെ എത്തിയെങ്കിലും കപ്പുയർത്താനുള്ള ഭാഗ്യം ജിങ്കാനും ബ്ലാസ്റ്റേഴ്‌സിനുമുണ്ടായിട്ടില്ല.

24 കാരനായ സന്ദേശ് ജിങ്കൻ തകർപ്പൻ ടാക്ക്ലിങ്ങുകളിലൂടെയും പെര്ഫോമന്സിലൂടെയുമാണ്‌ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സ്നേഹം പിടിച്ച് പറ്റിയത്. മൂന്നു തവണ ലോണിൽ ക്ലബ്ബ് വിട്ട് പോയെങ്കിലും മൂന്നു തവണയും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ജിങ്കാൻ തിരിച്ചു കൊണ്ട് വന്നു. എന്നാൽ ഏറ്റവുമധികം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ കളിച്ചത് ജിങ്കന്റെ സഹതാരമായ ബ്ലാസ്റ്റേഴ്സ്റ്റിന്റെ ഇയാൻ ഹ്യുമാണ്. ATK ക്ക് വേണ്ടിയും രണ്ടു സീസണുകളിൽ ഹ്യൂം കളിച്ചിരുന്നു

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version