ബാഴ്സലോണ താരം സാമുവൽ ഉംറ്റിട്ടി അവസാനം ക്ലബ് വിട്ടു. ഉംറ്റിറ്റിയെ ഇറ്റാലിയൻ ടീം ലെഷെ ആണ് സൈൻ ചെയ്തിരിക്കുന്നത്. 2023വരെയുള്ള കരാർ താരം ഇറ്റാലിയൻ ക്ലബിൽ ഒപ്പുവെക്കും. നാളെ ഉംറ്റിറ്റി തന്റെ മെഡിക്കൽ പൂർത്തിയാക്കാനായി ഇറ്റലിയിൽ എത്തും.
സീരി എയിലേക്ക് സ്ഥാനക്കയറ്റം നേടിയെത്തിയ ടീമാണ് ലെഷെ. 2018 ൽ കാൽമുട്ടിന് പരിക്കേറ്റത് മുതൽ ഉംറ്റിറ്റിയുടെ കരിയർ പിറകോട്ടാണ് സഞ്ചരിക്കുന്നത്. ബാഴ്സലോണയിൽ എത്തിയ കാലത്ത് ലോക ഫുട്ബോളിലെ ഏറ്റവും മികച്ച സെന്റർ ബാക്കുകളിലൊന്നായി കണക്കാക്കപ്പെടുന്ന ഉംറ്റിറ്റി ഇപ്പോൾ കുറേ കാലമായി ബാഴ്സലോണ ബെഞ്ചിൽ ഇരിക്കുന്ന അവസ്ഥയിലാണ്.
ബാഴ്സലോണ താരം സാമുവൽ ഉംറ്റിട്ടിയെ ടീമിൽ എത്തിക്കാൻ ഇറ്റാലിയൻ ടീം ലെച്ചേ. സീരി എയിലേക്ക് സ്ഥാനക്കയറ്റം നേടിയെത്തിയ ലെച്ചേ ബാഴ്‌സലോണയുമായി ചർച്ചകൾ നടത്തി വരികയെണെന്ന് ഡി മർസിയോ റിപ്പോർട്ട് ചെയ്യുന്നു. റെന്നെയിലേക്കും ലിയോണിലേക്കും കൂടുമാറാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടത്തിന് പിറകെ എത്രയും പെട്ടെന്ന് പുതിയ ക്ലബ്ബ് കംടുപിടിക്കാനുള്ള ശ്രമത്തിൽ ആയിരുന്നു താരത്തിന്റെ ഏജന്റും ബാഴ്‌സലോണയും.
Credit: Twitter
ഇനിയും ജൂൾസ് കുണ്ടേയെ രെജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത ബാഴ്‌സലോണ എത്രയും പെട്ടെന്ന് കഴിയുന്നത്ര കൈമാറ്റ നീക്കങ്ങൾ ഈ വാരം തന്നെ പൂർത്തിയാക്കാനുള്ള നീക്കത്തിലാണ്. സീരി ബി ജേതാക്കളായി സീരി എയിലേക്ക് എത്തുന്ന ലെച്ചേക്ക് ടീമിന്റെ പ്രതിരോധം ശകതമാക്കാൻ പരിചയസമ്പന്നനായ ഒരു താരത്തെ എത്തിക്കാൻ ഉംറ്റിട്ടിയിലൂടെ സാധിക്കും. ബാഴ്‌സലോണയിൽ നിന്നാൽ ബെഞ്ചിൽ തന്നെ സ്ഥാനം ഉറപ്പായ താരത്തിന് ഈ മാറ്റം ആശ്വാസമാകും.
പരിക്കിനെ മാറ്റി നിർത്താൻ സാധിച്ചാൽ സീസണിൽ മികച്ച ഒരവസരമാണ് ഉംറ്റിട്ടിയെ കാത്തിരിക്കുന്നത്. സീസൺ ആരംഭിച്ചിട്ടുള്ളതിനാൽ ഉംറ്റിട്ടിയെ എത്തിക്കാൻ ലെച്ചേ ശക്തമായി തന്നെ ശ്രമിക്കുന്നതായാണ് സൂചനകൾ. കുറഞ്ഞ ദിവസങ്ങൾ മാത്രം ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ഉള്ളൂ എന്നതിനാൽ ബാഴ്സലോണയും കൈമാറ്റ നീക്കങ്ങൾ വേഗത്തിലാക്കാൻ ശ്രമിക്കും.
ലോകകപ്പ് സെമിയിൽ ബെൽജിയത്തെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് ഫ്രാൻസ് ലോകകപ്പ് ഫൈനലിൽ. ഡിഫൻഡർ സാമുവൽ ഉംറ്റിറ്റിയാണ് അവരുടെ വിജയ ഗോൾ നേടിയത്. ശക്തമായ ബെൽജിയൻ ആക്രമണ നിരയെ വരിഞ്ഞ് കെട്ടിയ ഫ്രാൻസ് പ്രതിരോധ നിരയുടെ പ്രകടനവും ഫ്രാൻസിന്റെ വിജയത്തിൽ നിര്ണായകമായി. ഇംഗ്ലണ്ട്- ക്രോയേഷ്യ മത്സരത്തിലെ വിജയികളെയാണ് അവർ ഫൈനലിൽ നേരിടുക.
മത്സരത്തിന്റെ തുടക്കം ബെൽജിയം മികച്ച ആധിപത്യമാണ് പുലർത്തിയത്. 16 ആം മിനുട്ടിലാണ് ബെല്ജിയത്തിന് ആദ്യ അവസരം ലഭിച്ചത്. പക്ഷെ ഹസാർഡിന്റെ ഷോട്ട് പുറത്തേക്കാണ് പോയത്. ബെൽജിയം കൗണ്ടർ അറ്റാക്കിനെ ഭയന്ന് ഫ്രാൻസ് സ്വന്തം പകുതിയിൽ തന്നെ തുടർന്നപ്പോൾ മത്സരത്തിലെ ഭൂരിഭാഗം സമയവും പന്ത് ബെൽജിയത്തിന്റെ കയ്യിലായിരുന്നു.
21 ആം മിനുട്ടിൽ അൽഡർവീൽഡിന്റെ ഷോട്ട് മനോഹര സേവിലൂടെ ഫ്രാൻസ് ഗോളി തടുത്തിട്ടത് ഫ്രാന്സിന് ഭാഗ്യമായി. 31 ആം മിനുട്ടിൽ ഫ്രാൻസിന് മികച്ച അവസരം ലഭിച്ചെങ്കിലും ജിറൂദിന് ഫിനിഷ് ചെയ്യാനായില്ല. പിന്നീട് ഏറെ വൈകാതെ എംബപ്പേ നൽകിയ പാസും ജിറൂദിന് ഗോളാക്കാനായില്ല. 40 ആം മിനുട്ടിൽ ഫ്രാൻസിന്റെ പവാർഡിന്റെ ഷോട്ട് തിബോ കോർട്ടോ തടുത്ത് മാറ്റിയത് കൊണ്ട് മാത്രമാണ് ഗോളാകാതെ പോയത്. പിന്നീടും ഫ്രാൻസ് അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ആദ്യ പകുതിയിൽ ഗോൾ നേടാൻ അവർക്കായില്ല.
രണ്ടാം പകുതി 5 മിനുട്ട് പിന്നിട്ടപ്പോൾ ഫ്രാൻസിന്റെ ഗോൾ എത്തി. കോർണറിൽ നിന്ന് സാമുവൽ ഉംറ്റിറ്റിയുടെ ഹെഡർ ബെൽജിയം വലയിൽ. 59 ആം മിനുട്ടിൽ ഡംമ്പലയെ പിൻവലിച്ച ബെൽജിയം മേർട്ടൻസിനെ ഇറക്കി. ഡു ബ്രെയ്നക്ക് ഉടനെ ലഭിച്ച അവസരം പക്ഷെ താരം നഷ്ടപ്പെടുത്തി. മേർട്ടൻസ് തുടർച്ചയായി ഫ്രാൻസ് ബോക്സിലേക്ക് പന്തുകൾ എത്തിച്ചതോടെ ഫ്രാൻസ് പ്രതിരോധത്തിന് ജോലി കൂടി.
80 ആം മിനുട്ടിൽ വിറ്റ്സലിന്റെ ഷോട്ട് ഫ്രാൻസ് ഗോളി ലോറിസ് തടുത്തു. പിന്നീടും ബെൽജിയം ഏതാനും അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും വിലപ്പെട്ട സമനില ഗോൾ നേടാൻ അവർക്കായില്ല.