ചെൽസിയുടെ സാം കെറിന് ACL ഇഞ്ച്വറി

ചെൽസി വനിതാ ടീമിന്റെ പ്രധാന സ്ട്രൈക്കർ സാം കെറിന് പരിക്ക്. താരത്തിന് എ സി എൽ ഇഞ്ച്വറി ഏറ്റതായി ക്ലബ് സ്ഥിരീകരിച്ചു. മൊറോക്കോയിലെ പരിശീലന ക്യാമ്പിനിടെയിൽ ആണ് സാം കെറിന് ആന്റീരിയർ ക്രൂസിയേറ്റ് ലിഗമെന്റിന് (ACL) പരിക്കേറ്റത്. ഈ സീസണിൽ സാം കെർ ഇനി കളിക്കാൻ സാധ്യതയില്ല.

ഓസ്‌ട്രേലിയൻ ഇന്റർനാഷണൽ 2019ൽ ആയിരുന്നു ചെൽസിയിൽ എത്തിയത്. ചെൽസിക്ക് ആയി 128 മത്സരങ്ങളിൽ നിന്ന് 99 ഗോളുകൾ അവർ നേടിയിട്ടുണ്ട്. നാല് വനിതാ സൂപ്പർ ലീഗ് കിരീടങ്ങൾ, മൂന്ന് എഫ്‌എ കപ്പ് കിരീടം, രണ്ട് വനിതാ ലീഗ് കപ്പ് കിരീടം, 2020 ലെ വനിതാ കമ്മ്യൂണിറ്റി ഷീൽഡ് എന്നിവ ചെൽസിക്ക് ഒപ്പം നേടാൻ സാം കെറിനായിരുന്നു.

ഓസ്‌ട്രേലിയക്ക് വമ്പൻ തിരിച്ചടി ലോകകപ്പിലെ ആദ്യ 2 കളികളിൽ സാം കെർ ഉണ്ടാവില്ല

വനിത ലോകകപ്പിൽ ആതിഥേയരായ ഓസ്‌ട്രേലിയക്ക് വമ്പൻ തിരിച്ചടി. അവരുടെ സൂപ്പർ താരവും ക്യാപ്റ്റനും ആയ സാം കെർ ആദ്യ രണ്ടു ഗ്രൂപ്പ് മത്സരങ്ങൾ കളിക്കില്ല എന്നു അവർ അറിയിച്ചു. പരിശീലനത്തിന് ഇടയിൽ കാഫിന് പരിക്കേറ്റത് ആണ് താരത്തിന് വിനയായത്.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ ആയ ചെൽസി താരത്തിന്റെ അഭാവം ഓസ്‌ട്രേലിയക്ക് വലിയ നഷ്ടം ആണ്. ഇന്ന് 3.30 നു നടക്കുന്ന ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ അയർലന്റ് ആണ് ഓസ്‌ട്രേലിയയുടെ ആദ്യ എതിരാളികൾ. ഈ മത്സരവും 27 നു നടക്കുന്ന നൈജീരിയക്ക് എതിരായ മത്സരവും ഇതോടെ സാം കെറിനു നഷ്ടമാകും.

സാം കെർ മാജിക്ക് ചെൽസിയിൽ തുടരും

വനിതാ സൂപ്പർ ലീഗ് ചാമ്പ്യൻമാരായ ചെൽസി ഓസ്‌ട്രേലിയൻ ഫോർവേഡ് സാം കെറുമായി പുതിയ കരാർ ഒപ്പുവെച്ചു. രണ്ട് വർഷത്തെ കരാറിൽ ആണ് താരം ഒപ്പുവച്ചത്. 28കാരിയായ കെർ ചെൽസിക്കായി ഇതുവരെ 47 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 39 ഗോളുകൾ താരം ഈ കുറച്ച് മത്സരങ്ങളിൽ നിന്ന് നേടി.

2019 നവംബറിൽ രണ്ടര വർഷത്തെ കരാറിൽ ആയിരുന്നു കെർ ചെൽസിയിലേക്ക് എത്തിയത്. ചെൽസിക്ക് ഒപ്പം രണ്ടു WSL കിരീടങ്ങൾ നേടിയ താരം‌ കഴിഞ്ഞ തവണ ചെൽസിയെ ചാമ്പ്യൻസ് ലീഗിൽ എത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചിരുന്നു. ലോകത്തെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വനിതാ ഫുട്ബോൾ താരങ്ങളിൽ ഒരാളായി ഈ പുതിയ കരാറോടെ കെർ മാറും

സാം കെറിന് യങ് ഓസ്ട്രേലിയൻ ഓഫ് ദി ഇയർ പുരസ്കാരം

ഓസ്ട്രേലിയൻ വനിതാ ഫുട്ബോൾ താരത്തിനെ യങ് ഓസ്ട്രേലിയൻ ഓദ് ദി ഇയറായി തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽകം ടേൺ ബുൾ ആണ് സാം കെറിനെ പുരസ്കാര ജേതാവായി പ്രഖ്യാപിച്ചത്.

കഴിഞ്ഞ വർഷം ഓസ്ട്രേലിയൻ രാജ്യാന്തര ടീമിനായി നടത്തിയ മികച്ച പ്രകടനമാണ് കെറിനെ പുരസ്കാരത്തിന് അർഹ ആക്കിയത്. രാജ്യത്തെ കായികരംഗത്ത് വനിതകൾക്ക് മൊത്തം പ്രചോദനമാണ് കെർ എന്നതാണ് അവാർഡ് കെറിൽ എത്താൻ കാരണം. 2017ൽ ഓസ്ട്രേലിയൻ ടീമിനു വേണ്ടിയും ക്ലബ് ഫുട്ബോളിലും പകരം വെക്കാൻ ഇല്ലാത്ത പ്രകടനമാണ് കെർ നടത്തിയത്.

ഓസ്ട്രേലിയയെ ലോക റാങ്കിംഗിൽ ആദ്യമായി ആദ്യ അഞ്ചിൽ കെർ എത്തിച്ചിരുന്നു. അമേരിക്കൻ ലീഗിൽ സ്കോറിംഗിൽ റെക്കോർഡ് ഇട്ട കെർ ഇപ്പോൾ ഓസ്ട്രേലിയൻ ലീഗിൽ നിലവിലെ ടോപ്പ് സ്കോററുമാണ്. ഈ പുരസ്കാരം വനിതാ സ്പോർട്സിനുള്ള അംഗീകാരമായാണ് കാണുന്നത് എന്ന് കെർ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version