“ഇന്ത്യ മികച്ച ക്രിക്കറ്റ് കളിക്കുന്നതിനാലാണ് എല്ലാം ജയിക്കുന്നത്” – സൽമാൻ ബട്ട്

ഇന്ത്യക്ക് ഇന്ത്യയുടെ മേലെയുള്ള പ്രതീക്ഷകൾ സംരക്ഷിക്കാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നതായി മുൻ പാകിസ്താൻ താരം സൽമാൻ ബട്ട്. എല്ലാ മത്സരങ്ങളും വിജയിച്ചതോടെ ഇന്ത്യക്ക് മേൽ ആരാധകരുടെ വലിയ പ്രതീക്ഷ ഉണ്ട് എന്ന് അദ്ദേഹം പറഞ്ഞു. “അവരുടെ ആധിപത്യ പ്രകടനങ്ങൾ കാരണം ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷകൾ ക്രമാതീതമായി വർദ്ധിച്ചു. ഒരു ലോകകപ്പിൽ അവരുടെ എല്ലാ മത്സരങ്ങളും ഇത്ര സമഗ്രമായി ജയിച്ചത് മുമ്പ് സംഭവിച്ചിട്ടില്ല‌. ഇന്ത്യക്ക് ഈ പ്രതീക്ഷകൾ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ”ബട്ട് പറഞ്ഞു.

“ഇന്ത്യ കളിക്കുന്നത് വ്യത്യസ്ത ഗ്രൗണ്ടിലാണ്. അവർ ഒരേ വേദിയിൽ രണ്ട് മത്സരങ്ങൾ കളിച്ചിട്ടില്ല. ചുവന്ന മണ്ണിലും കറുത്ത മണ്ണിലും അവർ മികച്ച പ്രകടനം കാഴ്ചവച്ചു. എല്ലാത്തരം സാഹചര്യങ്ങളിലും അവർ പ്രകടനം നടത്തിയിട്ടുണ്ട്. അവർ മികച്ച ക്രിക്കറ്റ് കളിക്കുന്നതിനാലാണ് അവർ എല്ലാം ജയിക്കുന്നത്,” ബട്ട് കൂട്ടിച്ചേർത്തു.

“രണ്ട് മത്സരങ്ങൾ പുറത്തിരുന്നത് കൊണ്ട് ഗില്ലിന്റെ ഫോം നഷ്ടപ്പെടില്ല” – സൽമാൻ ബട്ട്

ഇന്ത്യൻ ഓപ്പണർ ശുഭ്‌മാൻ ഗില്ലിന് കുറച്ച് ദിവസത്തേക്ക് പുറത്തിരുന്നു എന്നത് കൊണ്ട് ഫോം നഷ്ടപ്പെടില്ലെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ബട്ട്. തന്റെ യുട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ബട്ട്, ഡെങ്കിപ്പനി ബാധിച്ചതിനാൽ ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങൾ ഗില്ലിന് നഷ്‌ടമായിരുന്നു.

“ഒരു കളിക്കാരന് കുറച്ച് ദിവസം പുറത്ത് ഇരുന്നാൽ ഫോം നഷ്ടപ്പെടില്ല. അത് വലിയ മാറ്റമൊന്നും ഉണ്ടാക്കില്ല. എന്തെങ്കിലും ദൗർബല്യമുണ്ടെങ്കിൽ പോലും, പരിശീലന സമയത്ത് അദ്ദേഹം അത് പരിഹരിക്കുമായിരുന്നു,” ബട്ട് പറഞ്ഞു

“ഗിൽ തിരിച്ചെത്തിയാൽ അത് ടീം ഇന്ത്യക്ക് വൻ നേട്ടമാകും. കഴിഞ്ഞ 18 മാസമായി അദ്ദേഹം ആ ടീമിന്റെ പ്രധാന അംഗമാണ്. മറ്റാരേക്കാളും കൂടുതൽ റൺസ് നേടിയ ഒരു പ്രധാന കളിക്കാരനാണ് അദ്ദേഹം.” ബട്ട് കൂട്ടിച്ചേർത്തു.

വെസ്റ്റിന്‍ഡീസിനെതിരെയുള്ള പരാജയം ഇന്ത്യയുടെ ആത്മവിശ്വാസത്തെ ബാധിക്കും – സൽമാന്‍ ബട്ട്

വെസ്റ്റിന്‍ഡീസിനെതിരെയുള്ള അഞ്ചാം ടി20യിലെ എട്ട് വിക്കറ്റ് പരാജയവും പരമ്പര കൈവിട്ട സാഹചര്യവും ഇന്ത്യയുടെ ആത്മവിശ്വാസത്തെ ബാധിയ്ക്കുമെന്ന് പറഞ്ഞ് സൽമാന്‍ ബട്ട്. അത് ഇന്ത്യന്‍ താരങ്ങളുടെ ബോഡി ലാംഗ്വേജിൽ പ്രതിഫലിക്കുമെന്നും മുന്‍ പാക് താരം വ്യക്തമാക്കി.

വരാനിരിക്കുന്ന ഏഷ്യ കപ്പിന്റെയും ലോകകപ്പിന്റെയും ഫോര്‍മാറ്റ് ഏകദിനമാണെങ്കിലും വെസ്റ്റിന്‍ഡീസിനോട് പരമ്പര കൈവിട്ടത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് ബട്ടിന്റെ വിലയിരുത്തൽ. ഫോര്‍മാറ്റേതെന്നോ ടീം ഏതെന്നോ എന്നതിലുപരി വിജയം നേടുവാനായാൽ അത് ടീമുകളുടെ ആത്മവിശ്വാസം ഉയര്‍ത്തുമെന്നും എന്നാൽ ഇവിടെ അതല്ല സംഭവിച്ചിരിക്കുന്നതെന്നും സൽമാന്‍ ബട്ട് കൂട്ടിചേര്‍ത്തു.

“കോഹ്ലിയും പാണ്ഡ്യയും അല്ലാത്ത ഇന്ത്യൻ താരങ്ങൾക്ക് ഫിറ്റ്നസില്ല” പലരും തടി കൂടുതൽ ആണ് എന്ന് സൽമാൻ ബട്ട്

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്നസിനെ രൂക്ഷമായി വിമർശിച്ച് മുൻ പാകിസ്താൻ ഓൾ റൗണ്ടർ സൽമാൻ ബട്ട്. മറ്റുള്ളവർ ഇതിനെക്കുറിച്ച് സംസാരിക്കുമോ ഇല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ എന്റെ കാഴ്ചപ്പാടിൽ ടീം ഇന്ത്യയുടെ ഫിറ്റ്നസ് മികച്ചതല്ല. വിരാട് കോഹ്‌ലി, ഹാർദിക് പാണ്ഡ്യ എന്നിവരെ കൂടാതെ, ആരും ഫിറ്റല്ല. സൽമാൻ ബട്ട് പറഞ്ഞു.

ഫീൽഡിൽ അവർക്ക് അവസരങ്ങൾ മുതലാക്കാൻ ആവാത്തത് ഫിറ്റ്നസ് പ്രശ്നമായത് കൊണ്ട് ആണ് എന്ന് ബട്ട് തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.

ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ക്രിക്കറ്റ് താരങ്ങളാണ് ഇന്ത്യൻ താരങ്ങൾ. അവർ പരമാവധി മത്സരങ്ങൾ കളിക്കുന്നു. എന്തുകൊണ്ടാണ് അവർ ഫിറ്റ്‌നസിന്റെ കാര്യത്ത നിലവാരം പുലർത്താത്തത്? സൽമാൻ ചോദിക്കുന്നു.

ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ മറ്റ് ടീമുകളുമായി അവരുടെ ഫിറ്റ്‌നസ് താരതമ്യം ചെയ്താൽ, ഇന്ത്യക്കാർ അവർക്ക് ഒപ്പം എത്താനെ ആകില്ല. ചില ഏഷ്യൻ ടീമുകളും ഇന്ത്യയെക്കാൾ മുന്നിലാണെന്ന് ഞാൻ പറയും. ചില ഇന്ത്യൻ താരങ്ങൾ തടി കൂടുതൽ ആണെന്നും ബട്ട് പറഞ്ഞു.

“വിരാട് കോഹ്‌ലി ഫിറ്റ്‌നസിൽ മറ്റുള്ളവർക്ക് മാതൃകയാണ്. രവീന്ദ്ര ജഡേജയും ഹാർദിക് പാണ്ഡ്യയും വളരെ ഫിറ്റാണ്. അവർക്ക് മികച്ച ഫിറ്റ്‌നസ് ഉണ്ട്, പക്ഷേ രോഹിത് ശർമ്മയെപ്പോലുള്ള കളിക്കാർ അങ്ങനെ അല്ല. ഋഷഭ് പന്ത് പോലുള്ള താരങ്ങൾ ഫിറ്റ്നസ് സൂക്ഷിച്ചാൽ കൂടുതൽ അപകടകാരികളായ ക്രിക്കറ്റർമാരായി മാറാൻ ആകും. അദ്ദേഹം പറഞ്ഞു

മാച്ച് റഫറിയാകുവാനാണ് ശ്രമം – സൽമാൻ ബട്ട്

പാക്കിസ്ഥാന്‍ ക്രിക്കറ്റിലെ പ്രധാന താരമായിരുന്നു സൽമാന്‍ ബട്ട് ഒരു ഘട്ടത്തിലെങ്കിലും 2010 ലെ സ്പോട്ട് ഫിക്സിംഗിലെ പങ്കാളിത്തം താരത്തിന്റെ കരിയര്‍ തകര്‍ത്ത് കളയുന്നതാണ് പിന്നീട് കണ്ടത്. അഞ്ച് വര്‍ഷത്തേക്ക് വിലക്ക് ഏറ്റുവാങ്ങിയ താരത്തിന് പിന്നീടൊരു തിരിച്ചുവരവ് അസാധ്യമായി മാറുകയായിരുന്നു.

ഇപ്പോൾ ലഭിയ്ക്കുന്ന വിവരം പ്രകാരം താരം മാച്ച് റഫറിയായി പുതിയ കരിയര്‍ ആരംഭിക്കുവാനുള്ള ശ്രമത്തിലാണെന്നാണ്. അമ്പയര്‍മാര്‍ക്കും മാച്ച് ഒഫീഷ്യലുകള്‍ക്കുമായുള്ള ലെവൽ – 1 കോഴ്സിൽ സൽമാന്‍ ബട്ട് പങ്കെടുത്തുവെന്നാണ് അറിയുന്നത്.

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഓൺലൈനായി സംഘടിപ്പിച്ച കോഴ്സിൽ 350ഓളം ആളുകള്‍ പങ്കെടുത്തുവെന്നാണ് അറിയുന്നത്. ക്രിക്കറ്റര്‍മാര്‍ക്ക് കരിയറിന് ശേഷവും തൊഴിൽ ഉറപ്പാക്കുന്നതിനായാണ് പാക്കിസ്ഥാന്‍ ബോര്‍ഡ് ഈ കോഴ്സുമായി മുന്നോട്ട് വന്നത്.

കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം എഴുത്ത് പരീക്ഷയും ഫിറ്റ്നെസ്സ് ടെസ്റ്റും ഉണ്ടെന്നാണ് അറിയുന്നത്. സൽമാന്‍ ബട്ട് 2003 മുതൽ 2010 വരെയുള്ള തന്റെ എട്ട് വര്‍ഷത്തെ കരിയറിൽ പാക്കിസ്ഥാന് വേണ്ടി 33 ടെസ്റ്റുകളിലും 78 ഏകദിനങ്ങളിലും കളിച്ച യഥാക്രമം 1889, 2725 റൺസ് ആണ് നേടിയിട്ടുള്ളത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ പാക്കിസ്ഥാനായി 11 ശതകങ്ങളും 27 അര്‍ദ്ധ ശതകങ്ങളും താരം പാക്കിസ്ഥാന് വേണ്ടി നേടി.

മാച്ച് ഫിക്സിംഗിന്റെ സമയത്ത് സല്‍മാന്‍ ബട്ടിന് ഇത്തരം വ്യക്തതയുണ്ടായിരുന്നുവെങ്കില്‍ നന്നായിരുന്നു – മൈക്കല്‍ വോണ്‍

മൈക്കല്‍ വോണ്‍ നടത്തുന്ന താരങ്ങളുടെ താരതമ്യങ്ങള്‍ അനാവശ്യ വിവാദങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്ന് അഭിപ്രായപ്പെട്ട മുന്‍ പാക്കിസ്ഥാന്‍ താരം സല്‍മാന്‍ ബട്ടിനെതിരെ മൈക്കല്‍ വോണ്‍. ഇത്തരം വ്യക്തനിറഞ്ഞ ആശയവും അഭിപ്രായവും സല്‍മാന്‍ ബട്ടിന് മാച്ച് ഫിക്സിംഗിന്റെ സമയത്ത് ഉണ്ടായിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നുവെന്നാണ് മൈക്കല്‍ വോണ്‍ പറഞ്ഞത്.

സല്‍മാന്‍ ബട്ടിന് അദ്ദേഹത്തിന്റെ അഭിപ്രായം പറയുവാന്‍ അവകാശമുണ്ടെന്നും എന്നാല്‍ താരത്തിന് 2010ല്‍ ഇത്തരത്തില്‍ വ്യക്തതയുണ്ടായിരുന്നുവെങ്കില്‍ അത് നന്നായേനെ എന്നാണ് വോണ്‍ ട്വീറ്റ് ചെയ്തത്.

കെയിന്‍ വില്യംസണ്‍ ഇന്ത്യന്‍ താരമായിരുന്നുവെങ്കില്‍ കോഹ്‍ലിയെപ്പോലെ ഏവരും അദ്ദേഹത്തെ വാഴ്ത്തിയേനെ എന്ന് പറഞ്ഞ വോണിന്റെ പ്രസ്താവനയാണ് വിവാദങ്ങളുടെ തുടക്കം.

കോഹ്‍ലിയ്ക്ക് 70 അന്താരാഷ്ട്ര ശതകങ്ങളുണ്ട്, മൈക്കല്‍ വോണിന് ഏകദിനത്തില്‍ ഒരെണ്ണം പോലുമില്ല – സല്‍മാന്‍ ബട്ട്

മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് പറഞ്ഞ് സല്‍മാന്‍ ബട്ട്. കെയിന്‍ വില്യംസണ്‍ ഇന്ത്യയ്ക്കാരനാണെങ്കില്‍ ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്ററായി വാഴ്ത്തപ്പെട്ടേനെ എന്ന വോണിന്റെ പരാമര്‍ശത്തെ ചൂണ്ടിക്കാണിച്ചാണ് മുന്‍ പാക്കിസ്ഥാന്‍ താരത്തിന്റെ പ്രതികരണം. കോഹ്‍ലിയെ വിലകുറച്ച് കാണിക്കുവാന്‍ ശ്രമിക്കുമ്പോള്‍ വോണ്‍ ഓര്‍ക്കേണ്ടത് അദ്ദേഹത്തിന് ഏകദിനത്തില്‍ ഒരു ശതകം പോലും സ്വന്തമാക്കുവാന്‍ സാധിച്ചിട്ടില്ല എന്നാണെന്നും സല്‍മാന്‍ ബട്ട് ഓര്‍മ്മിപ്പിച്ചു.

അതേ സമയം കോഹ്‍ലിയ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 70 ശതകമുണ്ടെന്നും സച്ചിനും റിക്കി പോണ്ടിംഗിനും പിന്നിലായാണ് താരം നിലകൊള്ളുന്നതെന്നതും മറക്കാതിരിക്കേണ്ട കാര്യമാണെന്ന് മൈക്കല്‍ വോണിനോടായി സല്‍മാന്‍ ബട്ട് പറഞ്ഞു. വളരെ അധികം ജനസംഖ്യയുള്ള രാജ്യത്തെ ഒരു താരമാണെങ്കിലും കോഹ്‍ലിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രകടനം മികച്ചതായതാണ് താരത്തെ കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുവാന്‍ കാരണമെന്നും താരം ഏറെ നാളായി ബാറ്റിംഗ് റാങ്കിംഗില്‍ മുന്‍കൈ നേടിയിട്ടുണ്ടെന്നതും പരിഗണിക്കുമ്പോള്‍ വോണ്‍ അനാവശ്യമായ താരതമ്യങ്ങള്‍ നടത്തുകയാണെന്ന് സല്‍മാന്‍ ബട്ട് പറഞ്ഞു.

Exit mobile version