സലാം രഞ്ജൻ സിംഗിനെ ഗോകുലം കേരള സ്വന്തമാക്കി

ഐ ലീഗിൽ അടുത്ത സീസണായി ഇറങ്ങും മുമ്പ് സ്ക്വാഡ് മെച്ചപ്പെടുത്താനുള്ള ശ്രമത്തിൽ ആണ് ഗോകുലം കേരള എഫ് സി. ഇതിനായി ഒരു ഇന്ത്യൻ താരത്തെ കൂടെ ഗോകുലം സൈൻ ചെയ്തു. ട്രാവുവിന്റെ സെന്റർ ബാക്കായിരുന്ന സലാം രഞ്ജൻ സിങാണ് ഇപ്പോൾ ഗോകുലത്തിലേക്ക് എത്തിയിരിക്കുന്നത്. താരം ഒരു വർഷത്തെ കരാർ ക്ലബിൽ ഒപ്പുവെച്ചു.

ഒരു സീസൺ മുമ്പ് ചെന്നൈയിനിൽ നിന്നായിരുന്നു സലാം രഞ്ജൻ സിങ് ട്രാവുവിൽ എത്തിയത്. ഈസ്റ്റ് ബംഗാൾ, എ ടി കെ, ബെംഗളൂരു എഫ് സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ക്ലബുകളിലും സലാം കളിച്ചിട്ടുണ്ട്. പൂനെ എഫ് സിയുടെ യുവ ടീമിലൂടെ വളർന്നു വന്ന താരമാണ് സലാം രഞ്ജൻ‌. ഇന്ത്യൻ ദേശീയ ടീമിനായി പത്തിൽ അധികം മത്സരങ്ങളും സലാം രഞ്ജൻ കളിച്ചിട്ടുണ്ട്. 27കാരനായ താരം ഡിഫൻസിൽ ഏതു പൊസിഷനിലും കളിക്കുന്ന താരമാണ്‌.

Exit mobile version