എത്ര കാത്തിരുന്നു ഇതുപോലൊരു പ്രകടനം കാണാൻ!! കേരളത്തിന്റെ മനസ്സും മുംബൈയുടെ വലയും നിറച്ച് നമ്മുടെ കേരള ബ്ലാസ്റ്റേഴ്സ്

ഇന്ന് ഐ എസ് എല്ലിൽ കണ്ടത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ എത്രയോ കാലമായി ആഗ്രഹിച്ച കാത്തിരുന്ന പ്രകടനമാണ്. എല്ലാവരുടെയും ഗോൾ വല നിറച്ച് ലീഗിന്റെ തലപ്പത്ത് കുതിക്കുക ആയിരുന്ന മുംബൈ സിറ്റിയുടെ വല നിറച്ച പ്രകടനം. ഇന്ന് ഗോവയിൽ സമ്പൂർണ്ണ ആധിപത്യത്തോടെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്.

അറ്റാക്കിൽ രണ്ട് വിദേശ താരങ്ങളെ ഇറക്കി കളിച്ച കേരള ബ്ലാസ്റ്റേഴ്സ് 11ആം മിനുട്ടിൽ ഗോളിന് അടുത്ത് എത്തി. ഗ്രൗണ്ടിന്റെ മധ്യത്തിൽ നിന്ന് ആല്വാരോ വാസ്കസ് തൊടുത്ത ഷോട്ട് രക്ഷപ്പെടുത്താൻ മുംബൈക്ക് നവാസിന്റെ സേവും ഗോൾ പോസ്റ്റും വേണ്ടി വന്നു.

മുംബൈ സിറ്റിക്ക് അവസരം നൽകാതെ കളി നിയന്ത്രിച്ച കേരള ബ്ലാസ്റ്റേഴ്സ് 28ആം മിനുട്ടിൽ ലീഡ് എടുത്തു. പെനാൾട്ടി ബോക്സിൽ നിന്ന് ഡിയസ് നൽകിയ മികച്ച ബോൾ ഒരു പവർഫുൾ ഹാഫ് വോളിയിലൂടെ സഹൽ അബ്ദുൽ സമദ് വലയിൽ എത്തിച്ചു. സഹലിന്റെ ഈ സീസണിലെ രണ്ടാം ഗോളായി ഇത്. ഈ ഗോളിന് ശേഷം കളി കേരള ബ്ലാസ്റ്റേഴ്സ് തന്നെ നിയന്ത്രിച്ചു. രണ്ടാം പകുതിയിലും ഈ പ്രകടനം കേരള ബ്ലാസ്റ്റേഴ്സ് തുടർന്നു.

47ആം മിനുട്ടിൽ ജീക്സൺ സിംഗിന്റെ പാസിൽ നിന്ന് ലോക നിലവരത്തിലുള്ള ഒരു വോളിയിലൂടെ ആൽവാരോ വാസ്കസ് വലയിൽ എത്തിച്ചു. ഈ സീസൺ ഇതുവരെ കണ്ട ഏറ്റവും മികച്ച ഗോളിൽ ഒന്നായിരുന്നു ഇത്. ഇതിനു പിന്നാലെ 47ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സിന് പെനാൾട്ടിയും ലഭിച്ചു. ഫാൾ ആ ഫൗളിന് ചുവപ്പ് കാർഡ് കൂടെ വാങ്ങിയതോടെ മുംബൈ പരുങ്ങലിലായി. പെനാൾട്ടി എടുത്ത ഡയസ് പിഴവില്ലാതെ പന്ത് വലയിൽ എത്തിച്ച് കളി മുംബൈ സിറ്റിയിൽ നിന്ന് അകലത്തിലാക്കി.

കളിയിൽ ലീഡ് വർധിപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് നിരവധി അവസരം ലഭിച്ചു എങ്കിലും ക്ലിനിക്കൽ ആവാൽ ടീമിന് ആയില്ല. ഫോർവേഡ് ഡിയസിന് പരിക്കേറ്റതും പ്രശ്നമായി.

ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 9 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. മുംബൈ 15 പോയിന്റുമായി ഒന്നാമത് തന്നെ നിൽക്കുന്നു.

ചെന്നൈയിനെയും പ്രീസീസണിൽ തോൽപ്പിച്ച് കേരളത്തിന്റെ ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസണിലെ മികച്ച പ്രകടനം തുടരുന്നു. ഇന്ന് ഗോവയിൽ വെച്ച് നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ് സിയെയും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. 120 മിനുട്ട് നീണ്ടു നിന്ന മത്സരമാണ് ഇന്ന് കളിച്ചത്. ഇന്ന് മത്സരത്തിന്റെ തുടക്കത്തിൽ ഒരു കോർണറിൽ നിന്ന് ചെന്നൈയിനാണ് ആദ്യം ഗോൾ സ്കോർ ചെയ്തത്. ഇതിന് പൂട്ടിയ ഒരു ലോങ് റേഞ്ചറിലൂടെ കേരള ബ്ലാസ്റ്റേഴ്സിനായി മറുപടു പറഞ്ഞു.

രണ്ടാം പകുതിയിൽ സബ്ബായി എത്തിയ സഹൽ അബ്ദുൽ സമദ് ഒരുക്കി നൽകിയ അവസരത്തിൽ നിന്ന് ലൂണ കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി. നേരത്തെ ഒഡീഷയെയും കേരള ബ്ലാസ്റ്റേഴ്സ് സൗഹൃദ മത്സരത്തിൽ തോൽപ്പിച്ചിരുന്നു. ഇനി ജംഷദ്പൂരിനെതിരെ രണ്ടു സൗഹൃദ മത്സരങ്ങൾ കൂടെ കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസണിൽ കളിക്കും.

“സഹലിന്റെ പ്രകടനം ആസ്വദിച്ചു, യുവതാരങ്ങൾ തിളങ്ങുന്നതിൽ ആണ് സന്തോഷം” – ഛേത്രി

സാഫ് കപ്പ് എട്ടാം തവണയും ഇന്ത്യയിലേക്ക് എത്തുമ്പോൾ ആ കിരീടത്തിലെ പ്രധാന പങ്ക് സുനിൽ ഛേത്രിക്ക് തന്നെ ആയിരുന്നു. എന്നാൽ താൻ കിരീടത്തോളം തന്നെ സന്തോഷിക്കുന്നത് യുവതാരങ്ങളുടെ പ്രകടനത്തിൽ ആണെന്ന് ഛേത്രി പറഞ്ഞു. മലയാളി താരം സഹൽ അബ്ദുൽ സമദിനെ സുനിൽ ഛേത്രി പേരെടുത്തു പറഞ്ഞ് അഭിനന്ദിച്ചു. സഹലിന്റെ പ്രകടനം താൻ ഏറെ ആസ്വദിച്ചു എന്ന് ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. ഇന്നലെ സഹൽ ഇന്ത്യക്ക് ആയി ഒരു മനോഹര ഗോൾ നേടിയിരുന്നു.

സഹലിനെ കൂടാതെ സുരേഷിന്റെ പ്രകടനത്തെയും ഛേത്രി ആസ്വദിച്ചു. ഈ പ്രകടനം യുവതാരങ്ങൾ ഇനിയും മുന്നേട്ട് തുടരുമെന്ന് പ്രതീക്ഷുക്കുന്നതായും ഛേത്രി പറഞ്ഞു. ഈ സാഫ് കപ്പ് ഇന്ത്യ ആഗ്രഹിച്ചതു പോലെ അല്ല തുടങ്ങിയത് എന്നും എന്നാൽ ആഗ്രഹിച്ചത് പോലെ തന്നെ ടൂർണമെന്റ് അവസാനിപ്പിക്കാൻ ആയി എന്നും ഛേത്രി പറഞ്ഞു. സുനിൽ ഛേത്രി ഈ ടൂർണമെന്റിൽ ഇന്ത്യക്ക് ആയി അഞ്ചു ഗോളുകൾ നേടിയിരുന്നു.

Exit mobile version