സഹലിന് ഗോൾ, ആദ്യ പകുതിയിൽ തന്നെ ഇന്ത്യ രണ്ടു ഗോളിന് മുന്നിൽ

ഇന്റർ കോണ്ടിനെന്റൽ കപ്പിന്റെ ആദയ് മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ ഇന്ത്യ രണ്ടു ഗോളുകൾക്ക് മുന്നിൽ. മഗോളിയയെ നേരിടുന്ന ഇന്ത്യ മികച്ച രീതിയിൽ ആണ് തുടങ്ങിയത്‌. മത്സരം ആരംഭിച്ച് രണ്ടാം മിനുട്ടിൽ തന്നെ ഇന്ത്യ സഹലിലൂടെ ലീഡ് നേടി. വലതു വിങ്ങിലൂടെ വന്ന അനിരുദ്ധ് താപ നൽകിയ ക്രോസ് തടയാൻ മംഗോളിയ കീപ്പ ശ്രമിച്ചു എങ്കിലും പന്ത് സഹലിലേക്ക് എത്തി. സഹൽ അനായാസം പന്ത് വലയിൽ എത്തിച്ചു. സ്കോർ 1-0.

അധികം താമസിയാതെ ഇന്ത്യ ലീഡ് ഇരട്ടിയാക്കി. മത്സരത്തിന്റെ 14ആം മിനുട്ടിൽ ചാങ്തെയാണ് ഇന്ത്യയുടെ രണ്ടാം ഗോൾ നേടിയത്. ഒരു കോർണറിൽ നിന്ന് ജിങ്കന്റെ ഹെഡർ സേവ് ചെയ്യപ്പെട്ടപ്പോൾ റീബൗണ്ടിലൂടെ ചാങ്തെ ഗോൾ കണ്ടെത്തുക ആയിരുന്നു. സ്കോർ 2-0.

നാൽപ്പതാം മിനുട്ടിൽ സഹലിന്റെ ഒരും ലോംഗ് റേഞ്ചർ ഗോളിനടുത്ത് എത്തിയെങ്കിലും 2-0ന് ഇന്ത്യ ആദ്യ പകുതി അവസാനിപ്പിച്ചു.

സഹൽ അബ്ദുൽ സമദ് ഇന്ത്യൻ സ്ക്വാഡിനൊപ്പം ചേർന്നു

മലയാളി താരം സഹൽ അബ്ദുൽ സമദ് ഇന്ത്യൻ സ്ക്വാഡിനൊപ്പം ചേർന്നു. റിസേർവ്സ് സ്ക്വാഡിൽ ആയിരുന്ന സഹലിനെ സ്റ്റിമാച് സ്ക്വാഡിലേക്ക് ഉൾപ്പെടുത്തി. താരം ഇന്നലെ മുതൽ ഇന്ത്യൻ ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്. കിർഗിസ്താനെതിരായ മത്സരത്തിൽ സഹൽ മാച്ച് സ്ക്വാഡിൽ ഉണ്ടാകും. നാളെയാണ് ഇന്ത്യയും കിർഗിസ്താനും തമ്മിലുള്ള മത്സരം നടക്കേണ്ടത്.

ആദ്യ മത്സരത്തിൽ ഇന്ത്യ മ്യാന്മാറിനെ പരാജയപ്പെടുത്തിയിരുന്നു‌. നാളെ ഒരു സമനില നേടിയാൽ തന്നെ ഇന്ത്യക്ക് കിരീടം സ്വന്തമാക്കാൻ ആകും. നാളെ ജിങ്കൻ, ഗുർപ്രീത് സിംഗ് തുടങ്ങിയവർ എല്ലാം ആദ്യ ഇലവനിൽ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം സഹൽ അബ്ദുൽ സമദും ഇല്ല

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എ ടി കെ മോഹൻ ബഗാനെ നേരിടുമ്പോൾ ടീമിന്റെ പ്രധാന താരങ്ങളിൽ ഒരാളായ സഹൽ അബ്ദുൽ സമദും ഉണ്ടാകില്ല. സഹൽ കൊച്ചിയിൽ തന്നെ തുടരുകയാണ്. താരം കൊൽക്കത്തയിലേക്ക് യാത്ര ചെയ്തിട്ടില്ല എന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു. പരിക്ക് കാരണം ആണ് സഹൽ കൊൽക്കത്തയിലേക്ക് പോകാതിരുന്നത്. എന്നാൽ സഹലിന്റെ പരിക്ക് അത്ര സാരമുള്ളതല്ല എന്നും മാർക്കസ് പറയുന്നു.

അടുത്ത മത്സരത്തിൽ സഹൽ കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉണ്ടാകും. ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ സസ്പെൻഷൻ കാരണം അഡ്രിയാൻ ലൂണയും ഇല്ല. ഇരുവരുടെയും അഭാവം ടീമിന് തിരിച്ചടിയാകും. എങ്കിലും പ്ലേ ഓഫ് ഇതിനകം തന്നെ ഉറപ്പിച്ചു എന്നത് കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് വലിയ സമ്മർദ്ദത്തിൽ ആയിരിക്കില്ല.

“സഹലിനോട് ബഹുമാനം, താൻ സഹലിനേക്കാൾ മുന്നിൽ ആണെന്ന് കരുതുന്നില്ല” – ബ്രൈസ്

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരം ബ്രൈസ് മിറാണ്ട അവസാന രണ്ട് മത്സരങ്ങളിലും ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. ഈ രണ്ട് മത്സരങ്ങളിലും സഹൽ ബെഞ്ചിലും ആയിരുന്നു. എന്നാൽ താൻ സഹലിനെക്കാൾ മുന്നിലാണ് എന്ന് കരുതുന്നില്ല എന്ന് ബ്രൈസ് മിറാണ്ട ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. ടീം തിരഞ്ഞെടുപ്പിൽ സഹലിനെക്കാൾ മുന്നിലാണോ എന്ന ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു ബ്രൈസ്.

സഹൽ താൻ ഏറെ ബഹുമാനിക്കുന്ന താരമാണ് എന്ന് മിറണ്ട പറഞ്ഞു. രാജ്യത്തെ മികച്ച താരങ്ങളിൽ ഒരാളാണ് സഹൽ. അദ്ദേഹവുമായി സ്ഥാനത്തുനായി പോരാടാൻ കഴിയുന്നു എന്നത് തന്നെ ഒരു പ്രിവിലേജ് ആയി താൻ കണക്കാക്കുന്നു എന്ന് മിറാണ്ട പറഞ്ഞു. തനിക്ക് അവസരം കിട്ടിയാൽ താൻ തന്റെ മികച്ചത് ടീമിന് നൽകും എന്നും മിറാണ്ട പറഞ്ഞു.

റെക്കോർഡ് ഇടാൻ ഇറങ്ങി, ഇരട്ട ഗോളടിച്ച് കയറി, സഹലിക്ക മാസല്ലേ!!

ഇന്ന് നോർത്ത് ഈസ്റ്റിന് എതിരെ ആദ്യ ഇലവനിൽ ഇല്ലാതിരുന്ന സഹൽ അബ്ദുൽ സമദ് രണ്ടാം പകുതിയിൽ മാത്രമാണ് കളത്തിൽ ഇറങ്ങിയത്. സബ്ബായി ഇറങ്ങിയപ്പോൾ ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ കളത്തിൽ ഇറങ്ങിയ താരമായി സഹൽ മാറി. സന്ദേശ് ജിങ്കന്റെ 76 ഐ എസ് എൽ മത്സരങ്ങൾ എന്ന റെക്കോർഡ് മറികടന്ന് 77ആം മത്സരത്തിന് സഹൽ ഇറങ്ങി.

കളത്തിൽ ഇറങ്ങിയത് മുതൽ നല്ല ടച്ചുകളുമായി മുന്നേറിയ സഹൽ 85ആം മിനുട്ടിൽ രാഹുലൊന്റെ പാസ് സ്വീകരിച്ച് തൊടുത്ത സ്ട്രൈക്ക് ബ്ലാസ്റ്റേഴ്സിന്റെ കളിയിലെ രണ്ടാം ഗോളും സഹലിന്റെ സീസണിലെ ആദ്യ ഗോളായും മാറി. സഹൽ ആ ഗോളിലും നിർത്തിയില്ല. മത്സരത്തിന്റെ അവസാന നിമിഷം ഒരു തവണ കൂടെ സഹൽ മിർഷാദിനെ കീഴ്പ്പെടുത്തി പന്ത് വലയിൽ എത്തിച്ചു. സഹലിന്റെ ഈ ഫിനിഷ് ആദ്യ ഗോളിനേക്കാൾ മികച്ചതും ആയിരുന്നു.

സീസണിൽ ഇതിനു മുമ്പ് കളിച്ച നാലു മത്സരങ്ങളിലും സഹൽ ഗോൾ നേടിയിരുന്നില്ല. സഹലിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് ഉള്ള മറുപടി കൂടിയായി ഇന്നത്തെ ഗോളുകൾ.

സഹൽ അബ്ദുൽ സമദ് പരിശീലനം പുനരാരംഭിച്ചു

കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൽ സമദ് പരിശീലനം പുനരാരംഭിച്ചു. താരം പരിക്ക് മാറി കഴിഞ്ഞ ദിവസം മുതൽ കൊച്ചിയിൽ ടീമിനൊപ്പം പരിശീലനം നടത്തി. താരത്തിന്റെ കാലിലേറ്റ പരിക്കിൽ നടത്തിയ സ്കാനിൽ ഫ്രാക്ചർ ഇല്ല എന്ന് മനസ്സിലായിരുന്നു. താരം ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉണ്ടാകും എന്ന് തന്നെ പ്രതീക്ഷിക്കപ്പെടുന്നു.

ഐ എസ് എൽ സീസൺ തുടങ്ങാൻ ഇനി 3 ദിവസങ്ങൾ മാത്രം ആണ് ബാക്കിയുള്ളത്. ഇന്ത്യയും വിയ്റ്റ്നാമും തമ്മിലുള്ള സൗഹൃദ മത്സരത്തിന്റെ ആദ്യ പകുതിയിലാണ് സഹൽ അബ്ദുൽ സമദിന് പരിക്കേറ്റത്. 35ആം മിനുട്ടിൽ കാലിന് വേദന അനുഭവപ്പെട്ട സഹൽ ഉടൻ തന്നെ അന്ന് കളം വിട്ടിരുന്നു.

ഒക്ടോബർ 7ന് ഈസ്റ്റ് ബംഗാളിനെ ആണ് ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിൽ നേരിടുക.

“സഹൽ ‘ഒരു യുവപ്രതീക്ഷ’ എന്നതിൽ നിന്ന് മാറുകയാണ്, ഉത്തരവാദിത്തം ഉള്ള കേരള ബ്ലാസ്റ്റേഴ്സ് താരമാണ് ഇപ്പോൾ”

സഹൽ അബ്ദുൽ സമദ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ഉത്തരവാദിത്തം ഉള്ള താരമായി വളർന്നു എന്ന് പരിശീലകൻ ഇവാൻ. സഹൽ തന്നെ താൻ ഇപ്പോൾ ഒരു ‘യങ് ടാലന്റ്’ കാലഘട്ടത്തിൽ നിന്ന് മാറുകയാണെന്ന് മനസ്സിലാക്കുന്നു എന്ന് ഇവാൻ വുകമാനോവിച് പറഞ്ഞു. ഇപ്പോൾ സഹൽ ഉത്തരവാദിത്വം ഉള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്ന താരമാണ് എന്ന് ഇവാൻ പറഞ്ഞു.

സഹൽ ഒരു നല്ല വ്യക്തിയാണ്. സഹലിന്റെ കുടുംബത്തെ ഞാൻ കണ്ടിട്ടുണ്ട്. നല്ല കുടുംബവുമാണ് സഹലിന്റേത്. സഹൽ ഈ നാടിന്റെ താരമാണ്. അത് സഹലിന് അറിയാം. ഈ ജനങ്ങൾ അവന് കൊടുക്കുന്ന സ്നേഹം തിരിച്ചു കൊടുക്കാൻ ആണ് സഹൽ ശ്രമിക്കുന്നത്‌. സഹലിന് കേരള ബ്ലാസ്റ്റേഴ്സിന്റെയും ഇന്ത്യയുടെയും പ്രധാന താരമായി മാറണം.

താൻ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയപ്പോൾ തന്നെ ക്ലബ് ഉടമകളോട് സഹൽ എല്ലാ സീസണിലും ചുരുങ്ങിയത് 5 ഗോളുകൾ എങ്കിലും നേടും എന്ന് പറഞ്ഞിരുന്നു. അതാണ് കഴിഞ്ഞ സീസണിൽ നടന്നത് എന്നും ഇവാൻ ദി വീകിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

അഭിമുഖത്തിന്റെ ലിങ്ക്: https://youtu.be/rkQWc-9N8yY

സഹൽ അബ്ദുൽ സമദിന്റെ പരിക്ക് സാരമുള്ളതല്ല

കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൽ സമദിന്റെ പരിക്ക് സാരമുള്ളതല്ല എന്ന് റിപ്പോർട്ടുകൾ. താരത്തിന്റെ കാലിലേറ്റ പരിക്കിൽ നടത്തിയ സ്കാനിൽ ഫ്രാക്ചർ ഇല്ല എന്ന് മനസ്സിലായി. താരം ഒരാഴ്ച കൊണ്ട് പരിശീലനം പുനരാരംഭിക്കും എന്ന് പ്രമുഖ മാധ്യമപ്രവർത്തകനായ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു‌.

ഐ എസ് എൽ സീസൺ തുടങ്ങാൻ ഇനി 8 ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ സഹൽ ആദ്യ മത്സരത്തിൽ തന്നെ ടീമിനൊപ്പം ഉണ്ടാകും എന്നാണ് പ്രതീക്ഷ. ഇന്ത്യയും വിയ്റ്റ്നാമും തമ്മിലുള്ള സൗഹൃദ മത്സരത്തിന്റെ ആദ്യ പകുതിയിലാണ് സഹൽ അബ്ദുൽ സമദിന് പരിക്കേറ്റത്. 35ആം മിനുട്ടിൽ കാലിന് വേദന അനുഭവപ്പെട്ട സഹൽ ഉടൻ തന്നെ കളം വിട്ടിരുന്നു.

ഒക്ടോബർ 7ന് ഈസ്റ്റ് ബംഗാളിനെ നേരിടേണ്ട കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ എറണാകുളത്ത് പരിശീലനത്തിൽ ആണ്.

സഹൽ അബ്ദുൽ സമദിന് പരിക്ക്

ഐ എസ് എൽ സീസൺ തുടങ്ങാൻ 10 ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൽ സമദിന് പരിക്ക്. ഇന്ന് ഇന്ത്യയും വിയ്റ്റ്നാമും തമ്മിലുള്ള സൗഹൃദ മത്സരത്തിന്റെ ആദ്യ പകുതിയിലാണ് സഹൽ അബ്ദുൽ സമദിന് പരിക്കേറ്റത്. 35ആം മിനുട്ടിൽ കാലിന് വേദന അനുഭവപ്പെട്ട സഹൽ ഉടൻ തന്നെ കളം വിട്ടു.

സഹലിന് പകരം രാഹുൽ കെ പി കളത്തിൽ എത്തുകയും ചെയ്തു. പരിക്ക് സാരമുള്ള ആകരുത് എന്നാകും കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പ് ആഗ്രഹിക്കുക. സഹൽ കേരള ബ്ലാസ്റ്റേഴ്സിന് അത്ര പ്രധാനപ്പെട്ട താരമാണ്. ഒക്ടോബർ 7ന് ഈസ്റ്റ് ബംഗാളിനെ നേരിടേണ്ട കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ എറണാകുളത്ത് പരിശീലനത്തിൽ ആണ്.

ഇന്ത്യ ഇന്ന് വിയറ്റ്നാമിനെതിരെ

വിയറ്റ്നാം സന്ദർശനത്തിലെ ഇന്ത്യയുടെ അവസാന മത്സരം ഇന്ന് നടക്കും. ഇന്ന് വൈകിട്ട് 5.30ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യ ആതിഥേയരായ വിയറ്റ്നാമിനെ നേരിടും. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ സിംഗപ്പൂരിനോട് സമനില വഴങ്ങിയിരുന്നു. ആശിഖ് കുരുണിയൻ നേടിയ ഗോളിൽ ആയിരുന്നു ഇന്ത്യയുടെ സമനില‌. കഴിഞ്ഞ മത്സരത്തിൽ ബെഞ്ചിൽ ആയിരുന്നു ജിങ്കൻ ഇന്ന് ആദ്യ ഇലവനിൽ എത്തും.

വിയ്റ്റ്നാം ഇന്ത്യക്ക് സിംഗപ്പൂരിനെക്കാൾ വലിയ വെല്ലുവിളി ഉയർത്തും. അവർ സിംഗപ്പൂരിനെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. മത്സരം തത്സമയം യൂറോ സ്പോർടിൽ കാണാൻ ആകും.

സഹലും ആഷിഖും ആദ്യ ഇലവനിൽ, ഇന്ത്യ സിംഗപ്പൂരിന് എതിരെ ഇറങ്ങുന്നു

ഇന്ത്യ വിയറ്റ്നാമിൽ കളിക്കുന്ന ആദ്യ മത്സരത്തിൽ ഇന്ന് സിംഗപ്പൂരിനെ നേരിടുകയാണ്‌. സ്റ്റിമാച് പ്രഖ്യാപിച്ച ആദ്യ ഇലവനിൽ രണ്ട് മലയാളി താരങ്ങൾ ഉണ്ട്‌.സഹൽ അബ്ദുൽ സമദും ആഷിഖ് കുരുണിയനും ആണ് ആദ്യ ഇലവനിൽ ഉള്ളത്. രാഹുൽ ബെഞ്ചിലും ഉണ്ട്. കേരള ബ്ലാസ്റ്റേഴ്സ് താരം ജീക്സണും ആദ്യ ഇലവനിൽ ഇടം നേടി. ജിങ്കൻ ബെഞ്ചിൽ ആയതിനാൽ അൻവർ അലിയിം നരേന്ദറും ആണ് ഇന്ന് സെന്റർ ബാക്കായി ഇറങ്ങുന്നത്.

IND: Gurpreet(GK), Anwar, Narender, Akash, Thapa, Chhetri, Roshan, Colaco, Sahal, Ashique, Jeakson

ഇന്ത്യൻ ടീമിൽ ചേരാനായി കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ യാത്ര തിരിച്ചു

കൊൽക്കത്തയിൽ നടക്കുന്ന ഇന്ത്യൻ ക്യാമ്പിൽ ചേരാനായി കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിലെ നാലു താരങ്ങൾ യാത്ര തിരിച്ചു. ബ്ലാസ്റ്റേഴ്സിലെ നാലു താരങ്ങൾ ആയിരുന്നു ഇന്നലെ പ്രഖ്യാപിച്ച സ്റ്റിമാചിന്റെ സ്ക്വാഡിൽ ഇടം നേടിയത്. സഹൽ അബ്ദുൽ സമദ്, രാഹുൽ കെ പി, ജീക്സൺ, ഖാബ്ര എന്നിവരാണ് ടീമിനൊപ്പം ചേരാൻ ആയി കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പ് വിട്ടത്.

സഹൽ അബ്ദുൽ സമദ് നാലു പേരും ഒരുമിച്ച് യാത്ര ചെയ്യുന്ന ചിത്രം ഇന്ന് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു‌‌. ഇന്ത്യൻ ടീം അടുത്ത ദിവസങ്ങളിൽ വിയറ്റ്നാമിലേക്ക് യാത്ര തിരിക്കും. വിയറ്റ്നാമിൽ ഇന്ത്യ രണ്ട് സൗഹൃദ മത്സരങ്ങൾ ആണ് കളിക്കുക. വിയറ്റ്നാമിൽ വെച്ച് ആതിഥേയരായ വിയറ്റ്നാമിനെയും സിംഗപ്പൂരിനെയും ആണ് ഇന്ത്യ നേരിടുക. സെപ്റ്റംബർ 24ന് ഇന്ത്യ സിംഗപ്പൂരിനെയും, സെപ്റ്റംബർ 29ന് ഇന്ത്യ വിയറ്റ്നാമിനെയും നേരിടും. എല്ലാ മത്സരങ്ങളും തോങ്നാത് സ്റ്റേഡിയത്തിൽ വെച്ചാകും നടക്കുക.

Exit mobile version