വൻ വിജയത്തോടെ ഇന്ത്യ സാഫ് U20 ചാമ്പ്യൻഷിപ്പ് തുടങ്ങി

സാഫ് U20 വനിതാ ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ ഭൂട്ടാനെതിരെ ഇന്ത്യക്ക് വൻ വിജയം. ധാക്കയിൽ നടന്ന മത്സരത്തിൽ 12-0ന് ആണ് ഇന്ത്യ വിജയിച്ചത്. 29-ാം മിനുറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് താരം അപൂർണ നർസാരി ആണ് ഇന്ത്യയുടെ സ്കോറിംഗ് ആരംഭിച്ചത്‌. 7 മിനിറ്റിനുള്ളിൽ അപൂർണ്ണ ലീഡ് ഇരട്ടിയാക്കി. നിതു ലിൻഡയും പകരക്കാരനായി ഇറങ്ങിയ നേഹയും ഹാഫ് ടൈമിന് മുമ്പ് ഇന്ത്യക്കായി ഗോളുകൾ നേടി.

രണ്ടാം പകുതിയിലും നേഹ തിളങ്ങി, അനിതാ കുമാരിയും ലിൻഡ കോമും നേടിയ ക്രോസുകൾ നേഹ ആയിരുന്നു നൽകിയത്. ഇന്ന് ലിൻഡയും അനിതയും ഇന്ത്യക്ക് ആയി ഹാട്രിക് നേടി.

Exit mobile version