നാടകീയമായ പെനാൽറ്റി ഷൂട്ടൗട്ടിൽ ബംഗ്ലാദേശിനെ കീഴടക്കി; ഇന്ത്യക്ക് ഏഴാം SAFF അണ്ടർ-17 കിരീടം


കൊളംബോ: SAFF അണ്ടർ-17 ചാമ്പ്യൻഷിപ്പ് കിരീടം ഇന്ത്യയുടെ അണ്ടർ-17 പുരുഷ ഫുട്ബോൾ ടീമിന്. ശനിയാഴ്ച കൊളംബോയിൽ നടന്ന ആവേശകരമായ ഫൈനലിൽ ബംഗ്ലാദേശിനെയാണ് യുവ ഇന്ത്യൻ താരങ്ങൾ തോൽപ്പിച്ചത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും 2-2 സമനില പാലിച്ചതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. പെനാൽറ്റിയിൽ 4-1 ന് വിജയിച്ചാണ് ഇന്ത്യ തങ്ങളുടെ ഏഴാം SAFF അണ്ടർ-17 കിരീടം നേടിയത്.



നാലാം മിനിറ്റിൽ ദല്ലാൽമുൻ ഗാങ്‌ടെ നേടിയ ഗോളിലൂടെ ഇന്ത്യ മുന്നിലെത്തി. പിന്നീട് മുഹമ്മദ് മണിക്ക് നേടിയ ഗോളിലൂടെ ബംഗ്ലാദേശ് സമനില പിടിച്ചെങ്കിലും, ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് അസ്‌ലാൻ ഷാ ഖാൻ വീണ്ടും ഗോൾ നേടി ഇന്ത്യയ്ക്ക് ലീഡ് തിരികെ നൽകി. കളി അവസാനിപ്പിക്കാൻ ലഭിച്ച അവസരങ്ങൾ ഇന്ത്യ പാഴാക്കിയപ്പോൾ, 97-ാം മിനിറ്റിൽ ഇഹ്‌സാൻ ഹബീബ് റിദ്വാൻ നേടിയ സമനില ഗോളിലൂടെ ബംഗ്ലാദേശ് മത്സരം കൂടുതൽ നാടകീയമാക്കി.


എങ്കിലും, പെനാൽറ്റി ഷൂട്ടൗട്ടിൽ യുവ ‘ബ്ലൂ കോൾട്‌സ്’ തങ്ങളുടെ മനസ്സാന്നിധ്യം കൈവിട്ടില്ല. ഗാങ്‌ടെ, കൊറോ മെയ്‌തേയ് കോന്തൗജം, ഇന്ദ്ര റാണ മാഗർ, ശുഭം പൂനിയ എന്നിവരെല്ലാം പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു. ഗോൾകീപ്പർ മനഷ്ജ്യോതി ബറുവ ബംഗ്ലാദേശിന്റെ ഒരു ശ്രമം രക്ഷിക്കുകയും മറ്റൊന്ന് ക്രോസ് ബാറിൽ തട്ടിത്തെറിക്കുകയും ചെയ്തതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു.
പരിശീലകൻ ബിബിയാനോ ഫെർണാണ്ടസിന് ഈ വിജയം മൊത്തത്തിൽ അഞ്ചാമത്തെ SAFF കിരീടവും ഈ വർഷം അണ്ടർ-19 വിജയം നേടിയ ശേഷം അഞ്ചുമാസത്തിനുള്ളിൽ ലഭിക്കുന്ന രണ്ടാമത്തെ കിരീടവുമാണ്.

സാഫ് U17 വനിതാ ചാമ്പ്യൻഷിപ്പ്: ഭൂട്ടാനെ തകർത്ത് ഇന്ത്യ; അനുഷ്ക കുമാരിക്ക് ഹാട്രിക്


സാഫ് അണ്ടർ 17 വനിതാ ചാമ്പ്യൻഷിപ്പ് 2025-ൽ ഭൂട്ടാനെതിരെ തകർപ്പൻ ജയവുമായി ഇന്ത്യൻ വനിതാ ടീം. ഞായറാഴ്ച തിംഫുവിലിൽ നടന്ന മത്സരത്തിൽ ആതിഥേയരായ ഭൂട്ടാനെ എതിരില്ലാത്ത 8 ഗോളുകൾക്കാണ് ഇന്ത്യ തകർത്തത്. ഇന്ത്യയ്ക്ക് വേണ്ടി അനുഷ്ക കുമാരി ഹാട്രിക് നേടി (53’, 61’, 73’).

അഭിസ്ത ബസ്നെറ്റ് (23’, 89’) രണ്ട് ഗോളുകൾ നേടിയപ്പോൾ പേൾ ഫെർണാണ്ടസ് (71’), ദിവ്യാനി ലിൻഡ (77’), വലൈന ഫെർണാണ്ടസ് (90+2’) എന്നിവരും ഓരോ ഗോൾ നേടി.


ഈ വിജയത്തോടെ, മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയങ്ങൾ നേടിയ ഇന്ത്യ തങ്ങളുടെ മികച്ച പ്രകടനം തുടരുകയാണ്. 17 ഗോളുകൾ നേടിയ ഇന്ത്യൻ പെൺകുട്ടികൾ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല. ഒൻപത് പോയിൻ്റുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള അവർ കിരീടം നേടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ SAFF U17 ചാമ്പ്യൻഷിപ്പ് കിരീടം നേടി

ഭൂട്ടാനിലെ തിംഫുവിൽ നടന്ന ഫൈനലിൽ ബംഗ്ലാദേശിനെ 2-0ന് തോൽപ്പിച്ച് ഇന്ത്യ SAFF U17 ചാമ്പ്യൻഷിപ്പ് 2024 കിരീടം ഉറപ്പിച്ചു. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം, 58-ാം മിനിറ്റിൽ, ഒരു കോർണറിൽ നിന്ന് മുഹമ്മദ് കൈഫ് ഒരു കൃത്യമായ ഹെഡ്ഡറിലൂടെ ഗോൾ നേടി. 95-ാം മിനിറ്റിൽ എംഡി അർബാഷ് വിജയം ഉറപ്പിച്ച രണ്ടാം ഗോൾ നേടി.

ആദ്യ പകുതിയിലുടനീളം അത്യന്തം പ്രതിരോധാത്മക സമീപനത്തോടെ കളിച്ച ബംഗ്ലാദേശ് അവസരങ്ങൾ സൃഷ്ടിക്കാൻ കിണഞ്ഞു പരിശ്രമിച്ചു. 67-ാം മിനിറ്റിൽ ഏതാണ്ട് സമനില പിടിച്ചു. എന്നാൽ, ഇന്ത്യയുടെ ഗോൾകീപ്പർ അഹിബാം സൂരജ് സിംഗ് നിർണായക സേവ് നടത്തി. SAFF U17 ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ Md Arbash പ്ലെയർ ഓഫ് ദ ടൂർണമെൻ്റായി തിരഞ്ഞെടുക്കപ്പെട്ടു, അതേസമയം Aheibam Suraj Singh ടൂർണമെൻ്റിലെ മികച്ച ഗോൾകീപ്പർ ബഹുമതി നേടി.

SAFF U17, ഇന്ത്യയുടെ സാധ്യത ടീം പ്രഖ്യാപിച്ചു

SAFF U17 ആൺകുട്ടികളുടെ ചാമ്പ്യൻഷിപ്പിനായി തയ്യാറെടുക്കുന്ന ഇന്ത്യൻ ടീം ജൂലൈ 8 മുതൽ ശ്രീനഗറിൽ ക്യാമ്പ് ചെയ്യും. ഈ ക്യാമ്പിനായി 31 സാധ്യതാ ടീം ഇന്ന് തിരഞ്ഞെടുത്തു. സെപ്തംബർ 18 മുതൽ 28 വരെ ഭൂട്ടാനിലാണ് ഏഴ് രാഷ്ട്ര ടൂർണമെൻ്റ് നടക്കുന്നത്. ഗ്രൂപ്പ് എയിൽ ഇന്ത്യ മാലിദ്വീപ്, ബംഗ്ലാദേശ് എന്നിവരും ഗ്രൂപ്പ് ബിയിൽ ഭൂട്ടാൻ, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവരും മാറ്റുരക്കും.

SAFF കാമ്പെയ്ൻ അവസാനിച്ചുകഴിഞ്ഞാൽ, 2024 ഒക്ടോബറിൽ തായ്‌ലൻഡിൽ നടക്കുന്ന 2025 AFC U17 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കായി സ്ക്വാഡ് ശ്രീനഗറിൽ പരിശീലനം തുടരും. ഇഷ്ഫാഖ് അഹമ്മദാണ് ഇന്ത്യയുടെ പരിശീലകൻ.

Goalkeepers: Rohit, Aheibam Suraj Singh, Nandan Ray.

Defenders: Thongram Rishikant Singh, Lekhachandra, Mohammed Kaif, Asher Rebello, Yaipharemba Chingakham, Usham Thoungamba, Chingtham Renin Singh, Karish Soram, Abdul Salha, Jodrick Abranches.

Midfielders: Ngamgouhou Mate, Lunkhangam Chongoli, Kishor Tiwari, Laishram Suraj Singh, Levis Zangminlun, Banlamkupar Rynjah, Mohammad Sami, Vishal Yadav, Manbhakupar Malngiang, Mohammad Shameel, Mohammad Arbash, Brahmacharimayun Sharma.

Forwards: Ginminhao Khonsai, Prem Hansdak, Ahongshangbam Samson, Lairenjam Bharat, Hemneichung Lunkim, Dhirten Mehra.

Head coach: Ishfaq Ahmed

സാഫ് അണ്ടർ 17 കിരീടം ഇന്ത്യൻ യുവനിരക്ക് സ്വന്തം

സാഫ് അണ്ടർ 17 കിരീടം ഇന്ത്യ നിലനിർത്തി. ഇന്ന് നടന്ന ഫൈനലിൽ നേപ്പാളിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപ്പിച്ച് ആണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്.17ആം മിനുട്ടിൽ ആയിരുന്നു ആദ്യ ഗോൾ വന്നത്.

റിക്കി മീതേയുടെ പാസ് വൻലാൽപെക ഗുയ്റ്റെയിൽ എത്തുന്നു‌. താരം അത് ഫാർ പോസ്റ്റിൽ മാർക്ക് ചെയ്യപ്പെടാതെ കിടക്കുന്ന ബോബി സിംഗിന് കൈമാറി. ബോബി സിംഗ് പന്ത് ലക്ഷ്യത്തിൽ എത്തിച്ചു. 30ആം മിനുട്ടിൽ വീണ്ടും ഗുയ്റ്റെ ഒരു ഗോൾ ഒരുക്കി. ഇത്തവണ കൊറോ ആണ് ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ഗുയ്റ്റെ ഒരു ഗോൾ നേടുകയും കൂടെ ചെയ്തതോടെ ഇന്ത്യയുടെ ലീഡ് മൂന്ന് ആയി.

അവസാനം 94ആം മിനുട്ടിൽ അമൻ കൂടെ ഗോൾ നേടിയതോടെ വിജയവും കിരീടവും ഉറപ്പായി.

SAFF U17; ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ | Exclusive

SAFF U17 ടൂർണമെന്റിൽ ഇന്ത്യ ഫൈനലിൽ‌

സാഫ് U17 ടൂർണമെന്റിൽ ഇന്ത്യ ഫൈനലിൽ‌. ഇന്ന നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ആണ് ഇന്ത്യ ഫൈനൽ ഉറപ്പിച്ചത്. ഗാങ്തെയുടെ ഇരട്ട ഗോളുകൾ ആണ് ഇന്ത്യക്ക് ജയം നൽകിയത്. 51, 59 മിനുട്ടുകളിൽ ആയിരുന്നു ഗാങ്തെയുടെ ഗോളുകൾ. ഒരു പെനാൾട്ടിയിൽ നിന്ന് ഇസ്ലാമിലൂടെ ഒരു ഗോൾ ബംഗ്ലാദേശ് മടക്കി എങ്കിലും ഇന്ത്യ വിജയിച്ചു.

മത്സരം ജയിച്ചു എങ്കിലും ഇന്ത്യയുടെ പ്രകടനം അത്ര ഭേദമായിരുന്നില്ല. കഴിഞ്ഞ മത്സരത്തിൽ നേപ്പാളിനോട് പരാജയപ്പെട്ട ഇന്ത്യക്ക് ഫൈനലിൽ ഇതിനേക്കാൾ ഭേദപ്പെട്ട പ്രകടനം നടത്തിയാലെ കിരീടം ഉറപ്പിക്കാൻ ആവുകയുള്ളൂ.

ഒരൊന്നൊന്നര ഗിഫ്റ്റ്! കല്യാണ സമ്മാനമായി കേരള ബ്ലാസ്റ്റേഴ്സ് ക്ലബിന്റെ സീസൺ ടിക്കറ്റ്

മാച്ച് റിപ്പോർട്ട് By AIFF

സാഫ് U17, ഇന്ത്യക്ക് നേപ്പാളിനോട് പരാജയം

ശ്രീലങ്കയിലെ കൊളംബോയിൽ നടക്കുന്ന സാഫ് U17 ടൂർണമെന്റിൽ ഇന്ത്യക്ക് ഒരു വലിയ പരാജയൻ. റേസ്‌കോഴ്‌സ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ U17 ദേശീയ ടീമിനെ നേപ്പാൾ U17 1-3 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.

25-ാം മിനിറ്റിൽ ഡാനി മെയ്റ്റിയിലൂടെ ലീഡ് എടുത്ത ശേഷമാണ് ഇന്ത്യ പരാജയത്തിലേക്ക് നീങ്ങിയത്. ഹാഫ് ടൈമിന് മുമ്പ് സരോജ് ദർലാമി നേടിയ ഗോൾ നേപ്പാളിനെ ഇന്ത്യക്ക് ഒപ്പം എത്തിച്ചു. അതിനു ശേഷം രണ്ടാം പകുതിയിൽ ഉനേഷ് ബുദതോക്കി (49’), സുബാഷ് ബാം (68’) എന്നിവർ കൂടെ ഗോൾ നേടിയതോടെ നേപ്പാൾ വിജയം പൂത്തിയാക്കി. ആദ്യ മത്സരത്തിൽ ഇന്ത്യ ഭൂട്ടാനെ പരാജയപ്പെടുത്തിയിരുന്നു‌

SAFF U-17 ചാമ്പ്യൻഷിപ്പിനായുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

2022 സെപ്റ്റംബർ 5ന് കൊളംബോയിൽ ആരംഭിക്കുന്ന SAFF U-17 ചാമ്പ്യൻഷിപ്പിനുള്ള 23 അംഗ ടീമിനെ ഇന്ന് ഹെഡ് കോച്ച് ബിബിയാനോ ഫെർണാണ്ടസ് പ്രഖ്യാപിച്ചു. സെപ്തംബർ 5 ന് ഭൂട്ടാനെതിരെ ആണ് ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ പോരാട്ടം. ഫൈനൽ സെപ്റ്റംബർ 16 നും നടക്കും.

SAFF U17 ചാമ്പ്യൻഷിപ്പ് നേടുകയും ഗ്രൂപ്പ് ലീഡർമാരായി AFC U17 ചാമ്പ്യൻഷിപ്പിന് യോഗ്യത നേടുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം എന്ന് കോച്ച് ബിബിയാനോ പറഞ്ഞു.

23 അംഗ സ്ക്വാഡ് :

GOALKEEPERS: Sahil, Julfikar Gazi, Tajamul Islam.

DEFENDERS: Ricky Meetei, Mukul Panwar, Manjot Singh Dhami, Balkaran Singh, Suraj Kumar Singh, Chandan Yadav.

MIDFIELDERS: Gurnaj Singh Grewal, Korou Singh, Lalpekhlua, Vanlalpeka Guite, Boby Singh, Malemngamba Singh Thokchom, Huzafah Ahmad Dar, Ngarin Shaiza, Danny Meitei, Lalhmingchhuanga Fanai, Faizan Waheed, Obed Mangminhao Haokip.

FORWARDS: Thanglalsoun Gangte, Aman.

The fixture for India’s matches are as follows:

September 5: Bhutan vs India (IST 3.30pm).
September 9: India vs Nepal (IST 3.30pm).
September 12: Semi-finals (IST 3.30pm and 8pm).
September 14: Final (IST 7pm).

Exit mobile version