പാകിസ്താനെ ഗോളിൽ മുക്കി ഇന്ത്യ, സുനിൽ ഛേത്രിക്ക് ഹാട്രിക്ക്!

സാഫ് കപ്പ് 2023 ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് മികച്ച വിജയം. ക്യാപ്റ്റൻ സുനിൽ ഛേത്രി ഹാട്രിക്ക് നേടിയ മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് ഇന്ത്യ നേടിയത്. ഇനിയും ഏറെ ഗോളുകൾ നേടാൻ ആവാത്തതിൽ മാത്രമെ ഇന്ത്യക്ക് നിരാശ ഉണ്ടാകൂ. അത്രയധികം അവസരങ്ങൾ ഇന്ത്യ ഇന്ന് സൃഷ്ടിച്ചിരുന്നു.

ഇന്ത്യ ആദ്യ പകുതിയിൽ തന്നെ ബഹുദൂരം മുന്നിലായിരുന്നു. ഇന്ന് ആദ്യ 16 മിനുട്ടുകൾക്ക് അകം തന്നെ ഇന്ത്യ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തി. മത്സരത്തിന്റെ 10ആം മിനുട്ടിൽ പാകിസ്താൻ ഗോൾ കീപ്പർ സാഖിബ് ഹനീഫ് വരുത്തിയ പിഴവ് മുതലെടുത്ത് സുനിൽ ഛേത്രി തന്റെ ടീമിന് ലീഡ് നൽകി. ഇന്ന് രാവിലെ മാത്രം ബെംഗളൂരുവിൽ എത്തിയ പാകിസ്താന് കൃത്യമായി പരിശീലനം പോലും നടത്താൻ ആയിരുന്നില്ല. ഇതിന്റെ പ്രശ്നങ്ങൾ അവരുടെ പ്രകടനത്തിലും കാണാൻ കഴിഞ്ഞു.

മത്സരം 16ആം മിനുട്ടിൽ എത്തിയപ്പോൾ ഇന്ത്യക്ക് ലീഡ് ഉയർത്താനുള്ള രണ്ടാം അവസരം ലഭിച്ചു. ഒരു ഹാൻഡ്ബോളിന് ലഭിച്ച പെനാൾട്ടി ക്യാപ്റ്റൻ ഛേത്രി അനായാസം ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 2-0. ഛേത്രിയുടെ 89ആം അന്താരാഷ്ട്ര ഗോളായി ഇത്. ഇതിനു ശേഷവും കളിയിൽ ഇന്ത്യൻ ആധിപത്യം ആണ് കാണാൻ ആയത്. അവസരങ്ങളും സൃഷ്ടിച്ചു. പക്ഷെ ആദ്യ പകുതിയിൽ കൂടുതൽ ഗോൾ നേടാൻ ഇന്ത്യക്ക് ആയില്ല.

ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ കോച്ച് ഇഗോർ സ്റ്റിമാച് ചുവപ്പ് കാർഡ് കണ്ടത് ഇന്ത്യക്ക് ആദ്യ പകുതിയിലെ തിരിച്ചടിയായി. രണ്ടാം പകുതിയിലും ഇന്ത്യ ആക്രമണം തുടർന്നു. സഹലിനടക്കം പല ഇന്ത്യൻ താരങ്ങൾക്കും ഏറെ അവസരങ്ങൾ ലഭിച്ചു. അവസാനം 72ആം മിനുട്ടിൽ ഇന്ത്യക്ക് ഒരു പെനാൾട്ടി കൂടെ ലഭിച്ചു.

ഛേത്രി വിജയിച്ച പെനാൾട്ടി ഛേത്രി തന്നെ ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 3-0. ഛേത്രിക്ക് ഹാട്രിക്ക്. ഇതോടെ താരം 90 അന്താരാഷ്ട്ര ഗോളുകളിലും എത്തി. ഇതിനു പിന്നാലെ 81ആം മിനുട്ടിൽ ഒരു ലോംഗ് ബോൾ മനോഹരമായി നിയന്ത്രിച്ച ശേഷം ഉദാന്ത ഇന്ത്യയുടെ നാലാം ഗോൾ നേടി.

ഈ വിജയത്തോടെ 3 പോയിന്റുമായി ഇന്ത്യ ഗ്രൂപ്പിൽ ഒന്നാമത് എത്തി. അടുത്ത മത്സരത്തിൽ ഇന്ത്യ നേപ്പാളിനെ ആകും നേരിടുക.

പാകിസ്താനെതിരെ ഒരു ദയയുമില്ലാതെ ഇന്ത്യ, ആദ്യ പകുതിയിൽ തന്നെ ഛേത്രിയുടെ ഇരട്ട പ്രഹരം

സാഫ് കപ്പിൽ ആദ്യ മത്സരത്തിൽ പാകിസ്താനെ നേരിടുന്ന ഇന്ത്യ ആദ്യ പകുതിയിൽ തന്നെ ബഹുദൂരം മുന്നിലാണ്. ഇന്ന് ആദ്യ 16 മിനുട്ടുകൾക്ക് അകം തന്നെ ഇന്ത്യ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തി. മത്സരത്തിന്റെ 10ആം മിനുട്ടിൽ പാകിസ്താൻ ഗോൾ കീപ്പർ സാഖിബ് ഹനീഫ് വരുത്തിയ പിഴവ് മുതലെടുത്ത് സുനിൽ ഛേത്രി തന്റെ ടീമിന് ലീഡ് നൽകി. ഇന്ന് രാവിലെ മാത്രം ബെംഗളൂരുവിൽ എത്തിയ പാകിസ്താന് കൃത്യമായി പരിശീലനം പോലും നടത്താൻ ആയിരുന്നില്ല. ഇതിന്റെ പ്രശ്നങ്ങൾ അവരുടെ പ്രകടനത്തിലും കാണാൻ കഴിഞ്ഞു.

മത്സരം 16ആം മിനുട്ടിൽ എത്തിയപ്പോൾ ഇന്ത്യക്ക് ലീഡ് ഉയർത്താനുള്ള രണ്ടാം അവസരം ലഭിച്ചു. ഒരു ഹാൻഡ്ബോളിന് ലഭിച്ച പെനാൾട്ടി ക്യാപ്റ്റൻ ഛേത്രി അനായാസം ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 2-0. ഛേത്രിയുടെ 89ആം അന്താരാഷ്ട്ര ഗോളായി ഇത്. ഇതിനു ശേഷവും കളിയിൽ ഇന്ത്യൻ ആധിപത്യം ആണ് കാണാൻ ആയത്. അവസരങ്ങളും സൃഷ്ടിച്ചു. പക്ഷെ ആദ്യ പകുതിയിൽ കൂടുതൽ ഗോൾ നേടാൻ ഇന്ത്യക്ക് ആയില്ല.

ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ കോച്ച് ഇഗോർ സ്റ്റിമാച് ചുവപ്പ് കാർഡ് കണ്ടത് ഇന്ത്യക്ക് ആദ്യ പകുതിയിലെ തിരിച്ചടിയായി.

സാഫ് കപ്പ്, ആദ്യ മത്സരത്തിൽ കുവൈറ്റ് നേപ്പാളിനെ തകർത്തു

ബെംഗളൂരുവിൽ നടക്കുന്ന സാഫ് കപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ കുവൈറ്റിന് വിജയം. നേപ്പാളിനെ നേരിട്ട കുവൈറ്റ് ഒന്നിനെതിരെ മൂന്നു ഗോളിന്റെ വലിയ വിജയം തന്നെ ഇന്ന് നേടി. പ്രത്യേക ക്ഷണം സ്വീകരിച്ചാണ് കുവൈറ്റ് സാഫ് കപ്പിൽ ഇത്തവണ പങ്കെടുക്കുന്നത്. മത്സരത്തിന്റെ 23ആം മിനുട്ടിൽ ഖാലിദ് ഹജിയയിലൂടെ കുവൈറ്റ് ലീഡ് എടുത്തു.

ആദ്യ പകുതി അവസാനിക്കും മുമ്പ് അൽ ഖാൽദിയിലൂടെ കുവൈറ്റ് ലീഡ് ഇരട്ടിയാക്കി. ഒരു പെനാൾട്ടിയിലൂടെ രണ്ടാം പകുതിയിൽ 65ആം മിനുട്ടിൽ ദഹാമും കൂടെ കുവൈറ്റിനായി ഗോൾനേടിയതോടെ കളി നേപ്പാളിൽ നിന്നും പൂർണ്ണമായും അകന്നു.

ബിസ്റ്റയിലൂടെ നേപ്പാൾ ഒരു ഗോൾ മടക്കി എങ്കിലും അത് ആശ്വാസ ഗോളായി മാത്രം മാറി. നേപ്പാൾ അടുത്ത മത്സരത്തിൽ ഇന്ത്യയെയും കുവൈറ്റ് അവരുടെ അടുത്ത മത്സരത്തിൽ പാകിസ്താനെയും ആണ് നേരിടേണ്ടത്.

സാഫ് കപ്പ് ഇന്ന് തുടങ്ങും, ഇന്ത്യ പാകിസ്താനെതിരെ

ഹീറോ ഇന്റർകോണ്ടിനെന്റൽ കപ്പ് നേടിയ ഇന്ത്യ ഇന്ന് അവരുടെ സാഫ് കപ്പ് യാത്ര ആരംഭിക്കും. ഇന്ന് വൈകുന്നേരം 7:30ന് ബംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ പാകിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യ ഗ്രൂപ്പ് എയിൽ ആണ് കളിക്കുന്നത്. ഇന്ന് ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3:30 ന് ഗ്രൂപ്പ് എയിൽ നേപ്പാളും കുവൈത്തും ഏറ്റുമുട്ടും.

ലെബനൻ, ബംഗ്ലാദേശ്, മാലിദ്വീപ്, ഭൂട്ടാൻ എന്നിവരടങ്ങുന്ന ഗ്രൂപ്പ് ബിയിലെ മത്സരങ്ങൾ ജൂൺ 22ന് ആണ് ആരംഭിക്കുക. SAFF ചാമ്പ്യൻഷിപ്പ് DD സ്പോർട്സിൽ തത്സമയം സംപ്രേക്ഷണം ഉണ്ടാകും. ഫാൻകോഡ് ആപ്പ് വഴിയും കളി കാണാം.

2021ൽ മാലിദ്വീപിൽ നേടിയ കിരീടം നിലനിർത്താൻ ആകും ഇന്ത്യ ശ്രമിക്കുക. എട്ട് തവണ സാഫ് കിരീടം ഉയർത്താൻ ഇന്ത്യക്ക് ആയിട്ടുണ്ട്. ഇന്ത്യയിൽ നാലാം തവണയാണ് സാഫ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്, കഴിഞ്ഞ മൂന്ന് തവണ നടന്നപ്പോഴും ഇന്ത്യ ആയിരുന്നു കിരീടം നേടിയത്. അതിഥി ടീമുകളായ കുവൈറ്റ്, ലെബനൻ എന്നിവയെ ഉൾപ്പെടുത്തിയതിനാൽ ഇന്ത്യക്ക് പതിവിനേക്കാൾ കടുപ്പമാകും ഇത്തവണത്തെ ടൂർണമെന്റ്.

ഫുട്ബോൾ കളിക്കാൻ പാകിസ്താന് ഇന്ത്യയിലേക്ക് വരാം, ഗവൺമെന്റ് അനുമതി

ഈ മാസം ഇന്ത്യയിൽ നടക്കുന്ന സാഫ് കപ്പിൽ പാകിസ്താന് പങ്കെടുക്കും. ഇതിനായുള്ള വിസ ക്ലിയറൻസ് ഇന്ത്യൻ ഗവണ്മെന്റ് നൽകി. ജൂൺ 21 മുതൽ ജൂലൈ 4 വരെ ബെംഗളൂരുവിൽ ആണ് സാഫ് കപ്പ് നടക്കുന്നത്‌. പാകിസ്താൻ ഉൾപ്പെടെ എട്ട് രാജ്യങ്ങൾ ആണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. പാക്കിസ്ഥാന്റെ പങ്കാളിത്തിനായുള്ള ഞങ്ങളുടെ പങ്ക് ഇന്ത്യ ചെയ്തു എന്നും ബാക്കി നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത് പാകിസ്താൻ ആണെന്നും എഐഎഫ്എഫ് സെക്രട്ടറി ജനറൽ ഷാജി പ്രഭാകരൻ പറഞ്ഞു.

“ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, കായിക മന്ത്രാലയം എന്നിവയെല്ലാം പാകിസ്താന്റെ വരവ് അംഗീകരിച്ചിട്ടുണ്ട്” ഷാജി പ്രഭാകരൻ പറഞ്ഞു. ഞങ്ങൾ പാകിസ്താനെ സ്വാഗതം ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു.

സാഫ് കപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണ്, ജൂൺ 21ന് നടക്കുന്ന ഉദ്ഘാടനത്തിൽ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടും. 2018 ലെ സാഫ് ചാമ്പ്യൻഷിപ്പിൽ ആണ് ഇന്ത്യയും പാകിസ്താനും അവസാനമായി ഫുട്ബോളിൽ ഏറ്റുമുട്ടിയത്.

സാഫ് കപ്പ് ഗ്രൂപ്പുകൾ ആയി, പാകിസ്താൻ ഇന്ത്യയുടെ ഗ്രൂപ്പിൽ

സാഫ് കപ്പ് ഗ്രൂപ്പ് ഘട്ടം തീരുമാനം ആയി. ഇന്ന് നടന്ന നറുക്കിൽ ഇന്ത്യക്ക് അത്ര എളുപ്പമുള്ള ഗ്രൂപ്പ് അല്ല ലഭിച്ചിരിക്കുന്നത്‌. ഇന്ത്യ, കുവൈറ്റ്, നേപ്പാൾ, പാകിസ്താൻ എന്നീ ടീമുകളാണ് ഇന്ത്യയുടെ ഗ്രൂപ്പിൽ ഉള്ളത്‌. ഭൂട്ടാൻ, ബംഗ്ലാദേശ്, ലെബനൻ, മാൽഡീവ്സ് എന്നിവർ ഗ്രൂപ്പ് ബിയിലും കളിക്കും. ലെബനൻ, കുവൈറ്റ് എന്നിവർ പതിവ് സാഫ് ടീമുകൾക്ക് നിന്ന് പുറത്ത് നിന്ന് എത്തുന്നവരാണ്. ഇവരുടെ സാന്നിദ്ധ്യം ടൂർണമെന്റ് കൂടുതൽ ആവേശകരമാക്കും.

നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യയും പാകിസ്താനും ഫുട്ബോളിൽ ഏറ്റുമുട്ടുന്നത് കാണാനും ഈ സാഫ് കപ്പിൽ ആകും. പാകിസ്താൻ ഇന്ത്യയിലേക്ക് എത്തുന്നതിന് ക്രിക്കറ്റ് പോലെ മറ്റു രാഷ്ട്രീയ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല എന്ന് പ്രതീക്ഷിക്കപ്പെടുന്നു‌. മുൻ ഗോകുലം കേരള പരിശീലകൻ അനീസെയുടെ കീഴിൽ വരുന്ന നേപ്പാൾ ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയർത്താൻ സാധ്യതയുണ്ട്. കുവൈറ്റിനെതിരായ മത്സരമാകും ഇന്ത്യക്ക് ഏറ്റവും കടുപ്പമുള്ള മത്സരം.

അടുത്ത മാസം ബംഗളുരുവിൽ ആണ് സാഫ് കപ്പ് നടക്കുക.

ഗ്രൂപ്പുകൾ:

ഇന്ത്യയെ തോൽപ്പിച്ച് റഷ്യക്ക് സാഫ് കപ്പ്, മലയാളി ഷിൽജി ഷാജി ടോപ് സ്കോറർ

അണ്ടർ 17 വനിതാ സാഫ് കപ്പിൽ ഇന്ത്യ പരാജയപ്പെടുത്തി കൊണ്ട് റഷ്യ കിരീടം നേടി. ഇന്ന് ഫൈനലിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് റഷ്യ ഇന്ത്യയെ തോൽപ്പിച്ചത്. യുവേഫയുടെ വിലക്ക് വിലനിൽക്കുന്നതിനാൽ പ്രത്യേക അനുവാദം വാങ്ങിയാണ് റഷ്യ ഇപ്പോൾ സാഫിൽ കളിക്കുന്നത്. ഇന്ന് ആദ്യ 13 മിനുട്ടിൽ തന്നെ റഷ്യ രണ്ടു ഗോളുകൾ നേടി വിജയം ഉറപ്പിച്ചു. അവ്ദിയെങ്കോയും കൊത്ലോവയും ആണ് ഗോളുകൾ നേടിയത്.

റഷ്യ എല്ലാ മത്സരങ്ങളും വിജയിച്ച് ഒന്നാം സ്ഥാനവും കിരീടവും സ്വന്തമാക്കി. ഒരു മത്സരം മാത്രം പരാജയപ്പെട്ട ബംഗ്ലാദേശ് രണ്ടാം സ്ഥാനത്തും രണ്ട് മത്സരങ്ങൾ പരാജയപ്പെട്ട ഇന്ത്യ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. മലയാളി താരം ഷിൽജി ഷാജി ടൂർണമെന്റിലെ ടോപ് സ്കോറർ ആയി.ഷിൽജി എട്ടു ഗോളുകൾ നേടിയിരുന്നു.

സാഫ് കപ്പിന് ബെംഗളൂരു ആതിഥ്യം വഹിക്കും

ഈ വർഷം നടക്കുന്ന സാഫ് ചാമ്പ്യൻഷിപ്പിന് ബെംഗളൂരു ആതിഥ്യം വഹിക്കും. 2023 ജൂൺ 21 മുതൽ ജൂലൈ 3 വരെ ആകും ടൂർണമെന്റ് നടക്കുക എന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ശ്രീ. കല്യാൺ ചൗബെ ഞായറാഴ്ച അറിയിച്ചു.

ചടങ്ങിൽ എഐഎഫ്എഫ് സെക്രട്ടറി ജനറൽ ഡോ.ഷാജി പ്രഭാകരൻ, എഐഎഫ്എഫ് വൈസ് പ്രസിഡന്റും കർണാടക സംസ്ഥാന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റുമായ ശ്രീ.എൻ.എ.ഹാരിസ്, കർണാടക ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ഡോ.കെ.ഗോവിന്ദരാജ് എന്നിവർ പങ്കെടുത്തു.

ടൂർണമെന്റിന്റെ പതിമൂന്നാം എഡിഷനാകും ഇത്, നാലാം തവണയാണിത് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യ എട്ട് തവണ സാഫ് കിരീടം നേടിയിട്ടുണ്ട്. SAFF-ന്റെ എല്ലാ അംഗ അസോസിയേഷനുകളും ഈ ടൂർണമെന്റിൽ പങ്കെടുക്കും. ഒപ്പം റഷ്യയും ഈസാഫ് ടൂർണമെന്റിൽ കളിക്കും എന്ന് അഭ്യൂഹങ്ങൾ ഉണ്ട്.

സാഫ് കപ്പിൽ ഇനി റഷ്യയും!!!

ഇനി റഷ്യ സാഫ് കപ്പിലും കളിക്കുൻ. മാർച്ച് 20-28 വരെ ധാക്കയിൽ നടക്കാനിരിക്കുന്ന വരാനിരിക്കുന്ന SAFF U17 വനിതാ ചാമ്പ്യൻഷിപ്പ് 2023ൽ റഷ്യ പങ്കെടുക്കുമെന്ന് സാഫ് ഇന്നലെ പ്രഖ്യാപിച്ചു. സൗത്ത് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ റഷ്യയുടെ വരവിൽ സന്തോഷം പ്രകടിപ്പിക്കുകയും ടൂർണമെന്റിന്റെ ഫിക്സ്ചർ പുറത്തിറക്കുകയും ചെയ്തു.

നിലവിൽ യുവേഫയുടെ വിലക്കിലാണ് റഷ്യ ഉള്ളത്‌. അവസാന ഒന്നര വർഷമായി ഫുട്ബോൾ കളിക്കാൻ ആകാത്ത റഷ്യ ഏഷ്യയിലേക്ക് മാറാൻ അപേക്ഷ നൽകിയിരുന്നു‌. ഇതിന്റെ ഫലമായാണ് സാഫ് ടൂർണമെന്റിൽ പങ്കെടുക്കാനുള്ള തീരുമാനം. ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, റഷ്യ എന്നിവർ ആകും അണ്ടർ 17 ടൂർണമെന്റിൽ പോരാടുക.

മാർച്ച് 28 ന് ഇന്ത്യ റഷ്യയെ നേരിടും, റഷ്യയുടെ വരവ് ടൂർണമെന്റിന്റെ നിലവാരം മെച്ചപ്പെടുത്തും എന്നാണ് പ്രതീക്ഷ. നല്ല ഒരു എതിരാളിയെ കിട്ടുന്നത് ഇന്ത്യൻ ഫുട്ബോളിനും ഗുണം ചെയ്യും.

Fixture:

സാഫ് കപ്പിൽ നിന്ന് ഇന്ത്യ പുറത്ത്, കിരീടം ഇല്ലാതെ മടങ്ങുന്നത് ഇത് ചരിത്രത്തിൽ ആദ്യം

സാഫ് കപ്പിൽ ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം ഫൈനൽ കാണാതെ പുറത്ത്‌. ഇന്ന് നടന്ന സെമി ഫൈനലിൽ നേപ്പാൾ ആണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഏക ഗോളിനായിരുന്നു ഇന്ത്യയുടെ പരാജയം. ആദ്യ പകുതിയുടെ അവസാനം രശ്മി കുമാരി ആണ് നേപ്പാളിന്റെ വിജയ ഗോൾ നേടിയത്‌. ഇന്ത്യൻ വനിതകൾ ഇത് ആദ്യമായാണ് സാഫ് കപ്പിൽ ഫൈനലിൽ എത്താതിരിക്കുന്നത്‌

ഇതുവരെ നടന്ന അഞ്ച് സാഫ് ചാമ്പ്യൻഷിപ്പിലും ഇന്ത്യ ആയിരുന്നു കിരീടം ഉയർത്തിയത്‌. നാലു തവണ ഇന്ത്യ നേപ്പാളിനെയും ഒരു തവണ ബംഗ്ലാദേശിനെയും ഫൈനലിൽ പരാജയപ്പെടുത്തി ആയിരുന്നു കിരീടം നേടിയത്.

നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലാദേശിനോട് 3-0ന് തോറ്റ ഇന്ത്യ ഇന്ന് സെമി ഫൈനലിൽ കളി തുടങ്ങും മുമ്പ് തന്നെ സമ്മർദ്ദത്തിൽ ആയിരുന്നു. ഫൈനലിൽ ഇനി ബംഗ്ലാദേശും നേപ്പാളും കിരീടത്തിനായി പോരാടും.

സാഫ് കപ്പിൽ ബംഗ്ലാദേശിന് എതിരെ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോൽവി

സാഫ് കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് ഞെട്ടിക്കുന്ന പരാജയം. ബംഗ്ലാദേശിനെ നേരിട്ട ഇന്ത്യ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ പരാജയമാണ് ഏറ്റുവാങ്ങിയത്. ഇത്തരം ഒരു പരാജയം ഇന്ത്യൻ ടീം പ്രതീക്ഷിച്ചിരുന്നില്ല. ആദ്യ പകുതിയിൽ തന്നെ ഇന്ത്യൻ രണ്ട് ഗോളുകൾക്ക് പിറകിൽ പോയി. 12ആം മിനുട്ടിൽ ജഹാൻ ഷോപ്ന ആണ് ബംഗ്ലകൾക്ക് ലീഡ് നൽകിയത്.

22ആം മിനുട്ടിൽ സ്രിമൊതി സർക്കാർ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ വീണ്ടും ഷോപ്ന ഗോൾ നേടിയതോടെ പരാജയം പൂർത്തിയായി. പരാജയപ്പെട്ടു എങ്കിലും ഇന്ത്യ സെമി ഫൈനൽ നേരത്തെ ഉറപ്പിച്ചിരുന്നു. സെമി ഫൈനലിൽ നേപ്പാൾ ആകും ഇന്ത്യയുടെ എതിരാളികൾ. ബംഗ്ലാദേ് ഭൂട്ടാനെയും നേരിടും

പാകിസ്താനെ തകർത്തു കൊണ്ട് ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം

ഇന്ന് സാഫ് കപ്പിൽ ആദ്യ മത്സരത്തിൽ പാകിസ്താനെ നേരിട്ട ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം ഏകപക്ഷീയമായ വിജയം തന്നെ സ്വന്തമാക്കി. ഇന്ത്യൻ വനിതകൾ ഇരുപതാം മിനുട്ടിൽ ലീഡ് എടുത്തു. ഒരു സെൽഫ് ഗോളായിരുന്നു ആദ്യ ഗോൾ. സന്ധ്യയുടെ ഒരു ക്രോസ് തടയാൻ ശ്രമിക്കുന്നതിനിടയിൽ പാകിസ്താൻ താരം സ്വന്തം വലയിലേക്ക് തന്നെ പന്തെത്തിക്കുക ആയിരുന്നു.

മൂന്ന് മിനുട്ടുകൾക്ക് ശേഷം ഗ്രേസ് ഇന്ത്യയുടെ ലീഡ് ഇരട്ടിയാക്കി. അഞ്ജുവിന്റെ പാസിൽ നിന്നായിരുന്നു ഗ്രേസിന്റെ ഗോൾ. രണ്ടാം പകുതിയുടെ അവസാനം സൗമ്യയിലൂടെ മൂന്നാം ഗോളും കൂടെ പിറന്നതോടെ വിജയം പൂർത്തിയായി.

ഇനി സെപ്റ്റംബർ 10ന് ഇന്ത്യ മാൽഡീവ്സിനെ നേരിടും.

Exit mobile version