ബംഗ്ലാദേശിനെതിരെ ആദ്യ ടി20യിൽ ശ്രീലങ്കയ്ക്ക് 206 റൺസ്

ബംഗ്ലാദേശിനെതിരെ ഒന്നാം ടി20യിൽ മികച്ച സ്കോറുമായി ശ്രീലങ്ക. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 206 റൺസാണ് ശ്രീലങ്ക നേടിയത്. ആദ്യ ഓവറിൽ ഓപ്പണര്‍ അവിഷ്ക ഫെര്‍ണാണ്ടോയെ നഷ്ടപ്പെട്ട ശേഷം കുശൽ മെന്‍ഡിസ്, സദീര സമരവിക്രമ എന്നിവരുടെ അര്‍ദ്ധ ശതകങ്ങളാണ് ടീമിനെ മുന്നോട്ട് നയിച്ചത്.

കുശൽ മെന്‍ഡിസ് 36 പന്തിൽ 59 റൺസ് നേടിയപ്പോള്‍ സദീര സമരവിക്രമ 48 പന്തിൽ പുറത്താകാതെ 61 റൺസും ചരിത് അസലങ്ക 21 പന്തിൽ പുറത്താകാതെ 44 റൺസും നേടി.

ഈ കൂട്ടുകെട്ട് നാലാം വിക്കറ്റിൽ 73 റൺസാണ് നേടിയത്.

പോസിറ്റീവായി ഇരിക്കാനും കൂട്ടുകെട്ട് സൃഷ്ടിക്കാനുമായിരുന്നു ശ്രമം – സമരവിക്രമ

ശ്രീലങ്കയുടെ ബംഗ്ലാദേശിനെതിരെയുള്ള റൺ ചേസ് ചെറിയ സ്കോര്‍ തേടിയായിരുന്നുവെങ്കിലും ടീമിന്റെ തുടക്കം അത്ര മികച്ചതല്ലായിരുന്നു. 15 റൺസ് നേടുന്നതിനിടെ ഓപ്പണര്‍മാരെ നഷ്ടമായ ശ്രീലങ്ക 43/3 എന്ന നിലയിലേക്ക് വീണ ശേഷം സദീര സമരവിക്രമയുടെ ബാറ്റിംഗ് മികവാണ് ടീമിനെ ലക്ഷ്യത്തിന് അടുത്തേക്ക് എത്തിച്ചത്.

വിക്രമയും(54) – ചരിത് അസലങ്കയും(62*) ചേര്‍ന്ന് നടത്തിയ ചെറുത്ത്നില്പാണ് ടീമിനെ വിജയത്തിലേക്ക് എത്തിക്കുവാന്‍ സഹായിച്ചത്. താന്‍ പോസിറ്റീവായി ബാറ്റ് ചെയ്യുവാനാണ് തീരുമാനിച്ചതെന്നും അതിനൊപ്പം കൂട്ടുകെട്ട് സൃഷ്ടിക്കുവാന്‍ ശ്രദ്ധ ചെലുത്തിയെന്നും സദീര സമരവിക്രമ പറഞ്ഞു. ബാറ്റിംഗ് ഈ വിക്കറ്റിൽ ദുഷ്കരമായിരുന്നുവെന്നും താന്‍ പ്രധാനമായും തന്റെ ശക്തികേന്ദ്രങ്ങളായ കവര്‍ ഡ്രൈവിനെയും പുള്‍ ഷോട്ടിനെയും വിശ്വസിച്ച് പോസിറ്റീവായി തന്നെ മത്സരത്തെ സമീപിക്കുകയായിരുന്നുവെന്നും സദീര സൂചിപ്പിച്ചു.

മാത്യൂസിനു ന്യൂസിലാണ്ട് ഏകദിന പരമ്പരയും ഓസ്ട്രേലിയയ്ക്കെതിരെയുള്ള ആദ്യ ടെസ്റ്റും നഷ്ടമാകും, പകരം ഏകദിനങ്ങളില്‍ സദീര സമരവിക്രമ

ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റിനിടെ പരിക്കേറ്റ ശ്രീലങ്കന്‍ താരം ആഞ്ചലോ മാത്യൂസിനു ന്യൂസിലാണ്ട് ഏകദിന പരമ്പരയും ഓസ്ട്രേലിയയ്ക്കെതിരെയുള്ള ബ്രിസ്ബെയിന്‍ ടെസ്റ്റും നഷ്ടമാകും. ന്യൂസിലാണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിനിടെയാണ് താരം പരിക്കേറ്റ് റിട്ടയര്‍ഡ് ഹര്‍ട്ട് ആയത്. കുറഞ്ഞത് നാല് ആഴ്ചയെങ്കിലും താരം കളത്തിനു പുറത്താകുമെന്നാണ് ഇപ്പോള്‍ അറിയുവാന്‍ കഴിയുന്നത്.

ഫെബ്രുവരി 1നു കാന്‍ബറയില്‍ ആരംഭിയ്ക്കുന്ന രണ്ടാം ടെസ്റ്റിനു താരം മത്സര സജ്ജമാകുമെന്നാണ് കരുതപ്പെടുന്നത്. ആഞ്ചലോ മാത്യൂസിനു പകരം സദീര സമരവിക്രമയെ ശ്രീലങ്ക ന്യൂസിലാണ്ടിനെതിരെയുള്ള ഏകദിന, ടി20 സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കുശല്‍ ജനിത് പെരേരയ്ക്ക് പകരം സദീര സമരവിക്രമയെ ഉള്‍പ്പെടുത്തി ശ്രീലങ്ക

കുശല്‍ ജനിത് പെരേരയുടെ പരിക്ക് നിശ്ചിത സമയത്തിനുള്ളില്‍ ഭേദമാകാത്തതിനാല്‍ പകരം ടി20 ടീമിലേക്ക് സദീര സമരവിക്രമയെ ഉള്‍പ്പെടുത്തി ശ്രീലങ്ക. ഇംഗ്ലണ്ടിനെതിരെയുള്ള ഏക ടി20 പരമ്പരയിലേക്കാണ് ആദ്യം പ്രഖ്യാപിച്ച ടീമില്‍ ശ്രീലങ്ക ഒരു മാറ്റം വരുത്തിയിരിക്കുന്നത്. നാളെ കൊളംബോയിലാണ് പര്യടനത്തിലെ ഏക ടി20 മത്സരം.

അകില ധനന്‍ജയയ്ക്ക് പകരം അമില അപോണ്‍സയെയും ശ്രീലങ്ക സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇംഗ്ലണ്ടിനു കൂറ്റന്‍ ലക്ഷ്യം, റണ്‍ മലയൊരുക്കി ശ്രീലങ്ക

അഞ്ചാം ഏകദിനത്തില്‍ വിജയം കുറിയ്ക്കുവാന്‍ ഇംഗ്ലണ്ട് പാടുപെടുമെന്ന് ഉറപ്പ്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 366/6 എന്ന പടുകൂറ്റന്‍ സ്കോറാണ് ഇംഗ്ലണ്ടിനു മുന്നില്‍ വെച്ചിരിക്കുന്നത്. നാല് താരങ്ങള്‍ അര്‍ദ്ധ ശതകങ്ങള്‍ നേടിയ ലങ്കന്‍ ഇന്നിംഗ്സിലെ ടോപ് സ്കോറര്‍ നിരോഷന്‍ ഡിക്ക്വെല്ലയാണ്. 95 റണ്‍സാണ് താരം നേടിയത്. ദിനേശ് ചന്ദിമല്‍ 80 റണ്‍സ് നേടിയപ്പോള്‍ സദീര സമരവിക്രമ(54), കുശല്‍ മെന്‍ഡിസ്(56) എന്നിവരും മികച്ച ബാറ്റിംഗ് പുറത്തെടുത്തു. 33 പന്തില്‍ നിന്ന് 56 റണ്‍സാണ് കുശല്‍ മെന്‍ഡിസ് നേടിയത്.

ഇംഗ്ലണ്ടിനായി ടോം കറനും മോയിന്‍ അലിയും രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version