2007ൽ തന്നെ ക്യാപ്റ്റൻ ആക്കാനായിരുന്നു BCCI പ്ലാൻ, ഞാൻ ആണ് ധോണിയെ സജസ്റ്റ് ചെയ്തത് എന്ന് സച്ചിൻ

2007-ൽ ധോണിയെ ഇന്ത്യൻ ക്യാപ്റ്റൻ ആയി താൻ ആണ് സജസ്റ്റ് ചെയ്തത് എന്ന് സച്ചിൻ തെൻഡുൽക്കർ. 2007ൽ ധോണി ക്യാപ്റ്റൻ ആകും മുമ്പ് ബിസിസിഐ തനിക്ക് ക്യാപ്റ്റൻ സ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും തൻ്റെ ഫിറ്റ്നസ് മോശമായതിനാൽ ആ ഓഫർ സ്വീകരിച്ചില്ല എന്നുൻ സച്ചിൻ പറഞ്ഞു.

ധോണിയുടെ ശാന്തമായ പെരുമാറ്റവും ശരിയായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും നിരീക്ഷിച്ചതിന് ശേഷമാണ് ധോണിയുടെ പേര് ഈ റോളിലേക്ക് താൻ ശുപാർശ ചെയ്തതെന്നും സച്ചിൻ വെളിപ്പെടുത്തി.

“2007-ൽ ബിസിസിഐ എനിക്ക് ക്യാപ്റ്റൻ സ്ഥാനം വാഗ്ദാനം ചെയ്തു, പക്ഷേ എൻ്റെ ശരീരം മോശം അവസ്ഥയിൽ ആയിരുന്നു. എംഎസ് ധോണിയെക്കുറിച്ചുള്ള എൻ്റെ നിരീക്ഷണം വളരെ മികച്ചതായിരുന്നു. അവൻ്റെ മനസ്സ് വളരെ സ്ഥിരതയുള്ളതാണ്‌, അവൻ ശാന്തനാണ്, ശരിയായ തീരുമാനങ്ങൾ എടുക്കുന്നു. ഞാൻ അദ്ദേഹത്തെ ക്യാപ്റ്റൻസിയിലേക്ക് ശുപാർശ ചെയ്തു.” ജിയോ സിനിമയിൽ സച്ചിൻ പറഞ്ഞു.

ധോണി പിന്നീട് ഇന്ത്യക്ക് ആയി ടി20 ലോകകപ്പും ഏകദിന ലോകകപ്പും നേടിയിരുന്നു.

ലോകം കണ്ട ഏറ്റവും മികച്ച ബാറ്റർ കോഹ്ലി, സച്ചിനും മുകളിൽ എന്ന് സിദ്ധു

സച്ചിൻ ടെണ്ടുൽക്കർ, സുനിൽ ഗവാസ്‌കർ എന്നിവർക്കെല്ലാം മുകളിലാണ് വിരാട് കോഹ്ലി എന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം നവ്‌ജ്യോത് സിംഗ് സിദ്ധു. ഇന്ത്യ സൃഷ്ടിച്ച എക്കാലത്തെയും മികച്ച ക്രിക്കറ്റ് കോഹ്ലിയാണെന്നും അദ്ദേഹം പറഞ്ഞു.

“ഞാൻ അദ്ദേഹത്തെ എക്കാലത്തെയും മികച്ച ഇന്ത്യൻ ബാറ്ററായി വിലയിരുത്തുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ സുനിൽ ഗവാസ്‌കറിൻ്റെ ബാറ്റിംഗ് ഞാൻ കണ്ടിട്ടുണ്ട്. എഴുപതുകളിലെ മികച്ച വെസ്റ്റ് ഇൻഡീസ് ഫാസ്റ്റ് ബൗളർമാർക്ക് എതിരെ, ബങ്കിംഗ് സ്‌കൂൾ, വെറുതെ പോകുന്നു. ഏതാണ്ട് 15-20 വർഷം അദ്ദേഹം ആധിപത്യം പുലർത്തി.” സിദ്ധു പറഞ്ഞു.

“പിന്നീട് സച്ചിൻ വന്നു, മറ്റൊരു യുഗം.പിന്നെ ധോണി വന്നു, പിന്നെ വിരാട് വന്നു. നാലു പേരെ നോക്കിയാൽ, മൂന്ന് ഫോർമാറ്റുകളോടും പൊരുത്തപ്പെട്ടത് കോഹ്ലിയാണ്. അതിനാൽ ഞാൻ അദ്ദേഹത്തെ മികച്ചവനായി വിലയിരുത്തും, ”സിദ്ധു കൂട്ടിച്ചേർത്തു.

“അതുപോലെ തന്നെ, അദ്ദേഹത്തിൻ്റെ ഫിറ്റസ്റ്റ്. നിങ്ങൾ നാലുപേരെയും നോക്കുകയാണെങ്കിൽ, കോഹ്ലി ആയിരുന്നു ഏറ്റവും ഫിറ്റ്. കരിയറിൻ്റെ അവസാന ഘട്ടങ്ങളിൽ സച്ചിന് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ധോണി, അവൻ ഫിറ്റാണ്. എന്നാൽ വിരാട് സൂപ്പർ ഫിറ്റ് ആണ്.” സിദ്ധു പറയുന്നു.

“മറ്റുള്ളവർക്ക് നേടാൻ കഴിയാത്ത ഒരു ലെവലിലേക്ക്, കുറച്ച് ഉയരങ്ങളിലേക്ക് ഫിറ്റ്നസ് കോഹ്ലിയെ എത്തിക്കുന്നു.” സിദ്ധു പറഞ്ഞു.

സച്ചിൻ ടെണ്ടുൽക്കറുടെ പ്രതിമ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ അനാച്ഛാദനം ചെയ്യും

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ പ്രതിമ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നാളെ അനാച്ഛാദനം ചെയ്യും. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ലോകകപ്പ് മത്സരത്തിന്റെ തലേന്ന് ആകും അനാച്ഛാദനം ചെയ്യുന്നത്. സച്ചിന്റെ 50-ാം ജന്മദിനവുമായി ബന്ധപ്പെട്ട് ആയിരുന്നു സച്ചിന്റെ പ്രതിമ സ്ഥാപിക്കാനുള്ള പ്രഖ്യാപനം വന്നത്. സ്റ്റേഡിയത്തിനുള്ളിലെ സച്ചിൻ ടെണ്ടുൽക്കർ സ്റ്റാൻഡിനോട് ചേർന്നാണ് പ്രതിന സ്ഥാപിച്ചിരിക്കുന്നത്.

അനാച്ഛാദന ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, സച്ചിൻ ടെണ്ടുൽക്കർ, ബിസിസിഐ സെക്രട്ടറി ജയ് ഷാ, ട്രഷറർ ആശിഷ് ഷെലാർ, മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ (എംസിഎ) ഉദ്യോഗസ്ഥർ ഉൾപ്പെടെ വിവിധ പ്രമുഖർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

“സച്ചിനെ പോലെ ആരുമില്ല, 2011ൽ സച്ചിനായി ലോകകപ്പ് നേടാൻ ഒരോ താരവും ആഗ്രഹിച്ചു” – ഹർഭജൻ

സച്ചിനെ പോലെ ഇന്ത്യൻ ക്രിക്കറ്റിൽ ആരും ഇല്ല എന്നും ആരും ഉണ്ടാകില്ല എന്നും മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. വിരാട് കോഹ്ലിക്ക് വേണ്ടി ഇന്ത്യ ലോകകപ്പ് നേടണം എന്ന ചർച്ചകളെ കുറിച്ച് സംസാരിക്കുക ആയിരുന്നു ഹർഭജൻ. 2011ൽ എല്ലാ താരങ്ങളും സച്ചിനായി ലോകകപ്പ് നേടാൻ ആഗ്രഹിച്ചിരുന്നു എന്നും ഇപ്പോൾ അങ്ങനെ ഒരു താരത്തിനായും ആരും ആഗ്രഹിക്കുന്നുണ്ട് എന്ന് തോന്നുന്നില്ല എന്നും ഹർഭജൻ പറഞ്ഞു.

“2011ലെ ടീമും 2023ലെ ടീമും തമ്മിൽ വ്യത്യാസമുണ്ട്. 2011ലെ ടീം ഒറ്റക്കെട്ടായിരുന്നു; എല്ലാവർക്ക് സച്ചിന് വിജയിക്കണമെന്നായിരുന്നു ആഗ്രഹം. 2023ലെ ടീമിനെ കുറിച്ച് എനിക്കറിയില്ല. ആരെങ്കിലും ഇത്തരത്തിൽ ഒരു ബഹുമാനവും സ്നേഹവും സമ്പാദിച്ചിട്ടുണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല.” ഹർഭജൻ പറഞ്ഞു.

“എല്ലാ കളിക്കാരും ഇപ്പോൾ രാജ്യത്തിനായി ലോകകപ്പ് നേടാൻ ആഗ്രഹിക്കുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്, എന്നാൽ ഏതെങ്കിലും ഒരു കളിക്കാരന് വേണ്ടി നേടണമെന്ന് ആരും ആഗ്രഹിക്കുന്നുണ്ടാകില്ല” ഹർഭജൻ സിംഗ് പറഞ്ഞു.

“നിങ്ങൾ ഇന്ത്യക്ക് വേണ്ടിയാണ് കളിക്കുക. ഞാൻ ഇന്ത്യയ്ക്ക് വേണ്ടിയാണ് കളിച്ചത്, ഒരു വ്യക്തിക്ക് വേണ്ടിയല്ല. . ആരാധകർ ഇന്ത്യയുടെ വിജയത്തിനായി പ്രാർത്ഥിക്കണം ഇന്ത്യ വിജയിക്കണമെന്ന് ഞങ്ങളും പ്രാർത്ഥിക്കുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു

ഐ പി എൽ യുവതാരങ്ങളെ വലിയ സ്വപ്നങ്ങൾ കാണാൻ അനുവദിച്ചു എന്ന് സച്ചിൻ

ഇന്ത്യൻ പ്രീമിയർ ലീഗ് 1000 മത്സരങ്ങൾ പൂർത്തിയാക്കുന്ന സന്ദർഭത്തിൽ ഐ പി എൽ ഈ രാജ്യത്തെ ക്രിക്കറ്റിനെയും യുവതാരങ്ങളെയും എത്ര മാത്രം സഹായിച്ചു എന്നതിനെ കുറിച്ച് സച്ചിൻ ടെണ്ടുൽക്കർ സംസാരിച്ചു. യുവാക്കളെ വലിയ സ്വപ്നങ്ങൾ കാണാൻ ഐ പി എൽ അനുവദിച്ചു എന്ന് സച്ചിൻ പറഞ്ഞു.

1000 ഗെയിം എന്നത് ഗംഭീരമാണ്! സമയം വളരെ വേഗത്തിൽ കടന്നുപോയി. ബിസിസിഐക്ക് വലിയ അഭിനന്ദനങ്ങൾ. അത് അസാമാന്യമായ നേട്ടമാണ്. 2008 ൽ, ആദ്യ സീസണിൽ, ഞാൻ ഇതിന്റെ ഭാഗമായിരുന്നു, ഇപ്പോൾ മറ്റൊരു റോളിലും ഞാൻ ഒപ്പം ഉണ്ട്. സച്ചിൻ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ടൂർണമെന്റായ ടൂർണമെന്റിന്റെ ഭാഗമാകാൻ എല്ലായ്‌പ്പോഴും സന്തോഷമുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി ക്രിക്കറ്റ് താരങ്ങൾക്ക് ഇത് അവസരങ്ങൾ നൽകി. യുവാക്കളെ വലിയ സ്വപ്നം കാണാൻ അനുവദിച്ച ടൂർണമെന്റാണിത്. സച്ചിൻ പറഞ്ഞു.

“ബുമ്രയ്ക്ക് പകരക്കാരൻ ആകാൻ ഏറ്റവും അനുയോജ്യൻ ഷമി” – സച്ചിൻ

ഈ ലോകകപ്പിൽ ബുമ്രക്ക് പകരക്കാരൻ ആവാൻ ഏറ്റവും അനുയോജ്യൻ മൊഹമ്മദ് ഷമി തന്നെ ആണ് എന്ന് ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കർ. ബുംറ ഇല്ലാത്തത് ടീമിന് വലിയ നഷ്ടമാണ്, ഒരു ടീമിന് എപ്പോഴും ഒരു സ്‌ട്രൈക്ക് ബൗളറെ ആവശ്യമായിരുന്നു. ബാറ്റർമ്മാറ് ആക്രമിച്ച് വിക്കറ്റ് വീഴ്ത്താൻ കഴിവുള്ള ഒരു താരം. അതായിരുന്നു ബുമ്ര. സച്ചി‌‌ൻ പറഞ്ഞു.

ഈ മികവൊക്കെ ഷമിയിലും ഉണ്ട് അത് അദ്ദേഹം മുമ്പ് തെളിയിച്ചിട്ടുണ്ട്., ഷമി ബുമ്രക്ക് നല്ലൊരു പകരക്കാരനാണെന്ന് ഞാൻ വിശ്വസിക്കുന്നു. സച്ചിൻ പറഞ്ഞു.

പേസർ അർഷദീപിനെയും സച്ചിൻ ഇന്ന് പ്രശംസിച്ചു‌‌. അർഷ്ദീപ് ഭാവി വാഗ്ദാനം ആണെന്നും അവന് കൃത്യമായ ബാലൻസ് കളിയിൽ ഉണ്ട് എന്നും സച്ചിൻ അഭിപ്രായപ്പെട്ടു‌.

Exit mobile version