സച്ചിനെ പിന്തള്ളി കോഹ്‍ലി, ഒരു രാജ്യത്ത് വെച്ച് ഏറ്റവും കൂടുതൽ ഏകദിന ശതകങ്ങള്‍ നേടുന്ന താരം

ഒരു രാജ്യത്ത് ഏറ്റവും അധികം ഏകദിന ശതകങ്ങള്‍ നേടുന്ന താരമായി വിരാട് കോഹ്‍ലി. സച്ചിന്‍ ടെണ്ടുൽക്കര്‍ ഇന്ത്യയിൽ നേടിയ 20 ശതകങ്ങളെന്ന റെക്കോര്‍ഡാണ് ഇന്നലെ തിരുവനന്തപുരത്ത് നേടിയ ശതകത്തിലൂടെ കോഹ്‍ലി മറികടന്നത്.

സച്ചിന്‍ 160 ഇന്നിംഗ്സുകളിൽ നിന്ന് 20 ശതകങ്ങള്‍ നേടിയപ്പോള്‍ 101 ഇന്നിംഗ്സിൽ നിന്നാണ് കോഹ്‍ലി തന്റെ ഇന്ത്യയിലെ 21ാം ശതകം പൂര്‍ത്തിയാക്കിയത്. ദക്ഷിണാഫ്രിക്കയിൽ 14 ഏകദിന ശതകങ്ങള്‍ നേടിയ ഹഷിം അംലയും ഓസ്ട്രേലിയയിൽ 14 ശതകം നേടിയ റിക്കി പോണ്ടിംഗുമാണ് പട്ടികയിലെ മറ്റു താരങ്ങള്‍.

ഇന്നലെ ശ്രീലങ്കയ്ക്കെതിരെ കോഹ്‍ലി പുറത്താകാതെ 110 പന്തിൽ 166 റൺസ് നേടിയപ്പോള്‍ ശുഭ്മന്‍ ഗിൽ 116 റൺസ് നേടി ഇന്ത്യയ്ക്ക് 390/5 എന്ന മികച്ച സ്കോര്‍ സമ്മാനിച്ചു. അതിന് ശേഷം ശ്രീലങ്കയെ 73 റൺസിന് എറിഞ്ഞിട്ട് 317 റൺസിന്റെ തകര്‍പ്പന്‍ വിജയം ആണ് ഇന്ത്യ സ്വന്തമാക്കിയത്.

അച്ഛനെ പോലെ മകനും!! അർജുൻ തെൻഡുൽക്കർക്ക് രഞ്ജി അരങ്ങേറ്റത്തിൽ സെഞ്ച്വറി

ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കറുടെ മകനായ അർജുൻ തെൻഡുൽക്കർക്ക് രഞ്ജി ട്രോഫി അരങ്ങേറ്റത്തിൽ സെഞ്ച്വറി. ഇന്ന് ഗോവയ്ക്ക് വേണ്ടി രഞ്ജിയിൽ അരങ്ങേറ്റം നടത്തിയ അർജുൻ ഇപ്പോൾ 120 റൺസുമായി പുറത്താകാതെ നിൽക്കുകയാണ്. ബൗളർ ആണെങ്കിലും ബാറ്റ് കൊണ്ട് തനിക്ക് കഴിവ് തെളിയിക്കാൻ ആകും എന്ന് അർജുൻ തെൻഡുൽക്കർ കാണിച്ചിരിക്കുകയാണ്.

34 വർഷം മുമ്പ് സച്ചിനും തന്റെ രഞ്ജി അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടിയിരുന്നു. രാജസ്ഥാന് എതിരായ മത്സരത്തിൽ ഗോവ ഇപ്പോൾ 422/5 എന്ന നിലയിലാണ്. ഏഴാമനായി ഇറങ്ങിയാണ് അർജുൻ സെഞ്ച്വറി തികച്ചത്. ഇപ്പോൾ 206 പന്തിൽ 120 റൺസ് ആണ് അർജുന് ഉള്ളത്‌. 2 സിക്സും 16 ഫോറും ഉൾപ്പെടുന്നതാണ് ഇന്നിങ്സ്.

175 റൺസുമായി സുയാഷും ക്രീസിൽ ഉണ്ട്. 25 ബൗണ്ടറികൾ ആണ് സുയാഷിന്റെ ഇന്നിങ്സിൽ ഉള്ളത്.

തനിക്ക് കിട്ടിയ പ്ലയർ ഓഫ് ദി മാച്ച് പുരസ്കാരം രാജേഷിന് നൽകി സച്ചിൻ

ഇന്നലെ നടന്ന റോഡ് സേഫ്റ്റി ടൂർണമെന്റിൽ ഇന്ത്യ ഇംഗ്ലണ്ടിനെ തോൽപ്പിച്ചപ്പോൾ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് സച്ചിൻ ആയിരുന്നു. എന്നാൽ ഈ മാൻ ഓഫ് ദി മാച്ച് പുരസ്കാരം സച്ചിൻ താൻ അല്ല പകരം കളിയിൽ നന്നായി പന്ത് എറിഞ്ഞ രാജേഷ് പവാർ ആണ് അർഹിക്കുന്നത് എന്ന് പറഞ്ഞു. അതിനു ശേഷം സച്ചിൻ ഈ പുരസ്കാരം രാജേഷിന് കൈമാറുകയും ചെയ്തു‌.

മികച്ച രീതിയിൽ ബൗൾ എറിഞ്ഞ രാജേഷ് ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. കളി ഇന്ത്യ വലിയ മാർജിനിൽ ജയിക്കാൻ ഈ ബൗളറുടെ പ്രകടനം കാരണമായി. ഇന്നലെ ഓപ്പണർ ആയി എത്തിയ സച്ചിൻ 20 പന്തിൽ നിന്നായി 40 റൺസ് അടിച്ചു കൂട്ടിയിരുന്നു. 3 മികച്ച സിക്സ്റുകളും മൂന്ന് ഫോറും സച്ചിന്റെ ബാറ്റിൽ നിന്ന് പിറന്നു.

ഇന്ത്യൻ ഇതിഹാസങ്ങൾ ഇംഗ്ലണ്ടിനെ തകർത്തു

റോഡ് സേഫ്റ്റി ലെജൻഡ്സ് ലീഗിൽ ഇന്ത്യക്ക് വൻ വിജയം. 40 റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തോൽപ്പിച്ചത്. ഇന്ത്യ ഉയർത്തിയ 171 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 130-6 എന്ന സ്കോർ മാത്രമെ എടുത്തുള്ളൂ. ഇന്ത്യക്ക് വേണ്ടി രാജേഷ് പവാർ മൂന്ന് വിക്ക് നേടി. ബിന്നി, ഓജ, ഗോണി എന്നിവർ ഇന്ത്യക്കായി ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഇന്ന് ഇംഗ്ലീഷ് ഇതിഹാസങ്ങൾക്ക് എതിരെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യൻ ലെജൻഡ്സ് 15 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് അടിച്ചെടുത്തു. സച്ചിനും യുവരാജും യൂസുഫ് പഠാനും ആണ് ഇന്ത്യക്കായി തിളങ്ങിയത്.

ഓപ്പണർ ആയി എത്തിയ സച്ചിൻ 20 പന്തിൽ നിന്നായി 40 റൺസ് അടിച്ചു കൂട്ടി. 3 മികച്ച സിക്സ്റുകൾ സച്ചിന്റെ ബാറ്റിൽ നിന്ന് പിറന്നു. പിന്നെ 3 മാസ്റ്റർ സ്ട്രോക്ക് ഫോറുകളും. ഇതിനു ശേഷം വന്ന യൂസുഫ് പഠാൻ 11 പന്തിൽ 27 റൺസ് അടിച്ചു. 3 സിക്സ് ആണ് യൂസുഫ് അടിച്ചത്‌ അവസാനം യുവരാജും തകർത്തതോടെ ഇന്ത്യക്ക് നല്ല സ്കോർ ആയി.

യുവരാജ് 15 പന്തിൽ നിന്ന് 31 റൺസ് എടുത്ത് പുറത്താകാതെ നിന്നു. യുവരാജും 3 സിക്സെടുത്തു. റെയ്ന 12, ഇർഫാൻ 11*, നമാൻ ഓജ 20, ബിന്നി 18 എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്കോറേഴ്സ്.

ഇന്ന് മഴ കാരണം കളി 15 ഓവർ ആക്കി ചുരുക്കിയിരുന്നു. ഇന്ത്യ ഇപ്പോൾ ശക്തമായ നിലയിൽ ആണ്.

ഇന്ത്യൻ ഇതിഹാസങ്ങളുടെ വെടിക്കെട്ട്, സച്ചിനും യൂസുഫും യുവരാജും തിളങ്ങി

റോഡ് സേഫ്റ്റി ലെജൻഡ്സ് ലീഗിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ഇന്ന് ഇംഗ്ലീഷ് ഇതിഹാസങ്ങൾക്ക് എതിരെ ആദ്യം ബാറ്റു ഇന്ത്യൻ ലെജൻഡ്സ് 15 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് അടിച്ചെടുത്തു. സച്ചിനും യുവരാജും യൂസുഫ് പഠാനും ആണ് ഇന്ത്യക്കായി തിളങ്ങിയത്.

ഓപ്പണർ ആയി എത്തിയ സച്ചിൻ 20 പന്തിൽ നിന്നായി 40 റൺസ് അടിച്ചു കൂട്ടി. 3 മികച്ച സിക്സ്റുകൾ സച്ചിന്റെ ബാറ്റിൽ നിന്ന് പിറന്നു. പിന്നെ 3 മാസ്റ്റർ സ്ട്രോക്ക് ഫോറുകളും. ഇതിനു ശേഷം വന്ന യൂസുഫ് പഠാൻ 11 പന്തിൽ 27 റൺസ് അടിച്ചു. 3 സിക്സ് ആണ് യൂസുഫ് അടിച്ചത്‌ അവസാനം യുവരാജും തകർത്തതോടെ ഇന്ത്യക്ക് നല്ല സ്കോർ ആയി.

യുവരാജ് 15 പന്തിൽ നിന്ന് 31 റൺസ് എടുത്ത് പുറത്താകാതെ നിന്നു. യുവരാജും 3 സിക്സെടുത്തു. റെയ്ന 12, ഇർഫാൻ 11*, നമാൻ ഓജ 20, ബിന്നി 18 എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്കോറേഴ്സ്.

ഇന്ന് മഴ കാരണം കളി 15 ഓവർ ആക്കി ചുരുക്കിയിരുന്നു. ഇന്ത്യ ഇപ്പോൾ ശക്തമായ നിലയിൽ ആണ്.

ക്രിക്കറ്റ് ദൈവത്തിന്റെ താണ്ഡവം!! അടിച്ചു തകർത്ത് സച്ചിൻ

റോഡ് സേഫ്റ്റി ലെജൻഡ്സ് ലീഗിൽ ഇതിഹാസ ബാറ്റ്സ്മാൻ സച്ചിൻ തെൻഡുൽക്കറുടെ തകർപ്പൻ പ്രകടനം. ഇന്ന് ഇംഗ്ലീഷ് ഇതിഹാസങ്ങൾക്ക് എതിരെ ഇന്ത്യൻ ലെജൻഡ്സിനു വേണ്ടി ഇറങ്ങിയ സച്ചിൻ ഇപ്പോഴും താൻ പഴയ വീര്യത്തിൽ ആണെന്ന് കാണിച്ചു തന്നു. ഓപ്പണർ ആയി എത്തിയ സച്ചിൻ 20 പന്തിൽ നിന്നായി 40 റൺസ് അടിച്ചു കൂട്ടി.

3 മികച്ച സിക്സ്റുകൾ സച്ചിന്റെ ബാറ്റിൽ നിന്ന് പിറന്നു. പിന്നെ 3 മാസ്റ്റർ സ്ട്രോക്ക് ഫോറുകളും. പവർ പ്ലേയിൽ 4 ഓവറിൽ നിന്ന് 49 റൺസ് അടിക്കാൻ ഇന്ത്യക്ക് ആയി. ഏഴാം ഓവറിൽ സ്കൊഫീൽഡിന്റെ പന്തിൽ ആണ് സച്ചിൻ പുറത്തായത്‌ ഇന്ന് മഴ കാരണം കളി 15 ഓവർ ആക്കി ചുരുക്കിയിരുന്നു. ഇന്ത്യ ഇപ്പോൾ ശക്തമായ നിലയിൽ ആണ്.

സ്റ്റുവർട്ട് ബിന്നിയുടെ താണ്ഡവം!! പടുകൂറ്റൻ സിക്സറുകളുമായി യൂസുഫ് പഠാനും, ഇന്ത്യക്ക് കൂറ്റൻ സ്കോർ

റോഡ് സേഫ്റ്റി സീരീസിന്റെ പുതിയ സീസണിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ഇതിഹാസങ്ങൾക്ക് മികച്ച സ്കോർ. സ്റ്റുവർട്ട് ബിന്നിയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ മികവിൽ ഇന്ത്യ 217/4 റൺസ് എടുത്തു. ബിന്നി 42’പന്തിൽ 82 റൺസ് ആണ് അടിച്ചു കൂട്ടിയത്. താരത്തിന്റെ ഇന്നിങ്സിൽ 6 സിക്സും 5 ഫോറും ഉൾപ്പെടുന്നു.

നമാൻ ഓജയും സച്ചിനും ആയിരുന്നു ഇന്ത്യക്കായി ഇന്ന് ഇന്നിങ്സ് ആരംഭിച്ചത്. ഓജ 21 റൺസ് എടുത്തപ്പോൾ സച്ചിൻ 15 പന്തിൽ 16 റൺസ് മാത്രം എടുത്തു. സച്ചിന്റെ ഇന്നിങ്സിൽ രണ്ട് ഫോർ ഉണ്ടായിരുന്നു. സച്ചിന് പിറകെ വന്ന റെയ്ന ആക്രമിച്ചു കളിച്ചു. റെയ്ന 22 പന്തിൽ 33 റൺസ് എടുത്ത് പുറത്തായി. യുവരാജിന് ആറ് റൺസ് മാത്രമെ എടുക്കാനായുള്ളൂ.

അവസാന ഇറങ്ങിയ യൂസുഫ് പത്താനും ആക്രമിച്ചു കളിച്ചു. പത്താൻ 15 പന്തിൽ 35 റൺസ് എടുത്തു. നാലു സിക്സറുകൾ യൂസുഫ് പറത്തി.

ദക്ഷിണാഫ്രിക്കക്ക് ആയി വാൻ ഡെർ വാർത് രണ്ട് വിക്കറ്റും എന്റിനി, എഡ്ഡി ലൈ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

കായിക താരങ്ങളെ വ്യക്തിപരമായി ആക്രമിക്കരുത് എന്ന് സച്ചിൻ

സാമൂഹിക മാധ്യമങ്ങളിൽ ഏറെ വിമർശനങ്ങൾ നേരിടുന്ന അർഷ്ദീപ് സിങിന് പിന്തുണയുമായി സച്ചിൻ ടെൻഡുൽക്കർ രംഗത്ത്. താരത്തെ വ്യക്തിപരമായി അക്രമിക്കുന്നത് നിർത്തണം എന്ന് സച്ചിൻ ട്വീറ്റ് ചെയ്തു.

രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഓരോ കായികതാരവും തങ്ങളുടെ ഏറ്റവും മികച്ചത് എപ്പോഴും രാജ്യത്തിന് വേണ്ടി നൽകുന്നുണ്ട്. അവർക്ക് ഞങ്ങളുടെ നിരന്തരമായ പിന്തുണ ആവശ്യമാണ്. അതാണ് ഓർക്കേണ്ടത്. സച്ചിൻ ട്വീറ്റ് ചെയ്തു.

സ്പോർട്സിൽ നിങ്ങൾ ചില കളികൾ തോൽക്കും ചിലത് നിങ്ങൾ ജയിക്കും. ഇത് സാധാരണ കാര്യമാണ്. ക്രിക്കറ്റ് ആയിക്കോട്ടെ മറ്റേതെങ്കിലും കായിക മേഖല ആകട്ടെ അവിടം ഒക്കെ വ്യക്തിപരമായ ആക്രമണങ്ങളിൽ നിന്ന് മുക്തമാക്കാം. സച്ചിൻ പറഞ്ഞു. അർഷ്ദീപ് കഠിനാധ്വാനം ചെയ്യുന്നത് തുടരണം എന്നും മികച്ച താരമാണ് അർഷ്ദീപ് എന്നും സച്ചിൻ പറഞ്ഞു.

മറുപടി കളത്തിൽ അർഷ്ദീപ് നൽകണം എന്നും താൻ അതിനായി കാത്തിരിക്കുക ആണെന്നും സച്ചിൻ പറഞ്ഞു.

സച്ചിന്‍ ചെയ്തത് പോലെ പന്ത് ഓപ്പണിംഗിലേക്ക് വരണം – സഞ്ജയ് ബംഗാര്‍

മോശം ഫോമിലൂടെ കടന്ന് പോകുന്ന ഋഷഭ് പന്തിന് പരിഹാരവുമായി മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സഞ്ജയ് ബംഗാര്‍. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 75 മത്സരങ്ങള്‍ക്ക് ശേഷം തന്റെ ആദ്യ ശതകം നേടിയത് മധ്യ നിരയിൽ നിന്ന് മാറി ഓപ്പണിംഗിൽ കളിക്കാന്‍ തുടങ്ങിയപ്പോളാണെന്നും സമാനമായ രീതിയിൽ ഋഷഭ് പന്ത് ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്യണമെന്നാണ് സഞ്ജയ് ബംഗാര്‍ വ്യക്തമാക്കി.

ആഡം ഗിൽക്രിസ്റ്റ് ഓസ്ട്രേലിയയ്ക്കായി ചെയ്തത് പോലെ ഋഷഭ് പന്ത് ഇന്ത്യയ്ക്ക് വേണ്ടി ഈ പൊസിഷനിൽ തിളങ്ങുവാന്‍ കഴിയുന്ന താരമാണെന്നും ബംഗാര്‍ കൂട്ടിചേര്‍ത്തു. ഇഷാന്‍ കിഷന്‍ ഇപ്പോള്‍ മികച്ച രീതിയിലാണ് ബാറ്റ് വീശുന്നത് എന്നത് ശരി തന്നെ എന്നാൽ പന്തിനും ഈ സ്ഥാനത്ത് തിളങ്ങാനാകുമെന്നാണ് താന്‍ കരുതുന്നതെന്ന് ബംഗാര്‍ സൂചിപ്പിച്ചു.

മികച്ച ബാറ്റ്സ്മാൻമാരുടെ ഏകദിന റാങ്കിങ്ങിൽ സച്ചിൻ ടെണ്ടുൽക്കറെ മറികടന്ന് ബാബർ അസം

ഐ.സി.സിയുടെ ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ മറികടന്ന് പാകിസ്ഥാൻ ബാറ്റ്സ്മാൻ ബാബർ അസം. പുതിയ റാങ്കിങ് പ്രകാരം ബാബർ അസം പതിനഞ്ചാം സ്ഥാനത്താണ്. ബാബർ അസമിന് 891 റേറ്റിംഗ് പോയിന്റും സച്ചിൻ ടെണ്ടുൽക്കറിന് 887 റേറ്റിംഗ് പോയിന്റുമാണ് ഉള്ളത്.

ബാബർ അസം പതിനഞ്ചാം സ്ഥാനത്ത് എത്തിയതോടെ സച്ചിൻ ടെണ്ടുൽക്കർ പതിനാറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് ബാബർ അസമിന് റാങ്കിങ്ങിൽ മുന്നേറ്റം നൽകിയത്. പരമ്പരയിൽ രണ്ട് സെഞ്ച്വറി അടക്കം മൂന്ന് മത്സരങ്ങളിൽ നിന്ന് ബാബർ അസം 276 റൺസ് നേടിയിരുന്നു.

935 റേറ്റിംഗ് പോയിന്റുള്ള വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻ വിവ് റിച്ചാർഡ്‌സ് ആണ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ളത്. 911 റേറ്റിംഗ് പോയിന്റുമായി പട്ടികയിൽ ആറാം സ്ഥാനത്തുള്ള വിരാട് കോഹ്‌ലിയാണ് ആദ്യ പത്തിൽ ഇടം പിടിച്ച ഏക ഇന്ത്യൻ ബാറ്റ്സ്മാൻ.

ഇപ്പോളത്തെ പോലെ മൂന്ന് റിവ്യു ഉണ്ടായിരുന്നുവെങ്കിൽ സച്ചിന്‍ 1 ലക്ഷം റൺസ് നേടിയേനെ

സച്ചിന്‍ കളിച്ച സമയത്ത് ഇപ്പോളത്തെ പോലെ മൂന്ന് റിവ്യു സമ്പ്രദായം ഉണ്ടായിരുന്നുവെങ്കില്‍ സച്ചിന്‍ ഒരു ലക്ഷം റൺസ് അടിച്ചേനെ എന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ സൂപ്പര്‍ താരം ഷൊയ്ബ് അക്തര്‍. സച്ചിന്‍ ഏറ്റവും പ്രയാസമേറിയ ബൗളര്‍മാര്‍ക്കെതിരെ ആണ് കളിച്ചതെന്നും കരിയര്‍ തുടക്കത്തിൽ വസീമിനെയും വഖാറിനെയും പിന്നീട് ഷെയിന്‍ വോണിനെയും പിന്നീട് ബ്രെറ്റ് ലീയും തന്നെയും പോലുള്ള പേസര്‍മാരെയും നേരിട്ടുവെന്നും ഷൊയ്ബ് പറഞ്ഞു.

അതിന് ശേഷം അടുത്ത ജനറേഷന്‍ പേസര്‍മാരെയും താരം നേരിട്ടുവെന്നും അതിനാൽ തന്നെ സച്ചിന്‍ ഏറ്റവും ടഫ് ബാറ്റര്‍ ആണെന്ന് താന്‍ പറയുമെന്നും ഷൊയ്ബ് അക്തര്‍ വ്യക്തമാക്കി.

ഇപ്പോള്‍ നിയമങ്ങള്‍ ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ കൂടുതൽ പ്രയാസമാക്കുകയാണെന്നും മൂന്ന് റിവ്യുകള്‍ ഇത്തരത്തിൽ ഒന്നാണെന്നും ഷൊയ്ബ് വ്യക്തമാക്കി.

സച്ചിന്റെ റെക്കോർഡ് മറികടന്ന് വിരാട് കോഹ്‌ലി

ഏറ്റവും വേഗത്തിൽ 23000 ഇന്റർനാഷണൽ റൺസ് തികക്കുന്ന താരമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ അർദ്ധ സെഞ്ച്വറി നേടിയാണ് വിരാട് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ 50 റൺസ് എടുത്ത വിരാട് കോഹ്‌ലി റോബിൻസണ് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു. തന്റെ 490മത്തെ ഇന്നിങ്‌സിലാണ് വിരാട് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്.

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡാണ് വിരാട് കോഹ്‌ലി മറികടന്നത്. 522 ഇന്നിങ്‌സുകളിൽ നിന്നാണ് സച്ചിൻ ടെണ്ടുൽക്കർ 23000 റൺസ് നേടിയത്. 23000 റൺസ് നേടുന്ന ഏഴാമത്തെ ബാറ്റ്സ്മാനാണ് വിരാട് കോഹ്‌ലി. റിക്കി പോണ്ടിങ്, കല്ലിസ്, സംഗക്കാര, രാഹുൽ ദ്രാവിഡ്, ജയവർധനെ എന്നിവരാണ് 23000 റൺസ് തികച്ച മാറ്റ് താരങ്ങൾ.

Exit mobile version