“കോഹ്ലി സെഞ്ച്വറി റെക്കോർഡ് മറികടന്നാൽ സച്ചിൻ ആകും ഏറ്റവും സന്തോഷിക്കുന്നത്” – ഇർഫാൻ പത്താൻ

സച്ചിന്റെ റെക്കോർഡ് കോഹ്ലി തകർക്കുമ്പോൾ ഏറ്റവും സന്തോഷിക്കുന്ന സച്ചിൻ ആയിരിക്കും എന്ന് ഇർഫാൻ പത്താൻ. സ്റ്റാർ സ്‌പോർട്‌സിലെ ഇന്നലെ ഒരു ചർച്ചയിൽ സംസാരിക്കുക ആയിരുന്നു ഇർഫാൻ പത്താൻ. “വിരാട് കോഹ്‌ലിക്ക് ഈ സെഞ്ച്വറി വളരെ സവിശേഷമാണ്, അദ്ദേഹം ആഘോഷിച്ച രീതി കണക്കിലെടുക്കുമ്പോൾ. ലോകകപ്പിൽ അദ്ദേഹത്തിന് ഒരു കണ്ണുണ്ട്, ഒപ്പം സച്ചിൻ ടെണ്ടുൽക്കറുടെ സെഞ്ച്വറി റെക്കോർഡിലേക്കും അദ്ദേഹം അടുത്തുവരികയാണ്,” പത്താൻ പറഞ്ഞു.

“കോഹ്ലി സെഞ്ച്വറി നേടുമ്പോൾ വിരാട് കോഹ്‌ലിയെക്കാളും ആരാധകരെക്കാളും സന്തോഷിക്കുന്നത് സച്ചിൻ ടെണ്ടുൽക്കറായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു” , ഇർഫാൻ പത്താൻ പറഞ്ഞു. കോഹ്ലിക്ക് ഇന്നലെ നേടിയ സെഞ്ച്വറിയോടെ 48 ഏകദിന സെഞ്ച്വറികൾ ആയി. സച്ചിൻ ടെൻഡുൽക്കർക്ക് 49 ഏകദിന സെഞ്ച്വറി ആണ് ഉള്ളത്. കോഹ്ലിയെ ക്രിക്കറ്റ് ആരാധകർ GOAT എന്ന് വിളിക്കുന്നത് വെറുതെ അല്ല എന്നും ഇർഫാൻ പറഞ്ഞു.

സച്ചിന്റെ ഒരു റെക്കോർഡ് കൂടെ മറികടന്ന് വിരാട് കോഹ്ലി

വിരാട് കോഹ്ലി ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ ഒരു റെക്കോർഡ് തകർത്തു. ഏറ്റവും വേഗത്തിൽ 26,000 അന്താരാഷ്ട്ര റൺസ് തികയ്ക്കുന്ന താരമായി കോഹ്ലി ഇന്നലെ മാറി. സച്ചിന്റെ റെക്കോർഡ് ആണ് കോഹ്ലി മറികടന്നത്. 567 ഇന്നിങ്സിൽ നിന്ന് ആണ് കോഹ്ലി 26000 മാർക്കിൽ എത്തിയത്‌. സച്ചിൻ 601 ഇന്നിങ്സിൽ നിന്ന് ആയിരുന്നു 26000 എന്ന മാർക്കിൽ എത്തിയത്‌.

34,357 റൺസുമായി സച്ചിൻ തെൻഡുൽക്കർ ആണ് റണ്ണിൽ ഏറ്റവും മുന്നിൽ ഉള്ളത്. 28,016 റൺസ് നേടിയ ശ്രീലങ്കയുടെ കുമാർ സംഗക്കാര, 27,483 റൺസ് നേടിയ മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് എന്നിവരും വിരാട് കോഹ്ലിയുടെ മുന്നിൽ ഉണ്ട്‌.

Fastest to 26000 runs (Inngs Wise)

567 – Kohli*
601 – Sachin
624 – Ponting
625 – Sangakkara

കോഹ്ലിക്ക് 48ആം സെഞ്ച്വറി, സച്ചിന്റെ റെക്കോർഡിന് ഒരു സെഞ്ച്വറി അകലെ

ഇന്ന് മറ്റൊരു കിംഗ് കോഹ്ലി രാത്രി ആയിരുന്നു. 8 വർഷത്തിനു ശേഷം ലോകകപ്പിൽ കോഹ്ലി സെഞ്ച്വറി നേടിയ ദിനം. ഇന്ന് ബംഗ്ലാദേശിനെതിരെ നേടിയ സെഞ്ച്വറിയോടെ കോഹ്ലി സച്ചിന്റെ റെക്കോർഡിനൊപ്പം എത്തുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ്. ഇന്നത്തെ സെഞ്ച്വറി കോഹ്ലിയുടെ 48ആം ഏകദിന സെഞ്ച്വറി ആണ്. സച്ചിന്റെ 49 ഏകദിന സെഞ്ച്വറിക്ക് 1 എണ്ണം മാത്രം പിറകിലാണ് കോഹ്ലി ഇപ്പോൾ ഉള്ളത്.

ഈ ലോകകപ്പിൽ തന്നെ സച്ചിനെ മറികടന്ന് 50ആം ഏകദിന സെഞ്ച്വറി നേടുക ആകും കോഹ്ലിയുടെ ലക്ഷ്യം. 49 സെഞ്ച്വറിയുള്ള സച്ചിൻ, 48 സെഞ്ച്വറിയുള്ള കോഹ്ലി, 31 സെഞ്ച്വറിയുള്ള രോഹിത് ശർമ്മ എന്നിവരാണ് ഏകദിനത്തിൽ സെഞ്ച്വറിയുടെ കാര്യത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഉള്ളത്.

ഇന്ന് 97 പന്തിൽ നിന്ന് 103 റൺസ് എടുത്ത് കോഹ്ലി നോട്ടൗട്ട് ആയി നിന്നു. 4 സിക്സും 6 ഫോറും കോഹ്ലി ഇന്ന് നേടി.

ഏകദിനത്തിൽ സച്ചിനെക്കാൾ മികച്ച താരമാണ് വിരാട് കോഹ്ലി എന്ന് ഖവാജ

ക്രിക്കറ്റ് ഇതിഹാസ താരമായ സച്ചിൻ ടെണ്ടുൽക്കറുടെ മുകളിൽ ആണ് വിരാട് കോഹ്ലി എന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഉസ്മാൻ ഖവാജ. ഏകദിനത്തിൽ വിരാട് കോഹ്‌ലി സച്ചിൻ ടെണ്ടുൽക്കറെ മറികടക്കുമെന്ന് ഖവാജ പറഞ്ഞു.

“ഏകദിനത്തിൽ സച്ചിൻ ടെണ്ടുൽക്കറിനേക്കാൾ മികച്ചത് വിരാട് കോഹ്ലി ആണെന്ന് ഞാൻ പറയും. നിങ്ങൾ സ്റ്റാറ്റ്സ് നോക്കുകയാണെങ്കിൽ, സച്ചിൻ എത്ര സെഞ്ച്വറി നേടിയോ അതിനടുത്ത് കോഹ്ലി എത്തി കഴിഞ്ഞു. അതും വളരെ കുറച്ച് മത്സരങ്ങളിൽ നിന്ന്. ഞാൻ വളർന്നപ്പോൾ സച്ചിൻ ആയിരുന്നു എല്ലാം, എന്നാൽ കോഹ്‌ലി ഇപ്പോൾ എന്താണോ ചെയ്യുന്നത്-കളിയിൽ ആരും അത് മുമ്പ് ചെയ്തിട്ടില്ല.” ഖവാജ പറഞ്ഞു.

ഏകദിനത്തിൽ സച്ചിന്റെ സെഞ്ച്വറി റെക്കോർഡ് മറികടക്കുന്നതിന് അടുത്താണ് കോഹ്ലി ഇപ്പോൾ. കോഹ്ലിക്ക് 47 സെഞ്ച്വറിയും സച്ചിന് 49 സെഞ്ച്വറിയും ആണുള്ളത്.

സച്ചിന്റെ ഒരു റെക്കോർഡ് കൂടെ മറികടന്ന് വിരാട് കോഹ്ലി

സച്ചിന്റെ ഒരു റെക്കോർഡ് കൂടെ മറികടന്ന് വിരാട് കോഹ്ലി. ഞായറാഴ്ച ചെന്നൈയിൽ നടന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് ലോകകപ്പ മത്സരത്തിനിടെ ആണ് സച്ചിൻ ടെണ്ടുൽക്കറുടെ ഒരു റെക്കോർഡ് വിരാട് കോഹ്‌ലി തകർത്തത്‌. ഐസിസി പരിമിത ഓവർ ടൂർണമെന്റുകളിൽ (ലോകകപ്പ്, ടി20 ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി) ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി കോഹ്ലി മാറി.

58 മത്സരങ്ങളിൽ നിന്ന് 2718 റൺസ് നേടിയ സച്ചിന്റെ റെക്കോർഡ് ഇന്നലെ 85 റൺസ് നേടിയതോടെ കോഹ്ലി തകർത്തു. 64 മത്സരങ്ങളിൽ നിന്ന് 2785 റൺസായി ഇപ്പോൾ ഐ സി സി ടൂർണമെന്റിലെ കോഹ്‌ലിയുടെ സമ്പാദ്യം.

Most runs for India in ICC limited-over tournaments

2785 – Virat Kohli (64 Inns)

2719 – Sachin Tendulkar (58)

2422 – Rohit Sharma (64)

ഏകദിന ലോകകപ്പിന്റെ ഗ്ലോബൽ അംബാസഡറായി സച്ചിൻ ടെൻഡുൽക്കർ

ഇതിഹാസ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) 2023 ഏകദിന ലോകകപ്പിന്റെ ഗ്ലോബൽ അംബാസഡറായി തിരഞ്ഞെടുത്തു. ഇന്നലെ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിന് മുമ്പ ക്രിക്കറ്റ് ലോകകപ്പ് ട്രോഫി സച്ചിൻ അകും പിച്ചിലേക്ക് കൊണ്ടുവരിക.

ഒക്ടോബർ 5ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ലോകകപ്പിൽ അദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ന്യൂസിലൻഡുമായി ഏറ്റുമുട്ടും. 10 വേദികളിലായി 48 മത്സരങ്ങൾ ഈ ലോകകപ്പിൽ നടക്കും. നവംബർ 19ന് ലോകത്തിലെ ആകും ഫൈനൽ നടക്കുകാ.

ഇന്ത്യയുടെ ലോകകപ്പ് ടീമിനെ സഹായിക്കാൻ ധോണിയെയും സച്ചിനെയും ടീമിനൊപ്പം ആക്കണം എന്ന് ഗിൽക്രിസ്റ്റ്

ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ടീം ഇതിഹാസ താരങ്ങളായ സച്ചിനെയും ധോണിയെയും ഒപ്പം ചേർക്കണം എന്ന് മുൻ ഓസ്ട്രേലിയൻ കീപ്പർ ഗിൽക്രിസ്റ്റ്. ഇന്ത്യയിൽ കളിക്കുന്ന ഒരു ഇന്ത്യൻ കളിക്കാരൻ എങ്ങനെയാണെന്ന് എനിക്കറിയാൻ കഴിയില്ല. ഞാൻ ഇന്ത്യൻ ക്രിക്കറ്റിന്റെ ചുമതലയിൽ ഉണ്ടെങ്കിൽ, സച്ചിനെയും എം‌എസിനെയും പോലുള്ളവരെ ഞാൻ ഇന്ത്യൻ ടീമിനൊപ്പം ചേർക്കും. ഗില്ലി പറഞ്ഞു.

“അവർ ലഭ്യമാണെങ്കിൽ ഇന്ത്യം ടീമിനൊപ്പം സമയം ചെലവഴിക്കുകയും അവരുടെ എല്ലാ അനുഭവങ്ങളും പുതിയ ടീമിന് കൈമാറുകയും ചെയ്യും, ”ഗിൽക്രിസ്റ്റ് പറഞ്ഞു.

“വിരാട് ഇന്ത്യ ലോകകപ്പ് നേടിയ സമയത്ത് ടീമിന്റെ ഭാഗമായിരുന്നു. ഒരു ഹോം ലോകകപ്പ് കളിക്കുന്നതിന്റെ ആ അനുഭവം ഉള്ള വിരാടിന്റെ സാന്നിദ്ധ്യവും ടീമിന് ഗുണം ചെയ്യും. ”ഗിൽക്രിസ്റ്റ് കൂട്ടിച്ചേർത്തു

സച്ചിന്റെ റെക്കോർഡ് മറികടന്ന് ഡേവിഡ് വാർണർ

ഓസ്‌ട്രേലിയൻ ബാറ്റിംഗ് താരം ഡേവിഡ് വാർണർ ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ ഒരു റെക്കോർഡ് മറികടന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ ഓപ്പണറായി വാർണർ മാറി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലാണ് 36 കാരനായ ബാറ്റർ ഈ നാഴികക്കല്ല് പിന്നിട്ടത്. മത്സരത്തിൽ വാർണർ 93 പന്തിൽ 12 ഫോറും മൂന്ന് സിക്‌സും സഹിതം 106 റൺസ് അടിച്ചുകൂട്ടി.

വാർണറുടെ 46-ാം അന്താരാഷ്ട്ര സെഞ്ചുറിയാണിത്, ഒരു ഓപ്പണറുടെ ഏറ്റവും കൂടുതൽ സെഞ്ച്വറി. ഏകദിനത്തിൽ 20 സെഞ്ചുറികളും ടെസ്റ്റിൽ 25 സെഞ്ചുറികളും ടി20യിൽ ഒരു സെഞ്ചുറിയും അദ്ദേഹം നേടിയിട്ടുണ്ട്. ഓപ്പണറായി അന്താരാഷ്ട്ര ക്രിക്കറ്റിൽ 45 സെഞ്ചുറികൾ നേടിയ സച്ചിന്റെ റെക്ക്കോർഡ് ഇതോടെ പഴങ്കഥയായി.

ഡേവിഡ് വാർണർ ഈ സെഞ്ച്വറിയോടൊപ്പം ഇംഗ്ലണ്ടിന്റെ ജോ റൂട്ടിനൊപ്പം ഇപ്പോൾ കളിക്കുന്ന കളിക്കാരിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ രണ്ടാമത്തെ താരമായി. ഇരു താരങ്ങൾക്കും 46 അന്താരാഷ്ട്ര സെഞ്ചുറികളുണ്ട്. മൊത്തം 76 അന്താരാഷ്ട്ര സെഞ്ചുറികളുള്ള സ്റ്റാർ ഇന്ത്യൻ ബാറ്റർ വിരാട് കോഹ്‌ലിയാണ് ഇപ്പോൾ കളിക്കുന്നവരിൽ സെഞ്ച്വറിയുടെ കാര്യത്തിൽ ഒന്നാമത്.

അശ്വിനെ ഫൈനലിൽ കളിപ്പിക്കാത്തത് അവിശ്വസനീയമായിരുന്നു എന്ന് സച്ചിൻ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലെയിംഗ് ഇലവനിൽ നിന്ന് സീനിയർ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ഒഴിവാക്കിയത് അവിശ്വസനീയം ആയിരുന്നു എന്ന് ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കർ.അശ്വിനെ പോലൊരു സ്പിന്നർക്ക് അനുകൂല സാഹചര്യങ്ങൾ ആവശ്യമില്ല എന്നും സച്ചിൻ പറഞ്ഞു. അശ്വിൻ ഇല്ലാതെ ഇറങ്ങിയ ഇന്ത്യ ഫൈനലിൽ ഓസ്‌ട്രേലിയയോട് 209 റൺസിന്റെ തോൽവി ഏറ്റുവാങ്ങിയിരുന്നു.

“ഞാൻ മത്സരത്തിന് മുമ്പ് സൂചിപ്പിച്ചതുപോലെ, സമർത്ഥരായ സ്പിന്നർമാർ എല്ലായ്പ്പോഴും ട്രാക്കുകളെ ആശ്രയിക്കുന്നില്ല, അവർ വായുവിലെ ഡ്രിഫ്റ്റ് ഉപയോഗിക്കുന്നു, അവരുടെ വ്യത്യാസങ്ങൾ മറയ്ക്കാൻ ഉപരിതലത്തിൽ നിന്ന് ബൗൺസ് ചെയ്യുന്നു. മറക്കരുത്, ഓസ്‌ട്രേലിയക്ക് അവരുടെ ബാറ്റിംഗ് മുൻ നിരയിൽ 5 ഇടംകയ്യന്മാർ ഉണ്ടായിരുന്നു.” സച്ചിൻ പറഞ്ഞു. ഈ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഘട്ടത്തിൽ 13 ടെസ്റ്റുകളിൽ നിന്ന് 61 വിക്കറ്റുകൾ അശ്വിൻ നേടിയിരുന്നു.

ഷാർജാ സ്റ്റേഡിയത്തിൽ ഇനി സച്ചിൻ സ്റ്റാൻഡ്

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസത്തിന്റെ 50-ാം ജന്മദിനത്തിൽ താരത്തിനെ ആദരിക്കുന്നതിനായി യുഎഇയിൽ നടന്ന ഒരു പ്രത്യേക ചടങ്ങിൽ സച്ചിൻ ടെണ്ടുൽക്കറുടെ പേരിൽ ഒരു പുതിയ സ്റ്റാൻഡ് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പുനർനാമകരണം ചെയ്തു. സച്ചിന്റെ വലിയ ഇന്നിംഗ്സുകൾ വന്നിട്ടുള്ള ഷാർജ സ്റ്റേഡിയത്തിലാണ് സച്ചിന്റെ പേരിൽ ഒരു സ്റ്റാൻഡ് വന്നിരിക്കുന്നത്‌‌.

തിങ്കളാഴ്‌ച നടന്ന പ്രത്യേക ചടങ്ങിലാണ് സച്ചിൻ തന്റെ 50-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ ഈ സ്‌റ്റാന്റിന് പേരിട്ടത്. ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസത്തിന്റെ ജന്മദിനം മാത്രമല്ല, 1998-ൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ അദ്ദേഹത്തിന്റെ രണ്ട് സെഞ്ച്വറികളുടെ 25-ാം വാർഷികം കൂടിയായിരുന്നു ഇത്.

ഇന്ത്യയും ഓസ്‌ട്രേലിയയും ന്യൂസിലൻഡും തമ്മിലുള്ള ത്രിരാഷ്ട്ര പരമ്പരയിൽ ആയിരുന്നു സച്ചിൻ രണ്ട് ദിവസത്തെ ഇടവേളയളിൽ 134ഉം 143ഉം എന്ന ഐതിഹാസിക ഇന്നിംഗ്സുകൾ കളിച്ചത്. 1998 ഏപ്രിലിലെ ഇരട്ട സെഞ്ചുറികൾ ഉൾപ്പെടെ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അദ്ദേഹം 7 സെഞ്ച്വറികൾ നേടിയിട്ടുണ്ട്.

ഏകദിനങ്ങള്‍ നാല് ഇന്നിംഗ്സ് ആയി മാറ്റുന്നത് പരിഗണിക്കണം – സച്ചിന്‍ ടെണ്ടുൽക്കര്‍

ഏകദിനങ്ങള്‍ നാല് ഇന്നിംഗ്സ് ആയി മാറ്റുന്നത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സച്ചിന്‍ ടെണ്ടു.ക്കര്‍ ഇത് വഴി ബാറ്റിംഗ് ബൗളിംഗ് സൈഡുകള്‍ക്ക് ഡ്രൈ വെറ്റ് കണ്ടീഷനുകളിൽ ഒരു പോലെ കളിക്കേണ്ട സാഹചര്യം വരുമെന്നും ടോസിന് അധിക പ്രാധാന്യം വരുന്നത് ഒഴിവാക്കാനാകുമെന്നും പറഞ്ഞ് സച്ചിന്‍ ടെണ്ടുൽക്കര്‍.

ഇപ്പോള്‍ ടോസ് ലഭിച്ചാൽ 90 ശതമാനവും വിജയിക്കുവാന്‍ ആ ടീമിന് സാധ്യത നിലനില്‍ക്കുമ്പോള്‍ ഈ ഒരു രീതി അവലംബിച്ചാൽ അത് 10 ശതമാനമോ 15 ശതമാനമോ ആയി മാറുമെന്നും ഇരു ടീമുകള്‍ക്കും തുല്യമായ സാധ്യതയുണ്ടാകുമെന്നും സച്ചിന്‍ പറഞ്ഞു.

ഐ പി എല്ലിൽ പുതിയ ചരിത്രം കുറിച്ച് അർജുൻ ടെൻഡുൽക്കറുടെ അരങ്ങേറ്റ

ഇന്ന് മുംബൈ ഇന്ത്യൻസിനായി അർജുൻ ടെൻഡുൽക്കർ അരങ്ങേറിയത് ഐ പി എല്ലിൽ ഒരു പുതിയ ചരിത്രമായി മാറി. ഐ‌പി‌എൽ ചരിത്രത്തിൽ ഒരേ ഫ്രാഞ്ചൈസിയിൽ വരുന്ന ആദ്യത്തെ അച്ഛൻ-മകൻ ജോഡിയായി അർജുൻ ടെൻഡുൽക്കറും സച്ചിൻ ടെൻഡുൽക്കറും മാറി. സച്ചിൻ ഐ പി എൽ തുടക്കം മുതൽ വിരമിക്കുന്നത് വരെ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിരുന്നു.

2021ലെ ലേലത്തിൽ ആയിരുന്നു മുംബൈ ഇന്ത്യൻസ് ആദ്യമായി അർജുൻ ടെണ്ടുൽക്കറെ സ്വന്തമാക്കിയത്. എന്നാൽ ഇതുവരെ ക്ലബിനായി അരങ്ങേറ്റം നടത്താൻ അർജുനായിരുന്നില്ല. ഈ അരങ്ങേറ്റം ഐ പി എല്ലിൽ ചരിത്രമാണെന്നും. അർജുൻ ടെണ്ടുൽക്കർക്ക് എല്ലാൻ ആശംസകളും നേരുന്നു എന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ ട്വീറ്റ് ചെയ്തു. സൗരവ് ഗാംഗുലിയും അർജുൻ അരങ്ങേറ്റം നടത്തുന്നതിൽ സന്തോഷം പങ്കുവെച്ചു.

https://twitter.com/IrfanPathan/status/1647535299067809793?t=M9QjDeQNaiV2WVEqiPwoyg&s=19

Exit mobile version