ആ രണ്ട് പോയിന്റുകള്‍ വിട്ട് നല്‍കി പാക്കിസ്ഥാനെ സഹായിക്കുന്നതിനോട് യോജിപ്പില്ല

പല മുന്‍ ഇന്ത്യന്‍ താരങ്ങളുടെയും അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. പുല്‍വാമ ഭീകരാക്രമണത്തില്‍ 40 ഇന്ത്യന്‍ സിആര്‍പിഎഫ് ജവാന്മാരുടെ വീരമൃത്യുവിനു ശേഷം ഇന്ത്യ പാക്കിസ്ഥാന്‍ ലോകകപ്പ് മത്സരം ബഹിഷ്കരിക്കണമെന്ന ആഹ്വാനങ്ങള്‍ക്കിടയില്‍ അത് ചെയ്യുന്നതിനോട് തനിക്ക് എതിരഭിപ്രായമാണെന്ന് പറ‍ഞ്ഞ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍.

ഇന്ത്യ എന്നും ലോകകപ്പില്‍ പാക്കിസ്ഥാനെ നിഷ്പ്രഭമാക്കിയിട്ടുണ്ട്. ഇത്തവണയും അതിനു ടീമിനു ആവും. ആ രണ്ട് പോയിന്റുകള്‍ വെറുതേ വിട്ട് നല്‍കി പാക്കിസ്ഥാനെ ടൂര്‍ണ്ണമെന്റില്‍ സഹായിക്കുന്ന നടപടിയോട് തനിക്ക് വ്യക്തിപരമായി യോജിപ്പില്ലെന്നാണ് സച്ചിന്‍ വ്യക്തമാക്കിയത്.

ഭാവി തലമുറയ്ക്ക് പ്രഛോദനമായി മാറും ഈ പരമ്പര വിജയം: സച്ചിന്‍ ടെണ്ടുല്‍ക്കര്‍

1983ല്‍ കപില്‍ ഡെവില്‍സ് ഇന്ത്യയെ ലോക കിരീടത്തിലേക്ക് നയിച്ചതാണ് ഇന്ത്യയില്‍ ക്രിക്കറ്റ് വിപ്ലവത്തിനു തുടക്കം കുറിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നത്. അതുവരെ വിന്‍ഡീസിന്റെ ആധിപത്യമായിരുന്നു ക്രിക്കറ്റ് ലോകത്തെ ഇത്തിരിക്കുഞ്ഞന്മാരായി ഇന്ത്യ എത്തിയ ശേഷം ക്രിക്കറ്റ് ഭൂപടത്തിലെ വലിയേട്ടന്മാരായി മാറുവാന്‍ ടീമിനു പിന്നീടുള്ള കാലങ്ങളില്‍ സാധിച്ചു. അന്നത്തെ ആ വിജയം ഒരു തലമുറയെത്തന്നെ ക്രിക്കറ്റിനോട് അടുപ്പിച്ച്. പിന്നീട് ടി20 ലോകകപ്പും ഏകദിന ലോകകപ്പും നേടി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍ക്കായി സ്നേഹ സമ്മാനങ്ങള്‍ നല്‍കുന്നത് തുടര്‍ന്നു.

സമാനമായ ഒരു വിജയമാണ് ഓസ്ട്രേലിയയിലെ ഇന്ത്യയുടെ ചരിത്ര പരമ്പര വിജയമെന്നാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറയുന്നത്. ഈ വിജയം ഇനിയുള്ള തലമുറയ്ക്ക് പ്രഛോദനമായി മാറുമെന്നാണ് സച്ചിന്‍ അഭിപ്രായപ്പെടുന്നത്. തന്റെ പത്താം വയസ്സില്‍ തനിക്ക് ക്രിക്കറ്റിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. അന്നാണ് ഇന്ത്യ ലോകകപ്പ് നേടുന്നത്. അതിനു ശേഷമാണ് തനിക്കും ക്രിക്കറ്റിനോടുള്ള കമ്പം തുടങ്ങുന്നത്.

അത് പോലെ എല്ലാ കാലഘട്ടത്തിലും ക്രിക്കറ്റിനോട് ആരാധകരെ അടുപ്പിക്കുവാന്‍ ഓരോ ഹീറോകള്‍ പിറന്നിട്ടുണ്ട്. അത് പോലെ ഒരു സംഭവമാണ് ഈ ചരിത്ര പരമ്പര വിജയമെന്നും സച്ചിന്‍ പറഞ്ഞു.

സച്ചിനൊപ്പമെത്തി കോഹ്‍ലി, ഓസ്ട്രേലിയയില്‍ ആറ് ശതകം

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം ഓസ്ട്രേലിയയില്‍ ആറ് ടെസ്റ്റ് ശതകം പൂര്‍ത്തിയാക്കി വിരാട് കോഹ്‍ലി. ഇംഗ്ലീഷ് താരങ്ങളല്ലാത്ത താരങ്ങളില്‍ ഏറ്റവും അധികം ശതകങ്ങള്‍ എന്ന റെക്കോര്‍ഡിനൊപ്പമാണ് ഇന്ന് കോഹ്‍ലി എത്തിചേര്‍ന്നത്. ഓസ്ട്രേലിയയ്ക്കെതിരെ 43 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ഇന്ത്യ വഴങ്ങിയെങ്കിലും 123 റണ്‍സ് നേടി മികച്ചൊരു ഇന്നിംഗ്സാണ് ഇന്ത്യന്‍ നായകന്‍ പുറത്തെടുത്തത്.

30ാം പിറന്നാള്‍ ദിനത്തിനു മുമ്പ് ഏറ്റവുമധികം ശതകങ്ങള്‍ നേടിയതും കോഹ്‍ലി തന്നെ

നവംബര്‍ 5നു തന്റെ 30ാം പിറന്നാളാഘോഷിച്ച വിരാട് കോഹ്‍ലി 30 വയസ്സാകുന്നതിനു മുമ്പ് നേടിയത് 38 ഏകദിന ശതകങ്ങള്‍. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 30നു മുമ്പ് നേടിയത് 34 ഏകദിന ശതകങ്ങളായിരുന്നു. സച്ചിന്‍ ഈ നേട്ടത്തിനായി 305 ഏകദിന ഇന്നിംഗ്സുകള്‍ കളിച്ചപ്പോള്‍ വിരാട് കോഹ്‍ലി വെറും 208 ഇന്നിംഗ്സുകളില്‍ നിന്നാണ് ഈ നേട്ടം.

പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ 30ലധികം ശതകങ്ങള്‍ നേടിയപ്പോള്‍ മറ്റു താരങ്ങള്‍ക്കാര്‍ക്കും തന്നെ 20നു മേല്‍ ശതകങ്ങള്‍ തങ്ങളുടെ 30ാം പിറന്നാളിനു മുമ്പ് നേടാനായിരുന്നില്ല. ക്രിസ് ഗെയില്‍(200-19), സൗരവ് ഗാംഗുലി(192-18), എബി ഡി വില്ലിയേഴ്സ്(153-16) എന്നിവരാണ് മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളിലുള്ളത്.

കോഹ്‍ലി പത്ത് വര്‍ഷം കൂടി ഇതുപോലെ കളിക്കും ടെസ്റ്റിലെയും ഏകദിനത്തിലെയും സര്‍വ്വ റെക്കോര്‍ഡുകളും തകര്‍ക്കും

വിരാട് കോഹ്‍ലി ഇതു പോലെ തന്നെ പത്ത് വര്‍ഷം കൂടി ക്രിക്കറ്റില്‍ സജീവമായിരിക്കുമെന്നും ടെസ്റ്റിലെയും ഏകദിനത്തിലെയും സര്‍വ്വ റെക്കോര്‍ഡുകളും താരം തകര്‍ക്കുമെന്നും സുനില്‍ ഗവാസ്കര്‍. ഇന്നലെ ഒരു ദേശീയ മാധ്യമത്തിനു സംസാരിക്കുമ്പോള്‍ ആണ് സുനില്‍ ഗവാസ്കറിന്റെ ഈ അഭിപ്രായം. നിലവില്‍ 29 വയസ്സുള്ള കോഹ്‍ലി ഇതു പോലെ തന്നെ ക്രിക്കറ്റില്‍ സജീവമായിരിക്കുമെന്നും 39 വയസ്സു വരെ താരം ക്രിക്കറ്റിലെ രാജാവായി തന്നെ വാഴുമെന്നും ഗവാസ്കര്‍ അഭിപ്രായപ്പെട്ടു.

ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി പതിനായിരം റണ്ണുകള്‍ തികയ്ക്കുന്ന വ്യക്തിയായിരുന്നു സുനില്‍ ഗവാസ്കര്‍. 34 ശതകങ്ങള്‍ നേടുകയും ടെസ്റ്റില്‍ 100 ക്യാപ് സ്വന്തമാക്കുകയും ചെയ്ത സുനില്‍ ഗവാസ്കറിന്റെ റെക്കോര്‍ഡുകള്‍ അന്നത്തെ കാലത്ത് ഏറെ പ്രാധാന്യമുള്ളതും ഭേദിക്കപ്പെടില്ലെന്ന് കരുതിയവയും ആയിരുന്നു.

പിന്നീട് സച്ചിന്‍ വന്ന് ഗവാസ്കറുടെയും പിന്നെ പല റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുകയായിരുന്നു. അതു പോലെത്തന്നെ ഭാവിയില്‍ വിരാടും സച്ചിന്റെ റെക്കോര്‍‍ഡുകള്‍ മറികടക്കുമെന്നാണ് ഗവാസ്കര്‍ അഭിപ്രായപ്പെടുന്നത്.

ഈ നേട്ടത്തില്‍ ദ്രാവിഡിനും സച്ചിനൊപ്പമെത്തി കോഹ്‍ലി

വിശാഖപട്ടണത്തില്‍ ഇന്ന് വിന്‍ഡീസിനെതിരെ നേടിയ അര്‍ദ്ധ ശതകം കോഹ്‍ലിയുടെ വേദിയിലെ അഞ്ചാം അര്‍ദ്ധ ശതകമായിരുന്നു. അതും അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന്. രാഹുല്‍ ദ്രാവിഡിനും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കുമൊപ്പം ഒരിന്ത്യന്‍ വേദിയില്‍ അഞ്ച് അര്‍ദ്ധ ശതകങ്ങളുമായി കോഹ്‍ലിയും ഒപ്പമെത്തുകയായിരുന്നു. ഇന്ത്യയിലെ ഒരേ വേദികളില്‍ ഏറ്റവും അധികം അര്‍ദ്ധ ശതകങ്ങള്‍ നേടിയതിലെ റെക്കോര്‍ഡ് ഇനി ഈ ബാറ്റിംഗ് ഇതിഹാസങ്ങള്‍ക്കാണുള്ളത്.

കോഹ്‍ലി അഞ്ച് ഇന്നിംഗ്സുകളി നിന്ന് വിശാഖപട്ടണത്ത് ഈ റെക്കോര്‍ഡിട്ടപ്പോള്‍ നാഗ്പൂരിലാണ് രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡ് നേട്ടം. ആറ് ഇന്നിംഗ്സുകളില്‍ നിന്നാണ് രാഹുല്‍ ദ്രാവിഡിന്റെ നേട്ടം. കൊല്‍ക്കത്തയില്‍ 12 ഇന്നിംഗ്സുകളില്‍ നിന്ന് സച്ചിനും അഞ്ച് അര്‍ദ്ധ ശതകങ്ങള്‍ നേടിയിട്ടുണ്ട്.

ഇന്ത്യന്‍ ടീമിനു അനുമോദനമറിയിച്ച് സച്ചിന്‍

വിന്‍ഡീസിനെ തകര്‍ത്ത് ആധികാരിക വിജയം കൈവശപ്പെടുത്തിയ ഇന്ത്യന്‍ ടീമിനെ അനുമോദിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സച്ചിന്‍ തന്റെ ട്വീറ്റില്‍ ഇന്ത്യന്‍ ടീമിനെയും പ്രത്യേകിച്ച് ഉമേഷ് യാദവിനെ വ്യക്തിഗത നേട്ടത്തിനും അഭിനന്ദിക്കുകയായിരുന്നു. മത്സരത്തില്‍ നിന്ന് 10 വിക്കറ്റ് നേടിയ ഉമേഷ് യാദവ് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

പൃഥ്വി ഷാ മാന്‍ ഓഫ് ദി സിരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് ഇന്നിംഗ്സുകളില്‍ നിന്നായി 237 റണ്‍സാണ് 18 വയസ്സുകാരന്‍ താരം നേടിയത്. പരമ്പരയിലെ ആദ്യ ഇന്നിംഗ്സില്‍ തന്നെ ശതകവും പൃഥ്വി ഷാ നേടിയിരുന്നു.

സാം കറനെ പുകഴ്ത്തി സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ഇംഗ്ലണ്ടിന്റെ യുവ ഓള്‍റൗണ്ടര്‍ സാം കറനെ പുകഴ്ത്തി സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 20 വയസ്സുകാരന്‍ താരം ബുദ്ധിയോടെ കാര്യങ്ങള്‍ വീക്ഷിക്കുന്ന താരമാണെന്നാണ് സച്ചിന്റെ അഭിപ്രായം. ഇംഗ്ലണ്ടിനെ പരമ്പര വിജയത്തില്‍ അനുമോദിച്ച സച്ചിന്‍ അലിസ്റ്റര്‍ കുക്കിനു റിട്ടയര്‍മെന്റിനു ശേഷം എല്ലാവിധ ഭാവുകളും നേര്‍ന്ന് ശേഷം സാം കറനെ “സ്മാര്‍ട്ട് തിങ്കര്‍” എന്നാണ് സച്ചിന്‍ ട്വിറ്ററിലൂടെ വിശേഷിപ്പിച്ചത്.

എഡ്ജ്ബാസ്റ്റണില്‍ തന്റെ രണ്ടാം ടെസ്റ്റില്‍ മാത്രം ഇറങ്ങിയ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സില്‍ 63 റണ്‍സ് നേടിയ പ്രകടനവുമായി സാം കറന്‍ മത്സരം മാറ്റി മറിയ്ക്കുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്. ആദ്യ ഇന്നിംഗ്സില്‍ ബൗളിംഗില്‍ നാല് വിക്കറ്റും നേടി കറന്‍ ഇംഗ്ലണ്ടിനു 13 റണ്‍സ് ലീഡ് നേടിക്കൊടുത്തിരുന്നു. 31 റണ്‍സിനു മത്സരം ജയിച്ച ശേഷം മാന്‍ ഓഫ് ദി മാച്ചായും കറന്‍ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ബെന്‍ സ്റ്റോക്സിനും ഫോമിനുള്ള ക്രിസ് വോക്സിനും വേണ്ടി താരത്തെ ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ മത്സരം ഇംഗ്ലണ്ട് 203 റണ്‍സിനു പരാജയപ്പെടുകയും ചെയ്തു.

ലാറയെയും സച്ചിനെയും മറികടന്ന് വിരാട് കോഹ്‍ലി

അതിവേഗത്തില്‍ 18000 അന്താരാഷ്ട്ര റണ്‍സ് മറികടക്കുന്ന താരമായി മാറി വിരാട് കോഹ്‍ലി. ബ്രയന്‍ ലാറ 411 ഇന്നിംഗ്സുകളില്‍ നിന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 412 ഇന്നിംഗ്സുകളില്‍ നിന്നും നേടിയ റെക്കോര്‍ഡാണ് വെറും 382 ഇന്നിംഗ്സുകളില്‍ നിന്ന് ഇന്ത്യന്‍ നായകന്‍ സ്വന്തമാക്കിയത്. കെന്നിംഗ്ടണ്‍ ഓവലില്‍ ഇംഗ്ലണ്ടിന്റെ 332 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിലാണ് കോഹ്‍ലി ഈ നേട്ടം സ്വന്തമാക്കിയത്.

കുല്‍ദീപ് ടെസ്റ്റ് ക്രിക്കറ്റിനു സജ്ജനെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

കുല്‍ദീപ് യാദവ് ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ പ്രാപ്തനാണെന്ന് പറഞ്ഞ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ബാറ്റ്സ്മാന്മാരുടെ പേടി സ്വപ്നമായി മാറിക്കഴിഞ്ഞ ഈ ചൈനാമാന്‍ ബൗളര്‍ ടെസ്റ്റ് ക്രിക്കറ്റിലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ തയ്യാറായിക്കഴിഞ്ഞുവെന്നാണ് സച്ചിന്‍ അഭിപ്രായപ്പെട്ടത്. ഇംഗ്ലണ്ടില്‍ ഇപ്പോള്‍ ചൂട് കൂടിയ കാലാവസ്ഥയാണ് അത് പിച്ചിനെ വരണ്ടതാക്കുമെന്നും കൂടുതല്‍ സാധ്യത സ്പിന്നര്‍മാര്‍ക്ക് നല്‍കും. ഇതും ഇംഗ്ലണ്ടില്‍ കുല്‍ദീപിനെ ടീമിലെടുക്കേണ്ട സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് സച്ചിന്‍ പറഞ്ഞു.

കുല്‍ദീപിനൊപ്പം ചഹാലും മികച്ച പ്രകടനമാണ് നടത്തുന്നതെന്ന് പറഞ്ഞ സച്ചിന്‍ എന്നാല്‍ ചഹാല്‍ അല്പം കൂടി കാത്തിരിക്കേണ്ടി വരുമെന്ന് പറഞ്ഞു. രവീന്ദ്ര ജഡേജയ്ക്ക് പകരം കുല്‍ദീപിനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് പൊതുവേ ഉയരുന്ന അഭിപ്രായം. അശ്വിനൊപ്പം കുല്‍ദീപ് ഇംഗ്ലണ്ടിനു കനത്ത ഭീഷണിയായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഭുവിയുടെ പരിക്ക് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി: സച്ചിന്‍

ഇംഗ്ലണ്ടില്‍ ഭുവനേശ്വര്‍ കുമാറിന്റെ അഭാവം ഇന്ത്യന്‍ ടീമിനു കനത്ത തിരിച്ചടിയാണന്ന് പറഞ്ഞ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ടി20 പരമ്പര 2-1നു ജയിച്ചുവെങ്കിലും ഇന്ത്യ ഏകദിനത്തില്‍ 1-2നു പരാജയം ഏറ്റുവാങ്ങുകയായിരുന്നു. അഞ്ച് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമുകളെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. അതില്‍ നിന്ന് പരിക്കേറ്റതിനാല്‍ ഭുവനേശ്വര്‍ കുമാറിനെ ഒഴിവാക്കുകയായിരുന്നു. ഇതാണ് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി മാറുമെന്ന് സച്ചിന്‍ പറഞ്ഞത്.

സ്വിംഗിന്റെ രാജകുമാരനായ ഭുവി ഇംഗ്ലണ്ട് സാഹചര്യങ്ങളില്‍ മികവ് പുലര്‍ത്തുമെന്ന് കരുതപ്പെട്ട താരമാണ്. ബാറ്റ് കൊണ്ടും ടീമിനു ഉപകാരപ്പെടുന്ന താരമാണ് ഭുവി. ഞാന്‍ ഇംഗ്ലണ്ടില്‍ ഏറ്റവും അധിക പ്രതീക്ഷ പുലര്‍ത്തിയ താരം ഭുവനേശ്വര്‍ കുമാറാണെന്നാണ് സച്ചിന്‍ പറഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അക്രത്തിനെ മറികടന്നു, ഹെരാത്തിനു ആശംസയറിയിച്ച് സച്ചിന്‍

415 ടെസ്റ്റ് വിക്കറ്റുകള്‍. അതും 89 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന്. 33 അഞ്ച് വിക്കറ്റ് നേട്ടങ്ങള്‍ 9 പത്ത് വിക്കറ്റ് നേട്ടങ്ങള്‍. രംഗന ഹെരാത്തിന്റെ ടെസ്റ്റ് കരിയറിന്റെ രത്നചുരുക്കമാണിത്. ഇന്ന് തന്റെ 415ാം വിക്കറ്റ് തൈജുല്‍ ഇസ്ലാമിനെ പുറത്താക്കി ഹെരാത്ത് നേടുമ്പോള്‍ ശ്രീലങ്കയ്ക്ക് വിജയം മാത്രമല്ല പാക് ഇതിഹാസം വസീം അക്രമിന്റെ റെക്കോര്‍ഡ് കൂടി മറികടക്കുകയായിരുന്നു രംഗന ഹെരാത്ത്. താരത്തിന്റെ ഈ നേട്ടത്തില്‍ ആശംസയര്‍പ്പിച്ച് എത്തിയവരില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും ഉള്‍പ്പെടുന്നു.

104 മത്സരങ്ങളഇല്‍ നിന്ന് 414 വിക്കറ്റുകളാണ് വസീം അക്രം സ്വന്തമാക്കിയിട്ടുള്ളത്. അക്രമിനെ മറികടക്കുക എന്നത് മാത്രമല്ല ഒരു ഇടങ്കയന്‍ ബൗളറുടെ പേരില്‍ ഏറ്റവും അധികം വിക്കറ്റെന്ന റെക്കോര്‍ഡിനു ഉടമ കൂടിയായി രംഗന ഹെരാത്ത്. മുത്തയ്യ മുരളീധരന്റെ നിഴലായി ഒതുങ്ങിപോകേണ്ടിവന്നൊരു താരമാണ് രംഗന ഹെരാത്ത്. കരിയറിന്റെ തുടക്കത്തില്‍ മുരളി ടീമിലുള്ളതിനാല്‍ മാത്രം താരത്തിനു പലപ്പോഴും അവസരം ലഭിച്ചില്ല. മുരളി വിരമിച്ച ശേഷം മാത്രമാണ് ഒന്നാം നമ്പര്‍ സ്പിന്നറായി ശ്രീലങ്കന്‍ ടീം ഹെരാത്തിനെ പരിഗണിക്കുവാന്‍ തുടങ്ങിയത്.

ടെസ്റ്റില്‍ ലങ്കയെ പലയാവര്‍ത്തി നയിക്കുകയും ചെയ്തിട്ടുണ്ട് രംഗന ഹെരാത്ത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version