സബിറ്റ്സർ ഡോർട്മുണ്ടിലേക്ക്!!

ബയേൺ മധ്യനിര താരമായി സബിറ്റ്സറിനെ വൈരികളായ ബൊറൂസിയ ഡോർട്മുണ്ട് സ്വന്തമാക്കുന്നു. ഡോർട്മുണ്ടിന്റെ 19 മില്യന്റെ ബിഡ് ബയേൺ സ്വീകരിക്കും എന്നാണ് റിപ്പോർട്ടുകൾ. അടുത്ത ദിവസങ്ങളിൽ തന്നെ ഈ ട്രാൻസ്ഫർ പൂർത്തിയാകും. കഴിഞ്ഞ സീസൺ പകുതി മുതൽ സബിറ്റ്സർ മാഞ്ചസ്റ്റർ യുണൈറ്റഡ് ലോണിൽ കളിച്ചിരുന്നു. പക്ഷെ താരത്തെ സ്ഥിര കരാറിൽ വാങ്ങണ്ട എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചിരുന്നു. ഇതോടെയാണ് ബയേൺ താരത്തെ ട്രാൻസ്ഫർ ലിസ്റ്റ് ചെയ്തത്.

ജനുവരിയിൽ ബയേൺ മ്യൂണിക്കിൽ നിന്ന് ലോണിൽ യുണൈറ്റഡിൽ ചേർന്ന ഓസ്ട്രിയൻ ഇന്റർനാഷണൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി 18 മത്സരങ്ങൾ കളിക്കുകയും മൂന്ന് ഗോൾ നേടുകയും ചെയ്തു. എമിറേറ്റ്‌സ് എഫ്‌എ കപ്പ് ക്വാർട്ടർ ഫൈനലിൽ ഫുൾഹാമിനെതിരെയും യൂറോപ്പ ലീഗ് ക്വാർട്ടറിൽ സെവിയ്യക്ക് എതിരെ ഇരട്ട ഗോളുകളും സബിറ്റ്സർ നേടിയിരുന്നു. മുമ്പ് ലെപ്സിഗിനായി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള താരം ഡോർട്മുണ്ട് മിഡ്ഫീൽഡിന് ഒരു മുതൽക്കൂട്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സബിറ്റ്സറിനെ വിൽക്കാൻ തീരുമാനിച്ച് ബയേൺ

ബയേൺ അവരുടെ മധ്യനിര താരമായി സബിറ്റ്സറിനെ വിൽക്കാൻ തീരുമാനിച്ചു. കഴിഞ്ഞ സീസൺ പകുതി മുതൽ സബിറ്റ്സർ മാഞ്ചസ്റ്റർ യുണൈറ്റഡ് ലോണിൽ കളിച്ചിരുന്നു. പക്ഷെ താരത്തെ സ്ഥിര കരാറിൽ വാങ്ങണ്ട എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചിരുന്നു. ഇതോടെയാണ് ബയേൺ താരത്തെ ട്രാൻസ്ഫർ ലിസ്റ്റ് ചെയ്തത്. 15 മില്യൺ നൽകിയാൽ താരത്തെ ആർക്കും സ്വന്തമാക്കാം.

ജനുവരിയിൽ ബയേൺ മ്യൂണിക്കിൽ നിന്ന് ലോണിൽ യുണൈറ്റഡിൽ ചേർന്ന ഓസ്ട്രിയൻ ഇന്റർനാഷണൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി 18 മത്സരങ്ങൾ കളിക്കുകയും മൂന്ന് ഗോൾ നേടുകയും ചെയ്തു. എമിറേറ്റ്‌സ് എഫ്‌എ കപ്പ് ക്വാർട്ടർ ഫൈനലിൽ ഫുൾഹാമിനെതിരെയും യൂറോപ്പ ലീഗ് ക്വാർട്ടറിൽ സെവിയ്യക്ക് എതിരെ ഇരട്ട ഗോളുകളും സബിറ്റ്സർ നേടിയിരുന്നു.

സബിറ്റ്സറും വെഗോർസ്റ്റും അവരവരുടെ ക്ലബിലേക്ക് മടങ്ങും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജനുവരി ലോൺ സൈനിംഗുകളായ സബിറ്റ്സറും വെഗോർസ്റ്റും യുണൈറ്റഡിൽ തുടരില്ല എന്ന് ഉറപ്പായി. ഇരുവരും അവരുടെ ക്ലബുകളിലേക്ക് മടങ്ങും എന്ന് യുണൈറ്റഡ് അറിയിച്ചു. രണ്ട് താരങ്ങളെയും സ്ഥിരകരാറിൽ സൈൻ ചെയ്യാനുള്ള ഓപ്ഷനുകൾ കരാറിൽ ഉണ്ടായിരുന്നില്ല. എങ്കിലും അവരുടെ പാരന്റ് ക്ലബുകളുമായി ചർച്ച ചെയ്യാൻ തയ്യാറായാൽ യുണൈറ്റഡിന് ഇവരെ സ്വന്തമാക്കാമായിരുന്നു. യുണൈറ്റഡ് പക്ഷെ ഇരുവരെക്കാളും മെച്ചപ്പെട്ട താരങ്ങളെ ആണ് പുതിയ ട്രാൻസ്ഫർ വിൻഡോയിൽ ലക്ഷ്യമിടുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ബേർൺലിയിൽ നിന്നാണ് വെഗോർസ്റ്റിനെ ടീമിൽ എത്തിച്ചത്. ലോൺ തുടക്കത്തിൽ വെഗോർസ്റ്റ് ആദ്യ ഇലവനിൽ സ്ഥിരമായിരിന്നു. ഗോളടിക്കാൻ പറ്റാത്തത് വെഗോർസ്റ്റിന് തിരിച്ചടിയായി. ഒരു പ്രീമിയർ ലീഗ് ഗോൾ പോലും താരത്തിന് നേടാൻ ആയില്ല.

സബിറ്റസ്റിനായിരുന്നു കൂട്ടത്തിൽ മെച്ചപ്പെട്ട ലോക്ക് സ്പെൽ. ജനുവരിയിൽ ബയേൺ മ്യൂണിക്കിൽ നിന്ന് ലോണിൽ യുണൈറ്റഡിൽ ചേർന്ന ഓസ്ട്രിയൻ ഇന്റർനാഷണൽ താരം മാഞ്ചസ്റ്റർ യുണൈറ്റഡിനായി 18 മത്സരങ്ങൾ കളിക്കുകയും മൂന്ന് ഗോൾ നേടുകയും ചെയ്തു. എമിറേറ്റ്‌സ് എഫ്‌എ കപ്പ് ക്വാർട്ടർ ഫൈനലിൽ ഫുൾഹാമിനെതിരെയും യൂറോപ്പ ലീഗ് ക്വാർട്ടറിൽ സെവിയ്യക്ക് എതിരെ ഇരട്ട ഗോളുകളും സബിറ്റ്സർ നേടിയിരുന്നു.

സബിറ്റ്സറിനെയും വെഗോർസ്റ്റിനെയും യുണൈറ്റഡ് സ്വന്തമാക്കില്ല

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജനുവരി ലോൺ സൈനിംഗുകളായ സബിറ്റ്സറും വെഗോർസ്റ്റും യുണൈറ്റഡിൽ തുടരില്ല. രണ്ട് താരങ്ങളെയും സ്ഥിരകരാറിൽ സൈൻ ചെയ്യാനുള്ള ഓപ്ഷനുകൾ കരാറിൽ ഉണ്ടായിരുന്നില്ല. എങ്കിലും അവരുടെ പാരന്റ് ക്ലബുകളുമായി ചർച്ച ചെയ്യാൻ തയ്യാറായാൽ യുണൈറ്റഡിന് ഇവരെ സ്വന്തമാക്കാമായിരുന്നു. യുണൈറ്റഡ് പക്ഷെ ഇരുവരെക്കാളും മെച്ചപ്പെട്ട താരങ്ങളെ ആണ് പുതിയ ട്രാൻസ്ഫർ വിൻഡോയിൽ ലക്ഷ്യമിടുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ബേർൺലിയിൽ നിന്നാണ് വെഗോർസ്റ്റിനെ ടീമിൽ എത്തിച്ചത്. ലോൺ തുടക്കത്തിൽ വെഗോർസ്റ്റ് ആദ്യ ഇലവനിൽ സ്ഥിരമായിരിന്നു. ഗോളടിക്കാൻ പറ്റാത്തത് വെഗോർസ്റ്റിന് തിരിച്ചടിയായി. ഒരു പ്രീമിയർ ലീഗ് ഗോൾ പോലും താരത്തിന് നേടാൻ ആയില്ല.

സബിറ്റസ്റിനായിരുന്നു കൂട്ടത്തിൽ മെച്ചപ്പെട്ട ലോക്ക് സ്പെൽ. ജനുവരിയിൽ ബയേൺ മ്യൂണിക്കിൽ നിന്ന് ലോണിൽ യുണൈറ്റഡിൽ ചേർന്ന ഓസ്ട്രിയൻ ഇന്റർനാഷണൽ താരം മാഞ്ചസ്റ്റർ യുണൈറ്റഡിനായി 18 മത്സരങ്ങൾ കളിക്കുകയും മൂന്ന് ഗോൾ നേടുകയും ചെയ്തു. എമിറേറ്റ്‌സ് എഫ്‌എ കപ്പ് ക്വാർട്ടർ ഫൈനലിൽ ഫുൾഹാമിനെതിരെയും യൂറോപ്പ ലീഗ് ക്വാർട്ടറിൽ സെവിയ്യക്ക് എതിരെ ഇരട്ട ഗോളുകളും സബിറ്റ്സർ നേടിയിരുന്നു.

സബിറ്റ്സറിന് പരിക്ക്, ഇനി ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കില്ല

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീസൺ അവസാന ഘട്ടത്തിലേക്ക് കടക്കവെ മിഡ്‌ഫീൽഡർ മാർസെൽ സാബിറ്റ്‌സർ പരിക്കേറ്റ് പുറത്തായി. കാൽമുട്ടിന് പരിക്കേറ്റ ഓസ്ട്രേലിയൻ താരം ഇനി ഈ സീസണിൽ കളിക്കില്ല എന്ന് ക്ലബ് അറിയിച്ചു.

ജനുവരിയിൽ ബയേൺ മ്യൂണിക്കിൽ നിന്ന് ലോണിൽ യുണൈറ്റഡിൽ ചേർന്ന ഓസ്ട്രിയൻ ഇന്റർനാഷണൽ താരത്തിന് ശനിയാഴ്ച വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെതിരായ മത്സരത്തിൽ കളിക്കാൻ ആയിരുന്നില്ല. ഇനി മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ എഫ് എ കപ്പ് ഫൈനൽ ഉൾപ്പെടെ നാലു മത്സരങ്ങൾ മാത്രമേ മാഞ്ചസ്റ്റർ യുണൈറ്റഡിന് ബാക്കിയുള്ളൂ.

സബിറ്റ്സർ മാഞ്ചസ്റ്റർ യുണൈറ്റഡിനായി 18 മത്സരങ്ങൾ കളിക്കുകയും മൂന്ന് ഗോൾ നേടുകയും ചെയ്തു. എമിറേറ്റ്‌സ് എഫ്‌എ കപ്പ് ക്വാർട്ടർ ഫൈനലിൽ ഫുൾഹാമിനെതിരെയും യൂറോപ്പ ലീഗ് ക്വാർട്ടറിൽ സെവിയ്യക്ക് എതിരെ ഇരട്ട ഗോളുകളും സബിറ്റ്സർ നേടിയിരുന്നു.

സബിറ്റ്സറിന്റെ പരിക്ക് സാരമുള്ളതല്ല, സെവിയ്യക്ക് എതിരെ കളിക്കും

മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ സബിറ്റ്സർ ഇന്നലെ നോട്ടിങ്ഹാം ഫോറസ്റ്റിന് എതിരായ മത്സരത്തിൽ കളിച്ചിരുന്നില്ല. സ്റ്റാർടിംഗ് ഇലവനിൽ ഉണ്ടായിരുന്ന താരം പരിക്ക് കാരണം പിന്മാറുക ആയിരുന്നു. ഇതിനകം തന്നെ പരിക്ക് കാരണം കഷ്ടപ്പെടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് സബിറ്റ്സറിന്റെ പരിക്ക് വലിയ ആശങ്ക നൽകിയിരുന്നു. എന്നാൽ പരിക്ക് അത്ര സാരമുള്ളതല്ല എന്നാണ് വരുന്ന റിപ്പോർട്ടുകൾ.

സബിറ്റ്സറിനെ കരുതൽ നടപടിയായാണ് കളിപ്പിക്കാതിരുന്നത് എന്ന് ടെൻ ഹാഗ് പറഞ്ഞു. പരിക്ക് വലുതാകാതിക്കാൻ ആണ് ശ്രദ്ധിച്ചത് എന്നും അടുത്ത മത്സരത്തിൽ സബിറ്റ്സർ ഉണ്ടാകും എന്നാണ് പ്രതീക്ഷ എന്നും ടെൻ ഹാഗ് പറഞ്ഞു. സെവിയ്യക്ക് എതിരായ രണ്ടാം പാദത്തിൽ ബ്രൂണോ സസ്പെൻഷൻ കാരണം ഉണ്ടാവില്ല എന്നത് കൊണ്ട് തന്നെ സബിറ്റ്സറിന്റെ സാന്നിദ്ധ്യം മാഞ്ചസ്റ്റർ യുണൈറ്റഡിന് അത്യാവശ്യമാണ്.

ടോം ഹീറ്റൺ, ടൈറൽ മലേഷ്യ, റാഫേൽ വരാനെ, ലിസാൻഡ്രോ മാർട്ടിനെസ്, ലൂക്ക് ഷാ, സ്കോട്ട് മക്‌ടോമിബെ, ഡോണി വാൻ ഡി ബീക്ക്, മാർക്കസ് റാഷ്‌ഫോർഡ്, ഗാർനാച്ചോ തുടങ്ങി പരിക്കിന്റെ നീണ്ട നിര തന്നെ ഇപ്പോൾ യുണൈറ്റഡിൽ ഉണ്ട്.

“പ്രീമിയർ ലീഗ് ആണ് ഏറ്റവും മികച്ച ലീഗ്” – സബിറ്റ്സർ

ജനുവരി ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം മാഞ്ചസ്റ്റർ യുണൈറ്റഡ് സൈൻ ചെയ്ത ഓസ്ട്രിയൻ മിഡ്ഫീൽഡർ മാർസെൽ സബിറ്റ്സർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാൻ ആഗ്രഹിക്കുന്നു എന്ന് വ്യക്തമാക്കി. ഇംഗ്ലീഷ് പ്രീമിയർ ലീഗാണ് ഏറ്റവും മികച്ച ലീഗ് എന്നും ഇതിനെക്കാൾ മികച്ച ലീഗ് എവിടെയും ഇല്ല എന്ന് ഞാൻ മനസ്സിലാക്കുന്നു എന്നും സബിറ്റ്സർ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരുന്നത് ആലോചിക്കുന്നുണ്ട്. ടെൻ ഹാഗ് തന്നിൽ അർപ്പിച്ച വിശ്വാസം തനിക്ക് സന്തോഷം നൽകുന്നു എന്നും സബിറ്റ്സർ പറഞ്ഞു.

സാബിറ്റ്‌സറിന്റെ യുണൈറ്റഡ് എത്തിയതു മുതലുള്ള പ്രകടനങ്ങൾ യുണൈറ്റഡ് ആരാധകരിൽ മതിപ്പുളവാക്കിയിട്ടുണ്ട്. കസെമിറോയുടെ അഭാവത്തിൽ യുണൈറ്റഡ് മധ്യനിരയിൽ വലിയ റോൾ കൈകാര്യം ചെയ്യേണ്ടി വന്ന സബിറ്റ്സർ ഇതുവരെ നിരാശപ്പെടുത്തിയിട്ടില്ല. ബയേണിൽ നിന്ന് ലോണിൽ എത്തിയ താരത്തിന്റെ ലോൺ കരാറിൽ ബൈ ക്ലോസ് ഇല്ല. അതുകൊണ്ട് തന്നെ താരത്തെ സ്വന്തമാക്കുക യുണൈറ്റഡിന് എളുപ്പമായിരിക്കില്ല.

“യൂറോപ്പ ലീഗ് കിരീടം നേടാൻ എല്ലാം ചെയ്യും” – സാബിറ്റ്സർ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിൽ, ഈ സീസണിൽ യുവേഫ യൂറോപ്പ ലീഗ് കിരീടം കൂടെ നേടുക ആണ് ടീമിന്റെ ലക്ഷ്യം എന്ന് മിഡ്ഫീൽഡർ മാർസെൽ സാബിറ്റ്സർ പറഞ്ഞു. വിന്റർ ട്രാൻസ്ഫർ ജാലകത്തിൽ ലോണിൽ യുണൈറ്റഡിലെത്തിയ ഓസ്ട്രിയൻ കാരാബോ കപ്പ് ഉയർത്താൻ റെഡ് ഡെവിൾസിനെ ഇതിനകം സഹായിച്ചിട്ടുണ്ട്.

“ഞങ്ങൾ ഇപ്പോൾ യൂറോപ്പ ലീഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു, ഫൈനലിലെത്താനും ഈ ട്രോഫി മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് കൊണ്ടുവരാനും ഞങ്ങൾ എല്ലാം ചെയ്യും,” ഇന്ന് ബെറ്റിസിനെ നേരിടുന്നതിന് മുമ്പ് സാബിറ്റ്സർ പറഞ്ഞു.

ഇന്ന് റയൽ ബെറ്റിസിനെതിരായ പ്രീക്വാർട്ടർ മത്സരം എളുപ്പമുള്ള ഗെയിമായിരിക്കില്ലെന്ന് സാബിറ്റ്സർ സമ്മതിച്ചു, എന്നാൽ “ഞങ്ങൾ കളിക്കളത്തിലായിരിക്കുമ്പോൾ, ഞങ്ങൾ ഞങ്ങളുടെ ഗുണങ്ങൾ കാണിക്കും, ഈ മത്സരം ഞങ്ങൾ വിജയിക്കും.” സാബിറ്റ്‌സർ പറഞ്ഞു

“മാഞ്ചസ്റ്ററിൽ ഹാപ്പി!! ഭാവി സീസൺ അവസാനം തീരുമാനിക്കും” – സബിറ്റ്സർ

ജനുവരി ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം മാഞ്ചസ്റ്റർ യുണൈറ്റഡ് സൈൻ ചെയ്ത ഓസ്ട്രിയൻ മിഡ്ഫീൽഡർ മാർസെൽ സബിറ്റ്സർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരുന്നതിനെ കുറിച്ച് ചില സൂചനകൾ നൽകി.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ തനിക്ക് ഇതുവരെ വളരെ നല്ലതായി തോന്നുന്നുവെന്നും ഓൾഡ് ട്രാഫോർഡിലെ അന്തരീക്ഷവും ഈ ക്ലബും ഇഷ്ടപെട്ടു എന്നും സബിറ്റ്സർ ഡെയ്ലി മെയിലിനോട് പറഞ്ഞു. ക്ലബ്ബിനൊപ്പം തന്റെ ലോൺ സ്പെൽ ആസ്വദിക്കുകയാണെന്നും വേനൽക്കാലത്ത് എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാബിറ്റ്‌സറിന്റെ യുണൈറ്റഡ് എത്തിയതു മുതലുള്ള പ്രകടനങ്ങൾ യുണൈറ്റഡ് ആരാധകരിൽ മതിപ്പുളവാക്കിയിട്ടുണ്ട്. കസെമിറോയുടെ അഭാവത്തിൽ യുണൈറ്റഡ് മധ്യനിരയിൽ വലിയ റോൾ കൈകാര്യം ചെയ്യേണ്ടി വന്ന സബിറ്റ്സർ ഇതുവരെ നിരാശപ്പെടുത്തിയിട്ടില്ല.

എല്ലാം പെട്ടെന്ന്!! സബിറ്റ്സർ മാഞ്ചസ്റ്ററിൽ എത്തി

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇത്ര പെട്ടെന്ന് എറിക്സണ് പകരക്കാരനെ കണ്ടെത്തും എന്ന് ആരും പ്രവചിച്ചു കാണില്ല. ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം നടത്തിയ പെട്ടെന്നുള്ള നീക്കത്തിലൂടെ ബയേൺ താരം മാർസെൽ സാബിറ്റ്‌സറെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലേക്ക് എത്തിക്കുകയാണ്. ഓസ്ട്രിയൻ മിഡ്ഫീൽഡർ ഇപ്പോൾ മാഞ്ചസ്റ്ററിൽ എത്തിയിരിക്കുകയാണ്. താരം യുണൈറ്റഡുമായി കരാർ ധാരണയിലും എത്തി. ഉടൻ തന്നെ ക്ലബുകൾ തമ്മിലും ധാരണയാകും. തുടക്കത്തിൽ ലോണും സീസൺ അവസാനത്തോടെ സബിറ്റ്സറെ വാങ്ങാനും ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉദ്ദേശിക്കുന്നത്.

മുമ്പ് RB ലീപ്‌സിഗിനും RB സാൽസ്‌ബർഗിനുമൊപ്പം തിളങ്ങിയിട്ടുള്ള സാബിറ്റ്സർ 2021-ൽ ആയിരുന്നു ബയേണിൽ ചേർന്നത്. സാബിറ്റ്‌സർ ഒരു വേർസറ്റൈൽ താരമാണ്. മധ്യനിരയിൽ ഒന്നിലധികം പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള താരമാണ് സാബിറ്റ്സർ. ക്രിസ്റ്റ്യൻ എറിക്‌സന്റെ പരുക്കിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് യുണൈറ്റഡ് ഈ ട്രാൻസ്ഫർ ചർച്ചകൾ സജീവമാക്കിയത്. ഇനി ആറ് മണിക്കൂർ മാത്രമെ ഈ ട്രാൻസ്ഫർ സാങ്കേതികമായി പൂർത്തിയാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് മുന്നിൽ ഉള്ളൂ.

എറിക്സണ് പകരക്കാരനായി ബയേൺ മിഡ്ഫീൽഡറെ എത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് എറിക്സണ് പകരക്കാരെ എത്തിക്കാൻ ഉള്ള ശ്രമത്തിൽ ആണ്‌. ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസമായ ഇന്ന് ബയേൺ താരം മാർസെൽ സാബിറ്റ്‌സറെ ടീമിൽ എത്തിക്കാൻ ശ്രമിക്കുകയാണ് യുണൈറ്റഡ് ഇപ്പോൾ. ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് ബയേൺ മ്യൂണിക്കുമായി യുണൈറ്റഡ് ചർച്ചകൾ നടത്തുന്നതായാണ് ഫബ്രിസിയോ അടക്കമുള്ള പ്രധാന മാധ്യമ പ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നത്.

മുമ്പ് RB ലീപ്‌സിഗിനും RB സാൽസ്‌ബർഗിനുമൊപ്പം തിളങ്ങിയിട്ടുള്ള സാബിറ്റ്സർ 2021-ൽ ആയിരുന്നു ബയേണിൽ ചേർന്നത്. സാബിറ്റ്‌സർ ഒരു വേർസറ്റൈൽ താരമാണ്. മധ്യനിരയിൽ ഒന്നിലധികം പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള താരമാണ് സാബിറ്റ്സർ..

സാബിറ്റ്‌സറിനായി ചെൽസിയും മുമ്പ് ബയേണുമായി ചർച്ച നടത്തിയിരുന്നുവെങ്കിലും ഇപ്പോൾ അവരുടെ ശ്രദ്ധ മറ്റ് കളിക്കാരിലേക്ക് മാറ്റിയിട്ടുണ്ട്. ക്രിസ്റ്റ്യൻ എറിക്‌സന്റെ പരുക്കിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് യുണൈറ്റഡ് ഈ ട്രാൻസ്ഫർ ചർച്ചകൾ സജീവമാക്കിയത്.

Exit mobile version