ഉപഭൂഖണ്ഡത്തിലെ ടീമുകള്‍ക്ക് ഞങ്ങളെ ക്ഷണിക്കാം, സ്പോൺസര്‍മാര്‍ക്ക് ജഴ്സിയിൽ ഇടം പിടിക്കാം – നെതര്‍ലാണ്ട്സ് കോച്ച്

ലോകകപ്പിന് യോഗ്യത നേടിയ നെതര്‍ലാണ്ട്സിന്റെ കോച്ച് റയാന്‍ കുക്ക് തങ്ങളുമായി കളിക്കുവാന്‍ തയ്യാറായുള്ള ടീമുകളെ ക്ഷണിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് എത്തിയിരിക്കുന്നു. ഉപഭൂഖണ്ഡത്തിൽ തങ്ങളധികം മത്സരം കളിച്ചിട്ടില്ലെന്നും ഈ ഒരു അവസരത്തിൽ തങ്ങളുമായി കളിക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് മുന്നോട്ട് വരാവുന്നതാണെന്നും കുക്ക് വ്യക്തമാക്കി.

ഉപഭൂഖണ്ഡത്തിൽ ഒന്നോ രണ്ടോ ഫിക്സ്ച്ചറുകള്‍ ലോകകപ്പിന് മുമ്പായി ലഭിച്ചാൽ ഗുണം ചെയ്യുമെന്നും അത് പോലെ തന്നെ തങ്ങളുടെ ജഴ്സിയുടെ മുന്നിലോ വശങ്ങളിലോ ഇടം പിടിയ്ക്കുവാന്‍ താല്പര്യമുള്ള സ്പോൺസര്‍മാര്‍ക്കും മുന്നോട്ട് വരാവുന്നതാണെന്ന് നെതര്‍ലാണ്ട്സ് കോച്ച് പറഞ്ഞു.

റയാന്‍ കുക്ക് നെതര്‍ലാണ്ട്സിന്റെ താത്കാലിക കോച്ച്

നെതര്‍ലാണ്ട്സ് പുരുഷ ടീമിന്റെ താത്കാലിക കോച്ചായി റയാന്‍ കുക്കിനെ നിയമിച്ചു. സ്ഥിരം കോച്ച് റയാന്‍ കാംപെൽ കഴിഞ്ഞ മാസം കാര്‍ഡിയാക് അറസ്റ്റ് വന്നതിനെത്തുടര്‍ന്നാണ് ഈ മാറ്റം. കാംപെൽ തിരികെ സുഖം പ്രാപിച്ച് കോച്ചിംഗ് ദൗത്യം ഏറ്റെടുക്കുവാന്‍ എത്തുമെന്നാണ് നെതര്‍ലാണ്ട്സ് ബോര്‍ഡ് പ്രതീക്ഷിക്കുന്നത്.

റയാന്‍ കുക്ക് മുമ്പ് ബംഗ്ലാദേശിന്റെ ഫീൽഡിംഗ് കൺസള്‍ട്ടന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കുക്ക് കേപ് ടൗണിലെ ഗാരി കിര്‍സ്റ്റന്‍ ക്രിക്കറ്റ് അക്കാഡമിയിലെ ഹെഡ് കോച്ചായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഫീൽഡിംഗ് കോച്ച് റയാന്‍ കുക്കിന്റെ കരാര്‍ നീട്ടേണ്ടെന്ന് തീരുമാനിച്ച് ബംഗ്ലാദേശ്

ബംഗ്ലാദേശ് പുരുഷ ക്രിക്കറ്റ് ടീമിന്റെ ഫീൽഡിംഗ് കോച്ച് റയാന്‍ കുക്കിന്റെ കരാര്‍ നീട്ടേണ്ടെന്ന് തീരുമാനിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ടി20 ലോകകപ്പിലെ മോശം പ്രകടനത്തിൽ റയാന്‍ കുക്കിന് മാത്രമാണ് സ്ഥാനം തെറിക്കുന്നത്.

പാക്കിസ്ഥാനെതിരെയുള്ള പരമ്പരയിലേക്ക് പ്രാദേശിക ഫീൽഡിംഗ് കോച്ചിനെ കൊണ്ടുവരാനാണ് ബോര്‍ഡിന്റെ ശ്രമം. താത്കാലിക ഫീൽഡിംഗ് കോച്ചായി മിസാനുര്‍ റഹ്മാന്‍ ചുമതലയേല്‍ക്കുമെന്നും അറിയുന്നു.

2018 മുതൽ ബംഗ്ലാദേശിന്റെ ഫീൽഡിംഗ് കോച്ചാണ് റയാന്‍ കുക്ക്. ടൂര്‍ണ്ണമെന്റിൽ ബംഗ്ലാദേശ് 11 ക്യാച്ചുകളോളം ആണ് കള‍‍ഞ്ഞത്.

 

ഫീല്‍ഡിംഗ് റോള്‍ മോഡലുകളുണ്ടാകുന്നത് ഏറെ പ്രധാനം, അത് അടുത്ത തലമുറയെ ഇതിലേക്ക് ആകര്‍ഷിക്കുവാന്‍ കാരണം ആകും

ബംഗ്ലാദേശിന്റെ ഫീല്‍ഡിംഗ് കോച്ചായി ചുമതല വഹിക്കുന്ന റയാന്‍ കുക്ക് പറയുന്നത് ബംഗ്ലാദേശിന് പ്രശ്നം സൃഷ്ടിക്കുന്നത് ഉറ്റുനോക്കുവാന്‍ ഫീല്‍ഡിംഗ് റോള്‍ മോഡലുകള്‍ ഇല്ലാത്തതാണെന്നാണ്. തന്റെ നാടായ ദക്ഷിണാഫ്രിക്കയില്‍ ഏവരും ഉറ്റുനോക്കിയിരുന്നു ഫീല്‍ഡിംഗ് റോള്‍ മോഡല്‍ ജോണ്ടി റോഡ്സ് ആയിരുന്നു. റോഡ്സിനെ കണ്ട് ഒരു തലമുറ തന്നെ മികച്ച ഫീല്‍ഡര്‍മാരായി വന്നുവെന്നും കുക്ക് പറഞ്ഞു.

ഈ ജോണ്ടി റോഡ്സ് തന്റെ ആദ്യ കാലത്ത് റോള്‍ മോഡലാക്കിയിരുന്നത് കോളിന്‍ ബോളണ്ട് ആയിരുന്നുവെന്ന് കുക്ക് വെളിപ്പെടുത്തി. ഇതൊരു ഡെവലപ്മെന്റ് സൈക്കിളാണ്, ഒരു താരം ഉദിക്കുമ്പോള്‍ അവരെ കണ്ട് പത്ത് പുതിയ താരോദയം അടുത്ത തലമുറയിലുണ്ടാകുമെന്നും അതില്‍ ഒന്നോ രണ്ടോ പേര്‍ അടുത്ത തലമുറയുടെ റോള്‍ മോഡലുകളായി മാറുമെന്നും കുക്ക് പറഞ്ഞു.

ബംഗ്ലാദേശിനെ സംബന്ധിച്ച് അത്തരം ഒരു റോള്‍ മോഡല്‍ ഫീല്‍ഡിംഗില്‍ ഇല്ല. എന്നാല്‍ ഇപ്പോള്‍ ബ്രോഡ്കാസ്റ്റിംഗ് എല്ലാം മെച്ചപ്പെട്ട കാലത്ത് അണ്ടര്‍ 19 താരങ്ങളില്‍ നിന്ന് മികച്ച ഫീല്‍ഡിംഗ് സ്റ്റാന്‍ഡേര്‍ഡ് ഉയര്‍ന്ന് വരുന്നുണ്ടെന്നും ഇവരാകും ഇനിയങ്ങോട്ടുള്ള മാനദണ്ഡമെന്നും കുക്ക് പറഞ്ഞു.

ഇപ്പോളത്തെ അന്താരാഷ്ട്ര താരങ്ങള്‍ക്കും തങ്ങളുടെ ഫീല്‍ഡിംഗ് മെച്ചപ്പെടുത്തി വരും തലമുറയ്ക്ക് പ്രഛോദനം ആകുവാനുള്ള കഴിവ് ഏറെയുണ്ടെന്നും അതിനാല്‍ തന്നെ ഇവര്‍ ഭാവിയിലെ ഫീല്‍ഡിംഗ് റോള്‍ മോഡലുകള്‍ ആയേക്കാമെന്നും കുക്ക് വെളിപ്പെടുത്തി.

ഫീല്‍ഡിംഗില്‍ ബംഗ്ലാദേശ് ഇനിയും ബഹുദൂരം മുന്നോട്ട് സഞ്ചരിക്കുവാനുണ്ട്

ഫീല്‍ഡിംഗ് ആണ് ബംഗ്ലാദേശ് ക്രിക്കറ്റില്‍ ഇനി മെച്ചപ്പെടുവാനുള്ള ഒരു പ്രധാന മേഖലയെന്ന് പറഞ്ഞ് ടീമിന്റെ ഫീല്‍ഡിംഗ് കോച്ച് റയാന്‍ കുക്ക്. ലോകത്തെ ടീമുകളുടെ ഒരു ഫീല്‍ഡിംഗ് പട്ടികയുണ്ടാക്കിയാല്‍ ബംഗ്ലാദേശ് ആ പട്ടികയില്‍ മധ്യത്തിലാവും ഉണ്ടാകുക എന്ന് റയാന്‍ കുക്ക് പറഞ്ഞു.

ചില മാറ്റങ്ങള്‍ ടീമിലുണ്ടായിട്ടുണ്ടെങ്കിലും ഇനിയും ഏറെ മെച്ചപ്പെടാനുണ്ടെന്ന് കുക്ക് വ്യക്തമാക്കി. താരങ്ങള്‍ക്ക് പഴയ പോലെയല്ല ഇപ്പോള്‍ കൂടുതല്‍ മികച്ച ഫീല്‍ഡര്‍മാരാവണമെന്ന പൊതുബോധം വന്നിട്ടുണ്ടെന്ന് കുക്ക് വ്യക്തമാക്കി. കോച്ചുമാരും ബംഗ്ലാദേശ് താരങ്ങളോട് ലോകത്തെ മുന്‍ നിര ഫീല്‍ഡര്‍മാരോട് കിട പിടിക്കുവാന്‍ ശ്രമിക്കുവാന്‍ പറയുന്നുണ്ട്.

ടീമിലേക്ക് എത്തുന്ന യുവതാരങ്ങള്‍ വളരെയധികം ഫിറ്റ്നെസ്സിനും ഫീല്‍ഡിംഗിനും മുന്‍ഗണന കൊടുക്കുന്നു എന്നത് വളരെ മികച്ച കാര്യമാണെങ്കിലും ഫീല്‍ഡിംഗ് തന്നെയാണ് ടീമില്‍ മെച്ചപ്പെടുവാനുള്ള ഒരു ഘടകം എന്ന് റയാന്‍ കുക്ക് വ്യക്തമാക്കി.

ബംഗ്ലാദേശ് പരിശീലകര്‍ക്ക് തമ്മില്‍ പ്രവര്‍ത്തിച്ച് മുന്‍പരിചയമുള്ളത് ടീമിന് ഗുണം ചെയ്യും

ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ കോച്ചിംഗ് സ്റ്റാഫുകള്‍ ഒരുമിച്ച പ്രവര്‍ത്തിച്ച് മുന്‍ പരിചയമുള്ളത് കാര്യങ്ങള്‍ എളുപ്പമാക്കുമെന്ന് പറഞ്ഞ് ബംഗ്ലാദേശിന്റെ പേസ് ബൗളിംഗ് കോച്ച് ചാള്‍ ലാംഗേവെല്‍ഡട്. ബംഗ്ലാദേശിന്റെ മുഖ്യ കോച്ച് റസ്സല്‍ ഡോമിംഗോ, ബാറ്റിംഗ് കോച്ച് നീല്‍ മക്കിന്‍സി, ഫീല്‍ഡിംഗ് കോച്ച് റയാന്‍ കുക്ക് എന്നിവരെല്ലാം തന്നെ ദക്ഷിണാഫ്രിക്കക്കാരാണ്, ഇത് കൂടാതെ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുമുണ്ട്. എന്നാല്‍ തങ്ങളെ കാത്തിരിക്കുന്നത് ഭാഷയുടെ വ്യത്യാസമെന്ന വലിയ വെല്ലുവിളിയാണെന്നും ചാള്‍ പറഞ്ഞു.

നാല് ദക്ഷിണാഫ്രിക്കക്കാര്‍ കോച്ചിംഗ് സ്റ്റാഫിലുള്ളത് കാര്യങ്ങള്‍ എളുപ്പമാക്കുമെന്നാണ് ചാള്‍ പ്രതീക്ഷിക്കുന്നത്. താന്‍ റസ്സല്‍ ഡോമിംഗോയോടൊപ്പം പ്രവര്‍ത്തിച്ചിട്ടുളളതാണ്. ഒപ്പം തന്നെ നീലും റയാന്‍ കുക്കും എല്ലാം മികച്ച കോച്ചുമാരാണെന്നും ചാള്‍ വ്യക്തമാക്കി. ഒരു താരത്തിനൊപ്പം നേരിട്ട് ആശയവിനിമയം നടത്തുമ്പോള്‍ ആ താരം കൂടുതല്‍ തുറന്ന് സംസാരിക്കുവാനും ഒരു സംഘത്തില്‍ സംസാരിക്കുമ്പോളുള്ളതിനെക്കാള്‍ മികച്ച ഫീഡ്ബാക്ക് തരുന്നതായും പലപ്പോഴും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ താന്‍ ഭാഷയില്‍ അല്പം ബുദ്ധിമുട്ട് നേരിട്ടിരുന്നുവെന്നും ചാള്‍ പറഞ്ഞു.

അവിടെ താരങ്ങള്‍ അതെ എന്ന് പറയുമെങ്കിലും പലപ്പോഴും ഒന്നും പിടികിട്ടിയില്ല എന്നത് താന്‍ പിന്നീട് മനസ്സിലാക്കിയിരുന്നു. അത് ഏറെക്കുറെ മറികടക്കുവാന്‍ തനിക്കായിട്ടുണ്ടെങ്കിലും ഭാഷ അറിയാവുന്ന വേറൊരാളുടെ സഹായം ഇത്തരം ഘട്ടത്തില്‍ താന്‍ ഉപയോഗിക്കുവാനാണ് പോകുന്നതെന്നു ചാള്‍ പറഞ്ഞു. അതിവേഗം സംസാരിക്കാതിരിക്കുകയെന്നതാണ് മറ്റൊരു പോംവഴിയെന്ന് ചാള്‍ സൂചിപ്പിച്ചു. താരങ്ങള്‍ക്ക് എന്നോട് സംസാരിക്കണമെങ്കില്‍ എന്റെ റൂമിലേക്ക് എപ്പോള്‍ വേണമെങ്കിലും വരാമെന്നും ആവശ്യമെങ്കില്‍ പരിഭാഷിയുടെ സഹായം തേടാമെന്നും ചാള്‍ പറഞ്ഞു.

റയാന്‍ കുക്ക്, ബംഗ്ലാദേശിന്റെ പുതിയ ഫീല്‍ഡിംഗ് കോച്ച്

2019 ഐസിസി ലോകകപ്പ് വരെ ബംഗ്ലാദേശിന്റെ ഫീല്‍ഡിംഗ് കോച്ചായി ചുമതലയേറ്റ് ദക്ഷിണാഫ്രിക്കക്കാരന്‍ റയാന്‍ കുക്ക്. വെള്ളിയാഴ്ച ജമൈക്കയിലുള്ള ബംഗ്ലാദേശ് ടീമിനൊപ്പം കുക്ക് ചേരുമെന്നാണ് അറിയുന്നത്. ഇതുവരെ ചുമതല വഹിച്ച സൊഹല്‍ ഇസ്ലാമിനു പകരമാണ് പുതിയ നിയമനം. മുമ്പ് ഫീല്‍ഡിംഗ് കോച്ചായി ചുമതല വഹിച്ച റിച്ചാര്‍ഡ് ഹാല്‍സാല്‍ പിന്നീട് ഉപ പരിശീലകനായി നിയമിക്കപ്പെട്ടപ്പോള്‍ മുതല്‍ സൊഹല്‍ ആണ് ടീമിന്റെ ഫില്‍ഡിംഗ് കോച്ച്.

ഗാരി കിര്‍സ്റ്റെന്റ് കേപ് ടൗണിലെ ക്രിക്കറ്റ് അക്കാഡമിയിലെ മുഖ്യ കോച്ചും ഹൈ പെര്‍ഫോമന്‍സ് ഡയറക്ടറുമായി പ്രവര്‍ത്തിക്കുകയാണ് റയാന്‍ കുക്ക് ഇപ്പോള്‍. ബിഗ് ബാഷില്‍ ഹോബാര്‍ട്ട് ഹറികെയിന്‍സ് ഉപ പരിശീലകനുമാണ് കുക്ക്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version