ഫൈനലില്‍ കാലിടറി ഇന്ത്യന്‍ സഖ്യം, രോഹന്‍-കൂഹു ജോഡിയ്ക്ക് രണ്ടാം സ്ഥാനം

റഷ്യന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യന്‍ കൂട്ടുകെട്ടായ രോഹന്‍ കപൂര്‍-കൂഹു ഗാര്‍ഗ് ജോഡിയ്ക്ക് പരാജയം. ഇന്ന് നടന്ന മത്സരത്തില്‍ റഷ്യ-കൊറിയ ജോഡികളായ വ്ലാഡിമര്‍ ഇവനോവ് മിന്‍ ക്യുംഗ് കിം സഖ്യത്തോടാണ് ഇന്ത്യന്‍ ജോഡിയുടെ തോല്‍വി. ഇരു ഗെയിമുകളിലും ഒപ്പത്തിനൊപ്പം പോരാടിയ ശേഷമാണ് അവസാനം ഇന്ത്യന്‍ ടീം പിന്നോട്ട് പോയത്.

37 മിനുട്ട് പോരാട്ടത്തില്‍ നേരിട്ടുള്ള ഗെയിമുകളില്‍ 19-21, 17-21 എന്ന സ്കോറിനാണ് ഇന്ത്യന്‍ ജോഡി പിന്നോട്ട് പോയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇന്ത്യന്‍ പോരാട്ടത്തില്‍ ജയം സൗരഭ് വര്‍മ്മയ്ക്ക്, മിഥുന്‍ മഞ്ജുനാഥിനെ വീഴ്ത്തി റഷ്യന്‍ ഓപ്പണ്‍ സെമിയില്‍

റഷ്യന്‍ ഓപ്പണ്‍ പുരുഷ വിഭാഗം ഫൈനലില്‍ കടന്ന് ഇന്ത്യയുടെ സൗരഭ് വര്‍മ്മ. ഇന്ത്യന്‍ താരങ്ങള്‍ ഏറ്റുമുട്ടിയ സെമി പോരാട്ടത്തില്‍ മിഥുന്‍ മഞ്ജുനാഥിനെ നേരിട്ടുള്ള ഗെയിമില്‍ പരാജയപ്പെടുത്തിയാണ് സൗരഭ് ഫൈനലില്‍ കടന്നത്. സ്കോര്‍ഛ 21-9, 21-15.

ഫൈനലില്‍ കൊറിയയുടെ കോകി വാറ്റാന്‍ബേ ആണ് സൗരഭിന്റെ എതിരാളി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version