ഡ്രാഗ് ഫ്ലിക്കര്‍ രുപീന്ദര്‍ പാൽ സിംഗ് വിരമിച്ചു

ഇന്ത്യയുടെ പ്രമുഖ ഡ്രാഗ് ഫ്ലിക്കര്‍ ആയ രുപീന്ദര്‍ പാൽ സിംഗ് മത്സരത്തിൽ നിന്ന് വിരമിച്ചു. ഇക്കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സിലെ ഇന്ത്യന്‍ ടീം അംഗമായിരുന്ന താരം അവിടെ വെങ്കല മെഡൽ നേടിയിരുന്നു. ഏഷ്യന്‍ ഗെയിംസിൽ സ്വര്‍ണ്ണ മെഡൽ ജേതാവ് കൂടിയാണ് താരം.

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഡിസംബര്‍ 14 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ ധാക്കയിൽ നടക്കുമെന്നുള്ള പ്രഖ്യാപനം വന്ന സമയത്താണ് താരത്തിന്റെ വിരമിക്കൽ. ഇന്ത്യയ്ക്കായി 223 മത്സരങ്ങളിൽ നിന്ന് 119 ഗോളുകളാണ് താരം നേടിയിട്ടുള്ളത്. യുവ താരങ്ങള്‍ക്ക് വേണ്ടി മാറി കൊടുക്കുവാനുള്ള സമയം ആയി എന്ന് കരുതുന്നവെന്നാണ് രുപീന്ദര്‍ പറ‍ഞ്ഞത്. താന്‍ ഈ 13 വര്‍ഷത്തിൽ ആസ്വദിച്ച ഓരോ നിമിഷത്തിന്റെയും അനുഭവം പ്രതിഭയുള്ള മറ്റൊരു താരവും അറിയേണ്ടതാണെന്ന് രുപീന്ദര്‍ പറഞ്ഞു.

Exit mobile version