ടീം മാനേജ്മെന്റിനെതിരെയുള്ള പരാമര്‍ശം, റുമാനയ്ക്ക് വാക്കാൽ മുന്നറിയിപ്പ് നൽകുമെന്ന് അറിയിച്ച് ബോര്‍ഡ്

ബംഗ്ലാദേശ് ടീമിൽ നിന്ന് തന്നെ ഒഴിവാക്കിയത് ബോര്‍ഡ് പറയുന്ന പോലെ വിശ്രമം നൽകിയതല്ലെന്ന പരാമര്‍ശത്തിന് റുമാനയെ വിളിപ്പിച്ച് ബോര്‍ഡ്. ടീം മാനേജ്മെന്റിനെതിരെയുള്ള പരാമര്‍ശത്തിന് വേണ്ടി ഈദിന് ശേഷം റുമാനയെ വിളിപ്പിച്ച് വിശദീകരണം ആവശ്യപ്പെടുമെന്നും താരത്തിന്റെ ഭാഗത്ത് നിന്നുള്ള ആദ്യത്തെ ഇത്തരത്തിലുള്ള പ്രതികരണം ആയതിനാൽ തന്നെ വാക്കാൽ താക്കീത് നൽകുമെന്നും ബോര്‍ഡിന്റെ വനിത വിഭാഗം ചെയര്‍മാന്‍ ഷൈഫുള്‍ അലം ചൗധരി വെളിപ്പെടുത്തി.

സീനിയര്‍ താരങ്ങള്‍ ഇത്തരത്തിൽ പരാമര്‍ശങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും അതിനാൽ തന്നെ വിഷയം തീര്‍ച്ചയായും ചര്‍ച്ചയ്ക്ക് എടുക്കുമെന്നും ഷൈഫുള്‍ വ്യക്തമാക്കി.

വിശ്രമം നൽകിയതല്ല, തന്നെ പുറത്താക്കിയതായി തോന്നുന്നു – റുമാന അഹമ്മദ്

തന്നെ ശ്രീലങ്കന്‍ പര്യടനത്തിൽ നിന്ന് പുറത്താക്കിയതായാണ് താന്‍ മനസ്സിലാക്കുന്നത് എന്ന് പറഞ്ഞ് മുന്‍ ബംഗ്ലാദേശ് വനിത ക്യാപ്റ്റന്‍ റുമാന അഹമ്മദ്. സെലക്ടര്‍മാര്‍ താരത്തിന് വിശ്രമം നൽകിയതാണെന്നും വര്‍ക്ക്ലോഡ് മാനേജ്മെന്റിന്റെ ഭാഗമായി ശ്രീലങ്കന്‍ പര്യടനത്തിൽ നിന്ന് വിശ്രമം നൽകുന്നുവെന്നാണ് പറഞ്ഞത്.

വളരെ അധികം അന്താരാഷ്ട്ര മത്സരങ്ങള്‍ വരാനിരിക്കുകയാണെന്നും താരങ്ങളുടെ വര്‍ക്ക് ലോഡ് മാനേജ്മെന്റ് അത്യാവശ്യമാണെന്നുമാണ് ബിസിബി വനിത ടീം സെലക്ടര്‍ മോഞ്ജുറുള്‍ ഇസ്ലാം പറഞ്ഞത്.

ഒരു താരത്തിന് വിശ്രമം അനുവദിക്കുമ്പോള്‍ അത് അവരോട് പറയാറുണ്ടെന്നും തന്റെ കാര്യത്തിൽ അതുണ്ടായിട്ടില്ലെന്നും അതിനാൽ തന്നെ തന്നെ ഡ്രോപ് ചെയ്യുകയാണെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും റുമാന പറഞ്ഞു.

പുരുഷന്മാരുടെ ടീം ഏഷ്യ കപ്പ് വിജയിക്കാത്തപ്പോളാണ് ഞങ്ങളുടെ ഈ നേട്ടം, അത് ഏറെ ആത്മവിശ്വാസം നല്‍കിയ പ്രകടനം

ബംഗ്ലാദേശ് വനിത ക്രിക്കറ്റ് ചരിത്രത്തില്‍ ഏഷ്യ കപ്പ് വിജയത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് പറഞ്ഞ് റുമാന അഹമ്മദ്. ലോകകപ്പും ഏഷ്യ കപ്പുമാണ് ബംഗ്ലാദേശ് കളിക്കുന്ന രണ്ട് പ്രധാന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്. അതില്‍ തന്നെ ഏഷ്യ കപ്പ് വിജയിക്കാനായി എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന നേട്ടമാണ്. ബംഗ്ലാദേശിന്റെ പുരുഷ ടീം ഇതുവരെ ഏഷ്യ കപ്പ് നേടിയിട്ടില്ല എന്നത് പരിഗണിക്കപ്പെടുമ്പോളാണ് ഇതിന്റെ പ്രാധാന്യം ഏറെയായതെന്ന് റുമാന പറഞ്ഞു.

ഏഷ്യ കപ്പില്‍ പ്രധാന ടീമുകളെല്ലാം കളിക്കാനെത്തുന്നു എന്നതിനാല്‍ തന്നെ വിജയം അത്ര ചെറുതല്ല, അതിനാല്‍ തന്നെ മികച്ച പ്രകടനം പുറത്തെടുത്തത് തന്നെയാണ് കിരീടം ടീം നേടിയത്. ആ ടൂര്‍ണ്ണമെന്റോട് കൂടി കാഴ്ചപ്പാടുകള്‍ മാറിയെന്നും ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ അഭിപ്രായപ്പെട്ടു. ലോകകപ്പില്‍ എന്നാല്‍ അത്തരം മുന്‍ നിര ടീമുകളോട് സ്ഥിരം കളിച്ചിട്ടില്ലാത്തതാണ് ടീമിന് തിരിച്ചടിയാകുന്നതെന്നും റുമാന വ്യക്തമാക്കി.

ഇംഗ്ലണ്ട്, വിന്‍ഡീസ് പോലുള്ള ടീമുകളോട് ഇതുവെ ബംഗ്ലാദേശ് ഒരു മത്സരം മാത്രമാണ് കളിച്ചിട്ടുള്ളതെന്നും. മത്സര പരിചയമില്ലാത്ത സാഹചര്യം ടീമിന പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും താരം സൂചിപ്പിച്ചു.

അഞ്ജു ജെയിന്‍ കളിക്കാരുമായി മികച്ച ബന്ധം സ്ഥാപിച്ചെടുത്തിരുന്നു

ബംഗ്ലാദേശ് വനിത ടീമിന്റെ മുഖ്യ കോച്ചായ അഞ്ജു ജെയിനിന് പകരം ആളെ ബോര്‍ഡ് തേടിയിട്ടുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം. ടി20 ലോകകപ്പില്‍ ബംഗ്ലാദേശ് വേഗത്തില്‍ പുറത്തായതുമായി ബന്ധപ്പെട്ട അഞ്ജുവിന്റെ ചില തീരുമാനങ്ങള്‍ ബോര്‍ഡിന് രസിച്ചിട്ടില്ല. അതിനാല്‍ തന്നെ താരത്തെ ഒഴിവാക്കി പുതിയ കോച്ചിനെ ബംഗ്ലാദേശ് തേടുന്നു എന്നാണ് ലഭിയ്ക്കുന്ന വിവരം.

എന്നാല്‍ അഞ്ജു ജെയിനിന്റെ കോച്ചിംഗ് കാലഘട്ടത്തെ മികച്ചതെന്നാണ് ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ റുമാന അഹമ്മദ് പറയുന്നത്. 12 പരമ്പരകളില്‍ എട്ടെണ്ണം വിജയിക്കാനായി എന്നത് മികച്ച കാര്യമാണെങ്കിലും വലിയ ടീമുകള്‍ തങ്ങളോട് അധികം മത്സരങ്ങള്‍ കളിച്ചിട്ടില്ല എന്ന വസ്തുത പരിഗണിക്കേണ്ടതാണെന്ന് റുമാന വ്യക്തമാക്കി.

ടി20 പരമ്പരകളും ചെറിയ ടീമുകളായിട്ടാണ് നടന്നതെന്നതിനാല്‍ തന്നെ അവയും ശരിയായ അവലോകനമെന്ന് പറയാനാകില്ലെന്ന് റുമാന വ്യക്തമാക്കി. എന്നാല്‍ അഞ്ജുവിന് താരങ്ങളുമായി മികച്ച ബന്ധം സ്ഥാപിച്ചെടുക്കുവാന്‍ സാധിച്ചുവെന്നും താരങ്ങളോടെല്ലാം അഞ്ജുവിന് തുറന്ന സമീപനമായിരുന്നുവെന്നും റുമാന വ്യക്തമാക്കി. അത് വളരെ സഹായകരമായി തനിക്ക് തോന്നിയെന്നും മറ്റു പല കോച്ചുമാര്‍ക്കും ആ ഒരു കഴിവ് ഇല്ലെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും റുമാന അഭിപ്രായപ്പെട്ടു.

ബംഗ്ലാദേശിന് വലിയ ടീമുകള്‍ക്കെതിരെ കൂടുതല്‍ മത്സരം കളിക്കാനവസരം ലഭിയ്ക്കണം – റുമാന അഹമ്മദ്

ബംഗ്ലാദേശ് വനിത ക്രിക്കറ്റ് ടീം അടുത്തിടെയായി മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുകയാണ്. 2018ല്‍ ഏഷ്യ കപ്പ് വിജയിച്ച ടീമിന് എന്നാല്‍ ടി20 ലോകകപ്പില്‍ മികവ് പുലര്‍ത്താനായില്ല. ടീമിന്റെ നെടുംതൂണായി കുറച്ച് നാളായായി കളിച്ച് വരുന്ന റുമാന അഹമ്മദ് പറയുന്നത് ടീമിന്റെ മികവിനായി വലിയ ടീമുകളുമായി കൂടുതല്‍ മത്സരം കളിക്കാനാകുന്നത് ഏറെ പ്രധാനമാണെന്നാണ്. ഏഷ്യ കപ്പ് കിരീടം നേടിയ ടീമില്‍ പത്ത് വിക്കറ്റുമായി പ്രധാന പ്രകടനം പുറത്തെടുത്ത താരമാണ് റുമാന.

ഇന്ത്യയെ ഞെട്ടിച്ച് കിരീടം നേടിയ ശേഷം അത്ര മികച്ചതായിരുന്നില്ല ടീമിന്റെ പിന്നീടുള്ള യാത്ര. കൂടുതല്‍ ടീമുകള്‍ക്കെതിരെ കൂടുതല്‍ മത്സരങ്ങള്‍ സാധിച്ചാല്‍ മാത്രമേ അവരെക്കുറിച്ച് കൂടുതലറിയുവാനും പിന്നീട് പഠിച്ച് മുന്നേറുവാനും ടീമിന് സാധിക്കുള്ളുവെന്ന് റുമാന വ്യക്തമാക്കി. ഇന്ത്യയ്ക്കെതിരെയും ബംഗ്ലാദേശിനെതിരെയും അധികം മത്സരം കളിച്ചിട്ടുള്ളതിനാല്‍ അവിടുത്തെ താരങ്ങളെക്കുറിച്ച് വ്യക്തമായ അറിവ് ടീമിനുണ്ട്.

അതേ സമയം ശ്രീലങ്കയ്ക്കെതിരെ അധികം മത്സരം ടീം കളിച്ചിട്ടില്ലാത്തതിനാല്‍ അവരെ നേരിടുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്ന് റുമാന വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയെ ഇടയ്ക്ക് നേരിടുന്നതിനാല്‍ അവര്‍ക്കെതിരെ മികവ് പുലര്‍ത്തുവാന്‍ ടീമിനാവുന്നുണ്ട്. ഓസ്ട്രേലിയയ്ക്കെതിര ലോകകപ്പിലാണ് ആദ്യമായി കളിച്ചത്. ടിവിയില്‍ അവരുടെ കളി കണ്ടിട്ടുണ്ടെന്നല്ലാതെ യാതൊരുവിധ പരിചയവുമില്ലായിരുന്നുവെന്ന് പറഞ്ഞ റുമാന അവരോട് അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പര മുമ്പ് കളിച്ചിരുന്നുവെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുമായിരുന്നുവെന്ന് കരുതി.

റുമാനയുടെ കന്നി ടി20 അര്‍ദ്ധ ശതകം വിഫലം, 14 റണ്‍സിന് ബംഗ്ലാദേശിനെ കീഴടക്കി പാക്കിസ്ഥാന്‍

ബംഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയം കുറിച്ച് പാക്കിസ്ഥാന്‍ വനിതകള്‍. ഇന്ന് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 14 റണ്‍സിന്റെ വിജയമാണ് ആതിഥേയര്‍ നേടിയത്. ബംഗ്ലാദേശിന് വേണ്ടി ജഹനാര ആലം നാല് വിക്കറ്റും റുമാന അഹമ്മദ് തന്റെ കന്നി ടി20 അര്‍ദ്ധ ശതകവും നേടിയെങ്കിലും അത് ഫലവത്താകാതെ പോകുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ നിന്ന് 126/7 എന്ന സ്കോറാണ് നേടിയത്. ബിസ്മ മഹറൂഫ് 34 റണ്‍സ് നേടിയപ്പോള്‍ ഒമൈമ സൊഹൈല്‍ 33 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് 112 റണ്‍സാണ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നേടാനായത്. പാക്കിസ്ഥാന് വേണ്ടി അനം ആമിന്‍ രണ്ട് വിക്കറ്റ് നേടി.

Exit mobile version