റോയ് കൈയയ്ക്ക് ബൗളിംഗിൽ വിലക്ക്

സിംബാബ്‍വേയുടെ റോയ് കൈയയ്ക്ക് ബൗളിംഗിൽ വിലക്ക് കല്പിച്ച് ഐസിസി. കഴിഞ്ഞ മാസം ബംഗ്ലാദേശിനെതിരെ നടന്ന ഏക ടെസ്റ്റ് മത്സരത്തിലാണ് താരത്തിന്റെ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തത്. മത്സരത്തിൽ താരം 23 ഓവര്‍ എറിഞ്ഞിരുന്നു. ഇന്ന് ഇപ്പോള്‍ പരിശോധനയ്ക്ക് ശേഷം ഐസിസി താരത്തിനെ ബൗളിംഗിൽ നിന്ന് വിലക്കുകയാണെന്ന് അറിയിക്കുകയായിരുന്നു.

അനുവദനീയമായ 15 ഡിഗ്രിയിലും കൂടുതൽ അദ്ദേഹത്തിന്റെ ബൗളിംഗ് ആക്ഷന്‍ പോകുന്നുമണ്ടെന്നാണ് കണ്ടെത്തൽ. തന്റെ ആക്ഷന്‍ മാറ്റിയ ശേഷം താരത്തിന് വീണ്ടും ഐസിസിയെ സമീപിക്കാവുന്നതാണ്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ താരത്തെ വിലക്കിയിട്ടുണ്ടെങ്കിലും സിംബാബ്‍വേ ക്രിക്കറ്റ് ബോര്‍ഡിന്റെ അനുമതിയോടെ താരത്തിന് ആഭ്യന്തര ക്രിക്കറ്റിൽ ബൗളിംഗ് തുടരാമെന്ന് ഐസിസി അറിയിച്ചിട്ടുണ്ട്.

സിംബാബ്‍വേ താരം റോയി കൈയയുടെ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തു

സിംബാബ്‍വേ ഓള്‍റൗണ്ടര്‍ റോയി കൈയയുടെ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ബംഗ്ലാദേശിനെതിരെയുള്ള ഏക ടെസ്റ്റില്‍ ആണ് സംഭവം. എന്നാൽ താരത്തിന്റെ ആക്ഷന്‍ പരിശോധിക്കുന്ന വരെ താരത്തിന് ബൗളിംഗ് തുടരുവാന്‍ അനുവാദമുണ്ട്.

ടെസ്റ്റ് മത്സരത്തിൽ 23 ഓവറുകളെറിഞ്ഞ താരത്തിന് വിക്കറ്റ് നേടുവാന്‍ സാധിച്ചിരുന്നില്ല. കോവിഡ് കാരണം ഐസിസിയുടെ അംഗീകൃത ടെസ്റ്റിംഗ് കേന്ദ്രത്തിൽ ആക്ഷന്‍ പരിശോധിക്കുക സാധ്യമല്ലാത്തതിനാൽ വീ‍ഡിയോ ഫുടേജ് വിദഗ്ധ സംഘം പരിശോധിക്കുമെന്നാണ് അറിയുന്നത്.

2015ൽ അരങ്ങേറ്റം കുറിച്ച താരം സിംബാബ്‍വേയ്ക്കായി മൂന്ന് ടെസ്റ്റുകളിലും ഒരു ഏകദിനത്തിലും കളിച്ചിട്ടുണ്ട്.

സിംബാബ്‍വേ 176 റണ്‍സിന് ഓള്‍ഔട്ട്

പാക്കിസ്ഥാനെതിരെ 176 റണ്‍സിന് ഓള്‍ഔട്ട് ആയി സിംബാബ്‍വേ. ഇന്ന് മത്സരത്തിന്റെ ആദ്യ ദിവസം 59.1 ഓവറിലാണ് സിംബാബ്‍വേ ഓള്‍ഔട്ട് ആയത്. 4 വീതം വിക്കറ്റുമായി ഹസന്‍ അലിയും ഷഹീന്‍ അഫ്രീദിയുമാണ് പാക്കിസ്ഥാന്‍ ബൗളിംഗ് നിരയില്‍ തിളങ്ങിയത്.

48 റണ്‍സുമായി റോയ് കൈയ സിംബാബ്‍വേയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ ഡൊണാള്‍ഡ് ടിരിപാനോ 28 റണ്‍സുമായി പുറത്താകാതെ നിന്നു. മിള്‍ട്ടണ്‍ ശുംഭ 27 റണ്‍സ് നേടി.

Exit mobile version