റോട്ടർഡാം ഓപ്പൺ; അൽകാരസ് ഫൈനലിൽ

ഹ്യൂബർട്ട് ഹർകാസിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ തോൽപ്പിച്ച് കാർലോസ് അൽകാരസ് റോട്ടർഡാം ഓപ്പൺ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. സ്പാനിഷ് ലോക മൂന്നാം നമ്പർ താരം കടുത്ത വെല്ലുവിളിയെ ആണ് സെമിയിൽ അതിജീവിച്ചത്. 6-4, 6-7 (5/7), 6-3 എന്ന സ്കോറിന് ആയിരുന്നു വിജയം. ഓസ്‌ട്രേലിയയുടെ അലക്സ് ഡി മിനോറിനെ ആകും അൽകാരസ് ഇനി ഫൈനലിൽ നേരിടുക.

ഇറ്റാലിയൻ താരം മാറ്റിയ ബെല്ലൂച്ചിയെ 6-1, 6-2 എന്ന സ്കോറിന് തോൽപ്പിച്ച് ആണ് ഡി മിനോർ ഫൈനലിൽ എത്തിയത്.

റോട്ടർഡാമിൽ അൽകാരസ് സെമിയിലേക്ക് കടന്നു

സ്പാനിഷ് താരം പെഡ്രോ മാർട്ടിനെസിനെ 6-2, 6-1 എന്ന സ്കോറിന് പരാജയപ്പെടുത്തി കാർലോസ് അൽകാരസ് റോട്ടർഡാമിൽ സെമിഫൈനലിൽ പ്രവേശിച്ചു. ലോക മൂന്നാം നമ്പർ താരം മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു, രണ്ട് സെറ്റുകളിലും മാർട്ടിനെസിന്റെ സെർവ് തുടക്കത്തിൽ തന്നെ തകർത്ത് ഒരു മണിക്കൂറിനുള്ളിൽ മത്സരം പൂർത്തിയാക്കി. റോട്ടർഡാമിലെ ആദ്യ സ്പാനിഷ് ചാമ്പ്യനാകാൻ ലക്ഷ്യമിട്ടുള്ള അൽകാരസ് അടുത്ത റൗണ്ടിൽ ആൻഡ്രി റുബ്ലെവിനെയോ ഹ്യൂബർട്ട് ഹർകാസിനെയോ നേരിടും.

അതേസമയം, ഇറ്റാലിയൻ താരം മാറ്റിയ ബെല്ലൂച്ചി മറ്റൊരു അട്ടിമറി നടത്തി. ലോക നമ്പർ 12 സ്റ്റെഫാനോസ് സിറ്റ്സിപാസിനെ 6-4, 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തി. രണ്ടാം സീഡ് ഡാനിൽ മെദ്‌വദേവിനെ ഇതിനകം തോൽപ്പിച്ച ബെല്ലൂച്ചി ഇപ്പോൾ തന്റെ ആദ്യ എടിപി 500 സെമിഫൈനലിൽ അലക്സ് ഡി മിനോറിനെ നേരിടും.

ലക്ഷ്യം ലോക ഒന്നാം നമ്പര്‍ റാങ്ക്, ഫെഡറര്‍ റോട്ടര്‍ഡാം ഓപ്പണില്‍ കളിക്കും

ലോക ഒന്നാം നമ്പര്‍ റാങ്ക് ലങ്ക്യം വെച്ച് ഫെഡറര്‍ റോട്ടര്‍ഡാം ഓപ്പണില്‍ പങ്കെടുക്കുന്നു. ടൂര്‍ണ്ണമെന്റിന്റെ സെമി വരെ എത്താനായാല്‍ റോജര്‍ ഫെഡറര്‍ക്ക് ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനം ലഭിക്കും. നിലവില്‍ അഗാസിയുടെ പേരിലുള്ള ഒന്നാം റാങ്കിലുള്ള ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡ് ഇത് സംഭവിച്ചാല്‍ റോജര്‍ ഫെഡറര്‍ക്ക് സ്വന്തമാകും.

നിലവില്‍ ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ള ഫെഡറര്‍ 2005, 2012 വര്‍ഷങ്ങളില്‍ റോട്ടര്‍ഡാം ഓപ്പണ്‍ വിജയി ആയിട്ടുണ്ട്. 1999ല്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്ത് തുടങ്ങിയ ഫെഡറര്‍ 2013ലാണ് അവസാനമായി ഈ ടൂര്‍ണ്ണമെന്റ് കളിച്ചത്. എടിപി റാങ്കിംഗില്‍ റാഫേല്‍ നദാലിനെക്കാള്‍ 155 പോയിന്റിനു പിന്നിലാണ് ഫെഡറര്‍ ഇപ്പോള്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version